Breaking News

ഫ്യൂസ് ഊരിയിട്ട് നാലാം ദിവസം; കുടിശ്ശിക നൽകാതെ മലപ്പുറം കളക്ടറേറ്റ് ഓഫീസുകൾ

മലപ്പുറം: ഫ്യൂസ് നീക്കം ചെയ്തിട്ടും വൈദ്യുതി കുടിശ്ശിക നൽകാതെ മലപ്പുറം കളക്ടറേറ്റ് ഓഫീസുകൾ. ജില്ലാ വിദ്യാഭ്യാസ വകുപ്പ്, പി ഡബ്ല്യു ഡി, എ.ഇ.ഒ എന്നീ ഓഫീസുകളിൽ നാലാം ദിവസവും വൈദ്യുതിയില്ല. ജീവനക്കാർ സ്വയം ബില്ലടച്ചതിനെ തുടർന്ന് ചില ഓഫീസുകളിൽ വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചു.

ജില്ലാ വിദ്യാഭ്യാസ ഓഫീസ്, പിഡബ്ല്യുഡി, ഇൻഫർമേഷൻ ഓഫീസ്, പട്ടികജാതി വികസന വകുപ്പ് ഓഫീസ്, ഹയർ സെക്കൻഡറി റീജിയണൽ ഡയറക്ടറേറ്റ് ഓഫീസ്, എഇഒ ഓഫീസ് എന്നിവിടങ്ങളിലെ ഫ്യൂസ് കെഎസ്ഇബി കഴിഞ്ഞ ശനിയാഴ്ച നീക്കം ചെയ്തിരുന്നു. ഏകദേശം 20,000 രൂപയാണ് ജില്ലാ വിദ്യാഭ്യാസ വകുപ്പ് നൽകാനുള്ളത്. ഈ തുക അടച്ചിട്ടില്ല.

സോയില്‍ കണ്‍സര്‍വേഷന്‍ ഓഫീസിന്‍റെ കുടിശ്ശിക 6,247 രൂപയാണ്. ഇതിൽ പകുതി തുക അടച്ചു. ബാക്കി ഈ മാസം 10ന് അടയ്ക്കുമെന്ന് ഉറപ്പ് നൽകിയതിനാൽ കണക്ഷൻ പുനഃസ്ഥാപിച്ചു. 5212 രൂപ കുടിശ്ശികയുള്ള പിഡബ്ല്യുഡി ഓഫീസിൽ വൈദ്യുതി എത്തിയിട്ടില്ല. ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ ജീവനക്കാർ തന്നെ സ്വന്തം കൈയിൽ നിന്ന് പണം നൽകി വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചു.

About News Desk

Check Also

വിജേഷ് പിള്ള ഒളിവിൽ, ഇതുവരെ ബന്ധപ്പെടാൻ കഴിഞ്ഞില്ല: കർണാടക പോലീസ്

ബെംഗളൂരു: കേസിൽ നിന്ന് പിൻമാറാൻ സ്വപ്ന സുരേഷിനെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന ആരോപണം നേരിടുന്ന വിജേഷ് പിള്ള ഒളിവിലാണെന്ന് കർണാടക പോലീസ്. …