Breaking News

News Desk

വെള്ളക്കരം കൂട്ടിയത് ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാത്ത തരത്തില്‍: മന്ത്രി റോഷി അഗസ്റ്റിൻ

തിരുവനന്തപുരം: ജനങ്ങൾക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാകാത്ത തരത്തിലാണ് വെള്ളക്കരം കൂട്ടിയതെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. വെള്ളക്കരം കൂട്ടിയതുമായി ബന്ധപ്പെട്ട് ഇതുവരെ ഒരു പരാതി പോലും ലഭിച്ചിട്ടില്ല. വെള്ളക്കരം വർദ്ധിപ്പിക്കാതെ മുന്നോട്ട് പോകാൻ കഴിയാത്ത സാഹചര്യമാണുള്ളതെന്നും മന്ത്രി പറഞ്ഞു. വെള്ളക്കരം ലിറ്ററിന് ഒരു പൈസയാണ് കൂട്ടിയത്. ബജറ്റ് അവതരിപ്പിച്ച വെള്ളിയാഴ്ച തന്നെയാണ് ഇതു സംബന്ധിച്ച ഉത്തരവിറക്കിയത്. പുതുക്കിയ നിരക്ക് മാർച്ച് മുതൽ പ്രാബല്യത്തിൽ വരുമെന്നായിരുന്നു മന്ത്രി അറിയിച്ചിരുന്നത്. എന്നാൽ മുന്നറിയിപ്പില്ലാതെ ഉത്തരവിറക്കുകയായിരുന്നു. …

Read More »

സാമ്പത്തിക പ്രതിസന്ധി; ആത്മഹത്യക്ക് ശ്രമിച്ച കുടുംബത്തിലെ പെണ്‍കുട്ടിയും മരിച്ചു

തൊടുപുഴ: സാമ്പത്തിക പ്രതിസന്ധി മൂലം വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച കുടുംബത്തിലെ പെൺകുട്ടിയും ചികിത്സയിലിരിക്കെ മരിച്ചു. തൊടുപുഴ ചിറ്റൂരിൽ മണക്കാട് പഞ്ചായത്ത് ഓഫീസിന് സമീപം വാടകയ്ക്ക് താമസിച്ചിരുന്ന പുല്ലറയ്ക്കൽ ആന്‍റണി (62), ജെസി (56) എന്നിവരുടെ മകൾ സിൽന (20) ആണ് മരിച്ചത്. ജെസ്സി കഴിഞ്ഞ 31നും ആന്‍റണി ഒന്നിനുമാണ് മരിച്ചത്. ജനുവരി 30നാണ് അച്ഛനും അമ്മയും മകളും വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. തുടർന്ന് മൂവരെയും തൊടുപുഴയിലെ സ്വകാര്യ …

Read More »

തുർക്കിയിൽ തീവ്ര ഭൂചലനം; റിക്ടർ സ്കെയിലിൽ 7.8 രേഖപ്പെടുത്തി

തുർക്കി: തുർക്കിയിൽ തീവ്ര ഭൂചലനം. റിക്ടർ സ്കെയിലിൽ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. നിരവധി കെട്ടിടങ്ങൾ തകർന്നതായാണ് റിപ്പോർട്ട്. ഭൂചലനത്തിൽ തുർക്കിയിലും സിറിയയിലും കനത്ത നാശനഷ്ടമുണ്ടായിട്ടുണ്ട്.  ആദ്യം ഭൂചലനമുണ്ടായ സ്ഥലത്ത് 15 മിനുട്ടിന് ശേഷം 6.7 തീവ്രതയില്‍ തുടര്‍ ചലനമുണ്ടായെന്നും റിപ്പോർട്ട് ഉണ്ട്. പ്രാദേശിക സമയം പുലര്‍ച്ചെ 4.17നായിരുന്നു ഭൂചലനം. തെക്കന്‍ നഗരമായ ഗാസിയന്‍തേപിന് അടുത്താണ് ഭൂചലനമുണ്ടായത്. സിറിയന്‍ അതിര്‍ത്തിയിലുള്ള തുര്‍ക്കിയുടെ പ്രധാന വ്യവസായ- ഉത്പന്ന നിര്‍മാണ കേന്ദ്രമാണ് …

Read More »

ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതിക്ക് നേരെ ആംബുലന്‍സില്‍ പീഡനശ്രമം

തൃശൂർ: ആംബുലൻസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം. ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതിയെ തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റുന്നതിനിടെയായിരുന്നു സംഭവം. കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രി ജീവനക്കാരനായ ദയാലാലാണ് അറസ്റ്റിലായത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കയ്പമംഗലം സ്വദേശിനിയായ യുവതി വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. നാട്ടുകാരാണ് യുവതിയെ ആദ്യം കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. അവിടെ നിന്ന് വിദഗ്ധ ചികിത്സയ്ക്കായി യുവതിയെ മെഡിക്കൽ കോളേജിലേക്ക് മാറ്റാൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ യുവതിയുടെ കൂടെ പോകാൻ ആരുമുണ്ടായിരുന്നില്ല. ആ …

Read More »

കുടിവെള്ളക്കരം ലിറ്ററിന് ഒരു പൈസ കൂട്ടി; വർദ്ധന പ്രാബല്യത്തില്‍ വന്നു

തിരുവനന്തപുരം: ബജറ്റിലെ ഇന്ധന സെസിനും നിരക്ക് വർദ്ധനവിനും പിന്നാലെ കുടിവെള്ളക്കരത്തിലും വർദ്ധന. ശനിയാഴ്ച മുതൽ വർദ്ധന പ്രാബല്യത്തില്‍വരുത്തി വിജ്ഞാപനം പുറത്തിറങ്ങി. ചില വിഭാഗങ്ങൾക്ക് മൂന്നുമടങ്ങോളം വർദ്ധനവുണ്ട്. വാട്ടർ അതോറിട്ടിയുടെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം. വിവിധ വിഭാഗങ്ങളിലായി കിലോലിറ്ററിന് (1,000 ലിറ്റർ) 4.40 മുതൽ 12 രൂപ വരെയാണ് നിലവിലെ നിരക്ക്. ലിറ്ററിന് ഒരു പൈസയാണ് കൂട്ടിയത്. ഇതോടെ കിലോ ലിറ്ററിന് 14.4 മുതൽ 22 …

Read More »

മോഹന്‍ ബഗാന് തിരിച്ചടി; ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് കീഴടക്കി ബെംഗളുരു

കൊല്‍ക്കത്ത: ഇന്ത്യൻ സൂപ്പർ ലീഗിൽ മോഹൻ ബഗാന് പരാജയം. ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ബെംഗളുരു എഫ്സിയാണ് തോൽപ്പിച്ചത്. ജയത്തോടെ പോയിന്‍റ് പട്ടികയിൽ ആറാം സ്ഥാനത്തേക്ക് മുന്നേറിയ ബെംഗളുരുവിന്റെ പ്ലേഓഫ് സാധ്യതകള്‍ വീണ്ടും സജീവമായി. സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിലാണ് എടികെ മോഹൻ ബഗാൻ തോൽവി ഏറ്റുവാങ്ങിയത്. ബെംഗളുരുവിനായി ജാവി ഹെർണാണ്ടസ്, റോയ് കൃഷ്ണ എന്നിവർ ഗോളുകൾ നേടിയപ്പോൾ സ്ട്രൈക്കർ ദിമിത്രി പെട്രാറ്റോസ് എടികെയ്ക്കായി ആശ്വാസ ഗോൾ നേടി. സെമി …

Read More »

യുവാവിന്റെ ജീവൻ രക്ഷിക്കാൻ നാട്ടുകാർ കൈകോർത്തു; സഹായമെത്തിയത് 130ഓളം പേരിലേക്കും

കുളത്തൂപ്പുഴ : ഇരുവൃക്കകളും തകരാറിലായ യുവാവിന്റെ ജീവൻ രക്ഷിക്കുക എന്ന ദൗത്യത്തോടെ ഒരു നാട് മുഴുവൻ കൈകോർത്തപ്പോൾ, ആ സഹായം ചെന്നെത്തിയത് നിർധനരും, നിത്യരോഗികളുമായ 130ഓളം പേരിലേക്ക്. രോഗബാധിതനായ പ്രവാസിക്കായി 60 ലക്ഷം രൂപയാണ് ഒരു നാട് ഒരുമിച്ച് സ്വരൂപിച്ചത്. ഡാലി മൈലുമേട് റോസ് മൻസിലിൽ നിസാം ബഷീർ എന്ന യുവാവിനായി എൻ.കെ പ്രേമചന്ദ്രൻ എം.പി ഇടപെട്ടതോടെ, ഗ്രാമപഞ്ചായത്ത്‌ അംഗം പി.അനിൽ കുമാറിന്റെ നേതൃത്വത്തിൽ ചികിത്സാസഹായനിധി ആരംഭിക്കുകയായിരുന്നു. യുവാവിന്റെ ശസ്ത്രക്രിയക്ക് …

Read More »

ഇസ്രായേൽ യാത്ര; തീരുമാനത്തിൽ നിന്ന് പിന്മാറി കൃഷിമന്ത്രി

തിരുവനന്തപുരം: നൂതന കൃഷിരീതികൾ പഠിക്കാൻ കർഷകരോടൊപ്പം ഇസ്രയേൽ സന്ദർശിക്കാനുള്ള തീരുമാനത്തിൽ നിന്ന് കൃഷിമന്ത്രി പി പ്രസാദ് പിൻമാറി. കർഷകരും ഉദ്യോഗസ്ഥരും മന്ത്രിയില്ലാതെ ഇസ്രായേലിലേക്ക് പോകും. ഇടതുപാർട്ടികൾക്ക് രാഷ്ട്രീയപരമായി വിയോജിപ്പുള്ള ഇസ്രയേൽ, ഇടതുമുന്നണിയിൽ നിന്നുള്ള ഒരു മന്ത്രി സന്ദർശിക്കുന്നതിനുള്ള എതിർപ്പ് സി.പി.എം ദേശീയ നേതൃത്വം സി.പി.ഐ ദേശീയ നേതൃത്വത്തെ അറിയിച്ചിരുന്നു. ഇത് മന്ത്രിക്ക് തിരിച്ചടിയായി. കൃഷിമന്ത്രിയുടെ ഇസ്രയേൽ സന്ദർശനത്തിന്‍റെ ഔചിത്യമില്ലായ്മയെക്കുറിച്ച് സി.പി.ഐ ദേശീയ നേതൃത്വവും സംസ്ഥാന നേതൃത്വത്തെ അറിയിച്ചിരുന്നു. യാത്രക്ക് തിരഞ്ഞെടുത്ത …

Read More »

ഫ്രാൻസിസ് മാർപാപ്പ അടുത്ത വർഷം ഇന്ത്യ സന്ദർശിച്ചേക്കും

റോം: അടുത്ത വർഷം ഇന്ത്യ സന്ദർശിക്കാൻ ആഗ്രഹമറിയിച്ച് ഫ്രാൻസിസ് മാർപാപ്പ. 2023 അവസാനത്തോടെ മംഗോളിയ സന്ദർശിക്കാനും അദ്ദേഹം പദ്ധതിയിട്ടിട്ടുണ്ട്. ദക്ഷിണ സുഡാനിൽ നിന്ന് റോമിലേക്കുള്ള മടക്കയാത്രയ്ക്കിടെയാണ് മാർപാപ്പ ഇക്കാര്യം വ്യക്തമാക്കിയത്. ലോക യുവത്വദിനാചരണത്തിന്റെ ഭാഗമായി ഓഗസ്റ്റ് ആദ്യം പോർച്ചുഗലിലെ ലിസ്ബൺ സന്ദർശിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. സെപ്റ്റംബറിൽ ഫ്രാൻസിലെ മാർസെയില്ലിയിൽ നടക്കുന്ന ബിഷപ്പുമാരുടെ സമ്മേളനത്തിലും അദ്ദേഹം പങ്കെടുക്കും. സന്ദർശനം നടന്നാൽ മംഗോളിയ സന്ദർശിക്കുന്ന ആദ്യ മാർപ്പാപ്പയാകും പോപ്പ് ഫ്രാന്‍സിസ്.

Read More »

കുട്ടികൾക്ക് പുതിയ പാഠപുസ്തകങ്ങൾ തയ്യാറാക്കുക പരീക്ഷയെഴുതി ജയിച്ച അധ്യാപകർ

പത്തനംതിട്ട: പരീക്ഷയെഴുതി റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുന്ന അധ്യാപകർ തയ്യാറാക്കുന്ന പുതിയ പാഠപുസ്തകങ്ങളാവും അടുത്ത അധ്യയന വർഷം സ്കൂൾ കുട്ടികൾക്ക് ലഭ്യമാകുക. പാഠ്യപദ്ധതി പരിഷ്കരണത്തിന്‍റെ ആദ്യ ഘട്ടത്തിൽ 1, 3, 5, 7, 9 ക്ലാസുകളിലാണ് പുതിയ പുസ്തകങ്ങൾ വരുന്നത്. സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന കൗൺസിൽ ഏപ്രിൽ ഒന്നു മുതൽ പുതിയ പുസ്തകങ്ങൾ തയ്യാറാക്കാനുള്ള ഒരുക്കത്തിലാണ്. കുട്ടികളുമായി ഏറ്റവും അടുത്തുനില്‍ക്കുന്ന പാഠപുസ്തകങ്ങൾ ലഭ്യമാക്കുകയാണ് ലക്ഷ്യം. പാഠപുസ്തക രചനയിൽ താൽപ്പര്യമുള്ളവരിൽ നിന്ന് …

Read More »