ന്യൂഡല്‍ഹി: ഡൽഹിയിൽ കാറിനടിയിൽ കുരുങ്ങി സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ച സംഭവത്തിൽ വൻ വഴിത്തിരിവ്. പുതുവത്സര ദിനത്തിൽ രാജ്യത്തെ ഞെട്ടിച്ച അഞ്ജലിയുടെ മരണത്തിലാണ് ആന്തരികാവയവ പരിശോധനാ ഫലം പുറത്തുവന്നത്. സംഭവസമയത്ത് അഞ്ജലി മദ്യലഹരിയിലായിരുന്നുവെന്ന് രോഹിണിയിലെ ഫോറൻസിക് സയൻസ് ലബോറട്ടറിയിൽ നിന്ന് ലഭിച്ച പരിശോധനാ ഫലത്തിൽ പറയുന്നു. കേസിൽ നിർണായകമായ ആന്തരികാവയവങ്ങളുടെ പരിശോധന ഫലം ജനുവരി 24 ന് പോലീസിന് ലഭിച്ചതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. നേരത്തെ അഞ്ജലിക്കൊപ്പം സ്കൂട്ടറിൽ …
Read More »അസമിലെ ശൈശവവിവാഹം; പൊലീസ് നടപടിക്കൊപ്പം രാഷ്ട്രീയ പോരും കനക്കുന്നു
ദിസ്പുർ: ശൈശവ വിവാഹങ്ങൾ തടയാൻ പൊലീസ് നടപടി തുടരുമ്പോൾ അസമിൽ രാഷ്ട്രീയ പോരാട്ടവും മുറുകുന്നു. 10 വർഷം മുമ്പുള്ള കേസുകൾ വരെ പോലീസ് അന്വേഷിക്കുന്നുണ്ട്. അതിനാൽ പൊലീസ് നടപടി പ്രഹസനമാണെന്ന് കോൺഗ്രസ് എംപി ഗൗരവ് ഗോഗോയ് പറഞ്ഞു. കേന്ദ്ര ബജറ്റിൽ നിന്നും അദാനി അഴിമതിയിൽ നിന്നും ജനങ്ങളുടെ ശ്രദ്ധ തിരിക്കാനുള്ള രാഷ്ട്രീയ ശ്രമമാണ് ഇതെന്ന് എഐയുഡിഎഫ് ജനറൽ സെക്രട്ടറി അമിനുൽ ഇസ്ലാം പറഞ്ഞു. പൊലീസ് നടപടിക്കെതിരെ തൃണമൂൽ കോൺഗ്രസും രംഗത്തെത്തിയിട്ടുണ്ട്. …
Read More »അശ്വിനെ നേരിടാൻ പിത്തിയയുമായി പരിശീലിച്ച് ഓസ്ട്രേലിയൻ താരങ്ങൾ
ബെംഗളൂരു: ഇന്ത്യൻ സ്പിന്നർ ആർ. അശ്വിനെ നേരിടാൻ പ്രത്യേക പരിശീലനവുമായി ഓസ്ട്രേലിയൻ താരങ്ങൾ. ബെംഗളൂരുവിലാണ് ടീം പരിശീലനം നടത്തുന്നത്. ബോർഡർ-ഗാവസ്കർ ട്രോഫിക്കായി ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള നാല് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര വ്യാഴാഴ്ച നാഗ്പൂരിലാണ് ആരംഭിക്കുന്നത്. സ്പിന്നില്‍ ഇന്ത്യയുടെ മുൻ നിരക്കാരനായ അശ്വിനെ നേരിടാൻ അതേ ശൈലിയിൽ പന്തെറിയുന്ന 21 കാരനായ മഹേഷ് പിത്തിയയെയാണ് ഓസ്ട്രേലിയ പരിശീലനത്തിനായി ഉപയോഗിക്കുന്നത്. അശ്വിന്‍റെ ബൗളിംഗുമായി മഹേഷ് പിത്തിയയുടെ ബൗളിംഗിന് വളരെയധികം സാമ്യമുണ്ട്. മഹേഷ് …
Read More »പാക്കിസ്ഥാനിൽ വീണ്ടും സ്ഫോടനം; ഒരു മരണം, ഉത്തരവാദിത്തം ഏറ്റെടുത്ത് തെഹ്‍രികെ താലിബാൻ
ഇസ്ലാമാബാദ്: പാക്കിസ്ഥാനിൽ വീണ്ടും സ്ഫോടനം. ബലൂചിസ്ഥാൻ പ്രവിശ്യയിലെ ക്വറ്റയിലാണ് വൻ ബോംബ് സ്ഫോടനമുണ്ടായത്. ഉച്ചയ്ക്ക് നടന്ന സ്ഫോടനത്തിൽ നിരവധി പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. പാക്കിസ്ഥാനിലെ പ്രമുഖ മാധ്യമമായ ഡോൺ ആണ് സ്ഫോടനത്തിന്‍റെ വാർത്ത പുറത്തുവിട്ടത്. ബലൂചിസ്ഥാൻ പ്രവിശ്യയിലെ ക്വറ്റയിലെ പോലീസ് ആസ്ഥാനത്തിനും ക്വറ്റ കന്‍റോൺമെന്‍റിന്‍റെ പ്രവേശന കവാടത്തിനും സമീപമാണ് സ്ഫോടനം നടന്നതെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സ്ഫോടനത്തിൽ ഒരാൾ മരിച്ചതായാണ് റിപ്പോർട്ട്. ആക്രമണത്തിന്‍റെ ഉത്തരവാദിത്തം തെഹ്‍രികെ താലിബാൻ ഏറ്റെടുത്തിട്ടുണ്ട്.
Read More »സംഗീത ലോകത്തിൻ്റെ നഷ്ടമെന്ന് സ്റ്റാലിൻ; വാണി ജയറാമിൻ്റെ മൃതദേഹം സംസ്കരിച്ചു
ചെന്നൈ: ഗായിക വാണി ജയറാമിന് വിട. ചെന്നൈ ബസന്ത് നഗറിലെ വൈദ്യുത ശ്മശാനത്തിൽ ഔദ്യോഗിക ബഹുമതികളോടെ മൃതദേഹം സംസ്കരിച്ചു. തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ഉൾപ്പെടെയുള്ളവർ അന്ത്യോപചാരം അർപ്പിക്കാൻ വീട്ടിലെത്തി. ഇന്നലെ രാത്രി 7 മണി മുതൽ 1 മണി വരെ നുങ്കപാക്കത്തെ വീട്ടിൽ നിരവധി പേരാണ് ആദരാഞ്ജലി അർപ്പിക്കാനായി എത്തിയത്. സംഗീത ലോകത്തിൻ്റെ നഷ്ടമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ പറഞ്ഞു. കേരള സർക്കാരിനെ പ്രതിനിധീകരിച്ച് …
Read More »മൂന്ന് സഹോദരിമാരും ഒരേസമയം സ്നേഹിച്ചത് ഒരാളെ; ഒടുവിൽ മൂവരെയും വിവാഹം കഴിച്ച് യുവാവ്
കെനിയ: കെനിയയിലെ ഈ മൂന്ന് സഹോദരിമാരുടെ പ്രണയകഥ കേട്ടാൽ ആരും ഞെട്ടും. കാരണം ഇവർ മൂന്നുപേരും ഒരേ സമയം സ്നേഹിച്ചത് ഒരു പുരുഷനെയാണ്. മൂവരെയും ഒരേ സമയം സ്നേഹിക്കാനുള്ള വലിയ മനസ് കാമുകനും കാണിച്ചു. ഒടുവിൽ മൂവരുടെയും സമ്മതത്തോടെ മൂന്ന് പേരെയും വിവാഹം കഴിച്ച ശേഷം എല്ലാവരും ഇപ്പോൾ ഒരേ വീട്ടിൽ ഒരുമിച്ചാണ് താമസം. കെനിയയിൽ നിന്നുള്ള കേറ്റ്, ഈവ്, മേരി എന്നിവരുടെ പ്രണയകഥ കേട്ടാണ് ഇന്റർനെറ്റ് ഞെട്ടിയിരിക്കുന്നത്. ഈ …
Read More »അനാഥരായ പെണ്‍കുട്ടികള്‍ക്ക് ലൈഫ് മിഷൻ വീട് നിഷേധിച്ച സംഭവം; മന്ത്രി റിപ്പോർട്ട് തേടി
മലപ്പുറം: അനാഥരായ പെൺകുട്ടികൾക്ക് ലൈഫ് വീട് നിഷേധിച്ച സംഭവത്തിൽ തദ്ദേശ വകുപ്പ് മന്ത്രി റിപ്പോർട്ട് തേടി. സംഭവത്തിൽ ജില്ലയിലെ ലൈഫ് ചുമതലയുള്ള ഉദ്യോഗസ്ഥരോട് റിപ്പോർട്ട് നൽകാനാണ് മന്ത്രി എം ബി രാജേഷ് ആവശ്യപ്പെട്ടിട്ടുള്ളത്. റിപ്പോർട്ട് ലഭിച്ച ശേഷം നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. മലപ്പുറത്ത് ഒരിഞ്ച് ഭൂമി പോലുമില്ലാത്ത പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട മൂന്ന് അനാഥരായ പെൺകുട്ടികൾക്കാണ് ലൈഫ് അധികൃതർ വീട് നിഷേധിച്ചത്. ലൈഫ് മിഷൻ ചട്ടപ്രകാരം അപേക്ഷകരെ കുടുംബമായി പരിഗണിക്കാനാകില്ലെന്ന …
Read More »ചൈനീസ് വാതുവെപ്പ്-ലോണ്‍ ആപ്പുകൾ നിരോധിക്കാനൊരുങ്ങി കേന്ദ്രം
ന്യൂഡല്‍ഹി: ചൈനീസ് ബന്ധമുള്ള വാതുവെപ്പ്, ലോണ്‍ ആപ്ലിക്കേഷനുകൾ നിരോധിക്കാൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നു. മൊത്തം 138 വാതുവെപ്പ് ആപ്ലിക്കേഷനുകളും 94 ലോൺ ആപ്ലിക്കേഷനുകളും നിരോധിക്കാനാണ് തീരുമാനം. ലോൺ ആപ്പുകൾക്കെതിരെ ധാരാളം പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് നടപടി. ആഭ്യന്തര മന്ത്രാലയത്തിന്‍റെ നിർദേശപ്രകാരം ഐടി മന്ത്രാലയമാണ് നടപടി സ്വീകരിക്കുക. കഴിഞ്ഞ വർഷവും സമാനമായ നടപടി കേന്ദ്ര സർക്കാർ സ്വീകരിച്ചിരുന്നു. ഇത്തരം ആപ്ലിക്കേഷനുകൾ നിർണായക വിവരങ്ങൾ ശേഖരിക്കുകയും ദുരുപയോഗം ചെയ്യുകയും ചെയ്യുന്നുവെന്നാണ് കേന്ദ്രം അന്ന് …
Read More »ഏഷ്യാ കപ്പ് പാക്കിസ്ഥാനിലെങ്കിൽ പോകില്ലെന്ന് ഉറച്ച് ബിസിസിഐ
മനാമ: ഈ വർഷത്തെ ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണമെന്‍റ് പാക്കിസ്ഥാനിൽ നടത്താൻ തീരുമാനിച്ചാൽ അങ്ങോട്ട് പോകില്ലെന്ന് ഉറച്ച് ബിസിസിഐ. ഇന്നലെ ബഹ്റൈനിൽ ചേർന്ന ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ യോഗത്തിൽ ബിസിസിഐ സെക്രട്ടറി ജയ് ഷാ തീരുമാനത്തിൽ ഉറച്ചുനിന്നതായാണ് വിവരം. എസിസി യോഗത്തിലും ജയ് ഷാ ഇതേ നിലപാട് ആവർത്തിച്ചു. ഈ സാഹചര്യത്തിൽ ഏഷ്യാ കപ്പ് പൂര്‍ണമായോ അല്ലെങ്കിൽ ഇന്ത്യയുടെ മത്സരങ്ങൾ മാത്രമായിട്ടോ മറ്റേതെങ്കിലും രാജ്യത്തു നടത്തുന്ന കാര്യവും പരിഗണയിലുണ്ട്. ഏഷ്യാ …
Read More »അന്ന് 40 ആടുകൾ, ഇന്നത് 500; പുതിയ സ്ഫടികത്തിന് എട്ടര മിനിറ്റ് ദൈര്‍ഘ്യം കൂടുതൽ
സ്ഫടികം ഡിജിറ്റൽ റീമാസ്റ്ററിംഗ് പൂർത്തിയാക്കി റീ റിലീസിന് ഒരുങ്ങുകയാണ്. മോഹൻലാൽ ആരാധകരുടെയും സംവിധായകൻ ഭദ്രന്‍റെയും ഏറെ നാളത്തെ ആഗ്രഹമാണ് ഫെബ്രുവരി 9ന് സഫലമാകാൻ പോകുന്നത്. സിനിമാപ്രേമികൾക്കിടയിൽ കൾട്ട് പദവി നേടിയ ഈ ചിത്രം ഇതുവരെ തിയേറ്ററുകളിൽ കണ്ടിട്ടില്ലാത്ത ഒരു തലമുറയ്ക്കും കാണാൻ അവസരം ലഭിക്കുമെന്നതാണ് ഈ റീ റിലീസിന്‍റെ ഹൈലൈറ്റ്. പഴയ ചിത്രത്തിന്‍റെ മിഴിവ് വർദ്ധിച്ചിട്ടുണ്ടെന്നും ചില രംഗങ്ങൾ 4 കെ പതിപ്പിൽ കൂട്ടി ചേർത്തിട്ടുണ്ടെന്നും സംവിധായകൻ ഭദ്രൻ പറയുന്നു. …
Read More »