കൊച്ചി: സംസ്ഥാന ബജറ്റ് പ്രഖ്യാപനങ്ങൾക്കെതിരെ ജനങ്ങൾക്ക് പ്രതിഷേധമില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. പ്രതിഷേധമുണ്ടായാൽ പരിഹാരം കാണാമെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങൾക്ക് ഒരു പ്രതിഷേധവുമില്ല. ബജറ്റ് സംബന്ധിച്ച തീരുമാനങ്ങൾ ചർച്ച ചെയ്ത് തീരുമാനിക്കും. ബജറ്റിൻ മേലുള്ള ചർച്ചകൾ അവസാനിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രം 15 തവണ ഇന്ധനവില കൂട്ടിയപ്പോൾ മാധ്യമങ്ങൾ മൗനം പാലിച്ചുവെന്നും അദ്ദേഹം വിമർശിച്ചു. സംസ്ഥാനം അതിജീവിക്കണമെങ്കിൽ പുതിയ സംവിധാനങ്ങൾ വേണം. പെൻഷൻ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ സാധാരണക്കാർക്ക് …
Read More »ഡോള്‍ഫിനുകള്‍ക്കൊപ്പം നീന്താന്‍ നദിയില്‍ ചാടി; സ്രാവിന്‍റെ ആക്രമണത്തില്‍ പെണ്‍കുട്ടി കൊല്ലപ്പെട്ടു
സിഡ്‌നി: ഡോൾഫിനുകളോടൊപ്പം നീന്താൻ പുഴയിലേക്ക് ചാടിയ പെൺകുട്ടി സ്രാവിന്‍റെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഓസ്ട്രേലിയയിലെ പെർത്തിൽ ശനിയാഴ്ചയായിരുന്നു സംഭവം. ഫ്രെമാന്‍റലിലെ പോർട്ട് ഏരിയയ്ക്ക് സമീപമുള്ള സ്വാൻ നദിയിലാണ് അപകടമുണ്ടായത്. സ്രാവിന്‍റെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ പെൺകുട്ടിയെ വെള്ളത്തിൽ നിന്ന് കരയ്ക്കെത്തിച്ചെങ്കിലും സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചുവെന്നാണ് പോലീസ് റിപ്പോർട്ട്. ഡോൾഫിനൊപ്പം നീന്താൻ പെൺകുട്ടി ജെറ്റ് സ്കീയിൽ നിന്ന് നദിയിലേക്ക് ചാടിയപ്പോഴാണ് സ്രാവിന്‍റെ ആക്രമണം നടന്നതെന്ന് ഓസ്ട്രേലിയൻ ബ്രോഡ്കാസ്റ്റ് കോർപ്പറേഷൻ പറഞ്ഞു. ഏത് …
Read More »കൂടത്തായി കൊലക്കേസിൽ വഴിത്തിരിവ്; നാല് മൃതദേഹങ്ങളിൽ സയനൈഡും വിഷാംശവും കണ്ടെത്താനായില്ല
കോഴിക്കോട്: കൂടത്തായി കൊലപാതക കേസിൽ വൻ വഴിത്തിരിവ്. നാല് മൃതദേഹങ്ങളുടെ അവശിഷ്ടങ്ങളിൽ സയനൈഡോ വിഷാംശമോ കണ്ടെത്താനായില്ലെന്ന് നാഷണൽ ഫോറൻസിക് ലാബിന്‍റെ റിപ്പോർട്ട്. അന്നമ്മ തോമസ്, ടോം തോമസ്, മഞ്ചാടിയിൽ മാത്യു, ആൽഫൈൻ എന്നിവരുടെ മൃതദേഹങ്ങളാണ് പരിശോധിച്ചത്. 2002 നും 2014 നും ഇടയിലാണ് ഇവർ മരണപ്പെട്ടത്. 2019ൽ ഇവരുടെ മൃതദേഹങ്ങൾ പുറത്തെടുത്ത് പരിശോധനയ്ക്ക് അയച്ചിരുന്നു. ഒന്നാം പ്രതി ജോളി, അന്നമ്മ തോമസിനെ ഡോഗ് കിൽ എന്ന പോയ്സൺ ഉപയോഗിച്ചും മറ്റ് …
Read More »കേരള ടൂറിസം വകുപ്പിന്‍റെ മിയാവാക്കി പദ്ധതി തുടരാം; ലോകായുക്തയുടെ ഇടക്കാല ഉത്തരവ്
തിരുവനന്തപുരം: കേരള ടൂറിസം വകുപ്പിൻ്റെ മിയാവാക്കി മാതൃകാ വനവൽക്കരണ പദ്ധതി തുടരാമെന്നും ഇക്കാര്യം കേരള ലോകായുക്തയുടെ അന്തിമ വിധിക്ക് വിധേയമായിരിക്കുമെന്നും ലോകായുക്തയുടെ ഇടക്കാല ഉത്തരവ്. ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ്, ഉപലോകായുക്ത ജസ്റ്റിസ് ഹാറൂൺ അൽ റഷീദ് എന്നിവരടങ്ങിയ ബെഞ്ചിന്‍റേതാണ് ഉത്തരവ്. മിയാവാക്കി മാതൃകാ വനവൽക്കരണത്തിനുള്ള ടെൻഡർ നടപടികൾ ശരിയായ രീതിയിലല്ലെന്നാരോപിച്ച് ഒരു വർഷം മുമ്പ് എറണാകുളത്ത് ബിസിനസ് കൺസൾട്ടന്‍റായ ജയകൃഷ്ണൻ ഹർജി നൽകിയിരുന്നു. പദ്ധതി പുനരാരംഭിക്കാൻ അനുവദിച്ചില്ലെങ്കിൽ ഇതിനായി …
Read More »മുൻ പാകിസ്ഥാൻ പ്രസിഡന്റ് പർവേസ് മുഷറഫ് അന്തരിച്ചു
ദുബായ്: മുൻ പാകിസ്ഥാൻ പ്രസിഡന്റ് ജനറൽ പർവേസ് മുഷറഫ് അന്തരിച്ചു. ദുബായിൽ വച്ചായിരുന്നു അന്ത്യം. രോഗബാധിതനായി ദുബായിലെ അമേരിക്കൻ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു മുഷറഫ്. പാകിസ്ഥാന്റെ 10 ആമത് പ്രസിഡന്റായിരുന്നു അദ്ദേഹം.
Read More »ഗായിക വാണി ജയറാമിന്‍റെ മരണം തലയ്ക്കേറ്റ ക്ഷതം മൂലം; മരണത്തിൽ ദുരൂഹതകളില്ലെന്ന് പോലീസ്
തിരുവനന്തപുരം: ഗായിക വാണി ജയറാമിന്‍റെ മരണം തലയ്ക്കേറ്റ ക്ഷതം മൂലമാണെന്ന് പോലീസ്. കട്ടിലിൽ നിന്നും എഴുന്നേറ്റപ്പോൾ വീണ് മേശപ്പുറത്ത് തലയിടിച്ചതാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് നിഗമനം. മരണത്തിൽ മറ്റ് ദുരൂഹതകളൊന്നുമില്ലെന്നും പോലീസ് പറഞ്ഞു. ചെന്നൈ നുങ്കമ്പാക്കത്തെ ഹാഡോസ് റോഡിലെ വസതിയിലാണ് വാണിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. 2018ൽ ഭർത്താവ് ജയറാമിന്‍റെ മരണശേഷം വാണി വീട്ടിൽ തനിച്ചായിരുന്നു താമസം. സഹായിയായ യുവതി മരണ ദിവസം രാവിലെ 11 മണിയോടെ വീട്ടിലെത്തിയെങ്കിലും വാണി …
Read More »മൂന്നാറില്‍ ശൈശവ വിവാഹം വീണ്ടും; 17കാരിയെ വിവാഹം ചെയ്തത് 26കാരന്‍
ഇടുക്കി: മൂന്നാറിൽ വീണ്ടും ശൈശവ വിവാഹം. 26 കാരനാണ് 17 വയസുള്ള പെൺകുട്ടിയെ വിവാഹം ചെയ്തത്. 2022 ജൂലൈയിലായിരുന്നു വിവാഹം. പെൺകുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ലെന്ന് അറിഞ്ഞതോടെ വരനും പെൺകുട്ടിയുടെ മാതാപിതാക്കൾക്കുമെതിരെ ദേവികുളം പോലീസ് കേസ് രജിസ്റ്റർ ചെയ്തു. കുട്ടിക്ക് പ്രായപൂർത്തിയായെന്ന് പറഞ്ഞാണ് പെൺകുട്ടിയുടെ വീട്ടുകാർ വിവാഹം നടത്തിയത്. ഗർഭിണിയായതിനു ശേഷമാണ് പ്രായപൂർത്തിയായിട്ടില്ലെന്ന് പുറത്തറിയുന്നത്. പെൺകുട്ടി ആശുപത്രിയിൽ ചികിത്സ തേടിയപ്പോൾ ബാലാവകാശ പ്രവർത്തകരെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് ബാലാവകാശ കമ്മീഷനു മുന്നിൽ ഹാജരാക്കിയ …
Read More »വ്യാജ ജനന സർട്ടിഫിക്കറ്റ്; അനിൽ കുമാറിൻ്റെ ആരോപണങ്ങൾ തള്ളി ആശുപത്രി സൂപ്രണ്ട്
കൊച്ചി: കളമശ്ശേരി മെഡിക്കൽ കോളേജിലെ വ്യാജ ജനന സർട്ടിഫിക്കറ്റ് കേസിൽ അനിൽകുമാറിൻ്റെ ആരോപണങ്ങൾ തള്ളി സൂപ്രണ്ട് ഗണേഷ് മോഹൻ. സൂപ്രണ്ടാണ് സർട്ടിഫിക്കറ്റ് തയ്യാറാക്കിയതെന്നാണ് അനിൽകുമാറിൻ്റെ ആരോപണം. എന്നാൽ ആരോപണങ്ങൾ നിഷേധിച്ച ആശുപത്രി സൂപ്രണ്ട് ഗണേഷ് മോഹൻ, അനിൽ കുമാർ തൻ്റെ കാൽക്കൽ വീണ് ക്ഷമാപണം നടത്തുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങൾ ഉണ്ടെന്നും പറയുന്നു. കളമശ്ശേരി മെഡിക്കൽ കോളേജിൽ വ്യാജ ജനന സർട്ടിഫിക്കറ്റ് തയ്യാറാക്കിയ സംഭവത്തിൽ ദുരൂഹതയേറുന്നുണ്ട്. സൂപ്രണ്ടിന്‍റെ നിർദേശപ്രകാരമാണ് സർട്ടിഫിക്കറ്റ് തയ്യാറാക്കിയതെന്ന് …
Read More »മദ്യലഹരിയിൽ ഭാര്യക്ക് നേരെ ആക്രമണം; വിനോദ് കാംബ്ലിക്കെതിരെ പോലീസ് കേസ്
മുംബൈ: മദ്യലഹരിയിൽ ഭാര്യയെ തലയ്ക്കടിച്ചുവെന്ന പരാതിയിൽ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വിനോദ് കാംബ്ലിക്കെതിരെ മുംബൈ പോലീസ് കേസെടുത്തു. വെള്ളിയാഴ്ച ബാന്ദ്രയിലെ ഫ്ലാറ്റിൽ വച്ച് വിനോദ് തന്നെ ആക്രമിച്ചതായി ഭാര്യ ആൻഡ്രിയ ഹെവിറ്റ് നൽകിയ പരാതിയിൽ പറയുന്നു. ഐപിസി 324, 504 വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ആൻഡ്രിയക്ക് നേരെ പാചകത്തിനു ഉപയോഗിക്കുന്ന പാനിൻ്റെ ഹാൻഡിൽ വിനോദ് വലിച്ചെറിഞ്ഞതായും അതുമൂലമാണ് തലയ്ക്ക് പരിക്കേറ്റതെന്നും പരാതിയിൽ പറയുന്നു. ബാറ്റ് ഉപയോഗിച്ച് …
Read More »ഉത്തേജക മരുന്നിൻ്റെ ഉപയോഗം; ഇന്ത്യൻ ജിംനാസ്റ്റിക് താരം ദിപ കർമാകറിന് വിലക്ക്
ന്യൂഡൽഹി: ഇന്ത്യൻ ജിംനാസ്റ്റിക് താരം ദിപ കർമാകറിന് ഉത്തേജകമരുന്ന് പരിശോധനയിൽ പരാജയപ്പെട്ടതിനെ തുടർന്ന് 21 മാസം വിലക്ക്. 2021 ഒക്ടോബറിൽ ജിംനാസ്റ്റിക്സ് ഫെഡറേഷന്‍റെ കീഴിലുള്ള ഒരു ടെസ്റ്റിംഗ് ഏജൻസിയാണ് ദിപയുടെ ശരീരത്തിൽ നിരോധിത മരുന്നിന്‍റെ അംശം കണ്ടെത്തിയത്. അന്താരാഷ്ട്ര ഉത്തേജക വിരുദ്ധ ഏജൻസി (വാഡ) ദിപ കർമാകറിന് വിലക്കേർപ്പെടുത്തിയിരുന്നുവെങ്കിലും ഇപ്പോഴാണ് വാർത്ത പുറത്തുവരുന്നത്. 2021 മുതൽ പ്രാബല്യത്തിൽ വരുന്ന ദീപയുടെ 21 മാസത്തെ വിലക്ക് ഈ വർഷം ജൂലൈയിൽ അവസാനിക്കും.
Read More »