Breaking News

ഡോള്‍ഫിനുകള്‍ക്കൊപ്പം നീന്താന്‍ നദിയില്‍ ചാടി; സ്രാവിന്‍റെ ആക്രമണത്തില്‍ പെണ്‍കുട്ടി കൊല്ലപ്പെട്ടു 

സിഡ്‌നി: ഡോൾഫിനുകളോടൊപ്പം നീന്താൻ പുഴയിലേക്ക് ചാടിയ പെൺകുട്ടി സ്രാവിന്‍റെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഓസ്ട്രേലിയയിലെ പെർത്തിൽ ശനിയാഴ്ചയായിരുന്നു സംഭവം. ഫ്രെമാന്‍റലിലെ പോർട്ട് ഏരിയയ്ക്ക് സമീപമുള്ള സ്വാൻ നദിയിലാണ് അപകടമുണ്ടായത്. സ്രാവിന്‍റെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ പെൺകുട്ടിയെ വെള്ളത്തിൽ നിന്ന് കരയ്ക്കെത്തിച്ചെങ്കിലും സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചുവെന്നാണ് പോലീസ് റിപ്പോർട്ട്.

ഡോൾഫിനൊപ്പം നീന്താൻ പെൺകുട്ടി ജെറ്റ് സ്കീയിൽ നിന്ന് നദിയിലേക്ക് ചാടിയപ്പോഴാണ് സ്രാവിന്‍റെ ആക്രമണം നടന്നതെന്ന് ഓസ്ട്രേലിയൻ ബ്രോഡ്കാസ്റ്റ് കോർപ്പറേഷൻ പറഞ്ഞു. ഏത് ഇനം സ്രാവ് ആണ് പെൺകുട്ടിയെ ആക്രമിച്ചതെന്ന് വ്യക്തമല്ല.

2021 നവംബറിൽ പടിഞ്ഞാറൻ ഓസ്ട്രേലിയയെ ഞെട്ടിച്ച ഒരു സ്രാവ് ആക്രമണം നടന്നിരുന്നു. പെർത്തിലെ പോർട്ട് ബീച്ചിൽ ഗ്രേറ്റ് വൈറ്റ് ഷാർക്കിന്‍റെ ആക്രമണത്തിൽ 57 കാരനാണു കൊല്ലപ്പെട്ടത്. 2021 ജനുവരിയിൽ സ്വാൻ നദിയിൽ ബുള്‍ സ്രാവിന്‍റെ ആക്രമണത്തിൽ ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.

About News Desk

Check Also

നഗരത്തിലെ ആശുപത്രികൾ വളഞ്ഞ് ഇസ്രയേൽ ടാങ്ക് വ്യൂഹം. ആശുപത്രിയുടെ നിലവറയിൽ ഹമാസ് കേന്ദ്രമെന്ന് ആരോപണം….

ഇന്ത്യയിൽ കഴിഞ്ഞദിവസം നമ്മൾ ശിശുദിനം ആഘോഷിച്ചപ്പോൾ ഗാസയിലെ കുഞ്ഞുങ്ങൾക്ക് പട്ടിണിയുടെ ദിനങ്ങൾ ആയിരുന്നു. 4000ത്തിൽ ഏറെ കുട്ടികൾ ഇതുവരെ കൊല്ലപ്പെട്ട …