Breaking News

News Desk

സൈബി ജോസിനെതിരായ ആരോപണം; ചീഫ് ജസ്റ്റിസും മുഖ്യമന്ത്രിയും കൂടിക്കാഴ്ച നടത്തി

കൊച്ചി: ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ് മണികുമാറുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ന് രാവിലെ എറണാകുളം ഗസ്റ്റ് ഹൗസിൽ നടന്ന കൂടിക്കാഴ്ച 40 മിനിറ്റോളം നീണ്ടു. അസാധാരണമായ രീതിയിൽ ഹൈക്കോടതിയുമായി ബന്ധപ്പെട്ട് ആരോപണങ്ങൾ ഉയർന്ന പശ്ചാത്തലത്തിലാണ് കൂടിക്കാഴ്ച നടന്നതെന്നാണ് സൂചന. ഹൈക്കോടതി അഭിഭാഷകൻ സൈബി ജോസിനെതിരായ കേസിന്‍റെ പശ്ചാത്തലത്തിലാണ് ഇരുവരും കണ്ടുമുട്ടിയതെന്നാണ് വിവരം. ഹൈക്കോടതി ജഡ്ജിയുടെ പേരിൽ സൈബി ജോസ് കൈക്കൂലി വാങ്ങിയെന്നാണ് ആരോപണം.

Read More »

മ്യൂസിയത്ത് വീണ്ടും സ്ത്രീയ്ക്ക് നേരെ അതിക്രമം; ലൈംഗികാതിക്രമത്തിന് കേസെടുത്ത് പൊലീസ്

തിരുവനന്തപുരം: തിരുവനന്തപുരം മ്യൂസിയത്ത് വീണ്ടും യുവതിക്ക് നേരെ ആക്രമണം. ഇന്നലെ രാത്രി 11.45 ഓടെ കനക നഗർ റോഡിൽ ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് യുവതിയെ ആക്രമിച്ചത്. സാഹിത്യോത്സവം കഴിഞ്ഞ് താമസ സ്ഥലത്തേക്ക് മടങ്ങുമ്പോഴായിരുന്നു ആക്രമണം. ആക്രമണത്തിൽ യുവതിയുടെ കഴുത്തിലും മുഖത്തും പരിക്കേറ്റു. സംഭവത്തിൽ പൊലീസ് ലൈംഗികാതിക്രമത്തിന് കേസെടുത്തു. മാല മോഷ്ടിക്കാനുള്ള ശ്രമമാണ് നടന്നതെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.

Read More »

കാറില്‍ സൂക്ഷിച്ചിരുന്നത് വെള്ളം: മരിച്ച റീഷയുടെ പിതാവ് കെ കെ വിശ്വനാഥൻ

കണ്ണൂർ: പ്രസവത്തിനായി പോകുംവഴി കാർ കത്തി യുവതിയും ഭർത്താവും മരണപ്പെട്ട സംഭവത്തിൽ കാറിൽ സൂക്ഷിച്ചിരുന്നത് കുടിവെള്ളമാണെന്ന് മരിച്ച റീഷയുടെ പിതാവ് കെ കെ വിശ്വനാഥൻ. വിദഗ്ധ പരിശോധനയിൽ ഡ്രൈവറുടെ സീറ്റിനടിയിൽ കണ്ടെത്തിയ പ്ലാസ്റ്റിക് കുപ്പിയിൽ പെട്രോൾ ഉണ്ടായിരുന്നെന്ന പ്രചാരണത്തിനാണ് അദ്ദേഹം മറുപടി നൽകിയത്. കഴിഞ്ഞ ദിവസം പാലക്കാട് നിന്ന് മടങ്ങുമ്പോൾ മാഹിയിൽ നിന്ന് കാറിൽ ഇന്ധനം നിറച്ചിരുന്നെന്നും കുപ്പിയിൽ പെട്രോൾ കൊണ്ടുപോകേണ്ട ആവശ്യമില്ലെന്നും വിശ്വനാഥൻ പറഞ്ഞു. മയ്യിൽ കുറ്റ്യാട്ടൂർ സ്വദേശികളായ …

Read More »

യുഎസ് വ്യോമാതിർത്തിയിലെ ചൈനീസ് ബലൂൺ; ആന്‍റണി ബ്ലിങ്കന്‍റെ ചൈന സന്ദർശനം റദ്ദാക്കി

മൊണ്ടാന: യു.എസ് വ്യോമാതിർത്തിയിൽ ചൈനീസ് ബലൂൺ കണ്ടെത്തിയതോടെ സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കന്‍റെ ചൈനാ സന്ദർശനം അമേരിക്ക റദ്ദാക്കി. മൊണ്ടാനയിലെ ആണവ സംവേദന ക്ഷമതയുള്ള പ്രദേശത്താണ് ചൈനീസ് ബലൂൺ കണ്ടെത്തിയത്. ചൈനയുടെ നടപടി അമേരിക്കയുടെ സ്വാതന്ത്രാധികാരത്തെ ചോദ്യം ചെയ്യുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ബീജിംഗ് സന്ദർശനം റദ്ദാക്കിയത്. ആന്‍റണി ബ്ലിങ്കൻ ഉചിതമായ സമയത്ത് മാത്രമേ ബീജിംഗിലേക്ക് പോകൂവെന്ന് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്‍റിലെ മുതിർന്ന ഉദ്യോഗസ്ഥൻ അറിയിച്ചു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ നടക്കുന്ന നയതന്ത്ര പ്രതിനിയുടെ …

Read More »

മന്ത്രവാദ ചികിത്സ; ന്യുമോണിയ ഭേദമാക്കാൻ ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് പൊള്ളിച്ച കുഞ്ഞ് മരിച്ചു

ഭോപാൽ: ന്യുമോണിയ ഭേദമാക്കാൻ പഴുത്ത ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് പൊള്ളലേൽപ്പിച്ച കുഞ്ഞ് മരണപ്പെട്ടു. മൂന്ന് മാസം പ്രായമുള്ള പെൺകുഞ്ഞാണ് ക്രൂരമായ മന്ത്രവാദ ചികിത്സയ്ക്ക് വിധേയയായി മരിച്ചത്. ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് 51 തവണയാണ് കുഞ്ഞിന്‍റെ വയറ്റിൽ പൊള്ളലേൽപ്പിച്ചത്. ഗുരുതരമായി പൊള്ളലേറ്റ കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. 15 ദിവസത്തോളം കുഞ്ഞിനെ ആശുപത്രിയിൽ ചികിത്സിച്ചതായാണ് വിവരം. മൃതദേഹം പുറത്തെടുത്ത് വീണ്ടും പോസ്റ്റുമോർട്ടം നടത്തുമെന്ന് അധികൃതർ അറിയിച്ചു. മധ്യപ്രദേശിലെ ഷാഹ്ദോലിലാണ് …

Read More »

ക്രിമിനല്‍ കേസ് പിന്‍വലിക്കാന്‍ അഞ്ച് ലക്ഷം വാങ്ങി; സൈബി ജോസിനെതിരേ കൂടുതല്‍ ആരോപണങ്ങള്‍

കൊച്ചി: ജഡ്ജിമാർക്ക് നൽകാനെന്ന പേരിൽ കൈക്കൂലി വാങ്ങിയെന്ന ആരോപണം നിലനിൽക്കെ സൈബി ജോസിനെതിരെ കൂടുതൽ ആരോപണങ്ങൾ ഉയരുന്നു. 10 വർഷം മുമ്പ് സൈബി ഫയൽ ചെയ്ത വിവാഹമോചന കേസിലെ എതിർ കക്ഷിയാണ് പുതിയ ആരോപണം ഉന്നയിച്ചിരിക്കുന്നത്. തങ്ങൾക്കെതിരായ ക്രിമിനൽ കേസ് പിൻവലിക്കാമെന്ന് വാഗ്ദാനം ചെയ്ത് സൈബി അഞ്ച് ലക്ഷം രൂപ കൈപ്പറ്റിയെന്നാണ് കോതമംഗലം സ്വദേശി ബേസിൽ ജെയിംസിന്‍റെ ആരോപണം. അഞ്ച് ലക്ഷം രൂപ ഡിവൈൻ നഗറിലുള്ള സൈബിയുടെ വീട്ടിലെത്തിച്ച് കൊടുത്തെന്നും …

Read More »

അടുത്ത ലോകകപ്പിൽ ഉണ്ടാകുമോ എന്ന് ഇപ്പോൾ പറയാനാവില്ല: ലയണൽ മെസ്സി

ബ്യൂണസ് ഐറിസ്: അടുത്ത ലോകകപ്പിൽ അർജന്‍റീനക്കൊപ്പം ഉണ്ടാകുമോ എന്ന് ഉറപ്പില്ലെന്നും എന്നാൽ പരിശീലകൻ ലയണൽ സ്കലോനി ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും ലയണൽ മെസ്സി. അർജന്‍റീന ദിനപത്രത്തിന് നൽകിയ അഭിമുഖത്തിലാണ് മെസ്സി ഇക്കാര്യം വ്യക്തമാക്കിയത്. ഫുട്ബോൾ കളിക്കാൻ ഇഷ്ടമാണ്. ആസ്വദിക്കുന്നിടത്തോളം കാലം കളിക്കളത്തിൽ തുടരാൻ ആഗ്രഹിക്കുന്നു. എന്നാൽ 2026 ലോകകപ്പ് കുറച്ച് വർഷങ്ങൾ കഴിഞ്ഞുള്ള കാര്യമാണ്. അപ്പോൾ എന്ത് സംഭവിക്കുമെന്ന് ഇപ്പോൾ പറയാനാവില്ലെന്നും മെസ്സി പറഞ്ഞു. എന്നിരുന്നാലും, അടുത്ത വർഷം യുഎസിൽ നടക്കുന്ന …

Read More »

ആദ്യം പൊതു പ്രവേശന പരീക്ഷ; അഗ്നിവീർ റിക്രൂട്ട്മെന്‍റ് രീതിയിൽ മാറ്റം വരുത്തി കരസേന

ന്യൂഡല്‍ഹി: സൈന്യത്തിലേക്കുള്ള അഗ്നിവീർ റിക്രൂട്ട്മെന്‍റ് രീതിയിൽ മാറ്റം വരുത്തി കരസേന. ആദ്യം പൊതു പ്രവേശന പരീക്ഷ നടത്താനാണ് തീരുമാനം. അതിന് ശേഷമായിരിക്കും കായിക ക്ഷമതയും വൈദ്യ പരിശോധനയും നടത്തുന്നത്. നിലവിലെ രീതി പ്രകാരം പ്രവേശന പരീക്ഷ അവസാനമായിരുന്നു നടത്താറുണ്ടായിരുന്നത്. റിക്രൂട്ട്മെന്‍റ് നടത്തുന്നതിനുള്ള ചെലവ് കുറക്കുന്നതിനും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ വിന്യസിക്കുന്നതിനുള്ള ബുദ്ധിമുട്ടും കണക്കിലെടുത്താണ് തീരുമാനം. ഇതു സംബന്ധിച്ചുള്ള ഉത്തരവ് വെള്ളിയാഴ്ച്ചയാണ് പുറപ്പെടുവിച്ചത്. ആദ്യ ബാച്ച് അഗ്നിവീറുകളുടെ പരിശീലനം 2022 ഡിസംബറിൽ തുടങ്ങുമെന്നും …

Read More »

ശനിയെ പിന്തള്ളി ഉപഗ്രഹങ്ങളുടെ രാജാവായി വ്യാഴം; 12 പുതിയ ഉപഗ്രഹങ്ങൾ കണ്ടെത്തി

വാഷിങ്ടൺ: സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹമായ വ്യാഴം ഉപഗ്രഹങ്ങളുടെ രാജാവെന്ന പദവിയിലേക്ക്. വ്യാഴത്തിന് ചുറ്റും പരിക്രമണം ചെയ്യുന്ന 12 ഉപഗ്രഹങ്ങൾ കൂടി ബഹിരാകാശ ശാസ്ത്രജ്ഞർ കണ്ടെത്തി. ഇതോടെ ശനിയെ പിന്തള്ളി വ്യാഴം ഏറ്റവും കൂടുതൽ ഉപഗ്രഹങ്ങളുള്ള ഗ്രഹമെന്ന സ്ഥാനം നേടി. വ്യാഴത്തിന് 92ഉം ശനിക്ക് 83 ഉപഗ്രഹങ്ങളുമാണുള്ളത്. വാഷിങ്ടണിലെ കാർണിജ് ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് സയൻസിലെ ജ്യോതിശാസ്ത്രജ്ഞനായ സ്കോട്ട് ഷെപ്പേർഡാണ് ഈ കണ്ടെത്തലിന് നേതൃത്വം നൽകിയത്. ഉപഗ്രഹങ്ങളുടെ സ്ഥിരീകരണത്തെക്കുറിച്ചുള്ള വിശദാംശങ്ങൾ മൈനർ …

Read More »

മെഡിക്കൽ കോളേജിൽ കൂട്ടിരിപ്പുകാരായ യുവാക്കൾക്ക് വാർഡൻമാരുടെ ക്രൂര മർദ്ദനം

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ഒ.പി.യിൽ കൂട്ടിരിപ്പുകാരായ യുവാക്കളെ ക്രൂരമായി മർദ്ദിച്ച് ട്രാഫിക് വാർഡൻമാർ. ആശുപത്രിയിൽ പ്രവേശിക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് അക്രമത്തിൽ കലാശിച്ചത്. നെടുമങ്ങാട് സ്വദേശികളായ രണ്ട് യുവാക്കളെയാണ് സെക്യൂരിറ്റി ഓഫീസറുടെ മുറിക്ക് സമീപം വച്ച് മർദ്ദിച്ചത്. കസേരയിലിരുന്ന യുവാവിനെ രണ്ട് വാർഡൻമാർ ചേർന്ന് മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടും മെഡിക്കൽ കോളേജ് പൊലീസ് സംഭവ സ്ഥലത്തെത്തി അന്വേഷണം നടത്തിയില്ല. വെള്ളിയാഴ്ച വൈകീട്ട് ആറ് മണിയോടെയായിരുന്നു സംഭവം. മെഡിക്കൽ കോളേജിൽ ചികിത്സയിൽ …

Read More »