കൊൽക്കത്ത: ഇന്നലെ നടന്ന ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സിന് അപ്രതീക്ഷിത തോൽവി. കൊൽക്കത്ത സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിനെ എതിരില്ലാത്ത ഒരു ഗോളിനാണ് ഈസ്റ്റ് ബംഗാൾ തോൽപ്പിച്ചത്. ഐഎസ്എൽ ചരിത്രത്തിൽ ബ്ലാസ്റ്റേഴ്സിനെതിരെ ഈസ്റ്റ് ബംഗാളിന്‍റെ ആദ്യ ജയമാണിത്. ഈസ്റ്റ് ബംഗാൾ കളിച്ചത് ജയിക്കാൻ മാത്രമാണെന്ന് തോൽവിക്ക് ശേഷം മാധ്യമങ്ങളോട് സംസാരിച്ച ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകോമനോവിച്ച് പറഞ്ഞു. ഈസ്റ്റ് ബംഗാളിന്‍റെ പോരാട്ടവീര്യമാണ് മത്സരഫലത്തിൽ നിർണായകമായതെന്നും …
Read More »സ്റ്റേഷനിലേക്കുള്ള യാത്രാമധ്യേ പ്രതി എസ്.ഐ.യുടെ ചെവി കടിച്ചുമുറിച്ചു
കാസർകോട്: സ്റ്റേഷനിലേക്കുള്ള യാത്രാമധ്യേ പ്രതി എസ്.ഐയുടെ ചെവി കടിച്ചുമുറിച്ചു. കാസർകോട് ടൗൺ പൊലീസ് സ്റ്റേഷനിലെ എസ്.ഐ എം.വി വിഷ്ണുപ്രസാദിന്‍റെ ചെവിയാണ് മധൂർ സ്വദേശി സ്റ്റനി റോഡ്രിഗസ് (48) കടിച്ചുമുറിച്ചത്. മദ്യലഹരിയിലായിരുന്ന സ്റ്റനി ഓടിച്ച ബൈക്ക് ഉളിയത്തടുക്കയിൽ വച്ച് വാനുമായി കൂട്ടിയിടിച്ചതിനെ തുടർന്ന് നാട്ടുകാർ ഇയാളെ തടഞ്ഞു. തുടർന്ന് സ്ഥലത്തെത്തിയ എസ്.ഐ പ്രതിയെ കസ്റ്റഡിയിലെടുത്തു. തുടർനടപടികൾക്കായി സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നതിനിടെ പ്രതി അക്രമാസക്തനാവുകയും എസ്.ഐയുടെ ചെവിയിൽ കടിക്കുകയും ചെയ്തു. പരിക്കേറ്റ എസ്.ഐയെ കാസർകോട് …
Read More »ഉടമസ്ഥർ കെട്ടിയിട്ടു കടന്നു കളഞ്ഞു; അവശനായ നായയെ സംരക്ഷിച്ച് പുതുജീവനേകി നാട്ടുകാർ
തിരുവനന്തപുരം : പട്ടിണി കിടന്ന് ചാകട്ടെ എന്ന് കരുതി തന്നെയാണ് ഉടമസ്ഥർ ഗ്രേറ്റ് ഡെയ്ൻ ഇനത്തിൽപ്പെട്ട നായയെ വഴിയരികിലെ വൈദ്യുത പോസ്റ്റിൽ കെട്ടിയിട്ട് ഉപേക്ഷിച്ചു പോയത്. എന്നാൽ ഒരു നാട് ഒന്നാകെ കൈകോർത്ത് സമയത്തിന് മരുന്നും ഭക്ഷണവും നൽകി ആ സാധുജീവിയെ ജീവിതത്തിലേക്ക് തിരികെകൊണ്ടുവന്നു. ഉടമയുടെ ക്രൂരതയെ അതിജീവിച്ച ആ നായ ഇന്ന് വെങ്ങാനൂർ മുളമൂട്ടിലെ പ്രിയപ്പെട്ട ബാഷയാണ്. 2021 ഡിസംബറിലാണ് കഴക്കൂട്ടം, കാരോട് ബൈപ്പാസിന് സമീപമുള്ള കല്ലുവെട്ടാൻകുഴിയോട് ചേർന്ന …
Read More »സർക്കാർ അമിത നികുതി ചുമത്തുന്നത് നേതാക്കളുടെ ചെലവിനായി: വി. മുരളീധരന്‍
ന്യൂഡൽഹി: നേതാക്കളുടെ ചെലവിനായി പണം സ്വരൂപിക്കാൻ സർക്കാർ ജനങ്ങളുടെ മേൽ അമിത നികുതി ഭാരം ചുമത്തുകയാണെന്ന വിമർശനവുമായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. സാമൂഹ്യക്ഷേമ നികുതി ഒരു തട്ടിപ്പാണ്. മുഖ്യമന്ത്രിയുടേയും മറ്റ് മന്ത്രിമാരുടേയും വിദേശയാത്രയ്ക്കും, ഡൽഹിയിലെ പ്രത്യേക ജനപ്രതിനിധികളുടെയും, കമ്മിഷൻ അദ്ധ്യക്ഷൻമാരുടെയും ക്ഷേമത്തിനുമാണ് ഈ കൊള്ള നികുതിയെന്നും മുരളീധരൻ ആരോപിച്ചു. ഇന്ധനവിലയുടെ പേരിൽ കേന്ദ്രത്തിനെതിരെ പ്രതിഷേധിച്ചവർ മാപ്പ് പറയണമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. നികുതി വർദ്ധനവിന് കേന്ദ്ര സർക്കാരിനെ കുറ്റപ്പെടുത്തുന്നത് …
Read More »അദാനി ഗ്രൂപ്പിനെതിരെ അന്വേഷണം; കേന്ദ്ര കമ്പനികാര്യ മന്ത്രാലയം വിവരങ്ങൾ തേടി
ന്യൂഡൽഹി: ഓഹരി തട്ടിപ്പുമായി ബന്ധപ്പെട്ട് അദാനി ഗ്രൂപ്പിനെതിരെ കോർപ്പറേറ്റ് കാര്യ മന്ത്രാലയം അന്വേഷണം തുടങ്ങി. കമ്പനി നിയമത്തിലെ സെക്ഷൻ 206 പ്രകാരം അദാനി ഗ്രൂപ്പിൽ നിന്ന് വിവരങ്ങൾ തേടി. സമീപകാലത്ത് നടത്തിയ ഇടപാടുകളുടെ രേഖകളാണ് പരിശോധിക്കുന്നത്. കോർപ്പറേറ്റ് അഫയേഴ്സ് ഡയറക്ടർ ജനറലിന്‍റെ നേതൃത്വത്തിലാണ് പ്രാഥമിക അന്വേഷണം. എന്നാൽ, ഇതിനെക്കുറിച്ച് മന്ത്രാലയം ഇതുവരെ പ്രതികരിച്ചിട്ടില്ല. അദാനിക്കെതിരെ സെബിയും പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഹിൻഡൻബർഗ് റിപ്പോർട്ടിനു ശേഷം ഇതാദ്യമായാണ് അദാനിക്കെതിരെ അന്വേഷണമുണ്ടാകുന്നത്. അദാനിയുടെ …
Read More »കശ്മീരി പണ്ഡിറ്റുകളുടെ സുരക്ഷ ഉറപ്പാക്കണം; പ്രധാനമന്ത്രിക്ക് രാഹുൽ ഗാന്ധിയുടെ കത്ത്
ന്യൂഡല്‍ഹി: കശ്മീർ താഴ്‌വരയില്‍ ജോലി ചെയ്യുന്ന കശ്മീരി പണ്ഡിറ്റുകളുടെ സുരക്ഷ ഉറപ്പു വരുത്തണമെന്ന ആവശ്യവുമായി പ്രധാനമന്ത്രിക്ക് കോൺഗ്രസ് എംപി രാഹുൽ ഗാന്ധിയുടെ കത്ത്. കശ്മീരി പണ്ഡിറ്റുകളെ തീവ്രവാദികൾ വേട്ടയാടി കൊല്ലുന്ന പശ്ചാത്തലത്തിൽ കശ്മീർ താഴ്‌വരയില്‍ ജോലി ചെയ്യുന്നവർക്ക് സുരക്ഷ നൽകണമെന്ന് കത്തിൽ ആവശ്യപ്പെട്ടു. ജോഡോ യാത്ര കശ്മീരിൽ പ്രവേശിച്ചപ്പോൾ പണ്ഡിറ്റുകളുടെ പ്രതിനിധി സംഘം തന്നെ സന്ദർശിച്ചിരുന്നുവെന്ന് രാഹുൽ കത്തിൽ സൂചിപ്പിക്കുന്നു. പുൽവാമ ഭീകരാക്രമണത്തിന് ശേഷം താഴ്‌വരയില്‍ നിന്ന് മടങ്ങിയ പണ്ഡിറ്റ് …
Read More »രാജ്യത്തെ ബാങ്കിംഗ് മേഖല സുസ്ഥിരം: റിസർവ് ബാങ്ക് ഓഫ് ഇന്ത്യ
ന്യൂഡല്‍ഹി: രാജ്യത്തെ ബാങ്കിംഗ് മേഖല സുസ്ഥിരമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. അദാനി കമ്പനികളെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് റിസർവ് ബാങ്കിന്‍റെ വിശദീകരണം. മൂലധന ക്ഷമത, പണലഭ്യത, പ്രൊവിഷൻ കവറേജ്, ലാഭക്ഷമത തുടങ്ങിയവയുമായി ബന്ധപ്പെട്ട വിവിധ ഘടകങ്ങൾ ആരോഗ്യകരമായ നിലയിലാണെന്നും റിസർവ് ബാങ്ക് അറിയിച്ചു. രാജ്യത്തെ ബാങ്കുകൾ റിസർവ് ബാങ്കിന്‍റെ മാർഗ്ഗനിർദ്ദേശങ്ങളുടെ പരിധിയിലാണ്. ഇന്ത്യൻ ബാങ്കിംഗ് മേഖലയുടെ സ്ഥിരതയെക്കുറിച്ച് ജാഗ്രത പാലിക്കുമെന്നും നിരീക്ഷിക്കുന്നത് തുടരുമെന്നും റിസർവ് ബാങ്ക് വ്യക്തമാക്കി. നിലവിലെ …
Read More »സംസ്ഥാന ബജറ്റിനെതിരെ കോൺഗ്രസ്; നാളെ കരിദിനം ആചരിക്കാൻ കെ.പി.സി.സി തീരുമാനം
തിരുവനന്തപുരം: ധനമന്ത്രി കെ.എൻ ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിച്ച ബജറ്റിനെതിരെ വ്യാപക പ്രതിഷേധവുമായി കോൺഗ്രസ്. ബജറ്റിലെ നികുതി നിർദേശങ്ങൾക്കെതിരെ നാളെ സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കാനാണ് കെ.പി.സി.സിയുടെ നിർദേശം. ബജറ്റിന് ശേഷം ഇന്ന് വൈകിട്ട് ചേർന്ന കെ.പി.സി.സിയുടെ അടിയന്തര ഓൺലൈൻ യോഗത്തിലാണ് പ്രതിഷേധം ശക്തമാക്കാനുള്ള തീരുമാനമെടുത്തത്. ജില്ലാതലത്തിലും നിയോജക മണ്ഡലങ്ങളിലും പന്തം കൊളുത്തി പ്രതിഷേധ പ്രകടനങ്ങൾ നടത്തും. ബജറ്റിനെതിരെ പൊതുജനമധ്യത്തിൽ ശക്തമായ പ്രചാരണം നടത്താനാണ് കെ.പി.സി.സി യോഗത്തിലെ തീരുമാനം. ഹൈക്കോടതി നിർദേശപ്രകാരം …
Read More »ഭാവന വീണ്ടും മലയാളത്തില്‍; ‘ന്‍റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ ട്രെയ്‍ലര്‍ പുറത്ത്
ആറ് വർഷത്തെ ഇടവേളയ്ക്ക് ശേഷം ‘ന്‍റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ എന്ന ചിത്രത്തിലൂടെ ഭാവന മലയാള സിനിമയിലേക്ക് തിരിച്ചെത്തുകയാണ്. ചിത്രത്തിന്‍റെ ട്രെയിലർ പുറത്തിറങ്ങി. പേര് സൂചിപ്പിക്കുന്നത് പോലെ പ്രണയത്തെക്കുറിച്ച് സംസാരിക്കുന്ന കുടുംബ പശ്ചാത്തലത്തിലുള്ള ഒരു ഫീൽ ഗുഡ് എന്‍റർടെയ്നറായിരിക്കും ചിത്രം. നവാഗതനായ ആദിൽ മൈമൂനത്ത് അഷ്റഫ് കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഷറഫുദ്ദീൻ, സാനിയ റാഫി, അശോകൻ, അനാർക്കലി നാസർ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ലണ്ടൻ ടാക്കീസ്, ബോണ്‍ഹോമി എന്‍റര്‍ടെയ്ന്‍മെന്‍റ്സ് എന്നിവയുടെ …
Read More »ഇന്ത്യയിലെ ആദ്യ ട്രാൻസ് മാൻ പ്രെഗ്നൻസി; കുഞ്ഞിന് ജന്മം നൽകാൻ ഒരുങ്ങി സഹദ്
കൊച്ചി: ഇന്ത്യയിൽ ആദ്യമായി കുഞ്ഞിന് ജന്മം നൽകാൻ ഒരുങ്ങി ട്രാൻസ് മാൻ. സഹദ് ഫാസിൽ-സിയ പവൽ ദമ്പതികളിലെ പുരുഷ പങ്കാളിയായ സഹദാണ് എട്ട് മാസം വളർച്ചയുള്ള കുഞ്ഞിനെ ഉദരത്തിൽ പേറുന്നത്. ‘അമ്മ എന്ന എൻ്റെ സ്വപ്നം പോലെ അച്ഛൻ എന്ന അവൻ്റെ സ്വപ്നവും നമ്മുടെ സ്വന്തം എന്ന ഒരു ആഗ്രഹവും ഞങ്ങളെ ഒറ്റ ചിന്തയിലെത്തിച്ചു’ എന്ന അടികുറിപ്പോടെയാണ് ദമ്പതികൾ അവരുടെ മെറ്റേർണിറ്റി ഫോട്ടോഷൂട്ട് ചിത്രങ്ങൾ സോഷ്യൽ മീഡിയ വഴി പങ്കുവച്ചിരിക്കുന്നത്. …
Read More »