Breaking News

ഇന്ത്യൻ സൂപ്പർ ലീ​ഗിൽ ബ്ലാസ്റ്റേഴ്സിന് അപ്രതീക്ഷിത തോൽവി; പ്രതികരിച്ച് പരിശീലകൻ ഇവാൻ

കൊൽക്കത്ത: ഇന്നലെ നടന്ന ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സിന് അപ്രതീക്ഷിത തോൽവി. കൊൽക്കത്ത സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിനെ എതിരില്ലാത്ത ഒരു ഗോളിനാണ് ഈസ്റ്റ് ബംഗാൾ തോൽപ്പിച്ചത്. ഐഎസ്എൽ ചരിത്രത്തിൽ ബ്ലാസ്റ്റേഴ്സിനെതിരെ ഈസ്റ്റ് ബംഗാളിന്‍റെ ആദ്യ ജയമാണിത്.

ഈസ്റ്റ് ബംഗാൾ കളിച്ചത് ജയിക്കാൻ മാത്രമാണെന്ന് തോൽവിക്ക് ശേഷം മാധ്യമങ്ങളോട് സംസാരിച്ച ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകോമനോവിച്ച് പറഞ്ഞു. ഈസ്റ്റ് ബംഗാളിന്‍റെ പോരാട്ടവീര്യമാണ് മത്സരഫലത്തിൽ നിർണായകമായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘ഞങ്ങളെക്കാൾ ഈ മത്സരം ജയിക്കാൻ ഈസ്റ്റ് ബംഗാളാണ് ആഗ്രഹിച്ചത്. കളിയിൽ നിർണായകമായത് ഇതാണ്. ഇത് ഞങ്ങളുടെ ടീമിനെ സംബന്ധിച്ചിടത്തോളം നിരാശാജനകമായ ദിവസമായിരുന്നു. ഇത്തരത്തിലുള്ള ടീമുകളെ നേരിടുമ്പോൾ എല്ലാ ഡ്യുവലുകളിലും പന്തിനായുള്ള പോരാട്ടത്തിലും അവർക്കൊപ്പം നിൽക്കാൻ കഴിയണം’. പോയിന്‍റുകൾ നേടാൻ അക്കാര്യം വളരെ പ്രധാനമാണെന്നും ഇവാൻ പറഞ്ഞു.

About News Desk

Check Also

വനിതാ പ്രീമിയർ ലീഗ്; മുംബൈ ഇന്ത്യൻസിന് അഞ്ചാം ജയം

മുംബൈ: വനിതാ പ്രീമിയർ ലീഗ് ടി20യിൽ മുംബൈ ഇന്ത്യൻസിന് തുടർച്ചയായ അഞ്ചാം ജയം. ഗുജറാത്ത് ജയന്‍റ്സിനെ 55 റൺസിനാണ് മുംബൈ …