Breaking News

News Desk

ഇത് കുട്ടിക്കളിയല്ല; നേരിട്ട് ഹാജരാകാത്തതിന് എറണാകുളം കളക്ടറെ വിമർശിച്ച് ഹൈക്കോടതി

കൊച്ചി: ബ്രഹ്മപുരം വിഷയം പരിഗണിച്ചപ്പോൾ എറണാകുളം ജില്ലാ കളക്ടർ കോടതിയിൽ നേരിട്ട് ഹാജരാകാത്തതിനെ വിമർശിച്ച് ഹൈക്കോടതി. ഓൺലൈനായാണ് കളക്ടർ ഹാജരായത്. ഇത് കുട്ടിക്കളിയല്ലെന്ന് ഹൈക്കോടതി വിമർശിച്ചു. അതേസമയം ബ്രഹ്മപുരം പ്ലാന്‍റിന്‍റെ പ്രവർത്തനശേഷി മോശമാണെന്ന് മലിനീകരണ നിയന്ത്രണ ബോർഡ് ഹൈക്കോടതിയെ അറിയിച്ചു. കരാർ കമ്പനിക്കെതിരെ പ്രോസിക്യൂഷൻ നടപടി സ്വീകരിക്കും. എല്ലാ മേഖലകളിലെയും തീ ഇന്നലെ അണച്ചെങ്കിലും ഇന്ന് രാവിലെ സെക്ടർ 1 ൽ വീണ്ടും തീ ഉണ്ടായതായി കളക്ടർ കോടതിയെ അറിയിച്ചു. …

Read More »

സ്വന്തമായി ഒടിടി പ്ലാറ്റ്ഫോം ആരംഭിക്കാനൊരുങ്ങി കുവൈത്ത്

കു​വൈ​ത്ത് സി​റ്റി: സ്വന്തമായി ഒടിടി പ്ലാറ്റ്ഫോം ആരംഭിക്കാൻ കുവൈത്ത്. സിനിമകൾ, സീരീസുകൾ, ഒടിടി ഡോക്യുമെന്‍ററികൾ എന്നിവയിലൂടെ കുവൈത്ത് സംസ്കാരം പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം. പുതിയ പ്ലാറ്റ്ഫോം ആരംഭിക്കുന്നതിനുള്ള നിക്ഷേപ ലേല പ്രക്രിയയ്ക്ക് അന്തിമരൂപം നൽകി. ഇതോടെ ഉപയോക്താക്കൾക്ക് സബ്സ്ക്രിപ്ഷനിലൂടെ ഇന്‍റർനെറ്റ് ഉപയോഗിച്ച് പുതിയ പ്ലാറ്റ്ഫോം വഴി സിനിമകളും ടെലിവിഷൻ പ്രോഗ്രാമുകളും കാണാൻ കഴിയും. ഇൻഫർമേഷൻ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഒടിടിയുടെ ലേലം ഉടൻ നടക്കുമെന്നും ഒടിടി മന്ത്രാലയ വക്താവ് അ​ൻ​വ​ർ മുറാദ് …

Read More »

കെ മുരളീധരനും എം കെ രാഘവനുമെതിരായ കെപിസിസി അച്ചടക്ക നടപടി തള്ളി ചെന്നിത്തലയും എംഎം ഹസ്സനും

തിരുവനന്തപുരം: എം.പിമാരായ കെ.മുരളീധരനും എം.കെ രാഘവനുമെതിരെ അച്ചടക്ക നടപടി സ്വീകരിക്കാനുള്ള കെ.പി.സി.സി നീക്കത്തെ രമേശ് ചെന്നിത്തലയും എം.എം ഹസ്സനും തള്ളി. എ.ഐ.സി.സി അംഗങ്ങളോട് കെ.പി.സി.സി വിശദീകരണം ചോദിക്കാറില്ല. ഇരുവരും എം.പിമാരാണെന്നും ഒറ്റക്കെട്ടായി പോകേണ്ട സമയമാണിതെന്നും രമേശ് ചെന്നിത്തല പ്രതികരിച്ചു. മുരളീധരൻ വീണ്ടും മത്സരിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. മാനദണ്ഡങ്ങൾക്കനുസൃതമായല്ല നടപടിയെന്ന് എം.എം ഹസ്സനും സൂചിപ്പിച്ചു. താൻ പ്രസിഡന്‍റായിരുന്നപ്പോഴും മുരളി വിരുദ്ധ അഭിപ്രായം പറഞ്ഞിരുന്നു. അന്ന് അദ്ദേഹത്തെ നേരിട്ട് വിളിച്ച് കാര്യം …

Read More »

കപ്പൽ യാത്രക്ക്‌ ആടിനെ വിറ്റു; മറിയകുട്ടിക്ക് ഇതേ ആടിനെ വാങ്ങി നൽകി കെ.എസ്.ആർ.ടി.സി ജീവനക്കാർ

കോഴിക്കോട് : സുഹൃത്തുക്കൾക്കൊപ്പം ആഡംബര കപ്പലിൽ യാത്ര പോകുന്നതിനായി പ്രിയപ്പെട്ട ആടിനെ വിൽക്കുക എന്നതല്ലാതെ മറ്റ് മാർഗങ്ങളൊന്നും 95 കാരിയായ മറിയകുട്ടിക്ക് മുന്നിൽ ഉണ്ടായിരുന്നില്ല. ഒടുവിൽ നഷ്ടപ്പെട്ട അതേ ആടിനെ തന്നെ യാത്ര ഒരുക്കിയ കെ.എസ്.ആർ.ടി.സി അധികൃതർ തിരികെ വാങ്ങി നൽകിയപ്പോൾ ഇരട്ടി സന്തോഷം. ലോക വനിതാദിനത്തിന്റെ ഭാഗമായി കെ.എസ്.ആർ.ടി.സിയും, കേരള ഷിപ്പിങ് ആൻഡ് നാവിഗേഷൻ കോർപ്പറേഷനും ചേർന്നൊരുക്കിയ നെഫിർറ്റിറ്റി ഉല്ലാസക്കപ്പൽ യാത്രയിൽ പങ്കെടുക്കാനായിരുന്നു മറിയക്കുട്ടി തന്റെ അരുമയെ വിറ്റത്. …

Read More »

കൊച്ചിയിൽ ശ്വാസകോശ രോഗി മരിച്ചത് വിഷപ്പുക മൂലം; ആരോപണവുമായി ബന്ധുക്കൾ

കൊച്ചി: വാഴക്കാലയിൽ ശ്വാസകോശരോഗി മരിച്ചത് ബ്രഹ്മപുരത്തെ തീപിടിത്തത്തെ തുടർന്നുണ്ടായ വിഷപ്പുക മൂലമാണെന്ന ആരോപണവുമായി ബന്ധുക്കൾ. വാഴക്കാല സ്വദേശി ലോറൻസ് ജോസഫാണ് മരിച്ചത്. കഴിഞ്ഞ ബുധനാഴ്ച മുതലാണ് ലോറൻസിന്‍റെ അസുഖം വഷളായതെന്ന് ബന്ധുക്കൾ പറഞ്ഞു. പുകയുടെ ഗന്ധം കടുത്ത ശ്വാസതടസ്സത്തിന് കാരണമായതായി ലോറൻസിന്‍റെ ഭാര്യ ലിസി പറഞ്ഞു. ലോറൻസിന്‍റെ മരണം വിഷപ്പുക മൂലമാണെന്നാണ് കരുതുന്നതെന്ന് ഹൈബി ഈഡൻ എം.പിയും പറഞ്ഞു. ഒരാഴ്ചയായി ശ്വാസതടസം അനുഭവിച്ചിരുന്നയാളാണ് മരിച്ചത്. ഇക്കാര്യം ആരോഗ്യമന്ത്രിയെ അറിയിച്ചിട്ടുണ്ടെന്നും ഹൈബി …

Read More »

ശ്രീലങ്കയെ തകർത്ത് ന്യൂസീലൻഡ്; ഇന്ത്യ ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലില്‍

അഹമ്മദാബാദ്: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഫൈനലിൽ പ്രവേശിച്ച് ഇന്ത്യ. ആദ്യ ടെസ്റ്റിൽ ശ്രീലങ്കയെ ന്യൂസിലൻഡ് പരാജയപ്പെടുത്തിയതോടെയാണ് ഇന്ത്യ ഫൈനലിൽ കടന്നത്. രണ്ട് ടെസ്റ്റുകളുടെ പരമ്പരയിലെ ആദ്യ മത്സരത്തിൽ ന്യൂസിലൻഡ് രണ്ട് വിക്കറ്റിന് വിജയിച്ചു. 285 റൺസ് വിജയലക്ഷ്യം പിന്തുടർന്ന കിവീസ് രണ്ടാം ഇന്നിംഗ്സിൽ എട്ട് വിക്കറ്റിനും വിജയിച്ചു. ക്രൈസ്റ്റ്ചർച്ചിൽ നടന്ന ആദ്യ ടെസ്റ്റിൽ ടോസ് നേടിയ ശ്രീലങ്ക ബാറ്റിംഗിന് ഇറങ്ങി ഒന്നാം ഇന്നിങ്സിൽ ശ്രീലങ്ക 355 റൺസെടുത്തിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ …

Read More »

ഓസ്കാര്‍ ജേതാക്കള്‍ക്ക് അഭിനന്ദനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി

ദില്ലി: ഈ വർഷം ഇന്ത്യയെ തേടിയെത്തിയത് രണ്ട് ഓസ്കാർ പുരസ്കാരങ്ങളാണ്. ഡോക്യുമെന്‍ററി ഷോർട്ട് ഫിലിം വിഭാഗത്തിൽ ‘ദി എലിഫന്‍റ് വിസ്പേഴ്സും’ ഒറിജിനൽ സോംഗ് വിഭാഗത്തിൽ ‘നാട്ടു നാട്ടു’വും ഓസ്കാർ നേടി. വിജയികൾക്ക് ആശംസകളുമായെത്തിയിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി വിജയികളെ അഭിനന്ദിച്ചത്. ഇത് അസാധാരണമായ നേട്ടമാണ്. നാട്ടു നാട്ടു’ ഗാനത്തിന്‍റെ ജനപ്രീതി ഇന്ന് ആഗോളതലത്തിൽ ഉണ്ട്. വരും വർഷങ്ങളിലും മനസ്സിൽ തങ്ങിനിൽക്കുന്ന ഒരു പാട്ടായിരിക്കും ഇത്. ചിത്രത്തിന്‍റെ വിജയത്തിൽ …

Read More »

കോഹ്ലി സെഞ്ചുറി നേടിയത് ശാരീരിക വെല്ലുവിളികളെ അതിജീവിച്ച്: അനുഷ്ക ശർമ്മ

അഹമ്മദാബാദ്: വിരാട് കോഹ്ലി ഓസ്ട്രേലിയയ്ക്കെതിരെ സെഞ്ചുറി നേടിയത് ശാരീരിക വെല്ലുവിളികളെ അതിജീവിച്ച്. മത്സരത്തിന് മുമ്പ് കോഹ്ലിക്ക് സുഖമില്ലായിരുന്നുവെന്ന് അനുഷ്ക ശർമ്മ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചു. 8 മണിക്കൂർ ക്രീസിൽ ചെലവഴിച്ച കോഹ്ലി തന്‍റെ കരിയറിലെ ഏറ്റവും ദൈർഘ്യമേറിയ ഇന്നിങ്സുകളിലൊന്നാണ് കളിച്ചത്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇടം ലക്ഷ്യമിടുന്ന ഇന്ത്യയ്ക്ക് ഇന്ന് നിർണായക ദിവസമാണ്. അവസാന ദിവസം ഓസ്ട്രേലിയയ്ക്കെതിരായ നാലാം ടെസ്റ്റിൽ വിജയിക്കാൻ കഴിഞ്ഞാൽ ഇന്ത്യക്ക് ഫൈനലിൽ സ്ഥാനം ഉറപ്പിക്കാം. …

Read More »

തിരഞ്ഞെടുപ്പില്‍ ഇനി മത്സരിക്കാനില്ല: കെ. മുരളീധരന്‍

ന്യൂഡല്‍ഹി: ഇനി തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ എം പി. പാർട്ടി നേതൃത്വത്തെ പരസ്യമായി വിമർശിച്ചതിന് കെ.പി.സി.സി നേതൃത്വം കത്തയച്ചതിന് പിന്നാലെയാണ് കെ.മുരളീധരന്‍റെ നിലപാട്. തന്നെ അപമാനിക്കാൻ മനപ്പൂർവം നോട്ടീസ് നൽകിയെന്നും മുരളീധരൻ പറഞ്ഞു. തന്‍റെ സേവനം വേണോ വേണ്ടയോ എന്ന് പാർട്ടി തീരുമാനിക്കട്ടെ, . വായ മൂടിക്കെട്ടുന്നവര്‍ അതിന്‍റെ ഗുണദോഷങ്ങൾ അനുഭവിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. താൻ ഇനി തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ പോകുന്നില്ല. ഇക്കാര്യം പ്രവർത്തകരോടും പറഞ്ഞിട്ടുണ്ടെന്നും …

Read More »

മോദിയുടെ റോഡ് ഷോ; അമ്മയ്ക്കൊപ്പമെത്തിയ കുട്ടിയുടെ കറുത്ത ടീ–ഷർട്ട് അഴിപ്പിച്ച് പോലീസ്

ബെംഗളൂരു: മാണ്ഡ്യയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോ കാണാൻ അമ്മയ്ക്കൊപ്പം എത്തിയ കുട്ടിയുടെ കറുത്ത ടീ ഷർട്ട് നീക്കം ചെയ്ത് പോലീസ്. റാലിയുടെ പരിസരത്ത് കുട്ടിയുമായി എത്തിയപ്പോഴാണ് മകന്‍റെ ടീ ഷർട്ട് അഴിക്കാൻ പോലീസ് അമ്മയോട് ആവശ്യപ്പെട്ടത്. കുട്ടിയുടെ മേൽവസ്ത്രം ധരിപ്പിക്കാതെയാണ് അമ്മ പരിശോധന പൂർത്തിയാക്കിയത്. ഇതിനുശേഷം അമ്മ ടീ ഷർട്ട് ധരിപ്പിക്കാൻ ശ്രമിച്ചെങ്കിലും പോലീസ് വീണ്ടും തടഞ്ഞു. ബെംഗളൂരു- മൈസൂരു എക്സ്പ്രസ് ഹൈവേ ഉദ്ഘാടനം ചെയ്യാനാണ് പ്രധാനമന്ത്രി …

Read More »