കൊച്ചി: ലൈഫ് മിഷൻ കേസിൽ ജാമ്യം തേടി മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ ഹൈക്കോടതിയെ സമീപിച്ചു. കേസിൽ ഉൾപ്പെടുത്തി ഇ.ഡി വേട്ടയാടുകയാണെന്ന് ശിവശങ്കർ ഹർജിയിൽ പറഞ്ഞു. മറ്റ് പ്രതികളെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും ആരോഗ്യസ്ഥിതി പോലും പരിഗണിക്കാതെയാണ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചതെന്നും ഹർജിയിൽ പറയുന്നു. ആരോഗ്യപരമായ കാരണങ്ങൾ ചൂണ്ടിക്കാണിച്ചാണ് ജാമ്യാപേക്ഷ നൽകിയിരിക്കുന്നത്.
Read More »ഫോണിൽ വന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു; നടി നഗ്മയ്ക്ക് നഷ്ട്ടമായത് 1 ലക്ഷം രൂപ
മുംബൈ: നടിയും കോൺഗ്രസ് നേതാവുമായ നഗ്മ സൈബർ തട്ടിപ്പിന് ഇരയായി. ഒരു ലക്ഷം രൂപയാണ് താരത്തിന് നഷ്ടമായത്. ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെട്ട വ്യക്തിഗത വിവരങ്ങൾ (കെവൈസി) അപ്ഡേറ്റ് ചെയ്യുന്നതിന് ഫോണിൽ ലഭിച്ച എസ്എംഎസിലെ ലിങ്കിൽ ക്ലിക്കുചെയ്തപ്പോഴാണ് പണം നഷ്ടമായത്. ലിങ്കിൽ ക്ലിക്കുചെയ്ത ശേഷമാണ് തട്ടിപ്പുകാർക്ക് തന്‍റെ മൊബൈൽ ഫോണിലേക്ക് റിമോട്ട് ആക്സസ് ലഭിച്ചതെന്ന് നഗ്മ പറഞ്ഞു. ബാങ്ക് അക്കൗണ്ടിലേക്ക് ലോഗിൻ ചെയ്ത തട്ടിപ്പുകാർ ഒരു ലക്ഷം രൂപ ട്രാൻസ്ഫർ ചെയ്തു. …
Read More »കൊല്ലത്ത് എംഡിഎംഎയുമായി എക്സൈസ് ഉദ്യോഗസ്ഥനും സുഹൃത്തുക്കളും പിടിയിൽ
കൊല്ലം: കൊല്ലം അഞ്ചലിൽ എംഡിഎംഎയുമായി എക്സൈസ് ഉദ്യോഗസ്ഥനും സുഹൃത്തുക്കളും പിടിയിലായി. കിളിമാനൂർ എക്സൈസ് റേഞ്ചിലെ സിവിൽ എക്സൈസ് ഓഫീസർ അഖിൽ, സുഹൃത്തുക്കളായ അൽ സാബിത്ത്, ഫൈസൽ എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ നിന്ന് 20 ഗ്രാം എം.ഡി.എം.എയും 58 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. കഴിഞ്ഞ ആറുമാസമായി അഞ്ചലിലെ ലോഡ്ജിൽ ലഹരിമരുന്ന് വിൽപ്പന നടക്കുന്നതായി പൊലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവർ പിടിയിലായത്.
Read More »ആക്രമിക്കാൻ സാധ്യതയെന്ന് റിപ്പോർട്ട്; അഡ്വ.ഷുക്കൂറിന്‍റെ വീടിന് പൊലീസ് സംരക്ഷണം
കാസര്‍കോട്: ആക്രമണത്തിന് സാധ്യതയുണ്ടെന്ന ഇന്‍റലിജൻസ് റിപ്പോർട്ടിനെ തുടർന്ന് അഡ്വ.ഷുക്കൂറിന്‍റെ കാഞ്ഞങ്ങാട്ടെ വീടിന് പൊലീസ് സംരക്ഷണം. മുസ്ലിം പിന്തുടർച്ചാവകാശ നിയമപ്രകാരം പെൺമക്കൾക്ക് മുഴുവൻ സ്വത്തവകാശവും ലഭിക്കണമെന്ന നിലപാടിന്‍റെ ഭാഗമായി ഇന്നലെ ഭാര്യ ഷീനയെ ഇദ്ദേഹം വീണ്ടും വിവാഹം കഴിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സോഷ്യൽ മീഡിയയിൽ ചിലർ വധഭീഷണി മുഴക്കിയത്. നടനും അഭിഭാഷകനുമായ ഷുക്കൂറും കണ്ണൂർ സർവകലാശാലയിലെ നിയമ വിഭാഗം മേധാവി ഷീനയും വീണ്ടും വിവാഹിതരായത് ഏറെ ശ്രദ്ധപിടിച്ചുപറ്റിയിരുന്നു. ബുധനാഴ്ച രാവിലെ 10.15ന് …
Read More »നേരിയ ആശ്വാസം; സംസ്ഥാനത്ത് 3 ദിവസം വേനൽ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: ശനി, ഞായർ, തിങ്കൾ ദിവസങ്ങളിൽ (മാർച്ച് 11, 12, 13 തീയതികളിൽ) സംസ്ഥാനത്ത് വേനൽമഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിലാണ് മഴയ്ക്ക് സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ ശനി, ഞായർ, തിങ്കൾ ദിവസങ്ങളിലും എറണാകുളത്ത് ശനിയാഴ്ചയും, ഇടുക്കിയിൽ ശനി, തിങ്കൾ ദിവസങ്ങളിലും മഴ ലഭിക്കും. വെള്ളിയാഴ്ച രാത്രി 11.30 വരെ കേരള തീരത്ത് 0.2 മുതൽ 0.9 മീറ്റർ …
Read More »പ്രതിപക്ഷ നേതാക്കളുടെ കത്ത്; 9 സംസ്ഥാനങ്ങളിൽ പ്രസ് മീറ്റിനൊരുങ്ങി ബിജെപി
ന്യൂഡൽഹി: കേന്ദ്ര അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്യുന്നുവെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാക്കൾ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ച പശ്ചാത്തലത്തിൽ ഒമ്പത് സംസ്ഥാനങ്ങളിൽ വാർത്താസമ്മേളനം നടത്താനൊരുങ്ങി ബിജെപി. ഡൽഹി, പഞ്ചാബ്, ജമ്മു കശ്മീർ, മഹാരാഷ്ട്ര, ബംഗാൾ, കേരളം എന്നിവയുൾപ്പെടെ പ്രധാനമന്ത്രിക്ക് കത്തെഴുതിയ പ്രതിപക്ഷ നേതാക്കളുടെ സ്വന്തം സംസ്ഥാനങ്ങളിലാണ് പത്രസമ്മേളനങ്ങൾ നടത്തുന്നത്. മനോജ് തിവാരി (ഡൽഹി), സുവേന്ദു അധികാരി (ബംഗാൾ), സഞ്ജയ് ജയ്സ്വാൾ (ബീഹാർ), ബ്രിജേഷ് പഥക് (ഉത്തർപ്രദേശ്), സഞ്ജയ് ബന്ദി (തെലങ്കാന) …
Read More »ബ്രഹ്മപുരം തീപിടിത്തം; കൊച്ചി മേയറുടെ വീട്ടിലേക്ക് മാർച്ച് നടത്തി യുഡിഎഫ്
കൊച്ചി: കൊച്ചി ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിലെ തീ ഇനിയും അണയ്ക്കാനാകാത്ത സാഹചര്യത്തിൽ നഗരസഭയ്ക്കെതിരെ പ്രതിഷേധവുമായി യു.ഡി.എഫ് . കൊച്ചി മേയറുടെ വീട്ടിലേക്ക് യു.ഡി.എഫ് മാർച്ച് നടത്തി. ‘മേയറെ തേടി’ എന്നെഴുതിയ പ്ലക്കാർഡുകളുമായാണ് യു.ഡി.എഫ് കൗൺസിലർമാർ അടക്കമുള്ളവർ പ്രതിഷേധ മാർച്ച് നടത്തിയത്. മാർച്ച് പോലീസ് തടഞ്ഞു. എട്ടാം ദിവസവും ബ്രഹ്മപുരത്തെ തീ അണയ്ക്കാനായിട്ടില്ല. അതേസമയം, കൊച്ചിയിൽ മാലിന്യ നിർമാർജനം നിലച്ചിട്ട് ഒരാഴ്ചയായി. ബ്രഹ്മപുരത്തേക്ക് മാലിന്യം കൊണ്ടുപോകാൻ കഴിയാത്തതിനാൽ നഗരത്തിലെ റോഡരികിൽ മാലിന്യമെല്ലാം …
Read More »ഗതാഗതക്കുരുക്കിൽ കാറിൽനിന്ന് ഇറങ്ങിയോടി നവവരൻ; പരാതി നൽകി ഭാര്യ, കാണാതായിട്ട് മൂന്നാഴ്ച
ബെംഗളൂരു: ഗതാഗതക്കുരുക്കിൽ അകപ്പെട്ട കാറിൽ നിന്ന് ഇറങ്ങിയോടിയ നവവരനെ കാണാതായിട്ട് മൂന്നാഴ്ച പിന്നിടുന്നു. ബംഗളൂരുവിലെ മഹാദേവപുരയിൽ നിന്ന് കാണാതായ യുവാവിനായി പൊലീസ് ഊർജിത തിരച്ചിൽ നടത്തുന്നുണ്ടെങ്കിലും കാര്യമായ വിവരങ്ങളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. ബന്ധുക്കളും യുവാവിനായി തിരച്ചിൽ നടത്തുന്നുണ്ട്. ഫെബ്രുവരി 15നായിരുന്നു യുവാവിന്റെ വിവാഹം. പിറ്റേദിവസം അയാളെ കാണാതായി. 16ന് പള്ളിയിൽ നിന്ന് മടങ്ങുമ്പോൾ വധൂവരൻമാർ സഞ്ചരിച്ച വാഹനം ഗതാഗതക്കുരുക്കിൽപ്പെട്ടു. വരൻ കാറിന്‍റെ വാതിൽ തുറന്ന് ഓടിപ്പോയി. ഭാര്യ പിന്നാലെ ഓടിയെങ്കിലും …
Read More »ഗർഭിണികളും കുട്ടികളും വീടിനുള്ളിൽ തന്നെ കഴിയുക; വിഷപ്പുക സാഹചര്യത്തിൽ ആരോഗ്യവകുപ്പ്
കൊച്ചി: ബ്രഹ്മപുരത്ത് നിന്നുള്ള വിഷപ്പുക ആരോഗ്യപ്രശ്നങ്ങളുണ്ടാക്കിയതിനെ തുടർന്ന് ആരോഗ്യവകുപ്പ് ജാഗ്രതാ നിർദേശം പുറപ്പെടുവിപ്പിച്ചു. ഗർഭിണികൾ, കുട്ടികൾ, പ്രായമായവർ എന്നിവർ കഴിയുന്നത്ര വീടിനുള്ളിൽ തന്നെ തുടരാൻ ശ്രമിക്കണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി. പുറത്തിറങ്ങുമ്പോൾ എൻ 95 മാസ്ക് ധരിക്കാനും നിർദ്ദേശമുണ്ട്. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടർന്ന് നിരവധി പേർ ചികിത്സയ്ക്കായി ആശുപത്രിയിലെത്തിയതിനെ തുടർന്നാണ് എട്ടാം ദിവസം ആരോഗ്യവകുപ്പ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചത്. ആരോഗ്യമുള്ള ആളുകളിൽ സാധാരണയായി അനുഭവപ്പെടുന്ന വായു മലിനീകരണത്തിന്‍റെ അളവ് …
Read More »ദളിതർ വെള്ളം എടുക്കാതിരിക്കാൻ കിണർ മൂടിയ സംഭവം; 2 പേർ കൂടി അറസ്റ്റിൽ
പത്തനംതിട്ട: പത്തനംതിട്ട റാന്നിയിൽ ദളിത് കുടുംബങ്ങൾ വെള്ളമെടുക്കുന്നത് തടയാൻ പൊതുകിണർ മൂടിയ സംഭവത്തിൽ രണ്ട് പേർ കൂടി അറസ്റ്റിൽ. മണിമല സ്വദേശി ഇസ്മായിൽ റാവുത്തർ, തമിഴ്നാട് തേനി സ്വദേശി കെ അയ്യപ്പൻ എന്നിവരാണ് അറസ്റ്റിലായത്. മുഖ്യപ്രതി ബൈജു സെബാസ്റ്റ്യനിൽ നിന്ന് പണം വാങ്ങി ഇവർ കിണർ ഇടിച്ച് നിരത്തുകയായിരുന്നു. റിമാൻഡിലായിരുന്ന പ്രതി സെബാസ്റ്റ്യൻ തോമസിന് പത്തനംതിട്ട സെഷൻസ് കോടതി ജാമ്യം അനുവദിച്ചിരുന്നു. അറസ്റ്റിലായി 10 ദിവസത്തിന് ശേഷമാണ് സെബാസ്റ്റ്യൻ തോമസിന് …
Read More »