Breaking News

രാജ്യത്തെ ട്രെയിന്‍ ടിക്കറ്റ് നിരക്കുകള്‍ വര്‍ധിപ്പിക്കാന്‍ ധാരണ…

രാജ്യത്ത് ട്രെയിന്‍ ടിക്കറ്റ് നിരക്കുകള്‍ ഉടന്‍ കുത്തനെ വര്‍ധിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച്‌ റെയില്‍വേ മന്ത്രാലയവും നീതി ആയോഗും തമ്മില്‍ ധാരണയായി.

യൂസര്‍ ഡെവലപ്‌മെന്റ് ഫീസ് യാത്രക്കാരില്‍ നിന്ന് ഈടാക്കാനാണ് തീരുമാനം. റെയില്‍വേ സ്റ്റേഷനുകളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താനുള്ള പണം കണ്ടെത്താനായാണ് യൂസര്‍ ഡെവലപ്‌മെന്റ് ഫീസ് വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിടുന്നത്.

പ്രായപൂര്‍ത്തി ആകാത്തവരുടെ വിവാഹം ഇനി മുതൽ അധികൃതരെ അറിയിച്ചാല്‍ 2,500 രൂപ പ്രതിഫലം…Read more

യാത്രക്കാരില്‍ നിന്നും യൂസര്‍ ഡെവലപ്‌മെന്റ് ഫീ ഈടാക്കാനുള്ള തീരുമാനത്തിന് അനുമതി തേടി റെയില്‍വേ ക്യാബിനറ്റ് നോട്ട് നല്‍കി.

കഴിഞ്ഞയാഴ്ചയാണ് റെയില്‍വേ മന്ത്രാലയവും നീതി ആയോഗും തമ്മിലുള്ള യോഗം നടന്നത്. ആദ്യഘട്ടത്തില്‍ രാജ്യത്തെ ആയിരം സ്റ്റേഷനുകളില്‍ നിന്ന് ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്കായിരിക്കും യൂസര്‍ ഡെവലപ്‌മെന്റ് ഫീ നല്‍കേണ്ടിവരിക. സഞ്ചരിക്കുന്ന ക്ലാസുകളുടെ വ്യത്യാസമനുസരിച്ച്‌ 30 രൂപ മുതലാകും യൂസര്‍ ഡെവലപ്‌മെന്റ് ഫീസ് ഈടാക്കുക

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …