Breaking News

അമ്മയുടെ കാമുകനല്ല അത് എന്റെ രണ്ടാനപ്പന്‍, അവന്‍ തുണി അലക്കും, പാത്രം കഴികും, കഞ്ഞിയും കറിയും വച്ച്‌ വീട്ടിലിരിക്കും; സജീവന്‍ പറഞ്ഞത്

ഒന്നര വയസുകാരിയെ വെള്ളത്തില്‍ മുക്കി കൊന്ന ജോണ്‍ ബിനോയ് ഡിക്രൂസ് കുട്ടിയുടെ അമ്മൂമ്മയുടെ കാമുകന്‍ ആണെന്നായിരുന്നു പുറത്തെത്തിയ വിവരം. കുട്ടിയുടെ പിതാവ് സജീവിനെ നാട്ടുകാരും ഇയാളുടെ ഭാര്യയുടെ ബന്ധുക്കളും ചേര്‍ന്ന് മര്‍ദ്ദിച്ചു. ഭാര്യയുടെ വീട്ടില്‍ എത്തിയപ്പോഴാണ് സംഭവം. സജീവന്‍ എത്തിയ കാറും തല്ലി തകര്‍ത്തിരുന്നു. അതേസമയം നിരപരാധിയായ ഒരു അച്ഛനെയാണ് നിങ്ങളെല്ലാരും കൂടി തല്ലിയത്.

തല്ലിയവര്‍ക്ക് ദൈവമല്ല ഞാന്‍ തന്നെ കൊടുക്കും. കുഞ്ഞിനെ കൊന്നത് എന്റെ അമ്മയുടെ കൂട്ടുകാരനല്ല. അവന്‍ എന്റെ രണ്ടാനപ്പനാണ്. അമ്മയെ രണ്ടാമത് കെട്ടിയത് അവനാണ്. ഇവന്‍ അങ്ങനെ ഒരുത്തനാണെന്ന് ഞാന്‍ അറിഞ്ഞോ. കുട്ടി ആശുപത്രിയിലാണെന്ന് അമ്മയാണ് വിളിച്ച്‌ പറഞ്ഞത്. പോസ്മോര്‍ട്ടം വേണമെന്ന് പറഞ്ഞതും ഞാനാണ്. ആ എന്നെയാണ് ഇവന്‍മാര് തല്ലിയത്. ഈ രണ്ടാനപ്പന്‍, അവന്‍ മൂന്നുവര്‍ഷമായി എന്റെ വീട്ടിലുണ്ട്.

അവന്‍ എന്റെ അമ്മയുടെ തുണി അലക്കും, പാത്രം കഴികും, കഞ്ഞിയും കറിയും വച്ച്‌ വീട്ടിലിരിക്കും. അവന്‍ ഇങ്ങനെയുള്ള ആളാണെന്ന് ഞാന്‍ അറിയുന്നില്ലല്ലോ. ഇപ്പോള്‍ ചാനലില്‍ വരുമ്ബോള്‍ ആണ് അറിയുന്നേ. എന്റെ അയല്‍ക്കാരോട് ചോദിച്ച്‌ നോക്ക് അവര്‍ക്കും അവനെ പറ്റി ഇങ്ങനെയൊന്നും അറിയില്ല. എന്നായിരുന്നു സജീവ് പറഞ്ഞത്. തന്നെ തല്ലിയവരെ വെറുതേ വിടില്ലെന്നും തല്ലിയവരെ ഓര്‍മയുണ്ടെന്നും സജീവ് വെല്ലുവിളിച്ചു.

ഞാന്‍ ബാറില്‍ ഇരുന്നപ്പോഴാണ് എന്റെ ഭാര്യയുടെ പ്രതികരണം ടിവിയില്‍ കണ്ടത്. അതാണ് ഞാന്‍ ഇങ്ങോട്ട് വന്നത്. എന്റെ കുഞ്ഞ് മരിച്ച സങ്കടത്തിലാണ് ബാറില്‍ പോയെ. ഈ പറയുന്ന ഭാര്യ ഗള്‍ഫിലായിരുന്നു. കുഞ്ഞിന്റെ പാല്‍ കുടി മാറുന്നതിന് മുന്‍പ് തന്നെ പോയി. ഞാന്‍ പറഞ്ഞിട്ട് അവള്‍ കേട്ടില്ല. കുഞ്ഞിനെ കൊലപ്പെടുത്തിയയാള്‍ തന്റെ അമ്മയുടെ രണ്ടാം ഭര്‍ത്താവാണെന്നും കഴിഞ്ഞ മൂന്ന് വര്‍ഷമായി ഞങ്ങളുടെ വീട്ടില്‍ തന്നെയാണ് താമസമെന്നും കുട്ടിയുടെ അച്ഛന്‍ പറയുന്നു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …