Breaking News

News Desk

കള്ളനോട്ട് കേസിൽ കൃഷി ഓഫിസർ അറസ്റ്റിൽ; ചോദ്യം ചെയ്യൽ തുടരുന്നു

ആലപ്പുഴ: കള്ളനോട്ട് കേസിൽ കൃഷി ഓഫീസർ അറസ്റ്റിൽ. ആലപ്പുഴ എടത്വ കൃഷി ഓഫീസർ എം ജിഷമോളാണ് അറസ്റ്റിലായത്. ഇവരിൽ നിന്ന് ലഭിച്ച 7 കള്ളനോട്ടുകൾ മറ്റൊരാൾ ബാങ്കിന് കൈമാറിയപ്പോഴാണ് തട്ടിപ്പ് പുറത്തറിയുന്നതെന്ന് ആലപ്പുഴ സൗത്ത് പോലീസ് പറഞ്ഞു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ജിഷ മോളെ അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യൽ തുടരുകയാണ്. കള്ളനോട്ടിന്‍റെ ഉറവിടം വെളിപ്പെടുത്തിയിട്ടില്ലെന്നും കൂടുതൽ വിവരങ്ങൾ ലഭിക്കാനുണ്ടെന്നും പോലീസ് പറഞ്ഞു. മത്സ്യബന്ധന സാമഗ്രികൾ വിൽക്കുന്നയാളാണ് 500 രൂപയുടെ …

Read More »

ബ്രഹ്മപുരം തീപിടിത്തം; ബയോമൈനിംഗ് കമ്പനിക്ക് ഗുരുതര വീഴ്ച

കൊച്ചി: ബ്രഹ്മപുരത്തെ ബയോമൈനിംഗിൽ കരാർ കമ്പനിയുടെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ച. തരംതിരിച്ച ശേഷം കൊണ്ടുപോകേണ്ട പ്ലാസ്റ്റിക് മാലിന്യങ്ങൾ കരാർ കമ്പനി നീക്കം ചെയ്തില്ല. ബ്രഹ്മപുരത്ത് ബയോമൈനിംഗ് ശരിയായി നടന്നിട്ടില്ലെന്ന് മലിനീകരണ നിയന്ത്രണ ബോർഡ് കണ്ടെത്തിയിരുന്നു. ബയോമൈനിംഗിൽ മുൻ പരിചയമില്ലാതെയാണ് സോന്‍റ ഇൻഫ്രാടെക് പ്രൈവറ്റ് ലിമിറ്റഡ് കൊച്ചിയിൽ കരാർ ഏറ്റെടുത്തത്. ബ്രഹ്മപുരത്ത് പ്രവർത്തനം ആരംഭിച്ച ശേഷവും കമ്പനിയുടെ പ്രവർത്തനങ്ങളെക്കുറിച്ച് പരാതികൾ ഉയർന്നിരുന്നു. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് ജനുവരിയിൽ നടത്തിയ …

Read More »

യുവതി വീട്ടില്‍ പ്രസവിച്ച സംഭവം; തുടര്‍ നടപടി ഇന്ന് ഉണ്ടായേക്കും

പുന്നല: പത്തനംതിട്ടയിൽ യുവതി ആശുപത്രിയിൽ പോകാതെ ഭർത്താവിനെ കൂട്ടിരുത്തി വീട്ടിൽ പ്രസവിച്ച സംഭവത്തില്‍ ഇന്ന് തുടര്‍നടപടി ഉണ്ടായേക്കും. മാങ്കോട് പ്രാഥമികാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ അനീഷ് ജോർജ് ജില്ലാ മെഡിക്കൽ ഓഫീസർക്ക് വിശദമായ റിപ്പോർട്ട് നൽകി. യുവതിയുടെ സഹോദരിയുടെ പ്രസവവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കാരണം ആശുപത്രിയിൽ പോകാൻ ഭയപ്പെട്ടിരുന്നതായി യുവതിയുടെ ഭർത്താവ് പറഞ്ഞു. ആദ്യത്തെ മൂന്ന് മാസം മാത്രമാണ് ആശുപത്രിയിൽ പോയത്. പിന്നീട് വീട്ടിൽ പ്രസവിച്ചവരെ കുറിച്ച് കൂടുതൽ അറിയാൻ …

Read More »

പണിമുടക്കി ഇൻസ്റ്റ​ഗ്രാം; പരാതിയുമായെത്തിയത് 46,000 പേർ

ഡൽഹി: മെറ്റ പ്ലാറ്റ്ഫോമിന്‍റെ ഇൻസ്റ്റാഗ്രാം ഇന്നലെ പ്രവർത്തനരഹിതമായി. ആഗോളതലത്തിൽ ആയിരക്കണക്കിന് ഉപയോക്താക്കൾക്ക് ഇൻസ്റ്റാഗ്രാമിലേക്ക് ലോഗിൻ ചെയ്യാൻ കഴിഞ്ഞില്ലെന്ന് ട്രാക്കിംഗ് വെബ്സൈറ്റായ ഡൗൺ ഡിറ്റക്ടർ ഡോട്ട് കോം പറഞ്ഞു. ഇൻസ്റ്റാഗ്രാം ലോകമെമ്പാടും പണിമുടക്കിയതായാണ് റിപ്പോർട്ട്. ഇൻസ്റ്റാഗ്രാം പ്രവർത്തന രഹിതമായതായി പരാതിപ്പെട്ടത് 46,000 ത്തിലധികം ആളുകളാണ്. സംഭവത്തിൽ റിപ്പോർട്ട് ചെയ്ത പിഴവുകൾ പരിശോധിച്ച് വരികയാണെന്ന് ഡൗൺ ഡിറ്റക്ടർ പറഞ്ഞു. യുകെയിൽ നിന്ന് ഇൻസ്റ്റാഗ്രാമിനെതിരെ രണ്ടായിരത്തിലധികം പരാതികളും ഇന്ത്യ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് …

Read More »

നടനും സംവിധായകനുമായ സതീഷ് കൗശിക് അന്തരിച്ചു

മുംബൈ: പ്രശസ്ത ബോളിവുഡ് നടനും സംവിധായകനുമായ സതീഷ് കൗശിക് (67) അന്തരിച്ചു. നടൻ അനുപം ഖേർ ആണ് മരണവാർത്ത അറിയിച്ചത്. ചലച്ചിത്ര നിർമ്മാതാവും തിരക്കഥാകൃത്തും ഹാസ്യനടനുമായിരുന്നു സതീഷ് കൗശിക്. രണ്ട് ദിവസം മുമ്പ് ഹോളി ആഘോഷിക്കുന്ന ചിത്രങ്ങൾ സതീഷ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. വളരെ വേദനയോടെയാണ് ഈ വിവരം പങ്കുവയ്ക്കുന്നതെന്ന് അനുപം ഖേർ ട്വീറ്റ് ചെയ്തു. തന്‍റെ ഉറ്റസുഹൃത്ത് ജീവിച്ചിരിപ്പില്ലെന്ന് എഴുതേണ്ടി വരുമെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ല. 45 വർഷം …

Read More »

എല്ലാം ആ കൈകളിൽ ഭദ്രം; കനിവ് 108 ന്റെ കണ്ട്രോൾ റൂം നിയന്ത്രണം ഏറ്റെടുത്ത് വനിതകൾ

തിരുവനന്തപുരം : സംസ്ഥാന സർക്കാരിന്റെ ട്രോമ കെയർ ആംബുലൻസ് പദ്ധതിയായ കനിവ് 108 സർവീസിന്റെ നിയന്ത്രണം മുഴുവൻ വനിതാ ദിനത്തോടനുബന്ധിച്ച് സ്ത്രീകൾ ഏറ്റെടുത്തു. കണ്ട്രോൾ റൂം മാനേജരുടെ ചുമതല മുതൽ, പദ്ധതിയുടെ പ്രധാന ഭാഗമായ എമർജൻസി റെസ്പോൺസ് സെന്ററിന്റെ നിയന്ത്രണം വരെ കഴിഞ്ഞ ദിവസം പെൺകരുത്തിന്റെ കൈകളിലായിരുന്നു. ടീം ലീഡർ കാർത്തിക ബി.എസ് കണ്ട്രോൾ റൂം മാനേജരുടെ താത്കാലിക ചുമതല ഏറ്റെടുത്തപ്പോൾ, എമർജൻസി റെസ്പോൺസ് ഓഫീസറുടെ ജോലികൾ നിഷ ഇ.എസ്. …

Read More »

ഇടത് മുന്നണിയുടെ അടിയന്തര നേതൃയോഗം; ഇന്ന് വൈകിട്ട് തിരുവനന്തപുരത്ത്

തിരുവനന്തപുരം: ഇടത് മുന്നണിയുടെ അടിയന്തര നേതൃയോഗം ഇന്ന് തിരുവനന്തപുരത്ത്. സർക്കാർ പദ്ധതികളുടെ അവലോകനവും സർക്കാരിൻ്റെ വാർഷികാഘോഷ പരിപാടികളും യോഗത്തിൻ്റെ അജണ്ടയിലുണ്ട്. സംസ്ഥാനത്ത് കേന്ദ്ര ഏജൻസികളുടെ അന്വേഷണം വീണ്ടും രൂക്ഷമാകുന്ന സാഹചര്യവും യോഗം ചർച്ച ചെയ്തേക്കും. യോഗത്തിൽ എൽ.ഡി.എഫ് കൺവീനർ ഇ.പി.ജയരാജൻ പങ്കെടുക്കും. വൈകിട്ട് 3.30ന് എ.കെ.ജി സെന്‍ററിലാണ് യോഗം.

Read More »

യുവേഫ ചാമ്പ്യൻസ് ലീഗ്; പി എസ് ജിയെ തകർത്ത് ബയേൺ ക്വാർട്ടർ ഫൈനലിൽ

മ്യൂണിക്: യുവേഫ ചാമ്പ്യൻസ് ലീഗിൽ ബയേൺ മ്യൂണിക്ക് ക്വാർട്ടർ ഫൈനലിൽ. ഇന്നലെ നടന്ന പ്രീ ക്വാർട്ടറിന്റെ രണ്ടാം പാദത്തിൽ പിഎസ്ജിയെ എതിരില്ലാത്ത രണ്ട് ഗോളിന് പരാജയപ്പെടുത്തിയാണ് ബയേൺ ക്വാർട്ടർ ഫൈനലിലെത്തിയത്. ആദ്യ പാദത്തിൽ എതിരില്ലാത്ത ഒരു ഗോളിനാണ് ബയേൺ വിജയിച്ചത്. എവേ ഗ്രൗണ്ടിലെ വിജയത്തിന്‍റെ ആവേശത്തിലാണ് ബയേൺ ഇന്നലെ പിഎസ്ജിയെ ഹോം ഗ്രൗണ്ടിൽ സ്വാഗതം ചെയ്തത്. തുടക്കം മുതൽ തന്നെ പിഎസ്ജിയായിരുന്നു ലീഡ് ചെയ്തിരുന്നത്. എന്നാൽ ബയേൺ പ്രതിരോധം ഉറച്ചുനിന്നു. …

Read More »

ബ്രഹ്മപുരം തീപിടിത്തം; ശ്വാസകോശ രോഗങ്ങളിൽ വൻ വർധന, മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ധര്‍

എറണാകുളം: ബ്രഹ്മപുരത്തെ തീപിടിത്തം നടന്ന് എട്ടാം ദിവസമാകുമ്പോൾ ഗുരുതര ആരോഗ്യ പ്രശ്നങ്ങളുടെ പിടിയിലാണ് കൊച്ചിക്കാർ. ശ്വാസകോശ സംബന്ധമായ അസുഖങ്ങളുമായി ആശുപത്രികളിൽ എത്തുന്നവരുടെ എണ്ണത്തിൽ വൻ വർധനവാണ് ഉണ്ടായിരിക്കുന്നത്. പുക ഇതേരീതിയിൽ തുടർന്നാൽ ദീർഘകാലം നീണ്ടുനിൽക്കുന്ന ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുമെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകി. ജൈവമാലിന്യങ്ങൾ പിവിസി പോലുള്ള ഹാലോജനേറ്റഡ് പ്ലാസ്റ്റിക്കുകളുമായി സംയോജിച്ച് ഭാഗിക ജ്വലനത്തിന് കാരണമാകുമ്പോൾ രൂപം കൊള്ളുന്ന വിഷവസ്തുക്കളാണ് ഡയോക്സിനുകൾ. എട്ട് ദിവസത്തിലേറെയായി ഡയോക്സിൻ ഉൾപ്പെടെയുള്ള മാരക …

Read More »

ബ്രഹ്മപുരം തീപിടിത്തം; എട്ടാം ദിവസവും വിഷപ്പുക ശ്വസിച്ച് കൊച്ചി

എറണാകുളം: എട്ടാം ദിനവും വിഷപ്പുകയിൽ മൂടി കൊച്ചിയും പരിസര പ്രദേശങ്ങളും. കടവന്ത്ര, വൈറ്റില, മരട്, പനമ്പള്ളി നഗർ പ്രദേശങ്ങളിൽ പുക രൂക്ഷമാണ്. അർദ്ധരാത്രിയിൽ തുടങ്ങിയ പുകമൂടല്‍ ഇപ്പോഴും തുടരുകയാണ്. അതേസമയം, ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിലെ തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. കൊച്ചിയിലും സമീപ പ്രദേശങ്ങളിലുമുള്ള പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്നും നാളെയും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പൊതുപരീക്ഷകൾക്ക് മാറ്റമില്ല. കൊച്ചി കോർപ്പറേഷൻ, തൃക്കാക്കര, തൃപ്പൂണിത്തുറ, മരട് മുനിസിപ്പാലിറ്റികൾ …

Read More »