തിരുവനന്തപുരം: ആറ്റുകാൽ അമ്മയുടെ അനുഗ്രഹം തേടി ലക്ഷക്കണക്കിന് ഭക്തർ അർപ്പിക്കുന്ന പൊങ്കാല ഇന്ന്. രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം ലക്ഷക്കണക്കിന് ആളുകളാണ് പൊങ്കാല അർപ്പിക്കാൻ നഗരത്തിലെത്തിയത്. രാവിലെ 10.30ന് ക്ഷേത്രപരിസരത്തുള്ള പണ്ഡാര അടുപ്പിൽ തീ തെളിയുന്നതോടെ നഗരത്തിലുടനീളം നിരത്തിയ അടുപ്പുകളിൽ പൊങ്കാല സമർപ്പണം ആരംഭിക്കും. കടുത്ത ചൂട് കണക്കിലെടുത്ത് നിർജ്ജലീകരണം ഒഴിവാക്കാൻ ഇടയ്ക്കിടെ ദാഹം അനുഭവപ്പെടുന്നില്ലെങ്കിലും വെള്ളം കുടിക്കാൻ ആരോഗ്യവകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. രാവിലെ 10.30 നാണ് അടുപ്പുവെപ്പ്. ക്ഷേത്ര …
Read More »ഇലക്ട്രോണിക്സിൽ ബിരുദാനന്തര ബിരുദം; ഗ്രാമീണർക്കായി ആംബുലൻസ് ഒടിച്ച് യുവാവ്
പുതുച്ചേരി : പുതുച്ചേരിയിലെ രാമനാഥപുരത്ത് നിന്നുള്ള ഇലക്‌ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ ഡിപ്ലോമ ബിരുദധാരിയായ 38 കാരനായ മണികണ്ഠൻ ആംബുലൻസ് സർവീസ് നടത്താൻ തുടങ്ങിയിട്ട് എട്ട് വർഷമായി. വില്ലിയന്നൂരിലെയും സമീപപ്രദേശങ്ങളിലെയും ഗ്രാമീണർക്ക് 24/7 സൗജന്യമായി ലഭ്യമാകുമെന്നതാണ് ഈ സേവനത്തിന്റെ പ്രത്യേകത. വർഷങ്ങൾക്ക് മുൻപ്, ഗ്രാമത്തിലെ ഒരു 56 വയസ്സ് പ്രായമായ വ്യക്തി തലകറങ്ങി വീണ് മുറിവ് പറ്റിയപ്പോൾ ആശുപത്രിയിൽ എത്തിക്കാൻ മറ്റ് സൗകര്യങ്ങൾ ഒന്നും ലഭിച്ചിരുന്നില്ല. ഒടുവിൽ സംഭവസ്ഥലത്ത് അവിചാരിതമായി എത്തി …
Read More »ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീ അണച്ചു; പുക ശമിപ്പിക്കാനുള്ള ശ്രമങ്ങൾ തുടരും
കൊച്ചി: എറണാകുളം ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീ അണച്ചു. നാളെ വ്യോമസേനയുടെ ഹെലികോപ്റ്ററുകൾ എത്തി പുക ശമിപ്പിക്കാൻ വെള്ളം തളിക്കും. 30 അഗ്നിശമന സേനാ യൂണിറ്റുകളും 125 അഗ്നിശമന സേനാംഗങ്ങളും അഞ്ച് ദിവസമെടുത്താണ് തീ അണച്ചത്. മാലിന്യത്തിനടിയിൽ നിന്നുയരുന്ന പുക അകറ്റാനുള്ള ശ്രമങ്ങൾ നാളെയും തുടരുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. നാവികസേനയുടെയും വ്യോമസേനയുടെയും സേവനം നാളെയും തുടരും. പുകയുടെ പശ്ചാത്തലത്തിൽ ആരോഗ്യ മുൻകരുതൽ നടപടികളുടെ ഭാഗമായി കൊച്ചിയിലെ സ്കൂളുകൾക്ക് നാളെയും …
Read More »ചൂട് കനക്കുന്നു; പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേർന്നു
ന്യൂഡൽഹി: രാജ്യത്ത് താപനില ഉയരുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേർന്നു. എല്ലാ ആശുപത്രികളിലും ഫയർ ഓഡിറ്റ് നടത്തണമെന്ന് പ്രധാനമന്ത്രി നിർദ്ദേശിച്ചു. കാട്ടുതീ നിയന്ത്രിക്കാനുള്ള നടപടികൾ സ്വീകരിക്കണം. ചൂടുള്ള കാലാവസ്ഥയെ നേരിടാൻ വിദ്യാർത്ഥികളെ പരിശീലിപ്പിക്കണം. ലഘുലേഖകളിലൂടെയും പരസ്യങ്ങളിലൂടെയും വേനൽക്കാലത്ത് ചെയ്യാൻ കഴിയുന്നതും ചെയ്യരുതാത്തതുമായ കാര്യങ്ങൾ ജനങ്ങളിലേക്ക് എത്തിക്കണം. വെള്ളവും ഭക്ഷ്യവസ്തുക്കളും മുടങ്ങുന്നില്ലെന്ന് ഉറപ്പാക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനും ആരോഗ്യ പ്രവർത്തകരെയും ദുരന്തനിവാരണ സേനയെയും …
Read More »വൈക്കം സത്യാഗ്രഹത്തിന്റെ നൂറാം വാർഷികം കേരളവും തമിഴ്നാടും ഒന്നിച്ച് ആഘോഷിക്കും
തിരുവനന്തപുരം: വൈക്കം സത്യാഗ്രഹത്തിന്റെ നൂറാം വാർഷികം കേരളവും തമിഴ്നാടും സംയുക്തമായി ആഘോഷിക്കണമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയനോടാണ് അദ്ദേഹം ഈ ആവശ്യം ഉന്നയിച്ചത്.മാറുമറയ്ക്കൽ സമരത്തിന്‍റെ ഇരുനൂറാം വാർഷികത്തോടനുബന്ധിച്ച് നാഗർകോവിലിൽ തമിഴ്നാട് സെക്യുലർ പ്രോഗ്രസീവ് ഫ്രണ്ട് സംഘടിപ്പിച്ച പരിപാടിയിലാണ് പിണറായി വിജയനും എം.കെ സ്റ്റാലിനും വേദി പങ്കിട്ടത്. മുഖ്യമന്ത്രി പിണറായി വിജയനാണ് പരിപാടി ഉദ്ഘാടനം ചെയ്തത്. തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ മുഖ്യാതിഥിയായിരുന്നു. …
Read More »ട്വിറ്ററിൽ ഇനി ദൈർഘ്യമേറിയ ലേഖനങ്ങൾ എഴുതാൻ കഴിഞ്ഞേക്കുമെന്ന് മസ്ക്
വൈകാതെ തന്നെ ട്വിറ്റർ ഉപയോക്താക്കൾക്ക് ട്വിറ്ററിൽ ദൈർഘ്യമേറിയ ലേഖനങ്ങൾ എഴുതാൻ കഴിഞ്ഞേക്കും. കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് എലോൺ മസ്ക് തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. 10,000 അക്ഷരങ്ങളിൽ ട്വീറ്റ് പങ്കുവെക്കാനുള്ള സൗകര്യമൊരുക്കാനുള്ള ശ്രമത്തിലാണ് ട്വിറ്റര്‍ എന്ന് അദ്ദേഹം പറഞ്ഞു. ഫോളോവേഴ്സുമായി വിശദമായി കാര്യങ്ങൾ പറയാൻ ആഗ്രഹിക്കുന്നവർക്ക് ട്വിറ്ററിലെ ക്യാരക്ടർ പരിമിതി പലപ്പോഴും ഒരു പ്രധാന തടസ്സമാകാറുണ്ട്. പുതിയ മാറ്റം അവർക്ക് ആശ്വാസമായേക്കും. നിലവിൽ, ട്വിറ്റർ ബ്ലൂ സബ്സ്ക്രൈബർമാർക്ക് 4,000 ക്യാരക്ടര്‍ …
Read More »ഉത്തർപ്രദേശിൽ ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട 16കാരിയെ മൃഗീയമായി കൂട്ടബലാത്സംഗത്തിനിരയാക്കി
കാൺപുർ: ഉത്തർപ്രദേശിൽ ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട 16കാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്ത യുവാക്കൾ അറസ്റ്റിൽ. കാൺപൂരിലെ ഒരു കഫേയിൽ വച്ചാണ് ഡോക്ടർമാരായ ദമ്പതികളുടെ മകളെ വിനയ് ഠാക്കൂർ ബലാത്സംഗം ചെയ്തത്. കുട്ടിയെ കഫേയിലേക്ക് വിളിച്ചു വരുത്തുക ആയിരുന്നെന്ന് പിതാവ് നൽകിയ പരാതിയിൽ പറയുന്നു. കുടിക്കാൻ നൽകിയ പാനീയത്തിൽ മയക്ക് മരുന്ന് കലർത്തി. തുടർന്ന് പെൺകുട്ടിയെ വിജനമായ സ്ഥലത്തേക്ക് കൊണ്ടുപോയി. അവിടെയുണ്ടായിരുന്ന ഏഴുപേരും ചേർന്ന് പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു. സ്വയം പ്രതിരോധിക്കാൻ ശ്രമിച്ച …
Read More »തരുണാസ്ഥിയിൽ ഒടിവും വേദനയും; അപകടത്തെക്കുറിച്ച് ബ്ലോഗിൽ പങ്കിട്ട് ബച്ചൻ
പുതിയ ചിത്രമായ പ്രൊജക്ട് കെയുടെ ചിത്രീകരണത്തിനിടെയുണ്ടായ അപകടത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തി നടൻ അമിതാഭ് ബച്ചൻ. വാരിയെല്ലിന്‍റെ തരുണാസ്ഥിയിൽ പൊട്ടലും വേദനയും ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു. തന്‍റെ ഏറ്റവും പുതിയ ബ്ലോഗിലാണ് അപകടാനന്തര വിശദാംശങ്ങളെക്കുറിച്ച് അദ്ദേഹം എഴുതിയത്. അപകടത്തെക്കുറിച്ചുള്ള വിവരങ്ങൾ പങ്കിടേണ്ടതുണ്ടെന്ന് അമിതാഭ് ബച്ചൻ തന്‍റെ ബ്ലോഗിൽ എഴുതി. പ്രൊജക്ട് കെ എന്ന സിനിമയുടെ ഫൈറ്റ് സീക്വൻസ് ചിത്രീകരിക്കുന്നതിനിടെ ഉണ്ടായ അപകടത്തിൽ തനിക്ക് പരിക്കേറ്റതായി അദ്ദേഹം എഴുതി. വാരിയെല്ലിന്‍റെ തരുണാസ്ഥിക്കും …
Read More »വീണ്ടും കുവൈത്ത് പ്രധാനമന്ത്രിയായി ഷെയ്ഖ് അഹ്മദ്
കുവൈത്ത് സിറ്റി: ഷെയ്ഖ് അഹമ്മദ് നവാഫ് അൽ അഹ്മദ് അൽ സബാഹിനെ വീണ്ടും കുവൈത്ത് പ്രധാനമന്ത്രിയായി നിയമിച്ചു. അമീർ ഷെയ്ഖ് നവാഫ് അൽ അഹ്മദ് അൽ ജാബർ അൽ സബാഹാണ് ഉത്തരവ് പുറപ്പെടുവിച്ചത്. പുതിയ മന്ത്രിസഭയിലെ അംഗങ്ങളെ നാമനിർദ്ദേശം ചെയ്യാൻ പ്രധാനമന്ത്രിയെ ചുമതലപ്പെടുത്തി. പാർലമെന്‍റുമായുള്ള അഭിപ്രായവ്യത്യാസങ്ങളെ തുടർന്ന് പ്രധാനമന്ത്രി ഷെയ്ഖ് അഹമ്മദിന്‍റെ നേതൃത്വത്തിലുള്ള മന്ത്രിസഭ ജനുവരിയിൽ രാജിവച്ചിരുന്നു. ഒരു വർഷത്തിനിടെ മൂന്നാം തവണയാണ് അമീറിന്‍റെ മകൻ ഷെയ്ഖ് അഹമ്മദ് നവാഫ് …
Read More »ഉള്ളിക്ക് വിലകുറഞ്ഞു; ഒന്നരയേക്കർ പാടം കത്തിച്ചു, ചോര കൊണ്ട് മുഖ്യമന്ത്രിക്ക് കത്തും
നാസിക്: ഉള്ളിക്ക് തുച്ഛമായ വില മാത്രമേ ലഭിക്കുന്നുളളുവെന്ന് ആരോപിച്ച് കർഷകൻ ഒന്നര ഏക്കർ ഉള്ളി പാടത്തിന് തീയിട്ടു. മഹാരാഷ്ട്രയിലെ നാസിക്കിൽ നിന്നുള്ള കൃഷ്ണ ഡോംഗ്രെ എന്ന കർഷകനാണ് കിലോയ്ക്ക് രണ്ട് മുതൽ നാല് രൂപ വരെ വില കുറഞ്ഞതിനെ തുടർന്ന് ഇത്തരത്തിൽ സർക്കാരിനെ പ്രതിഷേധം അറിയിച്ചത്. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ തെറ്റായ നയങ്ങളാണ് പ്രശ്നങ്ങൾക്ക് കാരണമെന്നാണ് കർഷകന്റെ വാദം. “നാല് മാസം കൊണ്ട് ഒന്നര ലക്ഷത്തിലധികം രൂപ ചെലവഴിച്ചാണ് കൃഷിയിറക്കിയത്. വിളവെടുത്ത …
Read More »