Breaking News

ചൂട് കനക്കുന്നു; പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേർന്നു

ന്യൂഡൽഹി: രാജ്യത്ത് താപനില ഉയരുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേർന്നു. എല്ലാ ആശുപത്രികളിലും ഫയർ ഓഡിറ്റ് നടത്തണമെന്ന് പ്രധാനമന്ത്രി നിർദ്ദേശിച്ചു. കാട്ടുതീ നിയന്ത്രിക്കാനുള്ള നടപടികൾ സ്വീകരിക്കണം. ചൂടുള്ള കാലാവസ്ഥയെ നേരിടാൻ വിദ്യാർത്ഥികളെ പരിശീലിപ്പിക്കണം. ലഘുലേഖകളിലൂടെയും പരസ്യങ്ങളിലൂടെയും വേനൽക്കാലത്ത് ചെയ്യാൻ കഴിയുന്നതും ചെയ്യരുതാത്തതുമായ കാര്യങ്ങൾ ജനങ്ങളിലേക്ക് എത്തിക്കണം. വെള്ളവും ഭക്ഷ്യവസ്തുക്കളും മുടങ്ങുന്നില്ലെന്ന് ഉറപ്പാക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.

പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനും ആരോഗ്യ പ്രവർത്തകരെയും ദുരന്തനിവാരണ സേനയെയും സജ്ജമാക്കാനും യോഗത്തിൽ തീരുമാനമായി. മെയ് 31 വരെ കടുത്ത ചൂടിന് സാധ്യതയുണ്ട്. ചൂട് ഭക്ഷ്യോൽപ്പാദനത്തെയും സാരമായി ബാധിക്കും. കഴിഞ്ഞ വർഷം മാർച്ചിൽ നൂറ്റാണ്ടിലെ ഏറ്റവും ഉയർന്ന താപനിലയാണ് അനുഭവപ്പെട്ടത്. റാബി വിളകളുടെ ഉത്പാദനത്തെ ബാധിച്ചതിനാൽ കഴിഞ്ഞ വർഷം കയറ്റുമതി നിർത്തിവച്ചിരുന്നു.

About News Desk

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …