Breaking News

പാലോട് ഇടിഞ്ഞാര്‍ വനത്തില്‍ കാട്ടുതീ പടരുന്നു; കത്തിനശിച്ചത് 50 ഏക്കറോളം

തിരുവനന്തപുരം: പാലോട് ഇടിഞ്ഞാർ വനത്തിലെ കാട്ടുതീ പടർന്ന് 50 ഏക്കർ വനമേഖല കത്തിനശിച്ചു. ഇടഞ്ഞാർ മൈലാടുംകുന്ന് മല്ലച്ചലിലാണ് കാട്ടുതീ പടരുന്നത്. വിതുര ഫയർഫോഴ്സും പാലോട് റേഞ്ച് വനംവകുപ്പ് ഉദ്യോഗസ്ഥരും ചേര്‍ന്ന് തീ അണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.

രാവിലെ 11 മണിയോടെയാണ് തീ നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ വനംവകുപ്പിനെ വിവരമറിയിക്കുകയും വിതുര ഫയർഫോഴ്സ് സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമം ആരംഭിക്കുകയും ചെയ്തു. ഇടഞ്ഞാറിൽ നിന്ന് രണ്ട് കിലോമീറ്റർ ഉള്ളിലുള്ള കാട്ടിലാണ് തീ പടർന്ന് പിടിക്കുന്നത്. ഫയർഫോഴ്സ് വാഹനത്തിന് ഇവിടേക്ക് പോകാൻ കഴിയില്ല.

കമ്പ് കൊണ്ടടിച്ചും ഫയർ ബ്രേക്കർ ഉപയോഗിച്ചുമാണ് തീ അണയ്ക്കാൻ ശ്രമിക്കുന്നത്. വെയിലിൻ്റെ കാഠിന്യം മൂലം തീ വളരെ പെട്ടെന്ന് പടരുകയാണ്. മ്ലാവ് കൂടുതലുള്ള സ്ഥലമായതിനാൽ എത്രയും പെട്ടന്ന് തന്നെ തീ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമത്തിലാണ് അധികൃതർ.

About News Desk

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …