Breaking News

News Desk

അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്യുന്നു; പ്രതിപക്ഷ പാർട്ടികൾ മോദിക്ക് കത്തയച്ചു

ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ ആം ആദ്മി പാർട്ടി നേതാവും ഡൽഹി മുൻ ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയയെ അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട് കേന്ദ്ര അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്യുന്നുവെന്ന് ആരോപിച്ച് എട്ട് പ്രതിപക്ഷ പാർട്ടികൾ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു, പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ എന്നിവരുൾപ്പെടെയുള്ള പ്രതിപക്ഷ നേതാക്കൾ ഒപ്പിട്ട …

Read More »

ട്രേഡ് യൂണിയനുകളുടെ എതിർപ്പ് തള്ളി; കെഎസ്ആർടിസി ശമ്പളം നല്കിയത് ഗഡുക്കളായി

തിരുവനന്തപുരം: ട്രേഡ് യൂണിയനുകളുടെ എതിർപ്പ് അവഗണിച്ച് ശമ്പളം ഗഡുക്കളായി നൽകി കെ.എസ്.ആർ.ടി.സി. പകുതി ശമ്പളമാണ് ജീവനക്കാർക്ക് നൽകിയത്. രണ്ടാം ഗഡു നൽകണമെങ്കിൽ ധനവകുപ്പ് സഹായിക്കണമെന്നും മാനേജ്മെന്‍റ് അറിയിച്ചു. സർക്കാർ ധനസഹായം ലഭിച്ചാൽ മാത്രമേ ജീവനക്കാർക്ക് രണ്ടാം ഗഡു നൽകാനാകൂവെന്ന് കെ.എസ്.ആർ.ടി.സി വ്യക്തമാക്കി. പ്രതിമാസ കളക്ഷനിൽ നിന്ന് ജീവനക്കാർക്ക് ശമ്പളം നൽകാൻ കഴിയില്ലെന്ന് കെ.എസ്.ആർ.ടി.സി ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ഒരു വർഷമായി പ്രതിമാസം സർക്കാർ നൽകുന്ന 50 കോടി …

Read More »

ബ്രഹ്മപുരം തീപിടുത്തം; വിഷപ്പുക ശ്വസിച്ച 20 ഉദ്യോഗസ്ഥർ ചികിത്സ തേടി

കൊച്ചി: ബ്രഹ്മപുരത്തെ മാലിന്യക്കൂമ്പാരത്തിലുണ്ടായ തീപിടുത്തത്തെ തുടർന്നുണ്ടായ കടുത്ത വിഷപ്പുക ശ്വസിച്ച് 20 അഗ്നിശമന സേനാംഗങ്ങൾ ചികിത്സ തേടി. ഛർദ്ദി, ശ്വാസതടസ്സം, വയറിളക്കം എന്നിവ അനുഭവപ്പെട്ടതിനെ തുടർന്നാണ് ഭൂരിഭാഗം ഉദ്യോഗസ്ഥരും ചികിത്സ തേടിയതെന്ന് ജില്ലാ ഫയർ ഓഫീസർ എം കെ സതീശൻ പറഞ്ഞു. വൈകുന്നേരത്തോടെ 80 ശതമാനം തീയും അണയ്ക്കാനാകും. വിഷപ്പുകയും കാറ്റുമാണ് തീ അണയ്ക്കുന്നതിനുള്ള തടസ്സങ്ങൾ. 25 യൂണിറ്റുകളിലായി 150 ഓളം ഉദ്യോഗസ്ഥർ സംഭവസ്ഥലത്തുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബെംഗളൂരു ആസ്ഥാനമായുള്ള …

Read More »

മദ്യലഹരിയിൽ വിമാനത്തിൽ സഞ്ചരിച്ച വിദ്യാർഥി സഹയാത്രികനുമേൽ മൂത്രമൊഴിച്ചു

ന്യൂഡല്‍ഹി: മദ്യലഹരിയിൽ വിമാനത്തിൽ യാത്ര ചെയ്ത വിദ്യാർത്ഥി സഹയാത്രികനുമേൽ മൂത്രമൊഴിച്ചു. ന്യൂയോർക്കിൽ നിന്ന് ഡൽഹിയിലേക്കുള്ള അമേരിക്കൻ വിമാനത്തിലാണ് സംഭവം. യുഎസ് സർവ്വകലാശാലയിലെ വിദ്യാർത്ഥിയാണ് മൂത്രമൊഴിച്ചത്. ന്യൂയോർക്കിൽ നിന്ന് രാത്രി 9.15ന് പുറപ്പെട്ട് ഡല്‍ഹിയില്‍ ശനിയാഴ്ച ഉച്ചയോടെ ഇറങ്ങിയ എഎ 292 വിമാനത്തിലാണ് സംഭവം. യാത്രയ്ക്കിടെ മദ്യലഹരിയിലായിരുന്ന യുവാവ് ഉറക്കത്തിൽ മൂത്രമൊഴിക്കുകയായിരുന്നു. ഇത് സഹയാത്രികന്റെ ദേഹത്തായി. ഇതോടെ അധികൃതരെ വിവരമറിയിച്ചു. എന്നാൽ മൂത്രമൊഴിച്ചതിന് വിദ്യാർത്ഥി ക്ഷമാപണം നടത്തിയതിനാൽ അഭ്യർത്ഥനപ്രകാരം പൊലീസിനെ അറിയിച്ചില്ലെന്ന് …

Read More »

ആകാശ് തില്ലങ്കേരിയെയും ജിജോ തില്ലങ്കേരിയെയും കണ്ണൂരിൽ നിന്ന് വിയ്യൂർ ജയിലിലേക്ക് മാറ്റി

കണ്ണൂര്‍: കാപ്പ കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത ആകാശ് തില്ലങ്കേരി, ജിജോ തില്ലങ്കേരി എന്നിവരെ കണ്ണൂർ ജയിലിൽ നിന്ന് വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി. കാപ്പ കുറ്റം ചുമത്തപ്പെട്ട തടവുകാരെ സ്വന്തം ജില്ലയിലെ ജയിലുകളിൽ പാർപ്പിക്കരുതെന്ന നിയമം അനുസരിച്ചാണ് ജയിൽ മാറ്റം. രാവിലെ ഒമ്പത് മണിയോടെയാണ് പ്രത്യേക സുരക്ഷാ ക്രമീകരണങ്ങളോടെ ഇരുവരെയും വിയ്യൂരിലേക്ക് കൊണ്ട് പോയത്. ജയിൽ മാറ്റണമെന്നാവശ്യപ്പെട്ട് കണ്ണൂർ സെൻട്രൽ ജയിൽ അധികൃതർ അപേക്ഷ നൽകിയിരുന്നു. കണ്ണൂർ സെൻട്രൽ …

Read More »

ശ്രവണ വൈകല്യമുള്ള മകനെ തിരിച്ചു കിട്ടി; രോഹിത്തിനായി പിതാവ് കാത്തിരുന്നത് 4 വർഷം

ആഗ്ര: നാല് വർഷം മുൻപാണ് ബിർജി മോഹൻ എന്ന വ്യക്തിയുടെ ശ്രവണ, സംസാര പരിമിതിയുള്ള മകനെ കാണാതാവുന്നത്. അന്ന് മുതൽ സർക്കാർ, മാധ്യമ സ്ഥാപനങ്ങളിലും മറ്റും സഹായം അഭ്യർത്ഥിച്ച് അദ്ദേഹം കയറിയിറങ്ങി. കുട്ടിയുടെ വൈകല്യമായിരുന്നു അന്വേഷണങ്ങൾക്ക് പ്രതിസന്ധിയായത്. ആഗ്ര ഡി.എസ്.പി ആയ മൊഹ്‌സിൻ ഖാൻ കേസ്‌ സ്വമേധയാ ഏറ്റെടുക്കുകയും, പ്രതീക്ഷ നൽകുകയും ചെയ്തു. എല്ലാ പൊലീസ് സ്റ്റേഷനുകളിലേക്കും ലഖുലേഖകൾ അയച്ചും, അനാഥാലയങ്ങൾ, ആശ്രമങ്ങൾ, വൈകല്യമുള്ള കുട്ടികൾ പഠിക്കുന്ന സ്കൂളുകൾ എന്നിവ …

Read More »

ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടിത്തം; ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ യോഗം ചേർന്നു

കൊച്ചി: ബ്രഹ്മപുരത്തെ മാലിന്യ പ്ലാന്‍റിലുണ്ടായ തീപിടിത്തവുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറി ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി. സംസ്ഥാന സർക്കാരിലെയും ഇതര സംസ്ഥാനങ്ങളിലെയും കേന്ദ്ര ഏജൻസികളിലെയും മുതിർന്ന ഉദ്യോഗസ്ഥരുടെ യോഗമാണ് ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയിയുടെ അധ്യക്ഷതയിൽ ചേർന്നത്. തീയണക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കാനാണ് യോഗത്തിന്റെ തീരുമാനം. പുക ഉയരുന്നതിനാൽ ഞായറാഴ്ച വീടിനുള്ളിൽ തന്നെ തുടരാൻ ജനങ്ങളോട് നിർദ്ദേശിച്ചിട്ടുണ്ട്. ശ്വാസതടസ്സം ഉൾപ്പെടെയുള്ള ജനങ്ങളുടെ ആരോഗ്യ പ്രശ്നങ്ങൾ നേരിടാൻ എല്ലാ ആശുപത്രികളും …

Read More »

സീറ്റ് ബോൾട്ടുകൾ ശരിയായി ഘടിപ്പിച്ചില്ല; 3470 വൈ മോഡൽ കാറുകൾ തിരിച്ചുവിളിച്ച് ടെസ്ല

കാലിഫോർണിയ: 3470 വൈ മോഡൽ കാറുകൾ തിരിച്ച് വിളിച്ച് ടെസ്ല. യുഎസിൽ വിറ്റ കാറുകളുടെ രണ്ടാം നിരയിലെ സീറ്റ് ബോൾട്ടുകൾ ശരിയായി ഉറപ്പിച്ചില്ലായിരുന്നെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ടെസ്ല കാറുകൾ തിരിച്ച് വിളിച്ചത്. അപകടസമയത്ത് പരിക്കുകൾ കൂടാൻ സാധ്യതയുള്ളതിനാലാണ് നടപടി. ജനങ്ങളിൽ നിന്ന് വ്യാപകമായി പരാതി ഉയർന്നതിനെ തുടർന്നാണ് ടെസ്ല ശനിയാഴ്ച തീരുമാനം പ്രഖ്യാപിച്ചത്. തകരാർ സീറ്റ് ബെൽറ്റിന്‍റെ പ്രവർത്തനത്തെ സാരമായി ബാധിക്കുമെന്ന് നാഷണൽ ഹൈവേ ട്രാഫിക് സേഫ്റ്റി അഡ്മിനിസ്ട്രേഷൻ വിശദീകരിച്ചു. …

Read More »

ഇറാനിൽ വീണ്ടും വിദ്യാർത്ഥിനികൾക്ക് നേരെ വിഷപ്രയോഗം; 30 ഓളം പെൺകുട്ടികൾ ആശുപത്രിയിൽ

ഇറാൻ: ഇറാനിൽ വീണ്ടും വിദ്യാർത്ഥിനികൾക്ക് നേരെ വിഷപ്രയോഗം. 5 പ്രവിശ്യകളിൽ നിന്നുള്ള 30 ഓളം വിദ്യാർത്ഥിനികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. പടിഞ്ഞാറൻ ഹമീദാൻ, സ‌ൻജാൻ, പടിഞ്ഞാറൻ അസർബൈജാൻ, ആൽബോർസ് എന്നീ പ്രവിശ്യകളിലാണ് വിഷപ്രയോഗം നടത്തിയതെന്നാണ് റിപ്പോർട്ടുകൾ. ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെട്ട വിദ്യാർത്ഥിനികൾ ശ്വാസകോശ സംബന്ധ പ്രശ്നങ്ങൾ നേരിടുന്നുണ്ട്. ഇവർക്ക് ഏറ്റവും മികച്ച ചികിത്സ ഉറപ്പാക്കുമെന്നും, ഇറാന്റെ ശത്രുക്കളാണ് ഇതിന് പിന്നിലെന്നും പ്രസിഡന്റ് ഇബ്രാഹിം റെയ്സി ആരോപിച്ചു. വിദ്യാർത്ഥിനികളിൽ നിന്ന് …

Read More »

അന്തരീക്ഷത്തില്‍ എതിര്‍ചുഴി; ഇന്നും ചൂട് കൂടും, ആറിടങ്ങളില്‍ താപനില 40 ഡിഗ്രി കടന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കൂടിയ താപനിലയ്ക്ക് സാധ്യത. ഒരു ജില്ലയിലും പ്രത്യേക മുന്നറിയിപ്പില്ലെങ്കിലും കഴിഞ്ഞ ദിവസങ്ങളിലേതിന് സമാനമായ ചൂട് അനുഭവപ്പെട്ടേക്കും. ഇന്നലെ പകൽ ആറ് സ്റ്റേഷനുകളിൽ താപനില 40 ഡിഗ്രി സെൽഷ്യസിന് മുകളിൽ ഉയർന്നിരുന്നു. കണ്ണൂർ, കാസർകോട്, പാലക്കാട് ജില്ലകളിലാണ് ഇന്നലെ താപനില 40 ഡിഗ്രി സെൽഷ്യസ് കടന്നത്. അന്തരീക്ഷത്തിൽ നിലനിൽക്കുന്ന എതിർ ചുഴിയുടെ സാന്നിധ്യമാണ് ഈ ദിവസങ്ങളിൽ താപനില ഉയരാൻ കാരണം. വരും ദിവസങ്ങളിലും താപനില ഉയരാനാണ് സാധ്യത. …

Read More »