Breaking News

ഇറാനിൽ വീണ്ടും വിദ്യാർത്ഥിനികൾക്ക് നേരെ വിഷപ്രയോഗം; 30 ഓളം പെൺകുട്ടികൾ ആശുപത്രിയിൽ

ഇറാൻ: ഇറാനിൽ വീണ്ടും വിദ്യാർത്ഥിനികൾക്ക് നേരെ വിഷപ്രയോഗം. 5 പ്രവിശ്യകളിൽ നിന്നുള്ള 30 ഓളം വിദ്യാർത്ഥിനികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. പടിഞ്ഞാറൻ ഹമീദാൻ, സ‌ൻജാൻ, പടിഞ്ഞാറൻ അസർബൈജാൻ, ആൽബോർസ് എന്നീ പ്രവിശ്യകളിലാണ് വിഷപ്രയോഗം നടത്തിയതെന്നാണ് റിപ്പോർട്ടുകൾ.

ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെട്ട വിദ്യാർത്ഥിനികൾ ശ്വാസകോശ സംബന്ധ പ്രശ്നങ്ങൾ നേരിടുന്നുണ്ട്. ഇവർക്ക് ഏറ്റവും മികച്ച ചികിത്സ ഉറപ്പാക്കുമെന്നും, ഇറാന്റെ ശത്രുക്കളാണ് ഇതിന് പിന്നിലെന്നും പ്രസിഡന്റ് ഇബ്രാഹിം റെയ്സി ആരോപിച്ചു.

വിദ്യാർത്ഥിനികളിൽ നിന്ന് ശേഖരിച്ച സാമ്പിളുകളിൽ നിന്ന് വിഷപ്രയോഗം നടന്നതിന്റെ ലക്ഷണങ്ങൾ കണ്ടെത്തിയതായി ഇറാൻ ആഭ്യന്തരമന്ത്രി പറഞ്ഞു. ഇറാനിൽ പെൺകുട്ടികൾക്ക് വിദ്യാഭ്യാസം ലഭിക്കുന്നത് തടയാൻ വ്യാപക വിഷ പ്രയോഗം നടന്നെന്ന് കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ആരോഗ്യമന്ത്രി വെളിപ്പെടുത്തിയിരുന്നു. നവംബർ അവസാനം ടെഹ്റാനടുത്തുള്ള ക്വാമിൽ നൂറുകണക്കിന് വിദ്യാർത്ഥിനികൾ ചികിത്സ തേടിയതിന് പിന്നാലെയായിരുന്നു മന്ത്രിയുടെ വെളിപ്പെടുത്തൽ.

About News Desk

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …