Breaking News

ശ്രവണ വൈകല്യമുള്ള മകനെ തിരിച്ചു കിട്ടി; രോഹിത്തിനായി പിതാവ് കാത്തിരുന്നത് 4 വർഷം

ആഗ്ര: നാല് വർഷം മുൻപാണ് ബിർജി മോഹൻ എന്ന വ്യക്തിയുടെ ശ്രവണ, സംസാര പരിമിതിയുള്ള മകനെ കാണാതാവുന്നത്. അന്ന് മുതൽ സർക്കാർ, മാധ്യമ സ്ഥാപനങ്ങളിലും മറ്റും സഹായം അഭ്യർത്ഥിച്ച് അദ്ദേഹം കയറിയിറങ്ങി. കുട്ടിയുടെ വൈകല്യമായിരുന്നു അന്വേഷണങ്ങൾക്ക് പ്രതിസന്ധിയായത്.

ആഗ്ര ഡി.എസ്.പി ആയ മൊഹ്‌സിൻ ഖാൻ കേസ്‌ സ്വമേധയാ ഏറ്റെടുക്കുകയും, പ്രതീക്ഷ നൽകുകയും ചെയ്തു. എല്ലാ പൊലീസ് സ്റ്റേഷനുകളിലേക്കും ലഖുലേഖകൾ അയച്ചും, അനാഥാലയങ്ങൾ, ആശ്രമങ്ങൾ, വൈകല്യമുള്ള കുട്ടികൾ പഠിക്കുന്ന സ്കൂളുകൾ എന്നിവ കേന്ദ്രീകരിച്ചെല്ലാം അന്വേഷണം ഊർജിതമാക്കി.

ഒടുവിൽ പത്ത് വയസ്സുള്ള രോഹിത്തിനെ ഫിറോസാബാദിലുള്ള സർക്കാരിന്റെ നിയന്ത്രണത്തിലുള്ള അനാഥ കുട്ടികളെ പാർപ്പിക്കുന്ന സ്ഥാപനത്തിൽ നിന്നും കണ്ടെത്തുകയായിരുന്നു. കുട്ടിയെ രക്ഷിതാക്കൾക്ക്‌ കൈമാറി. മകനെ കാണാതായ നിമിഷം മുതൽ താൻ ഉറങ്ങിയിട്ടില്ലെന്നും, സഹായിച്ച എല്ലാ ഉദ്യോഗസ്ഥർക്കും നന്ദി ഉണ്ടെന്നും മോഹൻ അറിയിച്ചു.

About News Desk

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …