Breaking News

വീട്ടില്‍ മൂന്ന് ബള്‍ബുകള്‍ മാത്രം: വൈദ്യുതി ബില്‍ 25,000 രൂപ; വ്യാജ റീഡിങ് നല്‍കിയ ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

മൂന്ന് ബള്‍ബുകള്‍ മാത്രമുള്ള ചെറിയ വീട്ടില്‍ പ്രതിമാസ വൈദ്യുതി ബില്‍ 25,000 രൂപ. തമിഴ്നാട്ടിലെ നീലഗിരിയിലാണ് സംഭവം. മാതമംഗലത്തെ വീട്ടമ്മയായ ദേവകിക്കാണ് 25,000 രൂപയുടെ വൈദ്യുതി ബില്‍ എസ്എംഎസ് ആയി വന്നത്. തുടര്‍ന്ന് ദേവകി ചേരമ്പാടി ഇലക്ട്രിസിറ്റി ബോര്‍ഡ് ഓഫീസിനെ സമീപിച്ചെങ്കിലും മറുപടിയൊന്നും ലഭിച്ചില്ല.

അതേസമയം, പ്രദേശത്തെ താമസക്കാര്‍ക്കും അമിതമായ വൈദ്യുതി ബില്‍ ലഭിച്ചിട്ടുണ്ട്. വിശദീകരണം തേടി ആളുകള്‍ ഇ.ബി ഓഫീസിനെ സമീപിച്ചപ്പോള്‍ വകുപ്പ് തല അന്വേഷണം ആരംഭിക്കുകയായിരുന്നു.

അന്വേഷണത്തില്‍ ഇ.ബി മീറ്ററില്‍ നിന്ന് റീഡിങ് എടുക്കുന്നതിന് ചുമതലയുള്ള ഉദ്യോഗസ്ഥന്‍ രമേഷ് ജനങ്ങളെ പറ്റിച്ച് പണം തട്ടിയെടുക്കുകയാണെന്ന് കണ്ടെത്തി. വര്‍ഷങ്ങളായി വ്യാജ റീഡിങ് റിപ്പോര്‍ട്ട് നിര്‍മ്മിച്ചാണ് രമേഷ് ജനങ്ങളില്‍ നിന്ന് പണം തട്ടിയെടുത്തത്. രമേഷിനെ സസ്‌പെന്‍ഡ് ചെയ്യുകയും വിശദമായ അന്വേഷണം ആരംഭിക്കുകയും ചെയ്തു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …