Breaking News

Car

നിർമാണം 1 ലക്ഷം യൂണിറ്റ് കടന്നു, ഹിറ്റടിച്ച് Ola Electric

ഇന്ത്യയിലെ ഇലക്‌ട്രിക് ഇരുചക്ര വാഹന രംഗത്തെ മുൻനിര ബ്രാൻഡായി ഓല മാറിയത് അതിവേഗമായിരുന്നു. പുതിയ പുതിയ തീരുമാനങ്ങളിലൂടെ ഒരു വാഹനം വാങ്ങുന്ന രീതിയിൽ തന്നെ വിപ്ലവം സൃഷ്‌ടിക്കാൻ വരെ ഈ സ്റ്റാർട്ടപ്പ് കമ്പനിക്കായി. ദേ ഇപ്പോൾ ഒരു ലക്ഷം യൂണിറ്റ് നിർമാണമെന്ന നാഴികക്കല്ലും പിന്നിട്ടിരിക്കുകയാണ് ഓല ഇലക്ട്രിക്. ഇതോടെ ഇന്ത്യയിൽ ഏറ്റവും വേഗത്തിൽ ഒരു ലക്ഷം യൂണിറ്റുകൾ പുറത്തിറക്കുന്ന ഇവി നിർമ്മാതാക്കളിൽ ഒന്നായി ഓല ഇലക്ട്രിക് മാറിയെന്നതും ശ്രദ്ധേയമാണ്. കഷ്ടിച്ച് …

Read More »

പുഷ് സ്റ്റാര്‍ട്ട്, ക്രൂയിസ് കണ്‍ട്രോള്‍; ആകർഷണിയമായ വിലയിൽ ടാറ്റ പഞ്ച് ‘കാമോ’; വിശദാംശങ്ങള്‍

ടാറ്റ പഞ്ചിന്റെ പുതിയ പതിപ്പ് പുറത്തിറക്കി പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ടാറ്റ മോട്ടേഴ്‌സ്. പഞ്ച് കാമോ പതിപ്പിന് 6.85 മുതല്‍ 8.63 ലക്ഷം രൂപ വരെയാണ് എക്‌സ് ഷോറൂം വില. ടാറ്റ മോട്ടേഴ്‌സിന്റെ അംഗീകൃത ഷോറൂമുകളില്‍ വാഹനത്തിനായി ബുക്ക് ചെയ്യാം. അഡ്വഞ്ചര്‍, അഡ്വഞ്ചര്‍ റിഥം, അക്കംപ്ലിഷ്, അക്കംപ്ലിഷ് ഡസില്‍ എന്നി വകഭേദങ്ങളിലാണ് പുതിയ പതിപ്പ്. ടാറ്റ പഞ്ചിന്റെ ആദ്യ വാര്‍ഷികത്തിലാണ് കാമോ പതിപ്പ് അവതരിപ്പിച്ചത്. ഫോളിയേജ് ഗ്രീന്‍ നിറത്തിലാണ് പുതിയ …

Read More »

സംസ്ഥാന സര്‍ക്കാരിന്റെ ഓണ്‍ലൈന്‍ ടാക്‌സി; ‘കേരള സവാരി’ മെയ് 19 മുതല്‍

സംസ്ഥാന സര്‍ക്കാരിന്റെ ഓണ്‍ലൈന്‍ ടാക്‌സി സേവനമായ ‘കേരള സവാരി’ മെയ് 19ന് ആരംഭിക്കും. പരീക്ഷണാടിസ്ഥാനത്തില്‍ തിരുവനന്തപുരത്താണ് ടാക്‌സി സേവനം നിലവില്‍ വരുന്നത്. സംസ്ഥാന തൊഴില്‍ വകുപ്പും കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഇന്ത്യന്‍ ടെലിഫോണ്‍ ഇന്‍ഡസ്ട്രീസിന്റെ സാങ്കേതിക പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. കേരള മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് വര്‍ക്കേഴ്‌സ് വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡാണ് കേരള സവാരി എന്ന പേരില്‍ ഊബര്‍, ഒല പോലെ ടാക്‌സി സര്‍വീസുകള്‍ ആരംഭിക്കാനുള്ള നിര്‍ദേശവുമായി സര്‍ക്കാരിനെ സമീപിച്ചത്. കഴിഞ്ഞ …

Read More »

കേരളത്തിലെ ആദ്യ ഹൈഡ്രജന്‍ കാര്‍ തിരുവനന്തപുരത്ത് രജിസ്റ്റര്‍ ചെയ്തു

കേരളത്തിലെ ആദ്യ ഹൈഡ്രജന്‍ കാര്‍ തിരുവനന്തപുരത്ത് രജിസ്റ്റര്‍ ചെയ്തു. ടൊയോട്ടാ മിറായ് ( Mirai ) വാഹനമാണ് രജിസ്റ്റര്‍ ചെയ്തത്. ടൊയോട്ടാ കിര്‍ലോസ്‌കറിന്റെ പേരിലാണ് വാഹനം രജിസ്റ്റര്‍ ചെയ്തത്. തിരുവനന്തപുരം ആര്‍.ടി.ഒ ഓഫീസില്‍ ഓണ്‍ലൈനായിട്ടായിരുന്നു രജിസ്‌ട്രേഷന്‍. ഒരു കോടി പത്ത് ലക്ഷം രൂപയാണ് വാഹനത്തിന്റെ വില. ഹൈഡ്രജനും ഓക്‌സിജനും സംയോജിപ്പിക്കുമ്പോള്‍ ഉണ്ടാവുന്ന വൈദ്യുതി ഉപയോഗിച്ചാണ് കാറുകള്‍ പ്രവര്‍ത്തിക്കുന്നത്. ഹൈഡ്രജന്‍ കാറുകളുടെ പ്രത്യേകതകള്‍ എന്തൊക്കെ? ഹൈഡ്രജനും ഓക്‌സിജനും സംയോജിപ്പിക്കുമ്പോള്‍ ഉണ്ടാവുന്ന വൈദ്യുതി …

Read More »

വാഹനവുമായി ഉടന്‍ ജമ്മുവിലേക്ക് എത്താന്‍ സജീവന് അറിയിപ്പ് കിട്ടി, കൈയടി നേടി കുന്നംകുളംകാരന്റെ ബുള്ളറ്റ് പ്രൂഫ്…

വെടിയുണ്ടയെ പ്രതിരോധിക്കുന്ന ബുള്ളറ്റ് പ്രൂഫ് സൈനികവാഹനം തദ്ദേശീയമായി നിര്‍മ്മിച്ച്‌ രാജ്യത്തെ സായുധസേനയുടെയും പൊലീസ് സംവിധാനത്തിന്റെയും ഭാഗമാക്കാനുള്ള ശ്രമത്തിലാണ് കുന്നംകുളം അയിനൂര്‍ കോടത്തൂര്‍ വീട്ടില്‍ സജീവന്‍. യു.എ.ഇയില്‍ ഒന്നരപതിറ്റാണ്ടിലേറെ ഈ രംഗത്ത് അനുഭവ പരിചയമുള്ള സജീവന്‍ കുന്നംകുളം അയിനൂരിലെ സ്വന്തം ഗ്യാരേജില്‍ ഇത്തരമൊരു വാഹനം നിര്‍മ്മിച്ച്‌ ജമ്മുകാശ്മീര്‍, ആന്ധ്ര എന്നിവിടങ്ങളിലെ ഭരണാധികാരികളുമായി ആശയവിനിമയം നടത്തിക്കഴിഞ്ഞു. ജമ്മു കശ്മീരിലെ പൊലീസ് ഐ.ജി കശ്മീരിലേക്ക് വാഹനവുമായെത്താന്‍ ക്ഷണിച്ചിട്ടുണ്ട്. കേരളസര്‍ക്കാരുമായും ചര്‍ച്ചകള്‍ നടന്നുവരികയാണെന്ന് അദ്ദേഹം പറഞ്ഞു. …

Read More »

വമ്ബന്‍ ഓഫറുമായി ബെന്‍സ് അധികൃതര്‍ വന്നിട്ടും കൊടുത്തില്ല; ഉത്രാടം തിരുനാളിന്റെ അപൂര്‍വ കാര്‍ എം.എ. യൂസഫലിക്ക്

ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡ വര്‍മ ഉപയോഗിച്ചിരുന്ന ബെന്‍സ്​ കാര്‍ അപൂര്‍വ സൗഹൃദത്തിന്‍റെയും ആത്മബന്ധത്തി​ന്‍റെയും പ്രതീകമായി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലിക്ക്​​ കൈമാറും. കാര്‍ യൂസഫലിക്ക്​ കൈമാറാന്‍ മാര്‍ത്താണ്ഡവര്‍മ ആഗ്രഹിച്ചിരുന്നു. അബൂദബിയിലെ വസതിയി​ലെത്തി സന്ദര്‍ശിച്ച വേളയില്‍ എം.എ. യൂസഫലിയെ മാര്‍ത്താണ്ഡ വര്‍മ കൊട്ടാരത്തിലേക്ക്​ ക്ഷണിച്ചിരുന്നു. ക്ഷണം സ്വീകരിച്ച്‌​ 2012ല്‍ യൂസഫലി പട്ടം കൊട്ടാരത്തിലെത്തിയപ്പോഴാണ്​ ത‍ന്‍റെ പ്രിയ​പ്പെട്ട ‘ബെന്‍സ്​ 180 T’ കാര്‍ സമ്മാനിക്കാനുള്ള ആഗ്രഹം ഉത്രാടം തിരുനാള്‍ നേരിട്ടറിയിച്ചത്​. അദ്ദേഹം …

Read More »

മല കയറാന്‍ ആധുനിക ജീപ്പുകള്‍, പൊലീസില്‍ ഇനി ‘ഗൂര്‍ഖ’യും

ദുര്‍ഘട പ്രദേശങ്ങളില്‍ യാത്ര ചെയ്യാന്‍ കഴിയുന്ന ആധുനിക ജീപ്പുകള്‍ ഇനി പൊലീസ് സേനയിലും. 46 പുതിയ പൊലീസ് ജീപ്പുകള്‍ വിവിധ സ്റ്റേഷനുകള്‍ക്ക് കൈമാറി. എഡിജിപി മനോജ് എബ്രഹാമാണ് വാഹനങ്ങള്‍ ഏറ്റുവാങ്ങി വിതരണം ചെയ്തത്. ഫോഴ്സ് കമ്ബനിയുടെ ഗൂര്‍ഖ എന്നറിയപ്പെടുന്ന വാഹനങ്ങളാണ് ലഭ്യമാക്കിയത്. നക്സല്‍ ബാധിത പ്രദേശങ്ങളിലെയും ഉയര്‍ന്ന പ്രദേശങ്ങളിലെയും പൊലീസ് സ്റ്റേഷനുകള്‍ക്കാണ് വാഹനങ്ങള്‍ നല്‍കിയത്. ഫോര്‍വീല്‍ ഡ്രൈവ് എ.സി വാഹനത്തില്‍ ആറു പേര്‍ക്ക് സഞ്ചരിക്കാം. സ്റ്റേറ്റ് പ്ലാന്‍, പൊലീസ് നവീകരണപദ്ധതി …

Read More »

ആനന്ദ് മഹീന്ദ്ര വാക്ക് പാലിച്ചു; പാഴ്‌വസ്തുക്കൾ ഉപയോഗിച്ച് നിർമ്മിച്ച വാഹനം ഏറ്റുവാങ്ങി ആ പിതാവിന് പുത്തൻ ബൊലേറോ സമ്മാനിച്ചു…

മക്കൾക്ക് കളിക്കാനായി പാഴ്‌വസ്തുക്കൾ ഉപയോഗിച്ച് മഹീന്ദ്ര വാഹനങ്ങൾക്ക് സമാനമായ വാഹനം നിർമിച്ച മഹാരാഷ്ട്ര സ്വദേശിയായ പിതാവിന് ‘ഒറിജിനൽ മഹീന്ദ്ര’ സമ്മാനിച്ച് ആനന്ദ് മഹീന്ദ്ര. കഴിഞ്ഞ ഡിസംബർ മാസത്തിലാണ് മക്കൾക്ക് വേണ്ടി മഹാരാഷ്ട്ര ദേവരാഷ്ട്ര ഗ്രാമവാസിയായ ദത്തായത്ര ലോഹർ നിർമ്മിച്ച വാഹനം വൈറലായത്. വൈകാതെ തന്നെ വാഹനം ഉണ്ടാക്കാനെടുത്ത പ്രയത്നത്തെയും ക്രിയേറ്റിവിറ്റിയെയും അഭിനന്ദിച്ച് ആനന്ദ് മഹീന്ദ്ര രംഗത്തെത്തി. നിർമ്മാണത്തിൽ യാതൊരു മാനദണ്ഡവും പാലിക്കാത്തതിനാൽ ആ വാഹനം റോഡിലിറക്കാൻ സാധിക്കില്ലെന്നും അത് ഞങ്ങൾക്ക് …

Read More »

വാങ്ങാനാളില്ല, ഒരു ദശാബ്‍ദത്തിനിടയിലെ വമ്പന്‍ വില്‍പ്പന ഇടിവുമായി ഈ വണ്ടിക്കമ്പനി!

ഓട്ടോമൊബൈൽ ഭീമനായ ഫോക്‌സ്‌വാഗൺ ഗ്രൂപ്പിന്‍റെ (Volkswagen Group) വില്‍പ്പന കുത്തനെ ഇടിഞ്ഞതായി റിപ്പോര്‍ട്ട്. 2021-ൽ ഏകദേശം 4.9 ദശലക്ഷം വാഹനങ്ങൾ വിതരണം ചെയ്‍തുകൊണ്ട് പത്ത് വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ വിൽപ്പന നമ്പറുകൾ കമ്പനി രേഖപ്പെടുത്തിയതായി ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. അസ്ഥിരമായ വിതരണ ശൃംഖല കാരണം ഈ വർഷത്തിന്‍റെ ആദ്യ പകുതിയിലും അതിന്റെ വിൽപ്പന പ്രകടനത്തെ ബാധിച്ചേക്കാമെന്നും വാഹന നിർമ്മാതാവ് പ്രതീക്ഷിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. 2021-ലെ വിൽപ്പന 8.1 ശതമാനം …

Read More »

തലപ്പാവിനെ പരിഹസിച്ചു: ഏഴ് ദിവസത്തേക്ക് തലപ്പാവിന്‍റെ അതേ നിറത്തിലുള്ള 7 റോള്‍സ് റോയ്‌സ് കാറുകള്‍ വാങ്ങി പ്രതികാരം…

പാരമ്പര്യമായ തലപ്പാവിനെ ‘ബാന്‍ഡേജ്’ എന്ന് പരിഹസിച്ച ബ്രിട്ടീഷുകാരനോട് തലപ്പാവിന്റെ നിറത്തില്‍ റോള്‍സ് റോയ്‌സ് കാറുകള്‍ വാങ്ങി പ്രതികാരം ചെയ്ത് ഇന്ത്യന്‍ വ്യവസായി. ബ്രിട്ടീഷ് സിഖ് വ്യവസായിയായ റൂബന്‍സിങാണ് വ്യത്യസ്തമായി റോള്‍സ് റോയ്‌സ് കാറുകള്‍ വാങ്ങി ടര്‍ബന്‍ ചലഞ്ച് തന്നെ സൃഷ്ടിച്ച് പ്രതികാരം ചെയ്തത്. ആഴ്ചയില്‍ ഏഴു ദിവസത്തേക്കും തലപ്പാവിന്റെ അതേ നിറത്തിലെ റോള്‍സ് റോയ്‌സ്. ഇത്തവണ സ്വന്തമാക്കിയത് കുങ്കുമ നിറത്തിലെ കള്ളിനനാണ്. അതും ലോകത്തില്‍ ആകെയുള്ള ഒന്നാണ് സ്വന്തമാക്കിയത്. സിഖ് …

Read More »