കൊച്ചിയിലെത്തുന്നവര്‍ക്ക് ഇനിമുതല്‍ പത്തുരൂപയ്ക്ക് ഉച്ചയ്ക്ക് ഊണു കഴിക്കാം. കൊച്ചി കോര്‍പ്പറേഷന്റെ ജനകീയ ഹോട്ടലായ സമൃദ്ധി@കൊച്ചിയിലാണ് 10 രൂപക്ക് ഉച്ചയുണ് ലഭിക്കുന്നത്. ചോറ്, സാമ്ബാര്‍, കൂടാതെ രണ്ട് കൂട്ടം കറികള്‍, അച്ചാര്‍ എന്നിവയാണ് 10 രൂപയുടെ ഊണിലുണ്ടാകുക. പാഴ്‌സല്‍ വാങ്ങണമെങ്കില്‍ 15 രൂപയാകും. പകല്‍ 11 മുതല്‍ മൂന്ന് വരെയാണ് ഉച്ചയൂണ് ലഭിക്കുക. മിതമായ നിരക്കില്‍ മീന്‍ വറുത്തത് ഉള്‍പ്പെടെയുള്ള പ്രത്യേക വിഭവങ്ങളും ലഭ്യമാക്കും. അടുത്ത മാസം മുതല്‍ 20 രൂപ …
Read More »കടലെണ്ണയുടെ മറവില്‍ മയക്കുമരുന്ന് കടത്ത്; 125 കോടിയുടെ ഹെറോയിനുമായി വ്യവസായി അറസ്റ്റില്‍…
അന്താരാഷ്ട്ര വിപണിയില്‍ 125 കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്ന് നവി മുംബൈയിലെ നവ ഷേവ പോര്‍ട്ടില്‍ നിന്ന് പിടികൂടി. 25 കിലോ ഹെറോയിനാണ് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് നടത്തിയ റെയ്ഡില്‍ കണ്ടെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് വ്യവസായി ജയേഷ് സാങ്‌വിയെ അറസ്റ്റ് ചെയ്തു. ഇറാനില്‍ നിന്ന് കടലെണ്ണ ഇറക്കുമതി ചെയ്യുന്നതിന്റെ മറവിലാണ് ജയേഷ് സാങ്‌വി ഹെറോയിന്‍ കടത്തിയതെന്നാണ് റിപ്പോര്‍ട്ട്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ റെയ്ഡില്‍ ഇറാനില്‍ നിന്ന് മുംബൈയിലേക്ക് ഹെറോയിന്‍ …
Read More »പെട്രോളിന് പിന്നാലെ ഡീസല്‍ വിലയും സെഞ്ച്വറിയിലേക്ക്; ജനങ്ങളുടെ നടുവൊടിച്ച് ഇന്ധനവില ഇന്നും കൂടി…
ജനങ്ങളുടെ നടുവൊടിച്ച് പെട്രോള്‍, ഡീസല്‍ വിലകള്‍ ഇന്നും കൂടി. ഇന്ന് 37 പൈസ വര്‍ദ്ധിച്ചതോടെ ഡീസല്‍ വിലയും സെഞ്ച്വറിയിലേക്ക് എത്തുകയാണ്. തിരുവനന്തപുരത്ത് ഡീസല്‍ വില 99 രൂപ 10 പൈസയാണ്. പെട്രോളിന് ഇന്ന് 30 പൈസയാണ് കൂടിയത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോള്‍ വില 105 രൂപ 78 പൈസയായി. കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 103.80 രൂപയാണ് വില. ഇവിടെ ഡീസലിന് 97 രൂപ 20 പൈസയായി. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് …
Read More »മലപ്പുറത്ത് വീണ്ടും ശൈശവ വിവാഹം; വരനെതിരെ കേസ്…
മലപ്പുറത്ത് വീണ്ടും ശൈശവ വിവാഹം നടന്നു. വരനും ബന്ധുക്കള്‍ക്കുമെതിരെ പൊലീസ് കേസെടുത്തു. ആനക്കയം സ്വദേശിനിയായ 17 കാരിയെ വിവാഹം കഴിച്ച കോഡൂര്‍ സ്വദേശിക്കെതിരെ ആണ് പൊലീസ് കേസെടുത്തത്. വിവാഹത്തിന് മുഖ്യ പങ്ക് വഹിച്ച ബന്ധുക്കള്‍ക്കെതിരെയും സാക്ഷികളായവര്‍ക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. ഈ വര്‍ഷം ജൂലൈ 30 നായിരുന്നു മലപ്പുറത്ത് ശൈശവവിവാഹം നടന്നത്. കേസെടുത്തതിനു പിന്നാലെ പെണ്‍കുട്ടിയെ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി മുമ്ബാകെ ഹാജരാക്കുകയും ഷോര്‍ട്ട് സ്റ്റേ ഹോമിലേക്ക് മാറ്റുകയും ചെയ്തു. മലപ്പുറം …
Read More »രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 21,257 പേര്‍ക്ക് കൊവിഡ്; 271 മരണം…
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 21,257 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 2,40,221 പേരാണ് സജീവ രോഗികള്‍. 205 ദിവസത്തിനുള്ളിലെ ഏറ്റവും കുറവ് എണ്ണമാണ് ഇത്. കൂടാതെ 271 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. രാജ്യത്തെ 56 ശതമാനം രോഗികളും കേരളത്തിലാണ് ഉള്ളതെന്ന് കഴിഞ്ഞ ദിവസം കേന്ദ്ര ആരോഗ്യകുടുംബക്ഷേമ മന്ത്രാലയം ജോ. സെക്രട്ടറി ലവ് അഗര്‍വാള്‍ അറിയിച്ചു. രാജ്യത്തെ രോഗമുക്തി നിരക്ക് 97.96 ശതമാനമാമ്. മാര്‍ച്ച് 2020നുശേഷമുളള ഏറ്റവും കൂടിയ രോഗമുക്തിനിരക്കാണ് …
Read More »സംസ്ഥാനത്ത് ഇന്ന് 12288 പേര്‍ക്ക് കൊവിഡ്; 141 മരണം; 15,808 പേര്‍ക്ക് രോഗമുക്തി…
സംസ്ഥാനത്ത് ഇന്ന് 12288 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. നിലവില്‍ 118744 കോവിഡ് കേസുകളില്‍, 10.7 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 141 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 25952 ആയി. എറണാകുളം 1839 തൃശൂര്‍ 1698 തിരുവനന്തപുരം 1435 കോഴിക്കോട് 1033 കൊല്ലം 854 മലപ്പുറം 762 ആലപ്പുഴ 746 കോട്ടയം 735 പാലക്കാട് 723 കണ്ണൂര്‍ 679 …
Read More »മണ്ഡലകാലം: ശബരിമലയില്‍ 25,000 തീര്‍ത്ഥാടകര്‍ക്ക് പ്രവേശനം
ശബരിമലയില്‍ മണ്ഡല മകരവിളക്കിനോടനുബന്ധിച്ച് ആദ്യ ദിവസങ്ങളില്‍ പ്രതിദിനം 25,000 പേരെ പ്രവേശിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് തീരുമാനമെടുത്തത്. എണ്ണത്തില്‍ മാറ്റം വേണമെങ്കില്‍ പിന്നീട് ചര്‍ച്ച ചെയ്ത് ആവശ്യമായ നടപടികള്‍ സ്വീകരിക്കും. വെര്‍ച്വല്‍ ക്യൂ സംവിധാനം തുടരും. 10 വയസിന് താഴെയും 65 വയസിന് മുകളിലുമുള്ള തീര്‍ഥാടകര്‍ക്കും പ്രവേശനം അനുവദിക്കും. രണ്ട് ഡോസ് കോവിഡ് വാക്സിന്‍ എടുത്തവര്‍ അല്ലെങ്കില്‍ ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് …
Read More »കുട്ടികളിലെ സിറോ സര്‍വെയ്‌ലന്‍സ് നാളെ പ്രസിദ്ധീകരിക്കും; ആരോഗ്യ മന്ത്രി വീണ ജോര്‍ജ്…
കുട്ടികളിലെ സിറോ സര്‍വെയ്‌ലന്‍സ് നാളെ പ്രസിദ്ധീകരിക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചു. രോഗപ്രതിരോധ ശേഷി നേടിയവരുടെ എണ്ണം സ്വാഭാവീകമായി കൂടുമെന്ന് മന്ത്രി പറഞ്ഞു. അതേസമയം കൊവിഡ് മാനദണ്ഡം പാലിച്ചാകും സ്‌കൂളുകളില്‍ ഉച്ച ഭക്ഷണം നല്‍കുകയെന്നും അന്തിമ ഉത്തരവ് ഇന്ന് ഉണ്ടാകുമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. എല്ലാ ജില്ലകളിലും സിറോ സര്‍വേ നടത്തിയിരുന്നു. കൊവിഡ് വ്യാപനത്തിന്റെ തോത്, സ്വഭാവം എന്നിവ മനസ്സിലാക്കാന്‍ സര്‍വെ സഹായിക്കും. ഇതനുസരിച്ച് വാക്‌സിനേഷന്‍, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ എന്നിവ നിശ്ചയിക്കാനും …
Read More »12 ജിബി റാമും 65 ഡബ്ല്യു ചാര്‍ജിംഗും ഉള്ള നിരവധി ശക്തമായ സവിശേഷതകളുമായി റിയല്‍മിയുടെ ഈ സ്മാര്‍ട്ട്‌ഫോണ്‍ ഒക്ടോബര്‍ 13 ന് വരും…
ഈ റിയല്‍മി ഫോണ്‍ 12 ജിബി റാമും 256 ജിബി വരെ ഇന്റേണല്‍ സ്റ്റോറേജും നല്‍കും. ചൈനയില്‍ ഈ ഫോണിന്റെ പ്രാരംഭ വില ഇന്ത്യന്‍ രൂപ അനുസരിച്ച് ഏകദേശം 28,500 ആണ്. അത്തരമൊരു സാഹചര്യത്തില്‍, ഇന്ത്യയിലും ഈ ഫോണ്‍ 30,000 രൂപയില്‍ താഴെ പ്രാരംഭ വിലയില്‍ ലോഞ്ച് ചെയ്യാനാകുമെന്ന് വിശ്വസിക്കപ്പെടുന്നു. 91 മൊബൈലുകളുടെ റിപ്പോര്‍ട്ട് അനുസരിച്ച്, 8 ജിബി + 128 ജിബി, 12 ജിബി + 256 ജിബി …
Read More »ലഖിംപൂരിന് പിന്നാലെ ചണ്ഡിഗഡിലും കര്‍ഷകസമരത്തിന് നേരെ വാഹനം ഇടിച്ചുകയറ്റി ആക്രമണം; ഒരാള്‍ക്ക് ഗുരുതരപരിക്ക് (വീഡിയോ)
ലഖിംപൂരിന് പിന്നാലെ ചണ്ഡിഗഡിലും കര്‍ഷസമരത്തിന് നേരെ വാഹനം ഇടിച്ചുകയറ്റി ആക്രമണം. ബിജെപി എംപി നയാബ് സൈനി സഞ്ചരിച്ച വാഹനമാണ് അംബാലയില്‍ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്കിടയിലേക്ക് ഇടിച്ച് കയറ്റിയത്. ഒരു കര്‍ഷകന് ഗുരുതരമായി പരിക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍. അംബാലയിലെ നാരായണ്‍ഘട്ട് എന്ന പ്രദേശത്താണ് കര്‍ഷകര്‍ പ്രതിഷേധം നടത്തിയത്. കോവിഡുമായി ബന്ധപ്പെട്ട് പരിപാടിക്കായാണ് കുരുക്ഷേത്ര എംപി എത്തിയത്. എംപിയുടെ പരിപാടിയിലേക്ക് പ്രതിഷേധവുമായി കര്‍ഷകര്‍ എത്തി. പരിപാടിയ്ക്ക് ശേഷം പുറത്തേക്കിറങ്ങിയ എംപിയുടെ കാര്‍ പ്രതിഷേധക്കാര്‍ക്കിടയിലേക്ക് ഇടിച്ചുകയറ്റുകയായിരുന്നെന്ന് കര്‍ഷക …
Read More »