Breaking News

BREAKING NEWS : ഉത്രാ കൊലപാതകം: വധശിക്ഷയില്ല, സൂരജിന് ജീവപര്യന്തം തടവ് – അപൂര്‍വങ്ങളില്‍ അപൂര്‍വമെന്ന് കോടതി…

അഞ്ചല്‍ സ്വദേശി ഉത്രയെ മൂര്‍ഖന്‍ പാമ്ബിനെക്കൊണ്ടു കടിപ്പിച്ചു കൊലപ്പെടുത്തിയ അപൂര്‍വങ്ങളില്‍ അപൂര്‍വും അതിക്രൂരവുമായ കേസില്‍ ഭര്‍ത്താവ് സൂരജിന് ഇരട്ട ജീവപര്യന്തവും അഞ്ച് ലക്ഷം രൂപ പിഴയും ശിക്ഷ. കൊല്ലം ആറാം അഡിഷണല്‍ സെഷന്‍സ് കോടതി ജഡ്ജി എം. മനോജാണ് ശിക്ഷ വിധിച്ചത്. കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമാണെന്ന് കോടതി നിരീക്ഷിച്ചു.

പാമ്ബിനെ കൊണ്ട് കടിപ്പിച്ച്‌ ഒരാളെ കൊലപ്പെടുത്തിയ കേസില്‍ രാജ്യത്ത് ശിക്ഷിക്കപ്പെടാന്‍ പോകുന്ന ആദ്യത്തെ പ്രതിയാണ് സൂരജ്. ഉത്ര മരിച്ച്‌ ഒരു വര്‍ഷം കഴിയുമ്ബോഴാണ് കേസില്‍ വിധി പ്രഖ്യാപനം ഉണ്ടാകുന്നത്. കേരളം ഏറെ നാളായി കാത്തിരുന്ന കേസായിരുന്നതിനാല്‍ കോടതി വന്‍ ജനാവലി തന്നെയായിരുന്നു ഉണ്ടായിരുന്നത്. നിര്‍വികാരനായാണ് സൂരജ് വിധി കേട്ടത്.

യാതൊരു ഭാവവ്യത്യാസവും പ്രതിക്ക് ഉണ്ടായിരുന്നില്ല. വിചിത്രവും പൈശാചികവും ദാരുണവും എന്നാണ് ഉത്രാ കൊലപാതകത്തെ കുറിച്ച്‌ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജി. മോഹന്‍രാജ് കോടതിയോട് പറഞ്ഞത്. കേസ് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമാണെന്ന് വാദിച്ച പ്രോസിക്യൂഷന്‍ പ്രതിയ്ക്ക് വധശിക്ഷ നല്‍കണമെന്നും വാദിച്ചു. തുടര്‍ന്നാണ് വിധിപ്രഖ്യാപനം ഇന്നത്തേക്ക് മാറ്റിവെച്ചത്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …