Breaking News

പല കെട്ടിടങ്ങളും സുരക്ഷിതമല്ല; തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെതിരെ ജസ്റ്റിസ് കെടി ശങ്കരന്‍

ന്യൂഡല്‍ഹി: തിരുവിതാംകൂർ ദേവസ്വം ബോർഡിന്‍റെ മരാമത്ത് വകുപ്പ് നടത്തിയ നിർമാണങ്ങളെക്കുറിച്ച് സമഗ്ര അന്വേഷണം വേണമെന്ന ആവശ്യവുമായി ജസ്റ്റിസ് കെ ടി ശങ്കരൻ. നിർമ്മാണങ്ങളെക്കുറിച്ച് അന്വേഷിക്കാൻ ബോർഡിന്‍റെ വിജിലൻസിന് അധികാരം നൽകണമെന്നും സുപ്രീം കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ ആവശ്യപ്പെടുന്നു.

പല കെട്ടിടങ്ങളും സുരക്ഷിതമല്ലാത്തതും മനുഷ്യവാസ യോഗ്യമല്ലാത്തതുമാണ്. ആർക്കും ഉത്തരവാദിത്തമില്ല. പൊതുപണം പാഴാക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും സുപ്രീം കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

അറ്റകുറ്റപ്പണിയുടെ അഭാവവും നിർമ്മാണത്തിലെ അപാകതകളും കാരണം പല കെട്ടിടങ്ങളും സുരക്ഷിതമല്ല. ശുചീകരണത്തിനും പരിപാലനത്തിനും ദേവസ്വം ജീവനക്കാർ തയ്യാറല്ല. ശോചനീയാവസ്ഥ കാരണം ബോർഡിന്‍റെ കല്യാണമണ്ഡപവും സദ്യാലയവും വാടകയ്ക്കെടുക്കാൻ ഭക്തർ തയ്യാറല്ല. ഈ സാഹചര്യം മാറ്റണമെന്നും ജസ്റ്റിസ് കെ ടി ശങ്കരൻ സുപ്രീം കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.

About News Desk

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …