Breaking News

Breaking News

സൗരക്കാറ്റ് ഭൂമിയിലേക്ക് വരുന്നു: മൊബൈല്‍ സിഗ്നലുകള്‍ തടസപ്പെടും; നാസയുടെ മുന്നറിയിപ്പ്…

ശക്തമായ സൗരക്കാറ്റ് ഭൂമിയിലേക്ക് വരുന്നുവെന്ന മുന്നറിയിപ്പുമായി അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ. മണിക്കൂറില്‍ 16 ലക്ഷം കിലോമീറ്റര്‍ വേഗത്തില്‍ വീശിയടിക്കുന്ന സൗരക്കാറ്റ് തിങ്കളാഴ്ചയോടെ ഭൂമിയിലെത്തും. കാറ്റിന്‍റെ വേഗതയിൽ ഉപഗ്രഹ സിഗ്നലുകളും മൊബൈൽ സിഗ്നലുകളും തടസപ്പെട്ടേക്കാമെന്നും മുന്നറിയിപ്പിൽ പറയുന്നു. സൗരക്കാറ്റ് ദക്ഷിണ, ഉത്തര ധ്രുവങ്ങളില്‍ മിന്നല്‍ പ്പിണരുകളുണ്ടാക്കുമെന്നും.  ഈ മേഖലയ്ക്കടുത്തു കഴിയുന്നവര്‍ക്ക് രാത്രിയില്‍ നോര്‍ത്തേണ്‍ ലൈറ്റ് അഥവാ അറോറ എന്ന പ്രതിഭാസം കാണാനും സാധിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കൂടാതെ റേഡിയോ സിഗ്നലുകൾ, …

Read More »

രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന് രജനികാന്ത്; മക്കൾ മൻട്രം പിരിച്ചുവിട്ടു…

രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന് വ്യക്തമാക്കി സൂപ്പർ താരം രജനികാന്ത്. രാഷ്ട്രീയ പ്രവേശത്തിനായി രൂപീകരിച്ച മക്കൾ മൻട്രം പിരിച്ചുവിട്ടതായും താരം അറിയിച്ചു. അതേസമയം രാഷ്ട്രീയ കൂട്ടായ്മയിൽ നിന്ന് മാറി ആരാധക കൂട്ടായ്മയായി മക്കൾ മൻട്രം തുടരുമെന്നും ചെന്നൈയിൽ വിളിച്ചുചേർത്ത യോഗത്തിൽ രജനികാന്ത് വ്യക്തമാക്കി. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സംഘടന തുടരുമെന്നും അദ്ദേഹം അറിയിച്ചു. അഭ്യൂഹങ്ങൾക്ക് വിരാമമിട്ടുകൊണ്ടാണ് രാഷ്ട്രീയ സംഘടന സംബന്ധിച്ച് രജനികാന്തിന്‍റെ പുതിയ പ്രഖ്യാപനം ഇന്ന് പുറത്തുവന്നത്. രജനി മക്കൽ മൻട്രത്തിലെ അംഗങ്ങളെ സന്ദർശിച്ചിട്ട് …

Read More »

കൊച്ചിയിൽ വൻ ലഹരിമരുന്ന് വേട്ട ; 25 കോടിയുടെ ഹെറോയിൻ പിടികൂടി…

കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നും 4.5 കിലോ ഹെറോയിൻ പിടികൂടി. ദുബായിൽ നിന്നെത്തിയ ടാൻസാനിയൻ സ്വദേശി അഷ്‌റഫ് സാഫിയിൽ നിന്നാണ് ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ് ലഹരിമരുന്ന് പിടികൂടിയത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. പിടികൂടിയ ഹെറോയിന് അന്താരാഷ്ട്ര വിപണയിൽ ഏകദേശം 25 കോടി രൂപ വിലവരുമെന്ന് അധികൃതർ പറഞ്ഞു.

Read More »

അധ്യാപകന്‍റെ കൈ വെട്ടിയ കേസ് ; വിചാരണ നീട്ടിവെക്കണമെന്ന പ്രതികളുടെ ഹര്‍ജി തള്ളി…

കൈവെട്ട് കേസിന്‍റെ രണ്ടാംഘട്ട വിചാരണ നീട്ടിവയ്ക്കണം എന്നാവശ്യപ്പെട്ട് പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായ രണ്ട് പ്രതികൾ നൽകിയ ഹർജി തള്ളി ഹൈക്കോടതി. രണ്ടാംഘട്ട വിചാരണ ഇന്ന് ആരംഭിക്കാൻ ഇരിക്കെ ആണ് പ്രതികൾ കോടതിയെ സമീപിച്ചത്. കൊവിഡ് സാഹചര്യത്തിൽ വിചാരണ നീട്ടിവയ്ക്കണം എന്നായിരുന്നു പ്രതികളുടെ ആവശ്യം. എന്നാൽ വിചാരണ നടപടികൾ ഓൺലൈനായതിനാൽ കൊവിഡ് വ്യാപന ആശങ്ക ഇല്ലെന്ന് എൻഐഎ കോടതിയെ അറിയിച്ചു. പ്രതികളും സാക്ഷികളും വീഡിയോ കോൺഫറൻസ് വഴി ഹാജരാകുന്നത് കൊണ്ട് തിരിച്ചറിയൽ …

Read More »

സര്‍ക്കാരിനെതിരെ വീണ്ടും കിറ്റെക്‌സ് എംഡി; വ്യവസായ വകുപ്പ് പൊട്ടക്കിണറ്റിലെ തവളയെന്ന് പരിഹാസം

സംസ്ഥാന സര്‍ക്കാരിനെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി കിറ്റെക്‌സ് എംഡി സാബു എം ജേക്കബ്. വ്യവസായ വകുപ്പ് പൊട്ടക്കിണറ്റിലെ തവളയെന്ന് പരിഹസിച്ച സാബു എം ജേക്കബ് തെലങ്കാനയില്‍ കിറ്റെക്‌സിന് രാജകീയ സ്വീകരണമാണ് ലഭിച്ചതെന്നും പറഞ്ഞു. ‘കേരളത്തില്‍ 30 ദിവസത്തിനുള്ളില്‍ നടത്തിയത് 11 റെയ്ഡുകളാണ്. തെലങ്കാനയില്‍ അത്തരത്തില്‍ ഒരു പ്രശ്‌നവുമുണ്ടാകില്ലെന്ന് സര്‍ക്കാര്‍ ഉറപ്പുനല്‍കിയിട്ടുണ്ട്. രണ്ടോ മൂന്നോ വര്‍ഷത്തിനുള്ളില്‍ ഒരു പരിശോധന നടന്നാല്‍ തന്നെ മുന്‍കൂട്ടി അറിയിക്കും. എന്തെങ്കിലും അപാകതകള്‍ കണ്ടെത്തിയാല്‍ തന്നെ അത് …

Read More »

രാജ്യത്ത് പ്രതിദിന രോഗികള്‍ 40000ല്‍ താഴെയെത്തി; 24 മണിക്കൂറിനിടെ 724 മരണം…

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 37,154 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ദിവസം 724 പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച്‌ മരിച്ചത്. ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ചുള്ള മരണം 40,8764 ആയി. ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 3.08 കോടി പിന്നിട്ടു. ഇതുവരെ രോഗമുക്തി നേടിയവരുടെ എണ്ണം 3,00,14,713 ആണ്. രാജ്യത്ത് കോവിഡ് ബാധിച്ച്‌ ചികിത്സയിലുള്ളവരുടെ എണ്ണം 4.50 ലക്ഷമായി കുറഞ്ഞിട്ടുണ്ട്. ഇതില്‍ 2.35 ലക്ഷത്തോളം …

Read More »

കടുത്ത നിയന്ത്രണങ്ങള്‍ കൊണ്ട് ഫലമില്ല, വാരാന്ത്യ ലോക്ക് ഡൗണിനൊപ്പം മറ്റൊരു മാര്‍ഗം കൂടി സര്‍ക്കാര്‍ സ്വീകരിച്ചേക്കും…

ലോക്ക് ഡൗണ്‍ ഇളവിനെക്കുറിച്ച്‌ ആലോചിക്കുന്ന ചൊവ്വാഴ്ചയിലെ പ്രതിവാര അവലോകന യോഗം വൈകിയേക്കും. ഡല്‍ഹിക്ക് പോകുന്നതിനാല്‍ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ശനിയാഴ്ച യോഗം ചേര്‍ന്നിരുന്നു. മേയ് നാലു മുതല്‍ തുടരുന്ന ലോക്ക് ഡൗണ്‍ നീട്ടുന്നതില്‍ അര്‍ത്ഥമില്ലെന്ന നിലപാടാണ് സര്‍ക്കാരിന്. തൊഴില്‍, നിര്‍മ്മാണ, വാണിജ്യ, വ്യാപാര മേഖലകള്‍ ഏതാണ്ട് സ്തംഭനത്തിലാണ്. നേരിയ ഇളവുകളുണ്ടെങ്കിലും സാമ്ബത്തിക മേഖലയെ ഉത്തേജിപ്പിക്കാനും സാധാരണനില വീണ്ടെടുക്കാനും അത് പര്യാപ്തമല്ല. കടകളും വ്യാപാരശാലകളും ഹോട്ടലുകളും തുറക്കാന്‍ അനുവദിക്കണമെന്ന ആവശ്യം ശക്തമാണ്. അതേസമയം …

Read More »

മിന്നലേറ്റ് 68 പേര്‍ മരിച്ചു; സെല്‍ഫിക്കിടെ മരിച്ചത് കൗമാരക്കാര്‍… നഷ്ടപരിഹാരം പ്രഖ്യാപിച്ച്‌ സര്‍ക്കാര്‍

മൂന്നിടങ്ങളിലുണ്ടായ ഇടിമിന്നലില്‍ 68 പേര്‍ മരിച്ചു. ഉത്തര്‍ പ്രദേശ്, രാജസ്ഥാന്‍, മധ്യപ്രദേശ് എന്നിവിടങ്ങളിലാണ് ശക്തമായ മഴയും കാറ്റും ഇടിമിന്നലുമുണ്ടായത്. രാജസ്ഥാനില്‍ വാച്ച്‌ ടവറില്‍ കയറി സെല്‍ഫി എടുക്കുന്നതിനിടെയാണ് ചില യുവാക്കള്‍ മരിച്ചത്. ഉത്തര്‍ പ്രദേശില്‍ മരിച്ചവരുടെ എണ്ണം 41 ആയി. മധ്യപ്രദേശില്‍ ഏഴ് പേരും. രാജസ്ഥാനില്‍ 20 പേരാണ് മരിച്ചത്. ഇതില്‍ കോട്ട, ധോല്‍പൂര്‍ ജില്ലകളിലെ ഏഴ് കുട്ടികളും ഉള്‍പ്പെടും. പ്രധാനമന്ത്രി നരേന്ദ്ര മോദി, സംസ്ഥാന മുഖ്യമന്ത്രിമാര്‍ എന്നിവര്‍ ദുരന്തത്തില്‍ …

Read More »

കര്‍കിടക മാസ പൂജകള്‍ക്കായി ശബരിമലനട 16 ന് തുറക്കും; ഒരു ദിവസം 5000 ഭക്തര്‍ക്ക് ദര്‍ശന സൗകര്യം; കൂടുതൽ വിവരങ്ങൾ…

കര്‍കിടക മാസ പൂജകള്‍ക്കായി ശബരിമല ശ്രീ ധര്‍മശാസ്താ ക്ഷേത്രനട ജൂലൈ 16 ന് വൈകുന്നേരം അഞ്ചു മണിക്ക് തുറക്കും. 17 മുതല്‍ മാത്രമെ ഭക്തര്‍ക്ക് പ്രവേശനം ഉണ്ടാവുകയുള്ളൂ. ഒരു ദിവസം 5000 ഭക്തര്‍ക്ക് വീതം ദര്‍ശനത്തിനായി അവസരം ലഭിക്കും. വെര്‍ച്വല്‍ ക്യൂ ബുകിംഗ് സംവിധാനത്തിലുടെ മാത്രമെ ഭക്തര്‍ക്ക് ഇക്കുറി ശബരിമല അയ്യപ്പ ദര്‍ശനത്തിനായി എത്തിച്ചേരാന്‍ സാധിക്കൂ. വെര്‍ച്വല്‍ ക്യൂ ബുകിംഗിലൂടെ ശബരിമല കയറാന്‍ അനുമതി ലഭിക്കുന്നവര്‍ 48 മണിക്കൂറിനുള്ളില്‍ എടുത്ത …

Read More »

ജ്യൂസ് ഫാക്ടറിയിലുണ്ടായ തീപിടുത്തത്തില്‍ 52 മരണം; എട്ട് പേര്‍ അറസ്റ്റിൽ…

ബംഗ്ലാദേശില്‍ ധാക്കയിലുണ്ടായ തീപിടുത്തത്തില്‍ 52 പേര്‍ മരിച്ച സംഭവത്തില്‍ ഫാക്ടറി ഉടമ അടക്കം എട്ട് പേര്‍ അറസ്റ്റിലായി.വ്യാഴാഴ്ചയാണ് നരിയന്‍ഗഞ്ചിലെ ആറ് നില കെട്ടിടത്തില്‍ തീപിടുത്തമുണ്ടായത്. കുട്ടികളടക്കം മരണപ്പെട്ട 11 പേര്‍ അപകടമുണ്ടായ ഫാക്ടറിയില്‍ ജോലി ചെയ്യുന്നവരായിരുന്നു. കുട്ടികളെ ജ്യൂസ് ഫാക്ടറിയില്‍ പണിയെടുപ്പിച്ചതിനും പ്രത്യേക അന്വേഷണമുണ്ടാകും. തീപിടുത്തത്തിന്റെ തീവ്രത വെള്ളിയാഴ്ചയോടെയാണ് കുറയ്ക്കാന്‍ സാധിച്ചത്. അപകട സമയത്ത് രക്ഷപെടാന്‍ വേണ്ടി കെട്ടിടത്തിന് മുകളില്‍ നിന്ന് താഴേക്ക് ചാടിയവരും മരിച്ചിരുന്നു. രക്ഷാപ്രവര്‍ത്തനത്തില്‍ അനാസ്ഥയുണ്ടായെന്ന് ചൂണ്ടിക്കാട്ടി …

Read More »