Breaking News

Breaking News

മദ്യവിൽപ്പനശാലകൾ ആൾത്തിരക്കില്ലാത്ത പ്രദേശങ്ങളിൽ സ്ഥാപിക്കുന്നത് പരിഗണിക്കണം: ഹൈക്കോടതി

മദ്യവിൽപ്പന ശാലകൾ ആൾത്തിരക്കില്ലാത്ത പ്രദേശങ്ങളിൽ സ്ഥാപിക്കുന്നത് ഗൗരവമായി പരിഗണിക്കണമെന്ന് കേരളാ ഹൈക്കോടതി. പ്രധാന പാതയോരങ്ങളിൽ മദ്യവിൽപ്പനശാലകൾ സ്ഥാപിക്കുന്നത് ഒഴിവാക്കേണ്ടതുണ്ടെന്നും ഹൈക്കോടതി നിരീക്ഷിച്ചു. കൊവിഡ് കാലത്തെ ബിവറേജസ് കോർപറേഷൻ ഔട്ട്ലെറ്റുകളിലെ തിരക്കിനെതിരെ സ്വമേധയാ എടുത്ത കേസിലാണ് ഹൈക്കോടതിയുടെ നിരീക്ഷണം. മദ്യവിൽപ്പന ശാലകളിലെ തിരക്ക് കുറയ്ക്കുന്നതിന് നടപടികൾ സ്വീകരിച്ചതായി സർക്കാർ കോടതിയെ അറിയിച്ചു. ബാറുകളിൽ മദ്യവിൽപന പുനരാരംഭിച്ച സാഹചര്യത്തിൽ ബെവ്‌കോ ഔട്ട്‌ ലെറ്റുകളിലെ തിരക്ക് കുറയുമെന്നും മദ്യ വിൽപ്പനയ്ക്ക് ഡിജിറ്റൽ പെയ്മെന്റ് സംവിധാനം …

Read More »

പെട്ടിമുടി ദുരന്തം: കാണാതായവരുടെ ബന്ധുക്കള്‍ക്ക് ധനസഹായം ഇനിയും ലഭിച്ചില്ല

പെട്ടിമുടി അപകടം നടന്ന് ഒരു വര്‍ഷമാകുമ്പോഴും കാണാതയവരുടെ ബന്ധുക്കള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം ലഭിച്ചില്ല. പ്രഖ്യാപനം ഉത്തരവാകാത്തതുകൊണ്ടാണ് സഹായം ലഭിക്കാത്തത്. 2020 ഓഗസ്റ്റ് 6 നാണ് നാടിനെ നടുക്കിയ പെട്ടിമുടി ദുരന്തമുണ്ടായത്. കണ്ണന്‍ദേവന്‍ കബനി എസ്റ്റേറ്റിലെ ഒരു ഡിവിഷന്‍ പൂര്‍ണ്ണമായും മലവെള്ളപ്പാച്ചലില്‍ ഒഴികിപ്പോവുകയും 70 പേരെ കാണാതാവുകയും ചെയ്തു. തുടര്‍ന്ന് സര്‍ക്കാരും ജില്ലാ ഭരണകൂടവും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലില്‍ 66 പേരുടെ മൃതദേഹം കണ്ടെത്തിയെങ്കിലും ബാക്കിയുള്ള കസ്തൂരി, മകള്‍ …

Read More »

പഴനി പീഡനം: മുറിയെടുത്തത് അമ്മയും മകനുമെന്ന പേരിൽ; പരാതിക്കാർക്കെതിരെ ലോഡ്ജ് ഉടമ രം​ഗത്ത്…

പഴനി പീഡനക്കേസിൽ പരാതിക്കാർക്കെതിരെ ആരോപണവുമായി ലോഡ്ജ് ഉടമ രം​ഗത്ത്. പരാതിക്കാരായ യുവതിയും ഭർത്താവും മുറിയെടുത്തത് അമ്മയും മകനുമെന്ന പേരിലെന്ന് ലോഡ്ജ് ഉടമ മുത്തു ന്യൂസ് 22 വിനോട് പറഞ്ഞു. പീഡനം നടന്നുവെന്ന് പറയുന്ന പത്തൊൻപതാം തീയതിയാണ് സ്ത്രീയും പുരുഷനും മുറിയെടുത്തതെന്ന് ലോഡ്ജ് ഉടമ പറഞ്ഞു. മുറിയെടുക്കുമ്പോൾ താൻ ഉണ്ടായിരുന്നില്ല. അമ്മയും മകനുമെന്നുമാണ് പറഞ്ഞ്. മുറിയില്ലെന്ന് പറഞ്ഞപ്പോൾ ഒരു രാത്രി തങ്ങാനാണെന്നും എങ്ങനെയെങ്കിലും മുറി നൽകണമെന്നും പറഞ്ഞു. അടുത്ത ദിവസം രാവിലെ …

Read More »

കൊടകര കേസ്: ക്രൈം ബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട ഹർജി തള്ളി; പരാതിക്കാരന് 10,000 രൂപ പിഴ ചുമത്തി

കൊടകര കവർച്ചാ കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണമാവശ്യപ്പെട്ടുള്ള പൊതുതാൽപര്യ ഹർജി ഹൈക്കോടതി തള്ളി. തൃശൂർ സ്വദേശി ഐസക് വർഗീസാണ് ഹർജി സമർപ്പിച്ചത്. ഹർജി കോടതിയുടെ വിലപ്പെട്ട സമയം അപഹരിച്ചുവെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് കുറ്റപ്പെടുത്തി. തുടർന്ന് ഹർജിക്കാരന് പതിനായിരം രൂപ പിഴയും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ചുമത്തി. പിഴ ഒരു മാസത്തിനുള്ളിൽ കേരള സ്റ്റേറ്റ് ലീഗൽ സർവീസ് അതോറിറ്റിയിൽ അടക്കണമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.

Read More »

എസ്‌സി – എസ്‌ടി ഫണ്ട് തട്ടിപ്പ്: മന്ത്രി കെ രാധാകൃഷ്ണന് ഭീഷണി..

എസ്‌സി – എസ്‌ടി ഫണ്ട് തട്ടിപ്പ് കണ്ടെത്തിയതോടെ തനിക്ക് നേരെയും ഭീഷണിയുണ്ടെന്ന് മന്ത്രി കെ രാധാക്യഷ്ണൻ. കാച്ചാണി അജിത് എന്നയാളാണ് കഴിഞ്ഞ ദിവസം മന്ത്രിയുടെ ഓഫീസിലെ ലാന്റ് ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയത്. മൂന്നോ നാലോ തവണ ഇയാൾ ഓഫീസിലേക്ക് വിളിച്ച് ഭീഷണിപ്പെടുത്തിയെന്ന് മന്ത്രിയുടെ ഓഫീസ് സ്ഥിരീകരിച്ചു. എസ്‌സി എസ്ടി വിഭാഗങ്ങൾക്കുള്ള ധനസഹായം വേണ്ട ഗുണഭോക്താക്കളെ നേരിട്ട് കണ്ട് ഫണ്ട് ലഭ്യമാക്കുകയും അതിന് കമ്മീഷൻ വാങ്ങുകയും ചെയ്യുന്ന ഇടനിലക്കാരനാണ് ഇയാളെന്നാണ് വിവരം. …

Read More »

സംസ്ഥാനത്ത് രണ്ട് പേർക്ക് കൂടി സിക വൈറസ് സ്ഥിരീകരിച്ചു…

സംസ്ഥാനത്ത് രണ്ട് പേർക്ക് കൂടി സിക വൈറസ് സ്ഥിരീകരിച്ചു. പൂന്തുറ സ്വദേശിക്കും ശാസ്തമംഗലം സ്വദേശിനിക്കുമാണ് രോഗം സ്ഥിരീകരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ വൈറോളജി ലാബിൽ നടത്തിയ പരിശോധനയിലാണ് 35കാരനായ പൂന്തുറ സ്വദേശിക്ക് രോഗം സ്ഥിരീകരിച്ചത്. കോയമ്പത്തൂർ ലാബിൽ നടത്തിയ പരിശോധനയിലാണ് 41കാരിയായ ശാസ്തമംഗലം സ്വദേശിനിക്ക് രോഗം കണ്ടെത്തിയത്. ഇതോടെ സംസ്ഥാനത്ത് സിക ബാധിച്ചവരുടെ എണ്ണം 21 ആയി. രോഗം സ്ഥിരീകരിച്ചവരെല്ലാം തിരുവനന്തപുരം സ്വദേശികളാണ്. തിരുവനന്തപുരത്ത് വ്യാപകമായി സിക റിപ്പോർട്ട് …

Read More »

ഇന്ത്യയിൽ ആദ്യമായി കൊവിഡ് ബാധിച്ച തൃശൂർ സ്വദേശിനിക്ക് വീണ്ടും കൊവിഡ് സ്ഥിരീകരിച്ചു…

ഇന്ത്യയിൽ ആദ്യമായി കൊവിഡ് ബാധിച്ച തൃശൂർ സ്വദേശിനിക്ക് വീണ്ടും രോഗബാധ. ചൈനയിലെ വുഹാൻ സർവകലാശാലയിലെ വിദ്യാർഥിനിയായ കൊടുങ്ങല്ലൂർ സ്വദേശിനിക്കാണ് വീണ്ടും കൊവിഡ് രോഗബാധയുണ്ടായതായി പരിശോധനയിൽ സ്ഥിരീകരിച്ചത്. ദില്ലിയിലേക്കുള്ള വിമാന യാത്രയ്ക്ക് വേണ്ടി ആർടിപിസിആർ പരിശോധന നടത്തിയപ്പോഴാണ് കൊവിഡ് രണ്ടാമതും പോസിറ്റീവാണെന്നത് വ്യക്തമായത്. ഇവർക്ക് ഇതുവരെയും രോഗലക്ഷണങ്ങളൊന്നുമില്ല. വാക്സീൻ എടുത്തിട്ടില്ല. ആരോഗ്യനിലയിൽ യാതൊരു കുഴപ്പങ്ങളുമില്ലാത്തതിനാൽ വീട്ടിൽ തന്നെ നിരീക്ഷണത്തിൽ തുടരുകയാണെന്ന് തൃശൂർ ഡിഎംഒ ഡോ.കെ.ജെ.റീന അറിയിച്ചു.

Read More »

സംസ്ഥാനത്തെ സ്വർണ വില വർധിച്ചു; പവന്റെ ഇന്നത്തെ വില ഇങ്ങനെ…

സംസ്ഥാനത്തെ സ്വർണ വിലയിൽ വീണ്ടും വർധനവ് രേഖപ്പെടുത്തി. ​പവന് ഇന്ന് ഒറ്റയടിക്ക് കൂടിയത് 120 രൂപയാണ്. ഇതോടെ പവന് 35,840 രൂപയിലാണ് സംസ്ഥാനത്തെ സ്വർണ്ണ വ്യാപാരം പുരോ​ഗമിക്കുന്നത്. ഗ്രാമിന് 15 രൂപ കൂടി ​​4,480 രൂപയിലുമാണ് വ്യാപാരം നടക്കുന്ന‌ത്. അന്താരാഷ്ട്ര സ്വർണ നിരക്ക് ഉയർന്നു.

Read More »

രാജ്യത്ത് കൊവിഡ് മരണത്തില്‍ വന്‍ വര്‍ധന; 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത് 2020 മരണം…

രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ ആശ്വാസകരമായ കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 31,443 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. അതേസമയം മരണസംഖ്യയില്‍ വലിയ വര്‍ധനവുണ്ടായി. ഇന്ന് 2020 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. 118 ദിവസത്തെ ഏറ്റവും കുറഞ്ഞ പ്രതിദിന നിരക്കാണ് ഇന്നത്തേത്. 1,487 പേര്‍ മരിച്ച മധ്യപ്രദേശിലാണ് ഏറ്റവും കൂടുതല്‍ മരണം സ്ഥിരീകരിച്ചത്. കേരളത്തിനും മഹാരാഷ്ട്രയ്ക്കും ഒപ്പം വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ രോഗബാധിതര്‍ കൂടുന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. …

Read More »

സാങ്കേതിക കാരണം: നിമിഷ ഫാത്തിമയെ തിരികെ എത്തിക്കണമെന്ന ഹർജി അമ്മ പിൻവലിച്ചു…

ഇസ്ലാമിക് സ്റ്റേറ്റിന്റെ ഭാഗമായി പ്രവർത്തിക്കാൻ അഫ്ഗാനിസ്ഥാനിലേക്ക് പോയ നിമിഷ ഫാത്തിമയെ തിരികെ എത്തിക്കണമെന്ന ഹർജി, ഇവരുടെ മാതാവ് പിൻവലിച്ചു. ഹേബിയസ് കോർപ്പസ് ഹർജി ആയി ഈ ആവശ്യം പരിഗണിക്കാനാവില്ലെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വ്യക്തമാക്കിയതോടെയാണ് ഹർജി പിൻവലിച്ചത്. അഫ്ഗാനിസ്ഥാനിൽ തടവിൽ കഴിയുകയാണ് നിമിഷയും കുഞ്ഞും. ഹർജിക്കാർക്ക് സിംഗിൾ ബെഞ്ചിനെ സമീപിക്കാമെന്നും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വ്യക്തമാക്കിയിട്ടുണ്ട്.

Read More »