Breaking News

Breaking News

ട്രാവന്‍കൂര്‍ ഷുഗേഴ്സിലെ സ്പിരിറ്റ് തിരിമറി; 3 ജീവനക്കാര്‍ അറസ്റ്റില്‍…

ട്രാവന്‍കൂര്‍ ഷുഗേഴ്സിലെ സ്പിരിറ്റ് തിരിമറിയുമായി ബന്ധപ്പെട്ട് 3 ജീവനക്കാര്‍ അറസ്റ്റില്‍. രണ്ട് ഡ്രൈവര്‍മാരെയും ജീവനക്കാരനെയും പൊലീസ് അറസ്റ്റു ചെയ്തു. സംഭവത്തില്‍ കേരളത്തിന് പുറത്തേക്കും അന്വേഷണം വ്യാപിപ്പിക്കാനൊരുങ്ങുകയാണ് അന്വേഷണ സംഘം. തിരുവല്ലയിലേക്ക് മഹാരാഷ്ടയില്‍ നിന്നു വന്ന സ്പിരിറ്റിലാണ് തിരിമറി കണ്ടെത്തിയത്. മുന്‍പും തിരിമറി നടന്നിട്ടുണ്ടോയെന്നും അന്വേഷിക്കും. സ്പിരിറ്റ് വരവു കണക്കുകളുടെ രേഖകളില്‍ എക്സൈസ് എന്‍ഫോഴ്സ്മെന്‍്റ് സംഘം വിശദമായ പരിശോധന നടത്തും. സ്ത്രീകളടക്കമുള്ള കൂടുതല്‍ ജീവനക്കാര്‍ക്ക് തിരിമറിയില്‍ പങ്കുണ്ടെന്ന് എക്സൈസ് സംഘം.

Read More »

ഡെല്‍റ്റ പ്ലസ് വേരിയന്റിന് പുറമെ നാല് കൊറോണ വൈറസ് വേരിയന്റുകളുടെയും വ്യാപനം വര്‍ധിക്കുന്നു; മുന്നറിയിപ്പുമായി ഡോക്ടര്‍മാര്‍

ഏറ്റവും പുതിയ ഡെല്‍റ്റ പ്ലസ് വേരിയന്റിന് പുറമെ നാല് കൊറോണ വൈറസ് വേരിയന്റുകളുടെയും അപകടം ഉത്തര്‍പ്രദേശില്‍ വ്യാപിച്ചുകൊണ്ടിരിക്കുകയാണ്, ഈ വകഭേദങ്ങള്‍ കാരണം ഒരു ‘കോക്ടെയ്ല്‍ അണുബാധ തരംഗ’ത്തിന്റെ സാധ്യതയെക്കുറിച്ച്‌ മെഡിക്കല്‍ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. എസ്‌എന്‍ മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരുടെ അഭിപ്രായത്തില്‍, ഈ നാല് വകഭേദങ്ങള്‍ ബി .1.617.3, ഡെല്‍റ്റ വേരിയന്റ് ബി .1.617.2, ബി .1.1.318, സി .37 എന്നിവയാണ്, അതില്‍ സി 37 അല്ലെങ്കില്‍ ‘ലാംഡ’ വേരിയന്റ് …

Read More »

BIG ALERT: എടിഎം ഉപയോഗം നാലു തവണ, പാചകവാതക വിലയിൽ മാറ്റം; അറിയാം നാളെ നിലവില്‍ വരുന്ന 7 പ്രധാന മാറ്റങ്ങള്‍…

ബാങ്കിങ്, ഡ്രൈവിങ് ലൈസന്‍സ്, ആദായ നികുതി, പാചകവാതകം, ഡ്രൈവിങ് ലൈസന്‍സ് തുടങ്ങിയവുമായി ബന്ധപ്പെട്ട് ഏഴ് സുപ്രധാന മാറ്റങ്ങള്‍ നിലവില്‍ വരികയാണ്. ബാങ്കിങ് മേഖലയില്‍ എസ്ബിഐയിലാണ് പ്രധാനമാറ്റങ്ങള്‍. ഉപഭോക്താക്കളെ നേരിട്ട് ബാധിക്കുന്നതാണ് ഈ സാമ്ബത്തിക മാറ്റങ്ങള്‍. ഇവയ്ക്കു റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) അനുമതി നല്‍കിയിട്ടുണ്ട്. മറ്റു മേഖലകളിലെ പ്രധാന മാറ്റങ്ങളും പരിശോധിക്കാം. 1. എസ്ബിഐ എടിഎം ഉപയോഗം നാലു തവണ, ചെക്ക് 10 എണ്ണം സീറോ ബാലന്‍സ് അക്കൗണ്ട് …

Read More »

ഇളവുകള്‍ അനുവദിക്കുന്നതില്‍ ജാഗ്രത വേണം; ഇല്ലെങ്കില്‍ കനത്ത തിരിച്ചടി നേരിടേണ്ടി വരും; കേരളത്തിന് മുന്നറിയിപ്പുമായി കേന്ദ്രം…

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തിന് മുന്നറിയിപ്പുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം. കോവിഡ് നിയന്ത്രണങ്ങളിലെ ഇളവുകളില്‍ ജാഗ്രത പാലിക്കണം. ജില്ലാതലത്തിലും വാര്‍ഡ് തലത്തിലും പ്രത്യേക നിരീക്ഷണ സംവിധാനം ഒരുക്കണമെന്നും ടി.പി.ആര്‍ കൂടിയ ജില്ലകളില്‍ ജാഗ്രത പുലര്‍ത്തണമെന്നും ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ ചീഫ് സെക്രട്ടറിക്കയച്ച കത്തില്‍ പറയുന്നു. കോവിഡ് വ്യാപനം കുറഞ്ഞു തുടങ്ങിയതോടെ നിയന്ത്രണങ്ങളില്‍ ഇളവു വരുത്തിയിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ ജാഗ്രത പാലിച്ചില്ലെങ്കില്‍ തിരിച്ചടിയുണ്ടാകുമെന്നും രാജേഷ് ഭൂഷണ്‍ വ്യക്തമാക്കി. കേരളത്തിനു പുറമേ രാജസ്ഥാന്‍, മണിപ്പൂര്‍, …

Read More »

ഇനി പരീക്ഷ ചൂടിലേക്ക്; പിഎസ്സി പരീക്ഷകള്‍ നാളെ മുതൽ പുനരാരംഭിക്കും; കോവിഡ് ബാധിതര്‍ക്കും എഴുതാം

രാജ്യത്തെ കോവിഡ് വ്യാപനം കാരണം രണ്ടര മാസമായി നിര്‍ത്തിവച്ചിരുന്ന സംസ്ഥാനത്തെ പിഎസ് സി പരീക്ഷകള്‍ നാളെ മുതൽ പുനരാരംഭിക്കും. ഇനിമുതല്‍ കോവിഡ് ബാധിതര്‍ക്കും പരീക്ഷയെഴുതാന്‍ സൗകര്യമൊരുക്കുമെന്നാണ് പിഎസ്‌സി അധികൃതര്‍ അറിയിച്ചിട്ടുള്ളത്. വനം വകുപ്പിലേക്കു റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ പരീക്ഷയാണ് നാളെ നടക്കുക എന്നും അറിയിച്ചിട്ടുണ്ട്. പൊതുഗതാഗതം സാധാരണ നിലയിലായിട്ടില്ലാത്തതിനാല്‍ അപേക്ഷകര്‍ കുറവുള്ള പരീക്ഷകളാണ് ആദ്യം നടത്തുക. കോവിഡ് ബാധിതര്‍ക്ക് പരീക്ഷാകേന്ദ്രങ്ങളില്‍ പ്രത്യേകം മുറി ഒരുക്കും. ഇവര്‍ പിപിഇ കിറ്റ് ധരിക്കേണ്ടതില്ലെങ്കിലും …

Read More »

സംസ്ഥാനത്ത് സ്ഥീതി വഷളാകുന്നു; ഇന്ന് 13,658 പേര്‍ക്ക് കോവിഡ്: 142 മരണം ; 12,833 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെ രോഗം…

സംസ്ഥാനത്ത് ഇന്ന് 13,658 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,40,727 സാമ്ബിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.71 ആണ്. റുട്ടീന്‍ സാമ്ബിള്‍, സെന്റിനല്‍ സാമ്ബിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,30,73,669 സാമ്ബിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 69 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 142 മരണങ്ങളാണ് …

Read More »

ജൂലൈ 1 ഡോക്ടേഴ്സ് ഡേ: നമ്മുടെ ഡോക്ടര്‍മാര്‍ നമ്മുടെ അഭിമാനമാണ്; ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്

നമ്മുടെ ഡോക്ടര്‍മാര്‍ നമ്മുടെ അഭിമാനമാണെന്നും ഒന്നര വര്‍ഷക്കാലമായി നമ്മുടെ ഡോക്ടര്‍മാര്‍ കേരള ജനതയുടെ ആരോഗ്യം സംരക്ഷിക്കുന്നതിനായുള്ള പോരാട്ടത്തിലാണെന്നും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സ്വന്തം ജീവനും അവരുടെ കുടുംബത്തിന്റെ ജീവനും തൃണവത്ക്കരിച്ചുകൊണ്ടാണ് അവര്‍ അഹോരാത്രം സേവനമനുഷ്ഠിക്കുന്നതെന്നും മന്ത്രി പറഞ്ഞു. സര്‍കാരിനൊപ്പം നിന്ന് അന്താരാഷ്ട്ര തലത്തിലും സംസ്ഥാനതലത്തിലുമുള്ള ചികിത്സാ മാനദണ്ഡങ്ങളും മാര്‍ഗനിര്‍ദേശങ്ങളും കൃത്യമായി പാലിച്ചുകൊണ്ട് നമ്മുടെ നാട്ടിലെ ജനങ്ങളുടെ ജീവന്‍ സംരക്ഷിക്കുന്നവരാണവര്‍. എല്ലാ ഡോക്ടര്‍മാരേയും ഈ ഡോക്ടേഴ് ദിനത്തില്‍ അഭിനന്ദിക്കുന്നതായും …

Read More »

തിരുവഞ്ചൂരിന് വധ ഭീഷണി: സമഗ്ര അന്വേഷണം വേണം -രമേശ് ചെന്നിത്തല

മുന്‍ ആഭ്യന്തര മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ തിരുവഞ്ചൂര്‍ രാധാകൃഷണന്​ വധഭിഷണിക്കത്ത് ലഭിച്ച സംഭവം അതീവ ഗൗരവതരമെന്നു കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഇതിന്മേല്‍ സമഗ്ര അന്വേഷണം വേണമെന്ന്​ അദ്ദേഹം ആവശ്യപ്പെട്ടു. ടി.പി കേസിലെ പ്രതികളാണു ഭീഷണിക്ക്​ പിന്നിലെന്ന ആരോപണം ശരിയാണെങ്കില്‍ സംഭവം അതീവ ഗൗരവമുള്ളതാണ്. കോവിഡിന്‍റെ മറവില്‍ സര്‍ക്കാര്‍ സകല ക്രിമിനലുകള്‍ക്കും പരോള്‍ നല്‍കിയിരിക്കുകയാണ്. ടി.പി കേസിലെ പ്രതികളും പരോള്‍ ലഭിച്ചവരിലുണ്ട്. ക്രിമിനലുകളുടെ വിഹാര കേന്ദ്രമായി മാറിയിരിക്കുകയാണ് കേരളം. ഇത്തരം …

Read More »

ശ്വാസ തടസം; നടൻ നസറുദ്ദീൻ ഷാ ആശുപത്രിയിൽ…

പ്രമുഖ നടൻ നസീറുദ്ദീൻ ഷാ(70) ആശുപത്രിയിൽ. ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളെ തുടർന്നാണ് നസറുദ്ദീൻ ഷായെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശ്വാസകോശത്തിൽ ന്യുമോണിയയുടെ ചെറിയ ലക്ഷണമുണ്ടെന്നെും നസറുദ്ദീൻ ഷായെ മുംബൈയിലെ ഹിന്ദുജ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും അദ്ദേഹത്തിന്റെ ഭാര്യ രത്ന പതക് പറഞ്ഞു. മരുന്നുകളോട് അദ്ദേഹം പ്രതികരിക്കുന്നുണ്ട്. രോഗം ഭേദമായി ഉടൻ ആശുപത്രി വിടാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും രത്ന പതക് അറിയിച്ചു.

Read More »

ഉഷ്‌ണതരംഗത്തിൽ വലഞ്ഞ് കാനഡ; മരണ നിരക്ക് കുതിച്ചുയരുന്നു; സ്കൂളുകളും വാക്‌സിനേഷൻ കേന്ദ്രങ്ങളും അടച്ചു…

അന്തരീക്ഷ താപനില അനിയന്ത്രിതമായി വർധിക്കുന്ന കാനഡയിൽ ഉഷ്ണ തരംഗത്തെ തുടർന്ന് കഴിഞ്ഞ വെള്ളിയാഴ്‌ച മാത്രം മരിച്ചത് 130 ഓളം പേർ. കാനഡയ്ക്ക് പുറമെ വടക്ക് പടിഞ്ഞാറൻ യു.എസിലും കനത്ത ചൂട് അനുഭവപ്പെടുന്നുണ്ട്. നീണ്ടുനില്‍ക്കുന്നതും അകപടകരവുമായ ഉഷ്ണതരംഗം ഈ ആഴ്ച മുഴുവന്‍ നീണ്ടുനില്‍ക്കാനുള്ള സാധ്യതയുണ്ടെന്ന് കാനഡയുടെ പരിസ്ഥിതി വിഭാഗം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കഴിഞ്ഞ ദിവസം 49.5 ഡിഗ്രീ സെല്‍ഷ്യസ് താപനിലയാണ് ബ്രിട്ടീഷ് കൊളമ്പിയയില്‍ രേഖപ്പെടുത്തിയത്. വാന്‍കൂവറില്‍ സ്‌കൂളുകളും വാക്‌സിനേഷന്‍ കേന്ദ്രങ്ങളും അടച്ചിരിക്കുകയാണ്. …

Read More »