Breaking News

Breaking News

ലക്ഷദ്വീപ് : മുന്‍കൂര്‍ ജാമ്യം തേടി ഐഷ സുല്‍ത്താന ഹൈക്കോടതിയില്‍…

ലക്ഷദ്വപീല്‍ കേന്ദ്രസര്‍ക്കാരും പുതിയ അഡ്മിനിസ്‌ട്രേറ്ററും നടത്തുന്ന ജനവിരുദ്ധ നടപടികള്‍ക്കെതിരെ മാധ്യമങ്ങളിലൂടെ ശക്തമായി പ്രതികരിച്ചതിന്റെ പേരില്‍ ചുമത്തിയ രാജ്യദ്രോഹക്കേസില്‍ മുന്‍ കൂര്‍ ജാമ്യം തേടി ചലച്ചിത്ര സംവിധായിക ഐഷ സുല്‍ത്താന ഹൈക്കോടതിയില്‍ ഹർജി നല്‍കി. ഹർജി നാളെ കോടതി പരിഗണിക്കും. തനിക്കെതിരായ രാജ്യദ്രോഹക്കേസ് നിലനില്‍ക്കില്ലെന്നും ചര്‍ച്ചയ്ക്കിടെയുണ്ടായ പരാമര്‍ശങ്ങള്‍ തെറ്റായി വ്യാഖ്യാനിച്ച്‌ പോലിസ് രാജ്യദ്രോഹകുറ്റം ചുമത്തുകയായിരുന്നുവെന്നും ഐഷ സുല്‍ത്താന ഹർജിയില്‍ ചൂണ്ടിക്കാട്ടുന്നു. കവരത്തിയില്‍ എത്തിയാല്‍ പോലിസ് തന്നെ അറസ്റ്റു ചെയ്യാന്‍ സാധ്യതയുണ്ടെന്നും ഹർജിയില്‍ …

Read More »

തിരുവനന്തപുരത്ത്‌ പോലീസുകാര്‍ക്കിടയില്‍ കോവിഡ് പടരുന്നു; 25 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായ് റിപ്പോർട്ട്…

തലസ്ഥാനത്ത് പൊലീസുകാര്‍ക്കിടയില്‍ വീണ്ടും കൊവിഡ് പടരുന്നു. രണ്ട് എസ്‌ഐമാര്‍ ഉള്‍പ്പെടെ 25 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായാണ് റിപ്പോർട്ട്. പേരൂര്‍ക്കട സ്‌റ്റേഷനില്‍ മാത്രം 12 പേര്‍ക്കാണ് പോസിറ്റീവ് ആയത്. സിറ്റി സ്പെഷ്യല്‍ ബ്രാഞ്ചിലെ 7 പേര്‍ക്കും, കന്റോണ്‍മെന്റ് സ്റ്റേഷനിലെ 6 പേര്‍ക്കും കൊവിഡ് ബാധിച്ചു. രോഗം സ്ഥിരീകരിച്ചവരെല്ലാം നിരീക്ഷണത്തില്‍ പോയി. കൊവിഡ് മുന്നണിപ്പോരാളികള്‍ക്ക് വീണ്ടും രോഗബാധയുണ്ടാകുന്നത് ആശങ്ക വര്‍ധിപ്പിക്കുകയാണ്.

Read More »

ലോക്ക്ഡൗണ്‍ തുടരണമോ എന്ന കാര്യം പരിശോധിക്കണം; വി.ഡി സതീശന്‍…

38 ദിവസമായി തുടരുന്ന ലോക്ക്ഡൗണ്‍ ഇതുപോലെ തുടരണമോ എന്ന കാര്യം സര്‍ക്കാര്‍ പരിശോധിക്കണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍. ഇത് സംബന്ധിച്ച്‌ സര്‍ക്കാരിന് കത്ത് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുമായി കൂടിക്കാഴ്ച്ച നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമ്ബൂര്‍ണ ലോക്ക്ഡൗണ്‍ ജനജീവിതത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്. ലോക്ക്ഡൗണ്‍ സമൂഹത്തില്‍ സാമ്ബത്തിക പ്രത്യാഘാതങ്ങളുണ്ടാക്കി. തെരഞ്ഞെടുപ്പിന് മുമ്ബുള്ള ലോക്ക്ഡൗണില്‍ നിരവധി സഹായങ്ങള്‍ നല്‍കിയിരുന്നു. ഇത്തവണ അത്തരം സഹായങ്ങളുണ്ടായിട്ടില്ല. പ്രതിപക്ഷം നിയമസഭയില്‍ …

Read More »

ഉത്തര്‍പ്രദേശില്‍ നാലുവയസുകാരന്‍ കുഴല്‍ക്കിണറില്‍ വീണു; രക്ഷാപ്രവര്‍ത്തനം തുടരുന്നു…

ഉത്തര്‍പ്രദേശില്‍ നാലു വയസുകാരന്‍ കുഴല്‍ക്കിണറില്‍ വീണു. ആഗ്ര ഫത്തേബാദ് ജില്ലയിലെ ദാരിയ ഗ്രാമത്തിലാണ് സംഭവം. പൊലീസിന്‍റെയും അഗ്നിശമന സേനയുടെയും നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. കളിച്ചുകൊണ്ടിരിക്കെ കുട്ടി അബദ്ധത്തില്‍ മൂടിയില്ലാത്ത കുഴല്‍കിണറില്‍ വീഴുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്. ഇന്നു രാവിലെയായിരുന്നു അപകടം. നിലവില്‍ കുട്ടിയുടെ ചലനങ്ങള്‍ നിരീക്ഷിക്കാനാകുന്നുണ്ടെന്നും രക്ഷാപ്രവര്‍ത്തകരോട് കുട്ടി പ്രതികരിക്കുന്നുണ്ടെന്നും പൊലീസ് വ്യക്തമാക്കി.

Read More »

സംസ്ഥാനത്ത് കാലവര്‍ഷം ശക്തമായി: 11 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്…

കാലവര്‍ഷം ശക്തിപ്രാപിച്ചതോടെ സംസ്ഥാനത്തെ എല്ലായിടത്തും ഇന്നലെ വൈകിട്ട് മുതല്‍ തുടങ്ങിയ മഴ തുടരുന്നു. ഇന്നും സംസ്ഥാന വ്യാപകമായി മഴ പെയ്യും എന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ പ്രവചനം. ഇതേ തുടർന്ന് 11 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് നല്‍കിയിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലാണ് ജാഗ്രതാ നിര്‍ദേശമുള്ളത്. ശരാശരി ശക്തിയില്‍ ഇടവിട്ടുള്ള മഴയാണ് ഇപ്പോള്‍ കേരളത്തില്‍ പെയ്യുന്നത്. വലിയ കാറ്റും …

Read More »

തൃശ്ശൂരിൽ വീടിനുള്ളില്‍ കണ്ടെത്തിയ മൃതദേഹം പുഴുവരിച്ച നിലയില്‍; നാല് ദിവസത്തെ പഴക്കമെന്ന് സംശയം…

മനക്കോടിയിലെ വീടിനുള്ളില്‍ പുഴുവരിച്ച നിലയില്‍ മൃതദേഹം കണ്ടെത്തി. സരോജിനി രാമകൃഷ്ണന്‍ (64) ആണ് മരിച്ചത്. മൃതദേഹത്തിന് നാല് ദിവസത്തെയെങ്കിലും പഴക്കമുണ്ടെന്നാണ് സൂചന. ദുര്‍ഗന്ധത്തെ തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. വീട്ടില്‍ സരോജനിയും മാനസികാസ്വാസ്ഥ്യമുള്ള ഭര്‍ത്താവും മാത്രമാണുണ്ടായിരുന്നത്. ഒരു മകന്‍ ഉണ്ടെങ്കിലും ഇദ്ദേഹം ജില്ലയ്ക്ക് പുറത്താണ് ജോലി ചെയ്യുന്നത്. ആഴ്ചയിലൊരിക്കലേ വീട്ടിലെത്താറുള്ളൂ. അതുകൊണ്ട് തന്നെ മരണം നടന്നത് പുറത്തറിഞ്ഞിരുന്നില്ല.താമസം വാടക വീട്ടിലായതിനാല്‍ അയല്‍ക്കാരുമായി അധികം ബന്ധം സൂക്ഷിച്ചിരുന്നില്ല. കഴിഞ്ഞ …

Read More »

സംസ്ഥാനത്ത് ലോക്ക് ഡൗണില്‍ ഇളവുകള്‍ പ്രഖ്യാപിച്ചേക്കും…

സംസ്ഥാനത്ത് ലോക്ക് ഡൗണില്‍ ഇളവുകള്‍ വന്നേക്കുമെന്ന് സൂചന. ടിപിആര്‍ നിരക്ക് കുറയുന്ന സാഹചര്യത്തില്‍ ആണ് ഇളവുകള്‍. കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഈ ആഴ്ചയോടെ 10 ശതമാനത്തില്‍ താഴെ എത്തുമെന്നാണ് വിലയിരുത്തല്‍. ഓട്ടോറിക്ഷ, ടാക്‌സി സര്‍വീസുകള്‍ക്ക് ഇളവ് ഉണ്ടാകാന്‍ സാധ്യത ഉണ്ട്. ബാര്‍ബര്‍ ഷോപ്പുകളും തുറക്കാന്‍ അനുവദിച്ചേക്കും. ടിപിആര്‍ നിരക്ക് അഞ്ചു ശതമാനത്തില്‍ താഴെ എത്തുന്നതുവരെ ലോക്ക് ഡൗണ്‍ തുടരണം എന്നാണ് ഡോക്ടര്‍മാരുടെ സംഘടന ആദ്യഘട്ടത്തില്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ സാമ്ബത്തിക …

Read More »

ഗ്യാസ് ലെെന്‍ പൊട്ടിത്തെറിച്ച്‌ 12 മരണം, നൂറോളം പേര്‍ക്ക് പരിക്ക്, നിരവധിപേര്‍ സംഭവസ്ഥലത്ത് കുടുങ്ങിക്കിടക്കുന്നതായും റിപ്പോര്‍ട്ട്…

മദ്ധ്യ ചെെനയിലെ ഒരു റെസിഡന്‍ഷ്യല്‍ കോമ്ബൗണ്ടില്‍ ഞാറാഴ്ച ​ഗ്യാസ് ലെെന്‍ പൊട്ടിത്തെറിച്ച്‌ 12 പേര്‍ കൊല്ലപ്പെട്ടു. നൂറിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഹുബെ, ഷിയാന്‍ ന​ഗരത്തിലെ ഷാങ്‍വാന്‍ ജില്ലയില്‍ രാവിലെ ആറരയോടെയാണ് സ്ഫോടനം നടന്നത്. നിരവധിപേര്‍ സംഭവസ്ഥലത്ത് കുടുങ്ങിക്കിടക്കുന്നതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ​ഗുരുതരമായി പരിക്കേറ്റ 39 പേരെ അടക്കം നൂറ്റി അന്‍പതോളം പേരെ പ്രദേശത്തുനിന്നും രക്ഷപ്പെടുത്തി. ഇവരെ ആശുപത്രിയില്‍ എത്തിച്ചതായും സര്‍ക്കാര്‍ നിയന്ത്രിത വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. സോഷ്യല്‍ …

Read More »

പശു മോഷണം ആരോപിച്ച്‌ അസമില്‍ യുവാവിനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ചു കൊന്നു…

പശു മോഷണം ആരോപിച്ച്‌ അസമില്‍ യുവാവിനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ചു കൊന്നു. അസം തിന്‍സുകിയ ജില്ലയിലാണ് സംഭവം. ശരത് മോറന്‍ (28) ആണ് കൊല്ലപ്പെട്ടതെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇയാള്‍ക്കൊപ്പം ഉണ്ടായിരുന്ന മറ്റൊരാള്‍ സംഭവ സ്ഥലത്ത് നിന്നും രക്ഷപ്പെട്ടതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ജൂണ്‍ 12 ന് രാത്രി ഒന്നരയോടെ കാലി തൊഴുത്തിന് സമീപത്ത് രണ്ട് പേരെ കണ്ടതായി ഉടമ അറിയിച്ചതിന് പിന്നാലെയാണ് ആള്‍ക്കൂട്ടം സംഘടിച്ചത്. പിന്നീടാണ് യുവാവിനെ പിടികൂടിയതെന്നും നാട്ടുകാരെ ഉദ്ധരിച്ച്‌ …

Read More »

തീ​വ​ണ്ടി​മാ​ര്‍​ഗം മദ്യക്കടത്ത്​: ര​ണ്ട് യുവതികള്‍ പിടിയില്‍..

ലോ​ക്ഡൗ​ണ്‍​കാ​ല വി​ല്‍​പ​ന ല​ക്ഷ്യ​മാ​ക്കി തീ​വ​ണ്ടി​മാ​ര്‍​ഗം മ​ദ്യ​ക്ക​ട​ത്തി​നി​റ​ങ്ങി​യ ര​ണ്ട് യു​വ​തി​ക​ള്‍ റെ​യി​ല്‍​വേ പൊ​ലീ​സിന്റെ പി​ടി​യി​ല്‍. തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​ക​ളാ​യ ദീ​പി (33), ഷീ​ജ (23) എ​ന്നി​ വ​രാ​ണ് ക​ര്‍​ണാ​ട​ക നി​ര്‍​മി​ത വി​ദേ​ശ​മ​ദ്യ​വു​മാ​യി പി​ടി​യി​ലാ​യ​ത്.  ബം​ഗ​ളൂ​രു​വി​ല്‍​നി​ന്ന്​ തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കു​ള്ള ഐ​ല​ന്‍​ഡ്​ എ​ക്സ്പ്ര​സി​ലാ​യി​രു​ന്നു ഇ​വ​രു​ടെ യാ​ത്ര. സം​ശ​യ​ത്തെ​തു​ട​ര്‍​ന്ന് ബാ​ഗ് പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് 750 മി.​ലി​റ്റ​റിെന്‍റ നാ​ലു​ത​ര​ത്തി​ലു​ള്ള 62 കു​പ്പി മ​ദ്യ​ശേ​ഖ​രം ക​ണ്ടെ​ത്തി​യ​ത്. കു​റ​ഞ്ഞ വി​ല​യി​ല്‍ ക​ര്‍​ണാ​ട​ക​യി​ല്‍​നി​ന്ന്​ വാ​ങ്ങു​ന്ന മ​ദ്യ​ക്കു​പ്പി​ക്ക് 2,500 രൂ​പ മു​ത​ല്‍ 3,000 രൂ​പ വ​രെ നി​ര​ക്കി​ലാ​ണ് …

Read More »