Breaking News

Breaking News

ആംബുലന്‍സ് മരത്തിലിടിച്ച്‌ ഡ്രൈവര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു…

കണ്ണൂര്‍ മുണ്ടയാട് ആംബുലന്‍സ് മരത്തിലിടിച്ച്‌ ഡ്രൈവര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു. പയ്യാവൂരില്‍ നിന്നും കണ്ണൂര്‍ ജില്ലാ ആശുപത്രിയിലേക്ക് രോഗിയെയും കൊണ്ട് വരികയായിരുന്ന ആംബുലന്‍സാണ് അപകടത്തില്‍പ്പെട്ടത്. പുലര്‍ച്ചെ 5 മണിയോടെ നടന്ന അപകടത്തില്‍ ചുണ്ടപ്പറമ്ബ സ്വദേശികളായ ബിജോ(45), ഭാര്യ രജിന(37), ആംബുലന്‍സ് ഡ്രൈവര്‍ ഒ വി നിധിന്‍രാജ്(27) എന്നിവരാണ് മരിച്ചത്. ബെന്നി എന്നയാളെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തില്‍ തകര്‍ന്ന വാഹനത്തില്‍ നിന്നും ഫയര്‍ ഫോഴ്‌സ് എത്തിയാണ് അപകടത്തില്‍പ്പെട്ടവരെ …

Read More »

ആശ്വാസ ദിനം; കോവിഡ് കേസുകള്‍ ഒരു ലക്ഷത്തിലേക്ക്, മരണവും കുറയുന്നു…

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം കുറയുന്നു. 24 മണിക്കൂറിനിടെ 1,00,636 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇന്നലെ 2427 പേര്‍ വൈറസ്ബാധയെ തുടര്‍ന്ന് മരിച്ചതായി കേന്ദ്ര ആരോ​ഗ്യമന്ത്രാലയം വ്യക്തമാക്കി. ഇന്നലെ 1,74,399 പേരാണ് രോ​ഗമുക്തി നേടിയത്. ഇതോടെ രോ​ഗമുക്തരുടെ ആകെ എണ്ണം 2,71,59,180 ആയി ഉയര്‍ന്നു. നിലവില്‍ 14,01,609 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഇതുവരെ 3,49,186 പേര്‍ കോവിഡ് ബാധിച്ച്‌ മരിച്ചതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. നിലവില്‍ 23,27,86,482 പേര്‍ക്ക് …

Read More »

രണ്ടാംവര്‍ഷ ഹയര്‍സെക്കന്‍ഡറി ഡിജിറ്റല്‍ ക്ലാസുകള്‍ നാളെ തുടങ്ങും…

കൈറ്റ് വിക്‌ടേഴ്‌സ് ചാനലില്‍ രണ്ടാംവര്‍ഷ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കുള്ള ഡിജിറ്റല്‍ ക്ലാസുകള്‍ നാളെ തുടങ്ങും. ആദ്യ ഒരാഴ്ച കഴിഞ്ഞവര്‍ഷത്തെ പാഠങ്ങള്‍ എത്രത്തോളം സ്വായത്തമാക്കിയെന്ന് വിദ്യാര്‍ത്ഥികള്‍ക്ക് കൂടി ബോധ്യമാകും വിധത്തിലുള്ള ബ്രിഡ്ജുക്ലാസുകളാണ് നടക്കുക. കുട്ടികള്‍ക്ക് മാനസിക പിരിമുറുക്കം ഉണ്ടാകാതിരിക്കാനുള്ള ക്ലാസുകളും ഒപ്പം നല്കും. ഒരാഴ്ച ഈ ക്ലാസുകള്‍ ആവര്‍ത്തിച്ചശേഷം രണ്ടാം വര്‍ഷപാഠങ്ങളുടെ സംപ്രേഷണം തുടങ്ങുമെന്ന് കൈറ്റ് സി.ഇ.ഒ കെ. അന്‍വര്‍സാദത്ത് പറഞ്ഞു

Read More »

സൗജന്യ ഭക്ഷ്യക്കിറ്റ്; ഏപ്രിലിലെ കിറ്റ് വിതരണം ജൂണ്‍ 8 വരെ നീട്ടി

കോവിഡ് പശ്ചാതലത്തില്‍ റേഷന്‍ കടകള്‍ വഴി സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന സൗജന്യ ഭക്ഷ്യക്കിറ്റിന്‍റെ ഏപ്രിലിലെ കിറ്റ് വിതരണം ജൂണ്‍ 8 വരെ നീട്ടി. മെയ് മാസത്തെ റേഷന്‍ വിതരണവും ചൊവ്വാഴ്ച വരെ നീട്ടിയിട്ടുണ്ടെന്ന് ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് അറിയിച്ചു.

Read More »

ചൊവ്വാഴ്ചയോടെ സംസ്ഥാനത്ത് മഴ ശക്തമാവും; ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യത; ജാ​ഗ്രതാ നിർദേശം…

സംസ്ഥാനത്ത് കാലവര്‍ഷം ചൊവ്വാഴ്ച മുതല്‍ ശക്തിപ്രാപിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ചൊവ്വാഴ്ചയും ബുധനാഴ്ചയും തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. തിരുവനന്തപുരം ഒഴികെയുള്ള തെക്കന്‍ കേരളത്തിലെ ജില്ലകളിലും ഇടുക്കി, എറണാകുളം, ആലപ്പുഴ, കോട്ടയം ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കുന്നത്. 24 മണിക്കൂറില്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന ഒറ്റപ്പെട്ട മഴയ്ക്കുള്ള സാധ്യതയുണ്ട്. അതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ വകുപ്പ് …

Read More »

അണിഞ്ഞൊരുങ്ങി വിവാഹപന്തലില്‍ എത്തിയ വധു അമ്ബരപ്പില്‍; താലിചാര്‍ത്താനായി പന്തലില്‍ രണ്ടു വരന്‍മാര്‍, പിന്നീട് സംഭവിച്ചത്…

അണിഞ്ഞൊരുങ്ങി വിവാഹപന്തലില്‍ എത്തിയപ്പോൾ വധു കണ്ടത് രണ്ടു വരന്‍മാരെ. ഉത്തര്‍പ്രദേശിലെ ഇറ്റാ ജില്ലയിലെ കോട്‌വാലി പൊലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം. വധുവായ മോഹനിയും ഫുലന്‍പൂര്‍ സ്വദേശിയായ ബാബ്‌ലുവും തമ്മിലുള്ള വിവാഹമാണ് നിശ്ചയിച്ചിരുന്നത്. വിവാഹ ദിവസം ബബ്‌ലുവും ബന്ധുക്കളും വധുവിന്റെ വീട്ടിലെത്തി. വധുവിന്റെ ബന്ധുക്കള്‍ വരനെ സ്വീകരിക്കുന്ന ചടങ്ങിനിടെ ഹയാത്‌നഗര്‍ ഗ്രാമത്തിലെ രാജാറാമിന്റെ മകനായ അജിത്തും വിവാഹത്തിനൊരുങ്ങി മോഹിനിയുടെ വീട്ടിലെത്തിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. ഒടുവില്‍ ഒരാള്‍ക്ക് വരണമാല്യം അര്‍പിച്ച യുവതി രണ്ടാമത്തെയാളെ …

Read More »

വഴിയില്‍ നിന്നും കളഞ്ഞുകിട്ടിയ ഉപകരണം മൊബൈലില്‍ ഘടിപ്പിച്ചു; നിമിഷങ്ങള്‍ക്കുള്ളില്‍ ഫോണ്‍ പൊട്ടിത്തെറിച്ച്‌ യുവാവിന് ദാരുണാന്ത്യം…

വഴിയില്‍ നിന്നും കളഞ്ഞുകിട്ടിയ ഉപകരണം മൊബൈലില്‍ ഘടിപ്പിച്ചതിനെ തുടര്‍ന്ന് നിമിഷങ്ങള്‍ക്കുള്ളില്‍ ഫോണ്‍ പൊട്ടിത്തെറിച്ച്‌ യുവാവിന് ദാരുണാന്ത്യം. പവര്‍ബാങ്കിന് സമാനമായ ഉപകരണമാണ് മൊബൈലില്‍ ഘടിപ്പിച്ചത്. മധ്യപ്രദേശിലെ ഉമരിയയിലെ ചര്‍പോഡ് ഗ്രാമത്തില്‍ വെള്ളിയാഴ്ച മരിച്ച റാം സാഹില്‍ പാല്‍ എന്ന 28കാരന്‍ തന്റെ കൃഷിയിടത്തിലേക്ക് പോകുന്നതിനിടയിലാണ് വഴിയരികില്‍ ഈ ഉപകരണം കണ്ടത്. തുടര്‍ന്ന് വീട്ടിലേക്ക് മടങ്ങിയ ഇയാള്‍ അയല്‍പക്കത്ത് വെച്ച്‌ മൊബൈല്‍ ഉപകരണത്തില്‍ ഘടിപ്പിച്ചപ്പോള്‍ പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് അയല്‍വാസികള്‍ പറഞ്ഞു. സ്ഫോടക വസ്തുവല്ല പൊട്ടിത്തെറിച്ചതെന്നാണ് …

Read More »

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് അടിയന്തരമായി പുനസ്ഥാപിക്കണം: മുസ്ലീം ലീഗ്…

സംസ്ഥാനത്ത് ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് അടിയന്തരമായി പുനസ്ഥാപിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് മുസ്ലീം ലീഗ്. വിദഗ്ധ സമിതിയെ നിയമിക്കുന്നത് അപ്രായോഗികമാണെന്നതു കൊണ്ടു തന്നെ ഇത് അംഗീകരിക്കാനാകില്ലെന്ന് പാര്‍ട്ടി നേതാക്കളായ പി കെ കുഞ്ഞാലിക്കുട്ടിയും ഇ ടി മുഹമ്മദ് ബഷീറും പറഞ്ഞു. ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് അനുപാതം ഹൈക്കോടതി റദ്ദാക്കിയ സാഹചര്യത്തില്‍ തുടര്‍ നടപടികള്‍ക്കായി വിദഗ്ധ സമിതിയെ ചുമതലപ്പെടുത്താനുള്ള സര്‍വകക്ഷി യോഗ തീരുമാനത്തിന് പിന്നാലെയാണ് പ്രതികരണം. 80:20 അനുപാതം ഹൈക്കോടതി റദ്ദാക്കിയ സാഹചര്യത്തില്‍ സാമുദായിക …

Read More »

പണം വാങ്ങിയില്ലെന്ന് അമ്മയെക്കൊണ്ട് ബി ജെ പിക്കാര്‍ പ്രസ്താവന നടത്തിച്ചത് ഭീഷണിപ്പെടുത്തി; വെളിപ്പെടുത്തലുമായി സുന്ദര…

താന്‍ നടത്തിയ വെളിപ്പെടുത്തലുകളില്‍ ഉറച്ച്‌ നില്‍ക്കുന്നതായി മഞ്ചേശ്വരത്ത് കെ സുരേന്ദ്രനു വേണ്ടി പണം വാങ്ങി സ്ഥാനാര്‍ഥിത്വം പിന്‍വലിച്ച ബി എസ് പി സ്ഥാനാര്‍ഥി കെ സുന്ദര. നിയമ നടപടികളുമായി സഹകരിക്കും,  പണം വാങ്ങിയില്ലെന്ന് അമ്മയെക്കൊണ്ട് ബി ജെ പിക്കാര്‍ പ്രസ്താവന നടത്തിച്ചത് ഭീഷണിപ്പെടുത്തിയാണെന്നും കെ സുന്ദര പറഞ്ഞു. തനിക്ക് ഭീഷണി ഉള്ളതായും പറഞ്ഞു. തനിക്കും അമ്മയ്ക്കുമെതിരെ ബിജെപി ഭീഷണി മുഴക്കിയെന്നും സുന്ദര കൈരളി ന്യൂസിനോട് പറഞ്ഞതായാണ് റിപ്പോർട്ട്. മുഖ്യമന്ത്രിക്കും പൊലീസിനും …

Read More »

ആദിവാസി വിഭാഗത്തിന് മുന്‍ഗണനാക്രമമില്ലാതെ വാക്‌സിനേഷന്‍: മന്ത്രി വീണാ ജോര്‍ജ്….

ഇതര സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടുന്നതിനാലും ആദിവാസി മേഖല കൂടുതലുള്ളതിനാലും പാലക്കാട് ജില്ല കോവിഡ് പ്രതിരോധത്തിന് കൂടുതല്‍ ശ്രദ്ധ അര്‍ഹിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി അധ്യക്ഷതയില്‍ ജില്ലയിലെ ജനപ്രതിനിധികള്‍ പങ്കെടുത്ത കോവിഡ് പ്രതിരോധ അവലോകന യോഗത്തില്‍ വീഡിയോ കോണ്‍ഫറന്‍സ് മുഖേന സംസാരിക്കുകയായിരുന്നു മന്ത്രി. ആദിവാസി വിഭാഗത്തില്‍ 18 മുതല്‍ 44 വയസ് വരെ മുന്‍ഗണനാക്രമമില്ലാതെ എല്ലാവര്‍ക്കും …

Read More »