തമിഴ്‌നാട്ടില്‍ പത്താംക്ലാസ് പരീക്ഷ സര്‍ക്കാര്‍ റദ്ദാക്കി. കോവിഡ് വ്യാപനം രൂക്ഷമാകുന്നത് കണക്കിലെടുത്താണ് നടപടി. പന്ത്രണ്ടാം ക്ലാസ് പരീക്ഷയും മാറ്റിവെച്ചിട്ടുണ്ട്.
നേരത്തെ തമിഴ്‌നാട് പൊതുവിദ്യാഭ്യാസ വകുപ്പ് മെയ് മൂന്നു മുതല്‍ 21 വരെ പരീക്ഷകള്‍ നടത്താനായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാല്‍ നിയമസഭ തെരഞ്ഞെടുപ്പ് വന്നതോടെ, പരീക്ഷാ തീയതികള്‍ മാറ്റി.
മെയ് അഞ്ചു മുതല്‍ 31 വരെ നടത്താന്‍ തീരുമാനിച്ചു. ഇതിനിടെ സംസ്ഥാനത്ത് കോവിഡ് വ്യാപനം വീണ്ടും രൂക്ഷമായി. തഞ്ചാവൂര്‍ ജില്ലയില്‍ 14 സ്‌കൂളുകളില്‍ കോവിഡ് പടര്‍ന്നു പിടിക്കുന്ന സ്ഥിതിയുണ്ടായി.
ഇതോടെ രോഗപ്രതിരോധത്തിന് കൂടുതല്‍ ഊന്നല്‍ കൊടുക്കുന്നതെന്ന് തമിഴ്‌നാട് ആരോഗ്യവകുപ്പ് സെക്രട്ടറി അറിയിച്ചു.