Breaking News

Breaking News

സംസ്ഥാനത്ത് അതിശക്തമായ മഴയ്‌ക്ക് സാദ്ധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്…

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ പ്രവചനം. ഇതേതുടര്‍ന്ന് വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ വലിയ അളവില്‍ മഴ ലഭിച്ച പ്രദേശങ്ങളില്‍ ഇന്നും മഴ തുടരുന്നുണ്ട്. താഴ്ന്ന പ്രദേശങ്ങള്‍, നദീതീരങ്ങള്‍, ഉരുള്‍പൊട്ടല്‍-മണ്ണിടിച്ചില്‍ സാദ്ധ്യതയുള്ള മലയോര പ്രദേശങ്ങള്‍ തുടങ്ങിയ ഇടങ്ങളിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണമെന്നാണ് മുന്നറിയിപ്പ്. അതിശക്തമായ മഴ മുന്നറിയിപ്പുള്ള സാഹചര്യത്തില്‍ അധികൃതരുടെ നിര്‍ദേശങ്ങള്‍ അനുസരിച്ച്‌ മാറി താമസിക്കേണ്ട ഇടങ്ങളില്‍ അതിനോട് സഹകരിക്കണമെന്നാണ് …

Read More »

കൊറോണ ക്ഷേത്രം; പ്രാര്‍ഥനയ്ക്ക് നിരവധി പേര്‍, ഒടുവില്‍ അര്‍ധരാത്രി പൊളിച്ചുനീക്കി…

ഉത്തര്‍ പ്രദേശില്‍ കൊറോണയുടെ പേരില്‍ നിര്‍മിച്ച ക്ഷേത്രം പൊളിച്ചുനീക്കി. പ്രതാപ്ഗഡിലെ ജുഹി ഷുകുള്‍പൂര്‍ ഗ്രാമത്തിലാണ് കൊറോണ മാത ക്ഷേത്രം നാട്ടുകാര്‍ നിര്‍മിച്ചത്. ജൂലൈ ഏഴിന് ജനങ്ങള്‍ പിരിവെടുത്ത് നിര്‍മിച്ച ക്ഷേത്രം ഇന്നലെ രാത്രി പൊളിച്ചുനീക്കി.  പോലീസാണ് പൊളിച്ചതെന്ന് നാട്ടുകാര്‍ ആരോപിച്ചു. എന്നാല്‍ തങ്ങളറിയില്ല എന്നാണ് പോലീസിന്റെ പ്രതികരണം. രണ്ടു വിഭാഗം ആളുകള്‍ തര്‍ക്കത്തിലുള്ള സ്ഥലത്താണ് ക്ഷേത്രം നിര്‍മിച്ചതെന്നും എതിര്‍പ്പുള്ളവരാകാം പൊളിച്ചതെന്നും പോലീസ് പറയുന്നു. നോയിഡയില്‍ താമസിക്കുന്ന ലോകേഷ് കുമാര്‍ ശ്രീവാസ്തവയാണ് …

Read More »

സി.പി.എം നിര്‍ദേശ പ്രകാരം ബി.ജെ.പിക്കെതിരേ മാധ്യമ സിന്‍ഡിക്കേറ്റ് പ്രവര്‍ത്തിക്കുന്നു; വ്യക്തമായ തെളിവ് തന്റെ പക്കലുണ്ടെന്ന് സുരേന്ദ്രന്‍…

സി.പി.എം. നിര്‍ദേശപ്രകാരം ബി.ജെ.പിക്കെതിരേ മാധ്യമ സിന്‍ഡിക്കേറ്റ് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ്‌ കെ. സുരേന്ദ്രന്‍. വ്യക്തമായ തെളിവ് തന്റെ പക്കലുണ്ടെന്നും സുരേന്ദ്രന്‍ ആരോപിച്ചു. മാധ്യമങ്ങള്‍ നിരന്തരം ബി.ജെ.പി.യെ ആക്ഷേപിക്കുകയാണ്. എന്നാല്‍, തങ്ങള്‍ അത്തരം ഭാഷ സ്വീകരിക്കുന്നില്ല. താന്‍ അറസ്റ്റ് ഒഴിവാക്കാനാണ് ഡല്‍ഹിയില്‍ വന്നതെന്നും ഒളിവിലാണെന്നുമാണ് ആക്ഷേപം. ഇത്തരം ബാലിശമായ ആരോപണങ്ങള്‍ കൊണ്ടൊന്നും ബി.ജെ.പി.യുടെ മേല്‍ ഒരു പുകമറയും സൃഷ്ടിക്കാനാവില്ലെന്നും സുരേന്ദ്രന്‍ ഡല്‍ഹിയില്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ‘ഈ വാര്‍ത്തകളൊക്കെ സി.പി.എം. സൃഷ്ടികളാണ്. …

Read More »

ചൈനയിലെ വവ്വാലുകളില്‍ പുതിയ കൊറോണ വൈറസിന്‍റെ സാന്നിദ്ധ്യം; ആശങ്ക കൂട്ടി ഗവേഷകര്‍….

കൊവിഡിന്റെ ഉത്ഭവത്തെക്കുറിച്ച്‌ പഠനങ്ങള്‍ നടന്നുകൊണ്ടിരിക്കെ വവ്വാലുകളില്‍ പുതിയ കൊറോണ വൈറസുകളുടെ സാന്നിദ്ധ്യം കണ്ടെത്തിയെന്ന അവകാശവാദവുമായി ചൈനീസ് ഗവേഷകര്‍ രംഗത്ത്. കൊവിഡിന് കാരണമാകുന്ന വൈറസിനോട് സാദൃശ്യമുള്ള റിനോളോഫസ് പസിലസ് എന്ന വിഭാഗത്തില്‍പ്പെട്ട വൈറസുകളും കണ്ടെത്തിയ കൊറോണ വൈറസിന്റെ കൂട്ടത്തിലുണ്ടെന്നാണ് ഗവേഷകര്‍ പറയുന്നത്. ഇതുവരെ തിരിച്ചറിഞ്ഞതില്‍വച്ച്‌ ജനിതക ഘടന പ്രകാരം കൊവിഡ് പരത്തുന്ന വൈറസിനോട് ഏറ്റവും കൂടുതല്‍ സാമ്യമുള്ള രണ്ടാമത്തെ വൈറസാണ് റിനോളോഫസ് പസിലസ്. ഈ പഠനത്തിന് പിന്നില്‍ ചൈനയിലെ ഷാഡോങ് സര്‍വകലാശാലയിലെ …

Read More »

സംസ്ഥാനത്തെ മുഴുവന്‍ കുട്ടികള്‍ക്കും ഇന്‍റര്‍നെറ്റ് ഉറപ്പാക്കിയ ശേഷം മാത്രം ക്ലാസ്സുകള്‍, ട്രയല്‍ സംപ്രേഷണം നീട്ടി…

കൈറ്റ് വിക്ടേഴ്സ് വഴി സംപ്രേഷണം ചെയ്യുന്ന ഫസ്റ്റ്ബെല്‍ 2.0 ഡിജിറ്റല്‍ ക്ലാസുകളുടെ ട്രയല്‍ സംപ്രേഷണം ജൂണ്‍ 18 വരെ നീട്ടി. ഇതോടെ പ്രീ പ്രൈമറി മുതല്‍ പത്തുവരെ ക്ലാസുകള്‍ക്കായി ജൂണ്‍  ആദ്യവാരം സംപ്രേഷണം ചെയ്തതിന്‍റെ പുനഃസംപ്രേഷണമായിരിക്കും നടക്കുക. ജൂണ്‍ 14 മുതല്‍ 18 വരെ (തിങ്കള്‍ മുതല്‍ വെള്ളി വരെ) ആണ് പുനഃസംപ്രേഷണം. ജൂണ്‍ 21 മുതല്‍ ഇവര്‍ക്കായി പുതിയ  ക്ലാസുകള്‍ സംപ്രേഷണം ചെയ്യും.  പ്ലസ് ടു ക്ലാസുകള്‍ നേരത്തെ …

Read More »

2025 ഓടെ സംസ്ഥാനത്തു നിന്നും ബാലവേല പൂര്‍ണമായും ഇല്ലാതാക്കും: മന്ത്രി വീണ ജോര്‍ജ്

ഇന്ത്യയില്‍ എട്ടുകോടിയിലേറെ കുഞ്ഞുങ്ങള്‍ ബാലവേല ചെയ്യുന്നതായി മന്ത്രി വീണ ജോര്‍ജ്. ശരണ ബാല്യം പദ്ധതിയുടെ ഭാഗമായി പത്തനംതിട്ട ജില്ലയെ പൂര്‍ണ്ണമായും ബാലവേല വിമുക്തമാക്കുന്നതിനായി പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. 2025 ഓടെ സംസ്ഥാനത്തു നിന്നും ബാലവേല പൂര്‍ണമായും ഇല്ലാതാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. ലോകത്ത് ആറു കുഞ്ഞുങ്ങളില്‍ ഒരാള്‍ തൊഴിലാളിയാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ശബരിമല മണ്ഡലകാലത്ത് കുഞ്ഞുങ്ങളെ ബാലവേല ചെയ്യിക്കുന്നതു ശ്രദ്ധയില്‍പ്പെട്ടതോടെയാണ് പത്തനംതിട്ട ജില്ലയില്‍ ശരണ ബാല്യം …

Read More »

സംസ്ഥാനത്ത് ഇന്ന് 13832 പേര്‍ക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞു; 18,172 പേർക്ക് രോഗമുക്തി…

സംസ്ഥാനത്ത് ഇന്ന് 13,832 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,08,734 സാമ്ബിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.72 ആണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില് 82 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 171 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 10,975 ആയി. രോഗം സ്ഥിരീകരിച്ച്‌ ചികിത്സയിലായിരുന്ന 18,172 പേര് രോഗമുക്തി നേടി. തിരുവനന്തപുരം 2234 കൊല്ലം 1592 …

Read More »

കാമുകിയെ ഒളിപ്പിച്ചത് മറ്റ് എവിടെയോ; പത്തു വര്‍ഷം വീട്ടിലെ മുറിയില്‍ താമസിപ്പിച്ചിട്ടില്ലെന്ന് മാതാപിതാക്കള്‍…

അയിലൂരില്‍ കാമുകിയെ പത്തു വര്‍ഷം ഒരു മുറിയില്‍ താമസിപ്പിച്ചെന്ന യുവാവിന്റെ വാദം തള്ളി രക്ഷിതാക്കള്‍. മൂന്നു മാസം മുമ്ബാണ് കാമുകി പുറത്തിറങ്ങാന്‍ ഉപയോഗിച്ചു എന്ന് പറയപ്പെടുന്ന ജനലിന്‍റെ അഴികള്‍ മുറിച്ചുമാറ്റിയത്. മകന് ചില മാനസിക പ്രശ്നങ്ങള്‍ ഉണ്ടായിരുന്നുവെന്നും റഹ്മാന്റെ പിതാവ് മുഹമ്മദ് കരീം, മാതാവ് ആത്തിക എന്നിവര്‍ ഒരു വാര്‍ത്താ ചാനലിനോട് പറഞ്ഞു. ആരെങ്കിലും ആ മുറിയില്‍ ഉണ്ടെങ്കില്‍ തങ്ങള്‍ അറിയുമായിരുന്നു.  പാതി ചുമരുള്ള മുറിയിലാണ് റഹ്മാന്‍ താമസിച്ചിരുന്നത്. മൂന്നു …

Read More »

വീണ്ടും ഉയര്‍ന്ന് ഇന്ധന വില; തിരുവനന്തപുരത്ത് പെട്രോള്‍ വില 100 ന് അടുത്ത്…

കൊവിഡ് പ്രതിസന്ധിയില്‍ ജനം വലയുന്നതിനിടെ രാജ്യത്ത് ഇന്ധന വില വീണ്ടും ഉയര്‍ന്നു. പെട്രോളിന് 27 പൈസയും ഡീസലിന് 24 പൈസയുമാണ് ഉയര്‍ന്നത്. ആറ് മാസത്തിനിടിടെ പെട്രോളിന് 11 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്.  തിരുവനന്തപുരത്ത് ഇന്നത്തെ പെട്രോള്‍ വില 98 രൂപ 16 പൈസയാണ്. ഡീസലിന് 91.66 രൂപയുമാണ്. കൊച്ചിയില്‍ പെട്രോളിന് 96.23 രൂപയാണ്. കോഴിക്കോട് ഇന്ന് പെട്രോളിന് 96.53 രൂപയും ഡീസലിന് 91.98 രൂപയുമാണ് വില. ഈ മാസം ഇത് …

Read More »

ഈ ആപ്പുകള്‍ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടോ, നിങ്ങളുടെ പണവും നഷ്ടപ്പെട്ടിരിക്കാം; നടന്നത് 150 കോടി രൂപയുടെ വന്‍ സൈബര്‍ തട്ടിപ്പ്….

ചൈന ആസ്ഥാനമായ മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിംഗ് ആപ്പ് വഴി സൈബര്‍ തട്ടിപ്പ്. ഡല്‍ഹി പൊലീസ് നടത്തിയ അന്വേഷണത്തില്‍ പവര്‍ ബാങ്ക്, ഇസെഡ് പ്ലാന്‍ എന്നീ ആപ്പുകള്‍ വഴി 150 കോടിയോളം രൂപ തട്ടിയെടുത്തതായി കണ്ടെത്തി. മണിക്കൂറുകള്‍ കൊണ്ട് നിക്ഷേപം വര്‍ദ്ധിക്കുമെന്നു വാഗ്ദാനം ചെയ്ത ഈ ആപ്പുകള്‍ ഗൂഗിള്‍ പ്ലേസ്റ്റോറില്‍ ലഭ്യമായിരുന്നു. ചൈന ആസ്ഥാനമായുള്ള മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിംഗ് സ്ഥാപനമാണിത്. കേസില്‍ ഒരു ടിബറ്റന്‍ യുവതിയടക്കം 8 പേരെ പോലീസ് പിടികൂടി. 5 ലക്ഷത്തോളം …

Read More »