Breaking News

കോവിഡ് അതിരൂക്ഷമാകുന്നു; ഒപ്പം ഒമിക്രോണും; ഇന്നു മുതല്‍ ആരാധനാലയങ്ങള്‍ അടച്ചിടും; നിയന്ത്രണങ്ങള്‍ കടുപ്പിച്ച്‌ തമിഴ്‌നാട്

കോവിഡ് വ്യാപനവും ഒമിക്രോണ്‍ കേസുകളും അതിവേഗം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ച്‌ തമിഴ്‌നാട് സര്‍ക്കാര്‍. ഇന്നു മുതല്‍ ജനുവരി 18 വരെ ആരാധനാലയങ്ങളില്‍ പൊതു ജനങ്ങള്‍ക്ക് പ്രവേശനം നിഷേധിച്ചു. ജനുവരി 16 ഞായറാഴ്ച സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ നടപ്പിലാക്കാനും തീരുമാനമായി. കഴിഞ്ഞ ദിവസം മാത്രം 20,911 പേര്‍ക്കാണ് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത്.

ആകെ കേസുകള്‍ 28,68.500. മൊത്തം കൊവിഡ് മരണങ്ങള്‍ 36,930 ആണ്. 1,03,616 കൊവിഡ് ബാധിതരാണ് നിലവില്‍ നിരീക്ഷണത്തിലുള്ളത്. ലോക്ക്ഡൗണില്‍ നിന്ന് അവശ്യസേവനങ്ങളെ ഒഴിവാക്കും. പൊതുഗതാഗതങ്ങളില്‍ 75 ശതമാനം യാത്രക്കാര്‍ക്ക് മാത്രമായിരിക്കും യാത്രാനുമതി നല്‍കുക. ജനുവരി 31 വരെയാണ് നിയന്ത്രണങ്ങള്‍ നടപ്പിലാക്കുന്നത്. തങ്ങള്‍ ഒമിക്രോണിനെ നേരിടാന്‍ പൂര്‍ണ സജ്ജരാണെന്നും തന്റെ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം വാക്‌സിന്‍ വിതരണത്തില്‍ വര്‍ദ്ധനവുണ്ടായെന്നും മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ പറഞ്ഞു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …