ഒന്നര വയസ്സുള്ള കുഞ്ഞ് മരിക്കാനിടയായത് ശ്വാസനാളത്തില്‍ ഭക്ഷണം കയറിയതുകൊണ്ടാണെന്ന് പൊലീസ്. ഭക്ഷണം കൊടുത്ത് ഉറക്കിക്കിടത്തിയ കുഞ്ഞിനെ കിടപ്പുമുറിയില്‍ മണിക്കൂറുകള്‍ക്കു ശേഷം മരിച്ചനിലയിലാണ് കണ്ടെത്തിയത്. മരത്തംകോട് എ.കെ.ജി നഗറിലെ ദമ്ബതികളുടെ മകനെയാണ് തിങ്കളാഴ്ച ഉച്ചയോടെ മരിച്ചനിലയില്‍ കണ്ടത്. തുടര്‍ന്ന് ചൊവ്വാഴ്ച നടന്ന പോസ്റ്റ്മോര്‍ട്ടത്തിലാണ് മരണ കാരണം വ്യക്തമായത്. മാതാവ് കുഞ്ഞിന് ഭക്ഷണം നല്‍കി ഉറക്കിക്കിടത്തി. രണ്ടര മണിക്കൂര്‍ കഴിഞ്ഞിട്ടും എഴുന്നേല്‍ക്കാതിരുന്നതോടെ വന്ന് നോക്കിയപ്പോഴാണ് അനക്കമില്ലാത്ത നിലയില്‍ കുട്ടിയെ കണ്ടത്. പിന്നീട് ആശുപത്രിയിലെത്തിക്കുകയായിരുന്നു. …
Read More »ഭീമന്‍ ഛിന്നഗ്രഹം മണിക്കൂറില്‍ ഇരുപത്തിരണ്ടായിരം കിലോമീറ്റര്‍ വേഗതയില്‍ നീങ്ങുന്നു; ജൂലൈ ഒന്നിന് ഭൂമിയുടെ ഭ്രമണപഥത്തിനടുത്ത്; ബുര്‍ജ് ഖലീഫ കെട്ടിടത്തിന്റെ ഇരട്ടി വലുപ്പം…
250 മീറ്റര്‍ വീതിയുള്ള ഭീമന്‍ ഛിന്നഗ്രഹം മണിക്കൂറില്‍ 22 ആയിരം കിലോമീറ്റര്‍ വേഗതയില്‍ ഭൂമിയുടെ ഭ്രമണപഥത്തിലേക്ക് നീങ്ങുന്നുവെന്ന് യുഎസ് ബഹിരാകാശ ഏജന്‍സി നാസ മുന്നറിയിപ്പ് നല്‍കി. ഈ ഛിന്നഗ്രഹം ജൂലൈ ഒന്നിന് ഭൂമിയുടെ ഭ്രമണപഥത്തിനടുത്തായി കടന്നുപോകും. 2006 മുതല്‍ നാസ ഈ ഛിന്നഗ്രഹത്തെ സൂക്ഷ്മമായി നിരീക്ഷിക്കുന്നു. ലണ്ടന്‍ ഐയുടെയും ദുബായിലെ ബുര്‍ജ് ഖലീഫ കെട്ടിടത്തിന്റെയും ഇരട്ടി വലുപ്പമാണ് ഈ ഛിന്നഗ്രഹം. ഈ ഛിന്നഗ്രഹത്തിന് ‘2021 GM4’ എന്നാണ് പേര് നല്‍കിയിരിക്കുന്നത്. …
Read More »വിടവാങ്ങലില്‍ വികാരനിര്‍ഭരമായ വാക്കുകളുമായി ബെഹ്‌റ…
വിടവാങ്ങല്‍ ചടങ്ങില്‍ വികാരനിര്‍ഭരമായ വാക്കുകളുമായി ലോക്നാഥ് ബെഹ്റ. ഇന്ത്യന്‍ പോലീസ് സര്‍വീസിലെ 36 വര്‍ഷത്തെ സേവനത്തിനു ശേഷം വിരമിക്കുമ്ബോള്‍ സങ്കടമൊന്നും ഇല്ലെന്ന് പറഞ്ഞെങ്കിലും കേരളത്തെ കുറിച്ച് പ്രതിപാദിക്കുമ്ബോള്‍ അദ്ദേഹത്തിന് തൊണ്ടയിടറി. ‘താന്‍ മുണ്ട് ധരിച്ചതും മലയാളം സംസാരിക്കുന്നതും ഇടിയപ്പവും പുട്ടും ദോശയുമെല്ലാം കഴിക്കുന്നതും ആരെയും കാണിക്കാനല്ല. ഹൃദയം കൊണ്ടാണ് ഞാന്‍ മലയാളിയായത്. കേരളത്തിലെ ജനങ്ങളോടും ഉദ്യോഗസ്ഥരോടും ഏറെ നന്ദിയുണ്ട്.’- തിരുവനന്തപുരം പേരൂര്‍ക്കട എസ് എ പി മൈതാനത്ത് പോലീസ് സേനാംഗങ്ങള്‍ …
Read More »‘കച്ചവടമല്ല കല്യാണം’; സ്ത്രീധനത്തിനെതിരെ കാമ്ബയിനുമായി പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍…
സ്ത്രീധനത്തിനെതിരെ കാമ്ബയിനുമായി പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍. കച്ചവടമല്ല കല്യാണം എന്ന പേരിലാണ് കാമ്ബയിന്‍ അവതരിപ്പിച്ചത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം പുതിയ കാമ്ബയിന്‍ പ്രഖ്യാപിച്ചത്. സ്ത്രീധനത്തിന്‍റെ പേരില്‍ നടക്കുന്ന ആത്മഹത്യകളുടെയും കൊലപാതകങ്ങളുടെയും പേരില്‍ പ്രബുദ്ധ കേരളം അപമാനഭാരത്താല്‍ തലതാഴ്ത്തി നില്‍ക്കുകയാണ്. ഈ സാഹചര്യത്തില്‍ സ്ത്രീധനം നല്‍കി വിവാഹം കഴിക്കില്ലായെന്ന് ഓരോ പെണ്‍കുട്ടിയും നടത്തില്ലായെന്ന് ഓരോ കുടുംബവും തീരുമാനിക്കണമെന്ന് വി.ഡി.സതീശന്‍ ആവശ്യപ്പെട്ടു. വി.ഡി.സതീശന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണ രൂപം സ്ത്രീധനത്തിന്‍റെ പേരില്‍ നടക്കുന്ന ആത്മഹത്യകളുടെയും …
Read More »യൂറോ കപ്പ്-കോപ അമേരിക്ക: ക്വാര്‍ട്ടര്‍ ലൈനപ്പായി…
പ്രീ ക്വാര്‍ട്ടര്‍ അവസാന റൗണ്ട് മത്സരങ്ങള്‍ പൂര്‍ത്തിയായതോടെ യൂറോ കപ്പ് ക്വാര്‍ട്ടര്‍ ലൈനപ്പായി. രണ്ട് ദിവസത്തെ അവധിക്ക് ശേഷം ജൂലായ് രണ്ടിനാണ് ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ ആരംഭിക്കുക. ക്വാര്‍ട്ടറിലെ ആദ്യ മത്സരത്തില്‍ സ്പെയിന്‍ സ്വിറ്റ്‌സര്‍ലാന്റിനെ നേരിടും. സെന്റ് പീറ്റേഴ്‌സ്ബര്‍ഗില്‍ രാത്രി 9.30നാണ് മത്സരം. രണ്ടാം മത്സരത്തില്‍ ബെല്‍ജിയം ഇറ്റലിയെ നേരിടും. രാത്രി 12.30നാണ് രണ്ടാം ക്വാര്‍ട്ടര്‍. ജൂലായ് മൂന്നിന് നടക്കുന്ന ക്വാര്‍ട്ടര്‍ മല്‍സരത്തില്‍ ചെക്ക് റിപ്പബ്ലിക്ക് ഡെന്മാര്‍ക്കിനെ നേരിടും. മത്സരം 9.30നാണ്. …
Read More »അന്താരാഷ്ട്ര വിമാനങ്ങളുടെ വിലക്ക് ജൂലൈ 31 വരെ നീട്ടി…
അന്താരാഷ്ട്ര വിമാനങ്ങളുടെ വിലക്ക് ജൂലൈ 31 വരെ നീട്ടി. ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനാണ് ഉത്തരവിറക്കിയത്. കോവിഡ് പശ്ചാത്തലത്തിലാണ് വിലക്ക് നീട്ടിയത്. കാര്‍ഗോ വിമാനങ്ങള്‍, എയര്‍ ബബിള്‍ കരാര്‍ പ്രകാരമുള്ള വിമാനങ്ങള്‍ എന്നിവ സര്‍വീസ് നടത്തുമെന്ന് ഡി.ജി.സി.എ അറിയിച്ചു. കോവിഡിനെ തുടര്‍ന്ന കഴിഞ്ഞ 15 മാസങ്ങളായി അന്താരാഷ്ട്ര വിമാനസര്‍വീസ് നിര്‍ത്തിവെച്ചിരിക്കുകയാണ്. അതേസമയം ഡെല്‍റ്റ പ്ലസ് വകഭേദം രാജ്യത്ത് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് നിരവധി രാജ്യങ്ങള്‍ ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.
Read More »ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു : നാല് മരണം…
വീട്ടിലെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് നാല് പേര്‍ കൊല്ലപ്പെട്ടു. ഫാര്‍സ് ബസാറിലെ വീട്ടിലാണ് അപകടം ഉണ്ടായത്. നാലുപേര്‍ സംഭവസ്ഥലത്ത് വെച്ച് മരിച്ചു ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ജനങ്ങള്‍ സിലിണ്ടര്‍ ഉപയോഗത്തിലും മറ്റ് ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതിലും ശ്രദ്ധചെലുത്തണമെന്നും അഗ്നിശമന വിഭാഗം നിര്‍ദ്ദേശം നല്‍കി. സിലിണ്ടര്‍ ചോര്‍ച്ചയെ സംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടത്തുന്നതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു
Read More »ജുലൈ ഒന്നു മുതല്‍ എസ്.ബി.ഐ സര്‍വീസ് ചാര്‍ജ് വര്‍ധിപ്പിക്കുന്നു…
സീറോ ബാലന്‍സ് അക്കൗണ്ടുകള്‍ക്ക് (ബേസിക് സേവിങ്സ് ബാങ്ക് ഡിപ്പോസിറ്റ്-ബി.എസ്.ബി.ഡി) സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സര്‍വീസ് ചാര്‍ജുകള്‍ കൂട്ടുന്നു. ജുലൈ ഒന്നു മുതല്‍ ഇത് പ്രാബല്യത്തില്‍ വരും. ഈ അക്കൗണ്ട് മുഖേന ഒരു മാസത്തില്‍ നാലു തവണ മാത്രമേ എടി.എമ്മില്‍ നിന്നും കൗണ്ടറില്‍ നിന്നും സൗജന്യമായി പണം പിന്‍വലിക്കാന്‍ സാധിക്കുകയുള്ളൂ. ഇതില്‍ കൂടിയാല്‍ ഓരോ തവണ പിന്‍വലിക്കുമ്പോഴും 15 രൂപയും ജി.എസ്.ടിയും നല്‍കണം. ബി.എസ്.ബി.ഡി അക്കൗണ്ട് ഉടമകള്‍ക്ക് ഒരു വര്‍ഷം …
Read More »കൊല്ലത്ത് ഇന്ന് 833 പേര്‍ക്ക് കൊവിഡ്; 1306 പേര്‍ക്ക് രോഗമുക്തി…
ജില്ലയില്‍ ഇന്ന് 833 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 1306 പേര്‍ രോഗമുക്തി നേടി. ഇതര സംസ്ഥാനത്തു നിന്നെത്തിയ ഒരാള്‍ക്കും സമ്ബര്‍ക്കം വഴി 829 പേര്‍ക്കും മൂന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. കൊല്ലം കോര്‍പ്പറേഷനില്‍ 171 പേര്‍ക്കാണ് രോഗബാധ. മുനിസിപ്പാലിറ്റികളില്‍ പരവൂര്‍-31, പുനലൂര്‍-18, കരുനാഗപ്പള്ളി-16, കൊട്ടാരക്കര- നാല് എന്നിങ്ങനെയാണ് രോഗബാധിതരുടെ എണ്ണം. ഗ്രാമപഞ്ചായത്തുകളില്‍ തൊടിയൂര്‍-63, മൈനാഗപ്പള്ളി-33, ചാത്തന്നൂര്‍-32, മയ്യനാട്-29, കല്ലുവാതുക്കല്‍, ചിറക്കര എന്നിവിടങ്ങളില്‍ 25 വീതവും പൂതക്കുളം-24, ഇളമാട്-23, കരീപ്ര-19, …
Read More »കൊവിഡ് പശ്ചാത്തലത്തില്‍ വൈദ്യുതി നിരക്കില്‍ ഇളവ് ; മുഖ്യമന്ത്രി
കൊവിഡ് പശ്ചാത്തലത്തില്‍ കെഎസ്‌ഇബി ആശ്വാസ പദ്ധതികള്‍ നടപ്പിലാക്കുന്നതിന് തീരുമാനമെടുത്തിള്ളതായി മുഖ്യമന്ത്രി പിണറായി വിജയന്‍. 29.09.1997 മുതല്‍ 500 വാട്ട്‌സ് വരെ കണക്ടഡ് ലോഡ് ഉള്ളതും പ്രതിമാസ ശരാശരി ഉപഭോഗം 20 യൂണിറ്റുവരെ മാത്രം ഉള്ളതുമായ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് സര്‍ക്കാര്‍ സബ്‌സിഡിയോടുകൂടി സൗജന്യമായി വൈദ്യുതി നല്‍കുന്ന പദ്ധതി, കണക്ടഡ് ലോഡ് വൃത്യാസപ്പെടുത്താതെ പ്രതിമാസം 30 യൂണിറ്റ് വരെ ഉപഭോഗമുള്ള ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് കൂടി ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 1000 …
Read More »
NEWS 22 TRUTH . EQUALITY . FRATERNITY