Breaking News

ജുലൈ ഒന്നു മുതല്‍ എസ്​.ബി.ഐ സര്‍വീസ്​ ചാര്‍ജ്​ വര്‍ധിപ്പിക്കുന്നു…

സീറോ ബാലന്‍സ്​ അക്കൗണ്ടുകള്‍ക്ക്​ ​​(ബേസിക്​ സേവിങ്​സ്​ ബാങ്ക്​ ഡിപ്പോസിറ്റ്​-ബി.എസ്​.ബി.ഡി) സ്​റ്റേറ്റ്​ ബാങ്ക്​ ഓഫ്​ ഇന്ത്യ സര്‍വീസ്​ ചാര്‍ജുകള്‍ കൂട്ടുന്നു. ജുലൈ ഒന്നു മുതല്‍ ഇത്​ പ്രാബല്യത്തില്‍

വരും. ഈ അക്കൗണ്ട്​ മുഖേന ഒരു മാസത്തില്‍ നാലു തവണ മാത്രമേ എടി.എമ്മില്‍ നിന്നും കൗണ്ടറില്‍ നിന്നും സൗജന്യമായി പണം പിന്‍വലിക്കാന്‍ സാധിക്കുകയുള്ളൂ. ഇതില്‍ കൂടിയാല്‍

ഓരോ തവണ പിന്‍വലിക്കുമ്പോഴും 15 രൂപയും ജി.എസ്​.ടിയും നല്‍കണം. ബി.എസ്​.ബി.ഡി അക്കൗണ്ട്​ ഉടമകള്‍ക്ക്​ ഒരു വര്‍ഷം 10 ചെക്​ ലീഫുവരെ ബാങ്ക്​ സൗജന്യമായി അനുവദിക്കും.

അധികമായി നല്‍കുന്ന 10 ചെക്​ ലീഫിന്​ 40 രൂപയും ജി.എസ്​.ടിയും 25 ചെക്​ ലീഫാണെങ്കില്‍ 75 രൂപയും ജി.എസ്​.ടിയും നല്‍കണം.

അടിയന്തിര സാഹചര്യത്തില്‍ അനുവദിക്കുന്ന 10 ലീഫുള്ള ചെക്​ബുക്കിന്​ 50 രൂപയും ജി.എസ്​.ടിയുമാണ്​ നല്‍കേണ്ടത്​. എന്നാല്‍, ചെക്​ബുക്ക്​ സേവനങ്ങള്‍ക്ക്​ പണം ഈടാക്കുന്നതില്‍ നിന്ന്​

മുതിര്‍ന്ന പൗരന്‍മാരായ ഉപയോക്​താക്കളെ ഒഴിവാക്കിയിട്ടുണ്ട്​. സമൂഹത്തിലെ ദരിദ്രരായവര്‍ക്ക്​ ഫീസില്ലാതെ ബാങ്കിങ്ങ്​ സേവനങ്ങള്‍ നല്‍കാന്‍

ലക്ഷ്യമിട്ടുള്ളതാണ്​ സീറോ ബാലന്‍സ്​​ അക്കൗണ്ടുകള്‍. ഈ അക്കൗണ്ടുകളിലെ സേവനങ്ങള്‍ക്കാണ്​ പുതിയ നിരക്ക്​ ഏര്‍പ്പെടുത്തിയത്​.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …