Breaking News

Breaking News

രാജ്യത്ത് സ്ഥിരീകരിക്കുന്ന പുതിയ കൊവിഡ് കേസുകളിൽ 41 ശതമാനവും കേരളത്തിൽ…

സംസ്ഥാനത്ത് ദിനംപ്രതിയുള്ള പുതിയ കൊവിഡ് കേസുകളുടെ എണ്ണം കൂടി വരുകയാണ്. രാജ്യത്താകെ റിപ്പോർട്ട് ചെയ്യപ്പെടുന്ന പുതിയ കേസുകളുടെ 41 ശതമാനവും കേരളത്തിൽ നിന്നാണ്. കൊവിഡ് രോഗികളുടെ എണ്ണത്തിലും ജനസംഖ്യയിലും കേരളത്തേക്കാൾ ഏറെ മുന്നിൽ നിൽക്കുന്ന മഹാരാഷ്ട്രയിൽ പോലും ഇപ്പോൾ പ്രതിദിന കേസുകളുടെ എണ്ണം സംസ്ഥാനത്തെ അപേക്ഷിച്ച് കുറവാണ്. രണ്ടാം തരംഗത്തിന്റെ ഉച്ചസ്ഥായിൽ കേരളത്തിൽ പ്രതിദിന രോഗികളുടെ എണ്ണം 42,464 (മെയ് 6) വരെ എത്തിയിരുന്നു. ശക്തമായ ലോക്ക്ഡൗൺ നിയന്ത്രണങ്ങളുടെ ഫലമായി …

Read More »

കളമശേരിയിൽ താറാവുകൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു

ആലുവ കളമശേരിയിൽ താറാവുകൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു. കളമശ്ശേരി സ്വദേശി ഷംസുദ്ദീന്റെ ഉടമസ്ഥയിലുള്ള താറാവുകളാണ് ചത്തത്. വിദഗ്ധ പരിശോധനയ്ക്കായി താറാവുകളുടെ ആന്തരിക അവയവങ്ങൾ ലാബിലേക്ക് അയച്ചു. സംഭവത്തിൽ കളമശേരി നഗരസഭ ആരോഗ്യ വിഭാഗം അന്വേഷണം തുടങ്ങി. വർഷങ്ങൾ ഏറെയായി ഷംസുദ്ദീൻ എന്ന കർഷകൻ താറാവ് കൃഷി ആരംഭിച്ചിട്ട്. എന്നാൽ ആദ്യമായാണ് ഇത്തരത്തിൽ താറാവുകൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്നത്. കഴിഞ്ഞ ഒരു മാസ കാലയളവിനുള്ളിൽ 600 ൽ അധികം താറാവുകൾ ചത്തൊടുങ്ങി. ആദ്യ ഘട്ടത്തിൽ …

Read More »

മീരാഭായ് ചാനുവിന് സ്വര്‍ണം ലഭിക്കാന്‍ സാധ്യത; ചൈനീസ് താരത്തെ അയോഗ്യയാക്കിയേക്കും…

വനിതകളുടെ 49 കിലോ ഗ്രാം വിഭാഗം ഭാരോദ്വഹനത്തില്‍ വെള്ളി നേടിയ മീരഭായ് ചാനുവിന് സ്വര്‍ണം ലഭിക്കാന്‍ സാധ്യത. ഈയിനത്തില്‍ ഒന്നാമതെത്തിയ ചൈനയുടെ ഴിഹ്വയ് ഹൂ ഉത്തേജക മരുന്ന പരിശോധനയ്ക്ക് വിധേയയാകും. പരിശോധനയില്‍ പരാജയപ്പെട്ടാല്‍ ചാനുവിന് സ്വര്‍ണം ലഭിക്കും. സ്‌നാച്ചില്‍ 87 കിലോ ഭാരവും ജെര്‍ക്കില്‍ 115 കിലോ ഭാരവും ഉയര്‍ത്തിയാണ് മീരാഭായ് വെള്ളി നേടിയിരുന്നത്. ചൈനീസ് താരത്തെ അയോഗ്യയാക്കുമെന്നാണ് ട്വിറ്ററിലെ സംസാരം. താരത്തോട് ടോക്കിയോയില്‍ തുടരാനും ആവശ്യപ്പെട്ടിട്ടുണ്ട്. അങ്ങനെ വന്നാല്‍ …

Read More »

ചാനുവിന്റെ ഇഷ്ട ഭക്ഷണം പിറ്റ്സ; ജീവിതകാലം മുഴുവൻ കമ്പനി വക പിറ്റ്സ സൗജന്യം…

രാജ്യത്തിൻറെ അഭിമാനം ടോക്യോയിൽ എടുത്തുയർത്തി ഒളിംപിക്സിൽ വെള്ളി മെഡൽ നേടിയ ഭാരോദ്വഹന തരാം മീരാബായ് ചാനുവിന് ജീവിതകാലം മുഴുവൻ പിറ്റ്സ സൗജന്യമായി നൽകുമെന്ന് പ്രഖ്യാപിച്ച് ഡോമിനോസ് ഇന്ത്യ. നേട്ടം കൈവരിച്ചതിന് പിന്നാലെ ചാനു പിറ്റ്സ തന്റെ ഇഷ്ട ഭക്ഷണമാണെന്ന് വെളിപ്പെടുത്തിയിരുന്നു. ഇതോടെയാണ് ഡോമിനോസ് പ്രഖ്യാപനം നടത്തിയത്. താരത്തെ അഭിനന്ദിച്ച് കമ്പനി ട്വിറ്ററിൽ പങ്കു വച്ച കുറിപ്പിലാണ് ജീവിതകാലം മുഴുവൻ ചാനുവിന് പിറ്റ്സ സൗജന്യമായി നൽകുമെന്ന വിവരം അറിയിച്ചത്. പരിശീലനത്തിന്റെയും മറ്റും …

Read More »

‘ആദ്യം റോങ് നമ്പര്‍, പിന്നെ ചതിക്കുഴി’; പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച 17കാരൻ അടക്കം മൂന്നുപേർ അറസ്റ്റിൽ…

സോഷ്യൽ മീഡിയ വഴി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വശീകരിച്ച് പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ 17കാരൻ അടക്കം മൂന്നുപേർ പള്ളിക്കൽ പൊലീസിന്റെ പിടിയിൽ. കോട്ടയം മുണ്ടക്കയം, എരുമേലി വടക്ക് പുഞ്ചവയൽ കോളനിയിൽ ഷൈൻ (20), പുഞ്ചവയൽ കോളനിയിൽജോബിൻ (19), ചാത്തന്നൂർ സ്വദേശിയായ 17കാരൻ എന്നിവരാണ് അറസ്റ്റിലായത്. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: 15കാരിയെയാണ് മൂവർസംഘം വലയിലാക്കിയത്. ഓൺലൈൻ ക്ലാസിന് വാങ്ങിയ സ്മാർട്ട് ഫോൺ വഴി ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, വാട്സ്ആപ് ഉപയോഗിച്ചിരുന്ന പെൺകുട്ടിയെ മൂവർസംഘം വശീകരിക്കുകയായിരുന്നു. …

Read More »

കൊടകര കുഴല്‍പ്പണക്കേസ്: സാക്ഷികള്‍ പ്രതികളായേക്കാമെന്നു മുഖ്യമന്ത്രി നിയമസഭയില്‍…

കൊടകര കുഴല്‍പ്പണക്കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ അടക്കമുള്ള നേതാക്കളുടെ നിര്‍ദ്ദേശ പ്രകാരം പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് പ്രചരണത്തിനായി കര്‍ണാടകയില്‍ നിന്നും കൊണ്ടുവന്നതാണ് കൊള്ളയടിക്കപ്പെട്ട പണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയില്‍ റോജി എം. ജോണിന്റെ അടിയന്തര പ്രമേയത്തിന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി. അന്വേഷണത്തില്‍ കവര്‍ച്ച ചെയ്യപ്പെട്ട മൂന്നര കോടി രൂപ കൂടാതെ നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കര്‍ണാടകയില്‍ സ്വരൂപിച്ച്‌ വച്ചിരുന്ന 17 കോടി രൂപയെക്കുറിച്ചുള്ള വിവരങ്ങളും ലഭിച്ചു. ധര്‍മ്മരാജന്‍, ധനരാജ്, …

Read More »

കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പ രാജി വെച്ചു…

അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ട് കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പ രാജി വെച്ചു. കര്‍ണാടക ഗവര്‍ണര്‍ തവര്‍ചന്ദ് ഗെലോട്ട്, യെദിയൂരപ്പയുടെ രാജി സ്വീകരിച്ചു. എന്നാല്‍ പുതിയ മുഖ്യമന്ത്രി സത്യപ്രതിജ്ഞ ചെയ്യുന്നതുവരെ ആ പദവിയില്‍ തന്നെ തുടരണമെന്ന്അ ദ്ദേഹത്തോട് ആവശ്യപ്പെട്ടു. താന്‍ ദുഃഖത്തോടെയല്ല രാജിവെക്കുന്നതെന്നും, നരേന്ദ്ര മോദിയും, അമിത് ഷായും, നദ്ദയും മുഖ്യമന്ത്രിയായി തനിക്ക് രണ്ടു വര്‍ഷങ്ങള്‍ നല്‍കിയെന്നും, അവരോടെല്ലാം എത്ര നന്ദി പറഞ്ഞാലും തീരില്ല എന്നും യെദിയൂരപ്പ പറഞ്ഞു. അടല്‍ ബിഹാരി …

Read More »

സൂക്ഷിച്ച് നോക്കേണ്ട, ഇത് നന്ദു തന്നെ! ഗംഭീരമേക്കോവറിൽ ഞെട്ടിച്ച് താരം; ഫോട്ടോഷൂട്ട് വീഡിയോ

മലയാളികളുടെ പ്രിയതാരമാണ് നന്ദലാൽ കൃഷ്ണമൂർത്തി എന്ന നന്ദു. 30 വർഷമായുള്ള അഭിനയ ജീവിതത്തിൽ ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ച് നന്ദു പ്രേക്ഷകരുടെ പ്രിയ നടനായി മാറി. സംവിധായകനാകാൻ കൊതിച്ച് സിനിമാരംഗത്തേക്കു വരികയും പിന്നീട് അഭിനേതാവാകുകയും ചെയ്ത താരം കൂടിയാണ് നന്ദു. ഇപ്പോഴിതാ താരത്തിന്റെ പുത്തൻ മേക്കോവർ കണ്ട് അമ്പരന്നിരിക്കുകയാണ് ആരാധകർ. സാൾട്ട് ആൻഡ് പെപ്പർ ലുക്കിൽ ചുള്ളന്‍ പിള്ളേർ പോലും തോറ്റുപോകുന്ന ഗെറ്റപ്പിലാണ് നന്ദു ചിത്രങ്ങളിൽ എത്തുന്നത്. ഹോളിവുഡ് …

Read More »

കേരളത്തിൽ സിക്ക വൈറസ് ബാധിച്ച് 48 പേർ; ചികിത്സയിലുള്ളത് 4 പേർ…

കേരളത്തിൽ സിക്ക വൈറസ് ബാധിച്ചവരുടെ എണ്ണം 48 ആയി. കഴിഞ്ഞ ദിവസം രണ്ട് പേർക്കു കൂടി രോഗം സ്ഥിരീകരിച്ചിരുന്നു. തിരുവനന്തപുരം കഴക്കൂട്ടം സ്വദേശിനിയായ ഇരുപത്തിയേഴുകാരി, പാങ്ങപ്പാറ സ്വദേശിനിയായ 37 കാരി എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് സിക്ക വൈറസ് സ്ഥിരീകരിച്ചത്. അതേസമയം, സംസ്ഥാനത്ത് 4 പേരാണ് നിലവില്‍ രോഗികളായുള്ളത്. ആരും ആശുപത്രിയിലും അഡ്മിറ്റല്ല. എല്ലാവരുടേയും ആരോഗ്യനില തൃപ്തികരമാണ്. പകൽ പറക്കുന്ന ഈഡിസ്‌ …

Read More »

കുതിരാന്‍ തുരങ്കത്തിന്‍റെ ഒരു ടണല്‍ ഓഗസ്റ്റ് ഒന്നിന് തുറക്കും; സുരക്ഷാ പരിശോധനാ ഫലം ഉടന്‍ ലഭിക്കും…

കുതിരാൻ തുരങ്കത്തിന്‍റെ ഒരു ടണൽ ഓഗസ്റ്റ് ഒന്നിന് തുറക്കാന്‍ തീരുമാനം. സുരക്ഷാ പരിശോധന ഫലം ഉടൻ ലഭിക്കും. മന്ത്രി മുഹമ്മദ് റിയാസാണ് നിയമസഭയില്‍ ഇതുസംബന്ധിച്ച വിവരം അറിയിച്ചത്. തുരങ്കത്തിലെ ആദ്യത്തെ സുരക്ഷാ ട്രയൽ റൺ വിജയകരമായി പൂർത്തിയാക്കിയിരുന്നു. അഗ്നിരക്ഷാ സേനയുടെ നേതൃത്വത്തിൽ വീണ്ടും ട്രയൽ റൺ നടത്തി ഫിറ്റ്‌നെസ് സർട്ടിഫിക്കറ്റും നൽകിയിരുന്നു. ഓഗസ്റ്റ് ഒന്നിന് കുതിരാന്‍ തുരങ്കം ഗതാഗതത്തിന് തുറന്ന് കൊടുക്കുന്നതിന്‍റെ ഭാഗമായി നിർമ്മാണ പ്രവർത്തങ്ങൾ വേഗത്തിലാക്കാൻ കരാർ കമ്പനിക്ക് …

Read More »