Breaking News

Breaking News

കോഴിക്കോട് പൂനൂര്‍ പുഴയില്‍ വീണത്​ കെ.എസ്​.ആര്‍.ടി.സി ഡ്രൈവറെന്ന്​ സംശയം…

പൂനൂര്‍ പുഴയില്‍ വീണതായി സംശയിക്കുന്നയാള്‍ കെ.എസ്​.ആര്‍.ടി.സി ഡ്രൈവറെന്ന്​ സംശയം. ബുധനാഴ്​ച വൈകീ​ട്ടോടെയാണ്​ പൂളക്കടവ്​ പാലത്തില്‍ നിന്ന്​ ഒരാള്‍ പുഴയില്‍ വീണതായി സംശയം ഉയര്‍ന്നത്​. തുടര്‍ന്ന്​ പൊലീസും ഫയര്‍ഫോഴ്​സും തെര​ച്ചില്‍ ആരംഭിച്ചിരുന്നു. അതിനിടെ കുരുവട്ടൂര്‍ സ്വദേശി കെ.എസ്​.ആര്‍.ടി.സി ഡ്രൈവറായ അനില്‍ കുമാറി​നെ കാണാതായതായി ബന്ധുക്കള്‍ പൊലീസിനെ അറിയിച്ചു​. ഇ​ദ്ദേഹത്തെ ഈ ഭാഗത്ത്​ കണ്ടതായും ചിലര്‍ മൊഴി നല്‍കിയതോടെയാണ്​ ഈ സംശയം ബലപ്പെട്ടത്​. സ്​ഥലത്ത്​ ബീച്ച്‌​, മീഞ്ചന്ത ഫയര്‍​ യൂനിറ്റുകളുടെയും ചേവായൂര്‍ പൊലീസി​ന്‍റെയും …

Read More »

സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ വര്‍ധനവ് രേഖപ്പെടുത്തി ; ഇന്നത്തെ നിരക്കുകള്‍ അറിയാം…

സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ ഇന്ന് നേരിയ വര്‍ധനവ്. തുടര്‍ച്ചയായി രണ്ടു ദിവസം വിലയില്‍ മാറ്റമില്ലാതെ നിന്നശേഷമാണ് ഇന്ന് വില കൂടിയത്. പവന് ഇന്ന് 200 രൂപയാണ് കൂടിയത്. ഇതോടെ പവന് 34,880 രൂപയിലാണ് സംസ്ഥാനത്തെ സ്വർണ വ്യാപാരം പുരോ​ഗമിക്കുന്നത്. ഗ്രാമിന് 25 രൂപ കൂടി 4360 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ഈ മാസം രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ സ്വര്‍ണവില. തിങ്കളാഴ്ച സ്വര്‍ണം ഗ്രാമിന് 50 രൂപയും പവന് …

Read More »

ഇന്ന് അത്തം, അതിജീവനത്തിന്റെ പ്രതീക്ഷകളുമായി ഈ കോവിഡിനിടയിൽ ഒരോണക്കാലംകൂടിയെത്തി…

ഇന്ന് അത്തം, അതിജീവനത്തിന്റെ പ്രതീക്ഷകളുമായി ഒരോണക്കാലം കൂടിയെത്തിയിരിക്കുകയാണ്. വീടുകള്‍ക്കു മുന്നില്‍ ഇന്നുമുതല്‍ പൂക്കളങ്ങളൊരുങ്ങും. ഇത്തവണ കര്‍ക്കടകമാസം അവസാനിക്കുന്നതിന് മുന്നെയാണ് അത്തം വന്നിരിക്കുന്നത്. ഇക്കുറി 12, 13 തീയതികളിലായി അത്തം നക്ഷത്രം കടന്നുപോകുന്നുണ്ട്. ഉത്രം നക്ഷത്രം വ്യാഴാഴ്ച രാവിലെ 8.54 വരെ മാത്രമാണുള്ളത്. വെള്ളിയാഴ്ച രാവിലെ 8.01 വരെ അത്തം നക്ഷത്രമാണ്. ചിങ്ങപ്പിറവി 17നാണ്. 21നാണ് തിരുവോണം. ഓണാഘോഷം നടത്തുന്ന പ്രമുഖ ക്ഷേത്രങ്ങളിലെല്ലാം ചടങ്ങുകള്‍ മാത്രമാണുള്ളത്. കൊറോണ വ്യാപനത്തിന് അയവുവരാത്ത സാഹചര്യത്തില്‍ …

Read More »

ഹിമാചല്‍ പ്രദേശിലെ മണ്ണിടിച്ചില്‍; മുപ്പതിലധികം പേര്‍ കുടുങ്ങി കിടക്കുന്നു; രണ്ടാം ദിവസത്തെ തെരച്ചില്‍ തുടങ്ങി…

ഹിമാചല്‍ പ്രദേശിലെ കന്നൗരില്‍ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായവര്‍ക്കുള്ള രണ്ടാംദിവസത്തെ തെരച്ചില്‍ തുടങ്ങി. 13 മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെത്തിയത്. ദുരന്തത്തില്‍ അകപ്പെട്ട ബസിലും കാറിലുമായി ഇനിയും മുപ്പത് പേര്‍ കുടുങ്ങി കിടക്കുന്നുവെന്നാണ് സംശയം. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 12.45 ഓടെ വാഹനങ്ങള്‍ ദേശീയ പാതയിലൂടെ കടന്നു പോകുമ്ബോഴായിരുന്നു അപകടം. വാഹനങ്ങളുടെ മുകളിലേക്ക് പാറയടക്കം ഇടിഞ്ഞ വീഴുകയായിരുന്നു. ഹിമാചല്‍ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ ബസും ട്രക്കും വിനോദസഞ്ചാരികളുടെ കാറുകളും അപകടത്തില്‍പ്പെട്ടു. മണ്ണും പാറയും ഇടിഞ്ഞു …

Read More »

നവജാത ശിശുവിനെ കാമുകന് നല്‍കി ഭര്‍തൃമതിയായ യുവതി വീട്ടിലേക്ക് മടങ്ങി; മുലപ്പാല്‍ കിട്ടാതെ കുഞ്ഞ് അവശനിലയില്‍; ഞെട്ടിക്കുന്ന സംഭവം നടന്നത് പത്തനംതിട്ടയില്‍…

നവജാത ശിശുവിനെ കാമുകന് നല്‍കിയ ശേഷം യുവതി വീട്ടിലേക്ക് മടങ്ങി. മുലപ്പാല്‍ പോലും നല്‍കാതെയാണ് ഭര്‍തൃമതിയായ യുവതി കുഞ്ഞിനെ കാമുകന് നല്‍കിയ ശേഷം സ്വന്തം വീട്ടിലേക്ക് മടങ്ങിയത്. ഇതോടെ നവജാത ശിശുവുമായി യുവാവ് സ്വന്തം വീട്ടിലേക്ക് എത്തി. എന്നാല്‍ വീട്ടില്‍ എത്തിയ യുവാവിനെതിരെ ഇയാളുടെ മാതാവും സഹോദരിയും പൊലീസില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. മൂന്ന് ദിവസമായി മുലപ്പാല്‍ ലഭിക്കാതായതോടെ കുട്ടിയുടെ ആരോഗ്യ നില മോശമായി. പൊലീസ് നല്‍കിയ …

Read More »

75-ാം സ്വാതന്ത്ര്യ ദിനം: പ്ലാസ്റ്റിക് നിര്‍മിത ദേശീയ പതാകകള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്ന് കേന്ദ്രം

ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി പ്ലാസ്റ്റിക് നിര്‍മിത ദേശീയ പതാകകള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്ന് കേന്ദ്രം. ഇതു സംബന്ധിച്ച്‌ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിര്‍ദേശം നല്‍കി. രാജ്യം 75-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കാന്‍ ഒരുങ്ങുന്നവേളയിലാണ് കേന്ദ്രം നിര്‍ദേശം നല്‍കിയിരിക്കുന്നത്. ദേശീയ പതാക രാജ്യത്തെ ജനങ്ങളുടെ പ്രതീക്ഷയെയും ആശയേയും പ്രതിനിധാനം ചെയ്യുന്നതാണെന്നും അതിനാല്‍ തന്നെ ദേശീയ പതാക ബഹുമാനിക്കപ്പെടേണ്ടതാണെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ നിര്‍ദേശത്തില്‍ പറയുന്നു. പ്ലാസ്റ്റിക് പതാകകള്‍ …

Read More »

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഓണത്തിന് ബോണസ്സും ഉത്സവബത്തയും നൽകാൻ തീരുമാനം…

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഓണത്തിന് ബോണസ്സും ഉത്സവബത്തയും നൽകാന്‍ തീരുമാനം. നിയമസഭയിലെ ധനാഭ്യര്‍ത്ഥന ചര്‍ച്ചയിലാണ് ധനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ വര്‍ഷം 27360 രൂപ വരെ ശമ്ബളമുള്ള ജീവനക്കാര്‍ക്ക് 4000 രൂപയായിരുന്നു ബോണസ്. നിലവില്‍ 4,85,000 സര്‍ക്കാര്‍ ജീവനക്കാര്‍ക്കാണ് ആനുകൂല്യം ലഭിക്കുക. അതേസമയം ഇത്തവണ ഓണം ആഗസ്‌ററ് 21ന് ആയതിനാല്‍ ശമ്ബളം അഡ്വാന്‍സായി നല്‍കേണ്ടതില്ലെന്നാണ് തീരുമാനം. എന്നാല്‍ ബോണസ്സും ഉത്സവ ബത്തയും എത്രതുക നല്‍കണമെന്ന് മന്ത്രിസഭായോഗം പിന്നീട് തീരുമാനിക്കും. സാമ്ബത്തിക ബുദ്ധിമുട്ട് …

Read More »

കുതിച്ചുയർന്ന് കോവിഡ്; സംസ്ഥാനത്ത് ഇന്ന് 23,500 പേര്‍ക്ക് രോ​ഗം; 116 മരണം; 22,049 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെ രോഗം…

സംസ്ഥാനത്ത് ഇന്ന് 23,500 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,62,130 സാമ്ബിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.49 ആണ്. റുട്ടീന്‍ സാമ്ബിള്‍, സെന്റിനല്‍ സാമ്ബിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ 2,89,07,675 ആകെ സാമ്ബിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 84 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 116 മരണങ്ങളാണ് …

Read More »

ബൈക്ക് വ്‌ളോഗര്‍മാരേയും പൂട്ടാനുറച്ച്‌ മോട്ടോര്‍ വാഹനവകുപ്പ്; ഹെല്‍മെറ്റില്‍ ക്യാമറ അനുവദിക്കില്ല; പിടിച്ചാല്‍…

ബൈക്ക് യാത്ര നടത്തി യൂട്യൂബ് വ്‌ളോഗിങ് നടത്തുന്നവര്‍ക്ക് കടുത്ത തിരിച്ചടി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. ഹെല്‍മെറ്റില്‍ ക്യാമറ റെക്കോര്‍ഡിങ് ഉപയോഗിക്കുന്നതിനെതിരെ കര്‍ശന നടപടിക്ക് മോട്ടോര്‍ വാഹന വകുപ്പ് നിര്‍ദേശിച്ചു. മോട്ടോര്‍ വാഹന വകുപ്പ് സെക്ഷന്‍ 53 പ്രകാരം പൊതുജനത്തിനും വാഹനമോടിക്കുന്നയാള്‍ക്കും അപകടം ഉണ്ടാക്കുന്ന പ്രവൃത്തിയാണ് എന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ക്യാമറയുള്ള ഹെല്‍മെറ്റ് ഉപയോഗിച്ച കേസുകളില്‍ മോട്ടോര്‍ വാഹന വകുപ്പ് ഇതിനകം നടപടിയെടുത്തുകഴിഞ്ഞു. ക്യാമറ റെക്കോഡിങ് സൗകര്യമുള്ള ഹെല്‍മെറ്റ് …

Read More »

മദ്യം വാങ്ങണമെങ്കില്‍ വാക്സിനെടുക്കണം, അല്ലെങ്കില്‍ ആര്‍.ടി.പി.സി.ആര്‍ സര്‍ട്ടിഫിക്കറ്റ് വേണം; പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കി….

സംസ്ഥാനത്തെ മദ്യശാലകളില്‍നിന്ന് മദ്യം വാങ്ങാന്‍ ബെവ്‌കോ പുതിയ മാര്‍ഗനിര്‍ദേശമിറക്കി. ഒരു ഡോസ് വാക്സിനെടുത്തതിന്റെ രേഖയോ ആര്‍.ടി.പി.സി.ആര്‍. സര്‍ട്ടിഫിക്കറ്റോ ഉള്ളവര്‍ക്ക് മാത്രമേ ഇനി മുതല്‍ മദ്യം വാങ്ങാനാകൂ. സംസ്ഥാനത്ത് കോവിഡ് രൂക്ഷമായ സാഹചര്യത്തിലും ബെവ്‌കോ ഔട്ട്‌ലെറ്റുകളില്‍ തിരക്ക് വര്‍ധിക്കുന്നതിനെതിരെ ഹൈകോടതി കഴിഞ്ഞ ദിവസം വിമര്‍ശനമുന്നയിച്ചിരുന്നു. പച്ചക്കറി, പലവഞ്ജന കടകകളില്‍ നിയന്ത്രണം ഉണ്ട്. പക്ഷേ ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ക്ക് ഇത് ബാധകമാക്കാത്തതെന്ത് എന്ന് കോടതി ചോദിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് നടപടി. എല്ലാ ഔട്ട് ലെറ്റുകള്‍ക്കും …

Read More »