Breaking News

ബൈക്ക് വ്‌ളോഗര്‍മാരേയും പൂട്ടാനുറച്ച്‌ മോട്ടോര്‍ വാഹനവകുപ്പ്; ഹെല്‍മെറ്റില്‍ ക്യാമറ അനുവദിക്കില്ല; പിടിച്ചാല്‍…

ബൈക്ക് യാത്ര നടത്തി യൂട്യൂബ് വ്‌ളോഗിങ് നടത്തുന്നവര്‍ക്ക് കടുത്ത തിരിച്ചടി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. ഹെല്‍മെറ്റില്‍ ക്യാമറ റെക്കോര്‍ഡിങ് ഉപയോഗിക്കുന്നതിനെതിരെ കര്‍ശന നടപടിക്ക് മോട്ടോര്‍ വാഹന വകുപ്പ് നിര്‍ദേശിച്ചു.

മോട്ടോര്‍ വാഹന വകുപ്പ് സെക്ഷന്‍ 53 പ്രകാരം പൊതുജനത്തിനും വാഹനമോടിക്കുന്നയാള്‍ക്കും അപകടം ഉണ്ടാക്കുന്ന പ്രവൃത്തിയാണ് എന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.

ക്യാമറയുള്ള ഹെല്‍മെറ്റ് ഉപയോഗിച്ച കേസുകളില്‍ മോട്ടോര്‍ വാഹന വകുപ്പ് ഇതിനകം നടപടിയെടുത്തുകഴിഞ്ഞു. ക്യാമറ റെക്കോഡിങ് സൗകര്യമുള്ള ഹെല്‍മെറ്റ് ഉപയോഗിക്കുമ്ബോള്‍ വാഹനം ഓടിക്കുന്നയാളുടെ ശ്രദ്ധ വീഡിയോ ചിത്രീകരണത്തിലേക്ക്

തിരിയുകയും ഇത് അപകടങ്ങള്‍ക്ക് കാരണമാകുകയും ചെയ്യുന്നെന്നാണ് അധികൃതര്‍ പറയുന്നത്. ഇരുചക്ര വാഹനങ്ങളുടെ അമിതവേഗം കാണിക്കുന്ന സ്പീഡോമീറ്ററിന്റെ രംഗങ്ങള്‍ അടുത്തിടെ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു.

ഇത്തരം രംഗങ്ങള്‍ ഹെല്‍മെറ്റില്‍ ഘടിപ്പിച്ച ക്യാമറ ഉപയോഗിച്ചാണ് ചിത്രീകരിച്ചിരുന്നതെന്നും കണ്ടെത്തി. രജിസ്ട്രേഷന്‍ സമയത്തെ അവസ്ഥയില്‍നിന്ന് വാഹനം രൂപമാറ്റം വരുത്തുന്നതും കര്‍ശനമായി തടയും.

നിലവില്‍ വാഹനത്തിന്റെ നിറം മാറ്റാനും ടാക്സി പ്രൈവറ്റ് വാഹനങ്ങളായി തരം മാറ്റാനുമാണ് അനുമതിയുള്ളത്. കൂടാതെ വീഡിയോ ചിത്രീകരിക്കുന്ന ഹെല്‍മെറ്റ് ഉപയോഗിച്ചാല്‍ ലൈസന്‍സും

ആര്‍.സി. ബുക്കും സസ്പെന്‍ഡ് ചെയ്യുന്നത് അടക്കമുള്ള നടപടിയെടുക്കും. നിയമപ്രകാരം അനുവദനീയമല്ലാത്ത രൂപമാറ്റം അനുവദിക്കില്ല എന്നും മോട്ടോര്‍ വാഹനവകുപ്പ് നിര്‍ദ്ദേശം നല്‍കി.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …