Breaking News

കൊടകര കേസ്: ക്രൈം ബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട ഹർജി തള്ളി; പരാതിക്കാരന് 10,000 രൂപ പിഴ ചുമത്തി

കൊടകര കവർച്ചാ കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണമാവശ്യപ്പെട്ടുള്ള പൊതുതാൽപര്യ ഹർജി ഹൈക്കോടതി തള്ളി. തൃശൂർ സ്വദേശി ഐസക് വർഗീസാണ് ഹർജി സമർപ്പിച്ചത്.

ഹർജി കോടതിയുടെ വിലപ്പെട്ട സമയം അപഹരിച്ചുവെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് കുറ്റപ്പെടുത്തി. തുടർന്ന് ഹർജിക്കാരന് പതിനായിരം രൂപ പിഴയും ഹൈക്കോടതി

ഡിവിഷൻ ബെഞ്ച് ചുമത്തി. പിഴ ഒരു മാസത്തിനുള്ളിൽ കേരള സ്റ്റേറ്റ് ലീഗൽ സർവീസ് അതോറിറ്റിയിൽ അടക്കണമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …