Breaking News

മ​ണ്ണി​ടി​ച്ചി​ല്‍: കാ​ണാ​താ​യ ര​ണ്ട്​ തൊ​ഴി​ലാ​ളി​ക​ള്‍ മ​രി​ച്ചു…

കു​വൈ​ത്ത്​ അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​ത്തിന്റെ ര​ണ്ടാം ടെ​ര്‍​മി​ന​ല്‍ നി​ര്‍​മാ​ണ സ്ഥ​ല​ത്ത്​ മ​ണ്ണി​ടി​ച്ചി​ലി​ല്‍ കാ​ണാ​താ​യ ര​ണ്ട്​ തൊ​ഴി​ലാ​ളി​ക​ളു​ടെ മൃ​ത​ദേ​ഹം ല​ഭി​ച്ചു. ര​ണ്ട്​ നേ​പ്പാ​ള്‍ പൗ​ര​ന്മാ​രാ​ണ്​ മ​രി​ച്ച​ത്.

മ​ണ്ണി​ടി​ച്ചി​ലി​ല്‍ അ​ക​പ്പെ​ട്ട ഒ​രാ​ളെ പ​രി​ക്കു​ക​ളോ​ടെ ഫ​ര്‍​വാ​നി​യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ബു​ധ​നാ​ഴ്​​ച വൈ​കു​ന്നേ​ര​മാ​ണ് അ​പ​ക​ടം. നാ​ലു​മ​ണി​ക്കൂ​ര്‍ നീ​ണ്ട ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​ലൂ​ടെ​യാ​ണ്​ ഒ​രാ​ളെ ര​ക്ഷി​ക്കാ​നാ​യ​തും ര​ണ്ടു​പേ​രു​ടെ മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്ത​തും.

വി​മാ​ന​ത്താ​വ​ള​ത്തി​െന്‍റ ചു​മ​ത​ല​യു​ള്ള പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി ഡോ. ​റ​ന അ​ല്‍ ഫാ​രി​സ്​ അ​ട​ക്ക​മു​ള്ള​വ​ര്‍ സം​ഭ​വ​സ്ഥ​ലം സ​ന്ദ​ര്‍​ശി​ച്ചു‌. ആ​ഴ​ത്തി​ലെ​ടു​ത്ത കു​ഴി​യി​ലേ​ക്ക്​ മ​ണ്ണി​ടി​യു​ക​യും തൊ​ഴി​ലാ​ളി​ക​ള്‍​ അ​ക​ത്തു​ പെ​ടു​ക​യു​മാ​യി​രു​ന്നു. സം​ഭ​വ​ത്തി​ല്‍ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്ന് മ​ന്ത്രി അ​റി​യി​ച്ചി​ട്ടു​ണ്ട്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …