Breaking News

വോഡഫോണ്‍ ഐഡിയ ഓഹരികള്‍ 17 ശതമാനം ഉയര്‍ന്നു; കുതിപ്പിന് കാരണം…

വോഡഫോണ്‍ ഐഡിയ ഓഹരി വില ഒറ്റയടിക്ക് 17 ശതമാനത്തിലധികം ഉയര്‍ന്നു. ആദിത്യ ബിര്‍ള ഗ്രൂപ്പ് (എബിജി) ചെയര്‍മാന്‍ കുമാരമംഗലം ബിര്‍ള ടെലികോം മന്ത്രി അശ്വിനി വൈഷ്ണവുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമായിരുന്നു ഈ മുന്നേറ്റം.

ബിഎസ്ഇയില്‍ 1.05 രൂപ അഥവാ 17.24 ശതമാനം ഉയര്‍ന്ന് 7.14 രൂപയിലാണ് ക്ലോസ് ചെയ്തത്. ഇത് ഇന്‍ട്രാഡേയിലെ ഏറ്റവും ഉയര്‍ന്ന നിരക്കായ 7.29 ല്‍ എത്തി. ടെലികോം മേഖലയ്ക്കായി ചില ആശ്വാസ നടപടികള്‍ സര്‍ക്കാര്‍ ആസൂത്രണം ചെയ്യുന്നതിനിടയിലാണ് ഈ കുതിപ്പ്.

ടെലികോം മേഖലയുടെ പുനരുദ്ധാരണത്തിന് ആവശ്യമായ നടപടികളെക്കുറിച്ച് ബിര്‍ള വൈഷ്ണവുമായി സംസാരിക്കുകയും സര്‍ക്കാര്‍ ഇടപെടലിന്റെ അടിയന്തിര ആവശ്യത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുകയും ചെയ്തു.

കഴിഞ്ഞ മാസം, കടക്കെണിയിലായതിനെ തുടര്‍ന്ന് ചെയര്‍മാന്‍ സ്ഥാനം കുമാരമംഗലം രാജിവച്ചിരുന്നു. കമ്പനിയുടെ മൊത്തം കടബാധ്യത 1.91 ലക്ഷം കോടി രൂപയാണ്. ഇതില്‍ 1060.1 ബില്യണ്‍ മാറ്റിവെച്ച സ്‌പെക്ട്രം പേയ്‌മെന്റ് ബാധ്യതകളും സര്‍ക്കാരിന് ലഭിക്കേണ്ട 621.8

ബില്യണ്‍ രൂപയുടെ എജിആര്‍ ബാധ്യതകളും ഉള്‍പ്പെടുന്നു. ബാങ്കുകള്‍ക്കും ധനകാര്യ സ്ഥാപനങ്ങള്‍ക്കുമായി 234 ബില്യണ്‍ രൂപ കടമുണ്ട്. 2021-22 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ കമ്പനി 7,319.1 കോടി രൂപയുടെ നഷ്ടം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …