Breaking News

ദിവസവും മൂന്ന് ഈന്തപ്പഴം കഴിച്ചാല്‍ നിങ്ങളില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍…!!

ഈന്തപ്പഴം എല്ലാര്‍ക്കും ഇഷ്ടമുളള ഭക്ഷണമാണ്. സ്ത്രീകളും പുരുഷന്മാരും മടികൂടാതെ കഴിക്കേണ്ട  പോഷക സമ്പന്നമായ ഒന്നാണ് ഈന്തപ്പഴം.

ഹൃദയാരോഗ്യത്തിനും കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതിനും സഹായിക്കുമെന്ന് പലര്‍ക്കും അറിയില്ല. ഈന്തപ്പഴത്തിലെ ആന്റി ഓക്‌സിഡന്റുകള്‍ കാന്‍സറിനെ വരെ ചെറുക്കുന്നു.

ദിവസവും മൂന്ന് ഈന്തപ്പഴം കഴിക്കുന്നത് തടി കൂടാതെ തൂക്കം വര്‍ധിപ്പിക്കാന്‍ സഹായിക്കും. ക്ഷീണം അകറ്റാനും പേശികളുടെ ബലം വര്‍ദ്ധിപ്പിക്കാനും ഈന്തപ്പഴം സഹായിക്കും. ഗ്ലൂക്കോസ്, സൂക്രോസ്, ഫ്രക്‌റ്റോസ് എന്നിവയെ കൂടാതെ വിറ്റാമിന്‍ സി, ബി1,ബി2, ബി3, ബി5 എ1 തുടങ്ങിയ വിറ്റാമിനവുകളും ഈന്തപ്പഴത്തിലുണ്ട്.

കാല്‍സ്യം, ഫോസ്ഫറസ്, സള്‍ഫര്‍, മാംഗനീസ്, കോപ്പര്‍, മഗ്നീഷ്യം തുടങ്ങിയ പോഷകങ്ങളും ഈന്തപ്പഴത്തിലുണ്ട്.  ഈന്തപ്പഴം തേനില്‍ മുറിച്ചിട്ട് 12 മണിക്കൂര്‍ കഴിഞ്ഞ് കഴിക്കുന്നത് അമിത വണ്ണം കുറയ്ക്കും.

ആമാശയ ക്യാന്‍സര്‍ തടയുന്നതിനും നാഡികളുടെ ആരോഗ്യത്തിനും ഈന്തപ്പഴം ഉത്തമമാണ്.പല്ലുകളുടെ ആരോഗ്യത്തിനും വിളര്‍ച്ച തടയുന്നതിനും സഹായിക്കും. ദിവസവും ഈന്തപ്പഴം കഴിക്കുന്നവരുടെ കണ്ണുകളുടെ ആരോഗ്യവും മികച്ചതായിരിക്കും.

മാത്രമല്ല പുരുഷ ഹോര്‍മോണുകളായ ടെസ്‌റ്റോസ്റ്റിറോണ്‍ ഉല്‍പ്പാദനം വേഗത്തിലാക്കും. കിടപ്പറയില്‍ കരുത്ത് വര്‍ദ്ധിപ്പിക്കാന്‍ സ്ത്രീക്കും പുരുഷനും ഒരുപോലെ സഹായകരമാകുന്ന ഒന്നാണ് ഈന്തപ്പഴം.

About NEWS22 EDITOR

Check Also

പുത്തൂർ വിവറേജ് കോർപ്പറേഷൻ ഔട്ട്ലെറ്റ് മാറ്റി സ്ഥാപിക്കുന്നതിനെതിരെ വ്യാപകമായ പ്രതിഷേധം.

വർഷങ്ങളായി പുത്തൂർ കിഴക്കേ ചന്തയ്ക്കുള്ളിൽ പോലീസ് സ്റ്റേഷനിനോട് ചേർന്നുള്ള നെടുവത്തൂർ പഞ്ചായത്തിന്റെ അധീനതയിലുള്ള കെട്ടിടത്തിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ബിവറേജിന്റെ ബിവറേജ് സ്ഥാപനം …