രാജ്യത്ത് കോവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. രാജസ്ഥാനിലെ ബിക്കാനീറില്‍ 60 വയസ്സുള്ള സ്ത്രീയാണ് ഇന്നുപുലര്‍ച്ചെ മരിച്ചത്. രാജസ്ഥാനില്‍ 12 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം 191 ആയി ഉയര്‍ന്നു. രാജസ്ഥാനില്‍ കോവിഡ് സ്ഥിരീകരിച്ചവരില്‍ എട്ടുപേര്‍ നിസാമുദ്ദീനിലെ തബ് ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവരാണ്.
ഉത്തര്‍പ്രദേശിലെ ആഗ്രയില്‍ 25 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. ആസാമില്‍ നാലുപേര്‍ക്കും പുതുതായി രോഗബാധ കണ്ടെത്തിയിട്ടുണ്ട്.