കൊവിഡ് 19 വൈറസ് വായുവിലൂടെയും പടര്‍ന്നേക്കാമെന്ന് പുതിയ പഠനം. സാധാരണമായി കൊവിഡ് രോഗി സംസാരിക്കുമ്ബോഴും ശ്വസിക്കുമ്ബോവും വൈറസ് വായുവില്‍ തങ്ങിനില്‍ക്കുമെന്നാണ് അമേരിക്കയിലെ ശാസ്ത്രജ്ഞരുടെ കണ്ടെത്തല്‍.
‘ കൊവിഡ് രോഗി ചുമയ്ക്കുമ്ബോഴും തുമ്മുമ്ബോഴും മാത്രമല്ല, സംസാരിക്കുമ്ബോഴും ശ്വാസമെടുക്കുമ്ബോഴും വൈറസ് പടരുമെന്നാണ് പുതിയ പഠനങ്ങളില്‍ സൂചിപ്പിക്കുന്നു. അതിനാല്‍ മാസ്‌ക് ധരിക്കുന്നത് സംബന്ധിച്ച നിര്‍ദ്ദേശങ്ങളില്‍ മാറ്റം വരുത്തേണ്ടി വരും’-
അമേരിക്കന്‍ പകര്‍ച്ചവ്യാധി വകുപ്പ് തലവന്‍ പറഞ്ഞു. രോഗികളും രോഗികളെ പരിചരിക്കുന്നവരും മാത്രം മാസ്‌ക് ധരിച്ചാല്‍ മതിയെന്നായിരുന്നു ഇതുവരെയുള്ള ഔദ്യോഗിക നിര്‍ദ്ദേശങ്ങള്‍.
പുതിയ പഠനത്തിന്റെ അടിസ്ഥാനത്തില്‍ നാഷണല്‍ അക്കാദമി ഓഫ് സയന്‍സ് വൈറ്റ്ഹൗസിലേക്ക് ഏപ്രില്‍ ഒന്നിന് കത്തയച്ചിരുന്നു. ഗവേഷണം ഇതുവരെ പൂര്‍ണമായിട്ടില്ലെങ്കിലും ലഭ്യമായ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ സാധാരണ ശ്വസനത്തില്‍ നിന്ന് തന്നെ വൈറസ് വായുവില്‍ പടരുമെന്നാണ് കണ്ടെത്തല്‍.
അന്തരീക്ഷത്തിലെ ജലകണങ്ങളിലൂടെ മാത്രമേ വൈറസ് പടരൂ എന്നായിരുന്നു ഇതുവരെയുള്ള പഠനം പറഞ്ഞിരുന്നത്. അതിനാല്‍ അതിനനുസരിച്ചുള്ള മാര്‍ഗനിര്‍ദ്ദേശങ്ങളാണ് ലോകമെമ്ബാടുമുള്ള ആരോഗ്യപ്രവര്‍ത്തകരും ഭരണകൂടങ്ങളും ഇതുവരെ സ്വീകരിച്ചിരുന്നത്.