Breaking News

കല്ലമ്പലത്ത് കെ.എസ്.ആര്‍.ടി.സി ബസ് ടിപ്പറിലിടിച്ച്‌ മുപ്പതോളം പേര്‍ക്ക് പരിക്ക്…

ദേശീയപാതയില്‍ കല്ലമ്ബലം ജംഗ്ഷനില്‍ കെ.എസ്.ആര്‍.ടി.സി.ബസ്സ് ടിപ്പറിലിടിച്ച്‌ ബസ് യാത്രക്കാരായ 30 പേര്‍ക്ക് പരിക്കേറ്റു. വെള്ളിയാഴ്ച രാവിലെ 8.45 ഓടെയായിരുന്നു അപകടം. ആലപ്പുഴയില്‍ നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന

ബസ് നഗരൂര്‍ വെള്ളല്ലൂര്‍ നിന്ന് മെറ്റില്‍ കയറ്റി വരികയായിരുന്ന ടിപ്പറില്‍ ഇടിക്കുകയായിരുന്നു. ടിപ്പര്‍ ജംഗ്ഷന്‍ കടന്ന് കൊല്ലം ഭാഗത്തേക്ക് തിരിയുന്നതിനിടെ അമിത വേഗതയില്‍ വന്ന ബസ് ഇടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തില്‍ മുഖവും തലയും കമ്ബികളിലും സീറ്റുകളിലും ഇടിച്ചാണ് യാത്രക്കാര്‍ക്ക് പരിക്കേറ്റത്.അപകടത്തില്‍ ബസിന്‍്റെ മുന്‍വശത്തെ ചില്ല് തകരുകയും വലതുവശം പൂര്‍ണ്ണമായും തകരുകയും ചെയ്തു.

സീറ്റില്‍ കുടുങ്ങിപ്പോയ ഡ്രൈവര്‍ ആലപ്പുഴ മനു നിവാസില്‍ മനോജിനെ നാട്ടുകാരും പോലീസും ചേര്‍ന്നു ഏറെ പണിപ്പെട്ടാണ് പുറത്തെടുത്തത്. കാലിന് സാരമായി പരിക്കേറ്റ മനോജിനെ പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

ബസ് ടിപ്പറിലിടിച്ച ശേഷം ഇരുപതടിയോളം പിന്നോട്ട് നീങ്ങിയാണ് നിന്നത്. അപകട സമയം ബസ്സിന്‍്റെ പിന്നില്‍ മറ്റ് വാഹനങ്ങള്‍ ഇല്ലാതിരുന്നതിനാല്‍ മറ്റൊരപകടം ഒഴിവാവുകയായിരുന്നു.

നാവായിക്കുളത്തു നിന്ന് ഫയര്‍ഫോഴ്സ് എത്തി ബസ്സും ലോറിയും മാറ്റി അര മണിക്കൂറിനുള്ളില്‍ ഗതാഗതം പുന:സ്ഥാപിച്ചു.കല്ലമ്ബലം പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …