Breaking News

Breaking News

പുതിയ ന്യൂനമര്‍ദം നാളെ ; കേരളത്തില്‍ കനത്ത മഴക്ക് സാധ്യത; യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു; ജാ​ഗ്രതാ നിർ​ദേശം….

തെക്കു കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദം നാളെ രൂപപ്പെടും. ഇതിന്റെ ഫലമായി കേരളത്തില്‍ ഇന്ന് മുതല്‍ കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മധ്യകേരളത്തിലാണ് കൂടുതല്‍ മഴ ലഭിക്കുക. ഇടുക്കി ജില്ലയില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെടുന്ന ന്യൂനമര്‍ദം 72 മണിക്കൂറില്‍ ശക്തി പ്രാപിച്ച്‌ ഒരു ചുഴലിക്കാറ്റായി മാറുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്. ചുഴലിക്കാറ്റിന്റെ സഞ്ചാര പഥത്തില്‍ കേരളമില്ലെങ്കിലും കേരളത്തില്‍ ശക്തമായ …

Read More »

ക്ഷീ​രക​ര്‍ഷ​ക​ര്‍ക്ക് ആശ്വാസം; മില്‍മ ഇന്നു മുതല്‍ കൂടുതല്‍ പാല്‍ സംഭരിക്കും..

മ​ല​ബാ​ര്‍ മേ​ഖ​ല​യി​ലെ ക്ഷീ​ര ക​ര്‍ഷ​ക​രി​ല്‍ നി​ന്ന് കൂ​ടു​ത​ല്‍ പാ​ല്‍ സം​ഭ​രി​ക്കുമെന്ന് മില്‍മ അറിയിച്ചു. വെ​ള്ളി​യാ​ഴ്ച മു​ത​ല്‍ ക്ഷീ​ര സം​ഘ​ങ്ങ​ളി​ല്‍നി​ന്ന് 80 ശ​ത​മാ​നം പാ​ല്‍ സം​ഭ​രി​ക്കു​മെ​ന്നാണ്​ മി​ല്‍മ മ​ല​ ബാ​ര്‍ മേ​ഖ​ല യൂണിയന്‍ ചെ​യ​ര്‍മാ​ന്‍ കെ.​എ​സ്. മ​ണി അ​റി​യിച്ചത്. സംസ്ഥാനത്ത് ലോ​ക്​​ഡൗ​ണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ വി​ല്‍​പ​ന കു​റ​ഞ്ഞ​തി​നാ​ല്‍ സം​ഭ​രി​ക്കു​ന്ന പാ​ലിന്റെ അ​ള​വ് 60 ശ​ത​ മാ​ന​മാ​ക്കി കു​റ​ച്ചി​രു​ന്നു. ഇ​ത്​ ക​ര്‍​ഷ​ക​രെ ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ലാ​ക്കു​ക​യും പ്ര​തി​ഷേ​ധ​മു​ണ്ടാ​വു​ക​യും ചെ​യ്​​ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ പു​തി​യ തീ​രു​മാ​നം.

Read More »

ബ്ലാക്ക്ഫംഗസിനൊപ്പം വൈറ്റ് ഫംഗസും; ഭീതി കൂട്ടി മഹാമാരിക്കാലം; നാല് കേസുകള്‍ റിപ്പോർ ചെയ്തു…

രാജ്യത്തുടനീളം വര്‍ദ്ധിച്ചുവരുന്ന കൊറോണ വൈറസ് കേസുകള്‍ക്കിടയില്‍, ബീഹാര്‍ ഉള്‍പ്പെടെ ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ബ്ലാക്ക് ഫംഗസ് അണുബാധയുടെ കേസുകളും വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. എന്നാല്‍ ഇപ്പോള്‍ ബീഹാറിലെ പാറ്റ്‌നയില്‍ ബ്ലാക്ക്ഫംഗസിനോടൊപ്പം വൈറ്റ് ഫംഗസും കണ്ടെത്തിയിരിക്കുകയാണ്. കറുത്ത ഫംഗസിനേക്കാള്‍ അപകടകരമെന്ന് കരുതപ്പെടുന്ന വൈറ്റ് ഫംഗസ് അണുബാധയുടെ നാല് കേസുകള്‍ ബീഹാറിലെ പട്‌നയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. രോഗബാധിതരില്‍ ഒരാള്‍ പട്‌നയില്‍ നിന്നുള്ള പ്രശസ്ത ഡോക്ടറാണ്. ആരോഗ്യ വിദഗ്ധരുടെ അഭിപ്രായത്തില്‍, വൈറ്റ് ഫംഗസ് അണുബാധ ബ്ലാക്ക് …

Read More »

കോവിഡ് വ്യാപനം; ടി20 ലോകകപ്പ് ഇന്ത്യയില്‍ നടത്തുക എന്നത് ബുദ്ധിമുട്ടാണെന്ന് ഹസി…

ഈ വര്‍ഷത്തെ ടി20 ലോകകപ്പ് ഇന്ത്യയില്‍ നടത്തുക ഏറെ ബുദ്ധിമുട്ടായിരിക്കുമെന്ന് മുന്‍ ഓസ്ട്രേലിയന്‍ താരം മൈക് ഹസി. ഐപിഎല്ലിലേതുപോലെ എട്ടോ പത്തോ ടീമുകളാണ് ലോകകപ്പിനുമുള്ളതെങ്കിലും നിലവിലെ സാഹചര്യത്തില്‍ പല വേദികളിലായി മത്സരം നടത്തുന്നത് വലിയ റിസ്കാണെന്നും ഹസി പറഞ്ഞു. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന്‍റെ ബാറ്റിംഗ് കോച്ചായിരുന്ന ഹസിക്ക് കൊവിഡ് ബാധിച്ചിരുന്നു. കൊവിഡ് മുക്തനായശേഷം കഴിഞ്ഞ ദിവസമാണ് ഹസി ഓസ്ട്രേലിയയിലേക്ക് പോയത്. ഇന്ത്യയില്‍ കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന പശ്ചാത്തലത്തില്‍ …

Read More »

സ്‌ക്വാഡ് പരിശോധന: കൊല്ലത്ത് 27 കേസുകള്‍ക്ക് പിഴയീടാക്കി….

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി മാനദണ്ഡലംഘനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ കളക്ടറുടെ നിര്‍ദേശപ്രകാരം നടത്തുന്ന താലൂക്കുതല സ്‌ക്വാഡ് പരിശോധനകളില്‍ 27 കേസുകള്‍ക്ക് പിഴ ചുമത്തി. കുന്നത്തൂര്‍ താലൂക്കിലെ നെടിയവിള, ഭരണിക്കാവ്, ശാസ്താംകോട്ട, ചക്കുവള്ളി എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനയില്‍ നാലു കേസുകള്‍ക്ക് പിഴ ഈടാക്കി. 68 കേസുകള്‍ക്ക് താക്കീത് നല്‍കി. താലൂക്കിലെ മെഡിക്കല്‍ സ്റ്റോറുകള്‍ കേന്ദ്രീകരിച്ച്‌ നടത്തിയ പരിശോധനയില്‍ പള്‍സ് ഓക്സീമീറ്ററുകള്‍ ബില്ല് നല്‍കാതെ വില്‍പ്പന നടത്തിയതായി കണ്ടെത്തി. കൊട്ടാരക്കരയിലെ കരീപ്ര, കൊട്ടാരക്കര, മൈലം, …

Read More »

കണ്ണില്ലാത്ത ക്രൂരത, ഐസിയുവില്‍ വച്ച്‌ കോവിഡ് രോഗിയായ അമ്മയെ ജീവനക്കാര്‍ ലൈംഗികമായി പീഡിപ്പിച്ചു; മരണത്തിന് പിന്നാലെ മകളുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ…

കോവിഡ് ബാധിച്ച്‌ മരിച്ച 45കാരി ആശുപത്രിയില്‍ ചികിത്സയിലിരിക്കേ ലൈംഗികാതിക്രമത്തിന് ഇരയായതായി മകളുടെ പരാതി. അമ്മയുടെ മരണത്തിന് പിന്നാലെ മകള്‍ സോഷ്യല്‍മീഡിയയിലുടെയാണ് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയത്. സംഭവത്തില്‍ ദേശീയ വനിതാ കമ്മീഷന്‍ അന്വേഷണം നടത്താന്‍ ബിഹാര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. പറ്റ്‌നയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കേയാണ് സംഭവം. ചൊവ്വാഴ്ചയാണ് അമ്മയ്ക്ക് ഉണ്ടായ ദുരനുഭവം സോഷ്യല്‍മീഡിയയിലുടെ മകള്‍ വെളിപ്പെടുത്തിയത്. ആശുപത്രിയിലെ മൂന്നോ നാലോ ജീവനക്കാര്‍ ചേര്‍ന്ന് തന്നെ ലൈംഗികാതിക്രമത്തിന് ഇരയാക്കി എന്ന് 45 കാരി പറഞ്ഞതായാണ് …

Read More »

അട്ടപ്പാടി മേഖലയില്‍ വാക്സിന്‍ ക്യാമ്ബുകള്‍ക്ക് തുടക്കമായി…

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി അട്ടപ്പാടി മേഖലയില്‍ കോവിഡ് വാക്സിനേഷന്‍ ക്യാമ്ബുകള്‍ക്ക് തുടക്കമായതായി ഒറ്റപ്പാലം സബ് കലക്ടറും അട്ടപ്പാടി നോഡല്‍ ഓഫീസറുമായ അര്‍ജുന്‍പാണ്ഡ്യന്‍ പറഞ്ഞു. പട്ടികവര്‍ഗ വിഭാഗക്കാരിലേക്ക് കൂടുതലായി വാക്സിന്‍ എത്തിക്കുന്നതിനായി ഊരുകള്‍ കേന്ദ്രീകരിച്ചാണ് വാക്സിന്‍ ക്യാമ്ബുകള്‍ നടത്തുന്നത്. കൂടാതെ അഗളി, ഷോളയൂര്‍, പുതൂര്‍, ആനക്കട്ടി, കോട്ടത്തറ എന്നിവിടങ്ങളിലെ പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലും വാക്സിനേഷന്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. വരും ദിവസങ്ങളില്‍ ക്യാമ്ബുകള്‍ സജീവമാക്കി കൂടുതല്‍ പേരിലേക്ക് വാക്സിന്‍ എത്തിക്കാനാണ് ശ്രമം. ട്രൈബല്‍ വിഭാഗത്തില്‍ നിന്നായി …

Read More »

കാലം സാക്ഷി, ചരിത്രം സാക്ഷി: പിണറായി വിജയന്‍ തുടര്‍ച്ചയായ രണ്ടാം തവണയും കേരള മുഖ്യമന്ത്രി

കാലം സാക്ഷി, ചരിത്രം സാക്ഷി. പിണറായി വിജയന്‍ വീണ്ടും കേരള മുഖ്യമന്ത്രി. തു​ട​ര്‍​ഭ​ര​ണ​മെ​ന്ന ച​രി​ത്രം ര​ചി​ച്ച്‌, കേ​ര​ള​ത്തി​ന്‍റെ മു​ഖ്യ​മ​ന്ത്രി​യാ​യി പി​ണ​റാ​യി വി​ജ​യ​ന്‍ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് അ​ധി​കാ​ര​മേ​റ്റു. തി​രു​വ​ന​ന്ത​പു​രം സെ​ന്‍​ട്ര​ല്‍ സ്റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ ഗ​വ​ര്‍​ണ​ര്‍ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന്‍ സ​ത്യ​വാ​ച​കം ചൊ​ല്ലി​കൊ​ടു​ത്തു. പി​ണ​റാ​യി​ക്കൊ​പ്പം മ​റ്റു മ​ന്ത്രി​മാ​രും സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് അ​ധി​ കാ​ര​മേ​ല്‍​ക്കു​ക​യാ​ണ്. ച​ട​ങ്ങി​ല്‍ ഇ​ട​തു​പ​ക്ഷ​ത്തു​നി​ന്നു​ള്ള 99 എം​എ​ല്‍​എ​മാ​രും പ​ങ്കെ​ടു​ത്തു. അ​തേ​സ​മ​യം, പ്ര​തി​പ​ക്ഷം വി​ട്ടു​നി​ന്നു. നേ​ര​ത്തേ, പ്ര​മു​ഖ സം​ഗീ​ത​ജ്ഞ​ര്‍ അ​ണി​നി​ര​ന്ന ന​വ​കേ​ര​ള …

Read More »

ഭീകരതക്കെതിരെയുള്ള പോരാട്ടത്തിന് ഇനി ഇരട്ടി കരുത്തുമായി കവചിത വാഹനം ജമ്മു കശ്മീര്‍ പോലീസ് സേനയ്ക്ക് കൈമാറി…

ഭീകരതക്കെതിരെയുള്ള പോരാട്ടത്തിന് ഇനി ഇരട്ടി കരുത്ത്. ജമ്മു കശ്മീര്‍ പോലീസ് സേനയ്ക്ക് കവചിത വാഹനം കൈമാറി. പരിശോധകള്‍ക്ക് പോകുമ്ബോള്‍ ഭീകരാക്രമങ്ങളില്‍ നിന്നും രക്ഷനേടാനായാണ് ജമ്മു കശ്മീര്‍ പോലീസ് സേനയ്ക്ക് കവചിത വാഹനം നല്‍കിയത്. ജമ്മുകശ്മീര്‍ പോലീസ് മേധാവി ദില്‍ബാഗ് സിംഗാണ് വാഹനം കൈമാറിയത്. ജമ്മുമേഖലാ പോലീസ് മേധാവി മുകേഷ് സിംഗ് വാഹനം ഏറ്റുവാങ്ങി. ഒളിഞ്ഞിരിക്കുന്ന ഭീകരരെ കണ്ടെത്താനായി ആദ്യം തെരച്ചിലിനിറങ്ങുക കശ്മീര്‍ പോലീസാണ്. പോലീസ് വിവരം അറിയിക്കുന്നത് അനുസരിച്ചാണ് സിആര്‍പിഎഫ് …

Read More »

സം​ശ​യ​രോ​ഗം: കൊല്ലത്ത് ഭാ​ര്യ​യെ​യും ര​ണ്ടു മ​ക്ക​ളെ​യും വി​ഷം കു​ത്തി​വ​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ കേ​സ് ; ഗൃ​ഹ​നാ​ഥ​നെ ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങി ചോ​ദ്യം ചെ​യ്യും….

ഭാ​ര്യ​യെ​യും ര​ണ്ടു മ​ക്ക​ളെ​യും വി​ഷം കു​ത്തി​വ​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ റി​മാ​ന്‍​ഡി​ലാ​യ ഗൃ​ഹ​നാ​ഥ​നെ ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങി ചോ​ദ്യം ചെ​യ്യു​മെ​ന്നു കു​ണ്ട​റ സി​ഐ. മ​ണ്‍​ട്രോ തു​രു​ത്ത് പെ​രു​ങ്ങാ​ലം എ​റോ​പ്പി​ല്‍ വീ​ട്ടി​ല്‍ എ​ഡ്വേ​ര്‍​ഡി​നെ​യാ​ണ് (40) ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങു​ന്ന​ത്. ഭാ​ര്യ വ​ര്‍​ഷ (26), മ​ക്ക​ളാ​യ അ​ലൈ​ന്‍ , ആ​ര​വ് എ​ന്നി​വ​രെ​യാ​ണ് വി​ഷം കു​ത്തി​വ​ച്ച്‌ കൊ​ല​പ്പെ​ടു​ത്തി​യ​ത്. മേ​യ് 11-നാ​യി​രു​ന്നു സം​ഭ​വം നടന്നത്. സം​ശ​യ​രോ​ഗ​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ന് ഇ​ട​യാ​ക്കി​യ​തെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. കു​ടും​ബ വീ​ട്ടി​ല്‍ താ​മ​സി​ച്ചു വ​ന്ന വ​ര്‍​ഷ​യെ സം​ഭ​വ …

Read More »