Breaking News

ബ്ലാക്ക്ഫംഗസിനൊപ്പം വൈറ്റ് ഫംഗസും; ഭീതി കൂട്ടി മഹാമാരിക്കാലം; നാല് കേസുകള്‍ റിപ്പോർ ചെയ്തു…

രാജ്യത്തുടനീളം വര്‍ദ്ധിച്ചുവരുന്ന കൊറോണ വൈറസ് കേസുകള്‍ക്കിടയില്‍, ബീഹാര്‍ ഉള്‍പ്പെടെ ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ബ്ലാക്ക് ഫംഗസ് അണുബാധയുടെ കേസുകളും വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്.

എന്നാല്‍ ഇപ്പോള്‍ ബീഹാറിലെ പാറ്റ്‌നയില്‍ ബ്ലാക്ക്ഫംഗസിനോടൊപ്പം വൈറ്റ് ഫംഗസും കണ്ടെത്തിയിരിക്കുകയാണ്. കറുത്ത ഫംഗസിനേക്കാള്‍ അപകടകരമെന്ന് കരുതപ്പെടുന്ന വൈറ്റ് ഫംഗസ് അണുബാധയുടെ നാല് കേസുകള്‍

ബീഹാറിലെ പട്‌നയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. രോഗബാധിതരില്‍ ഒരാള്‍ പട്‌നയില്‍ നിന്നുള്ള പ്രശസ്ത ഡോക്ടറാണ്. ആരോഗ്യ വിദഗ്ധരുടെ അഭിപ്രായത്തില്‍, വൈറ്റ് ഫംഗസ് അണുബാധ ബ്ലാക്ക് ഫംഗസ് അണുബാധയേക്കാള്‍ അപകടകരമാണ്.

കാരണം ഇത് ശ്വാസകോശത്തെയും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളെയും നഖങ്ങള്‍, ചര്‍മ്മം, ആമാശയം, വൃക്ക, തലച്ചോറ്, സ്വകാര്യ ഭാഗങ്ങള്‍, വായ എന്നിവയേയും ബാധിക്കുന്നുണ്ട്. വൈറ്റ് ഫംഗസ് ശ്വാസകോശത്തെയും ബാധിക്കുന്നുവെന്നും രോഗബാധിതനായ

വ്യക്തിക്ക് എച്ച് ആര്‍ സി ടി നടത്തുമ്പോള്‍ COVID-19 ന് സമാനമായ അണുബാധയാവന്നുമെന്നാണ് ഡോക്ടര്‍മാര്‍ അഭിപ്രായപ്പെടുന്നത്. അതേസമയം, ബ്ലാക്ക് ഫംഗസ് അല്ലെങ്കില്‍ സൈഗോമൈക്കോസിസ് എന്നും അറിയപ്പെടുന്ന

മ്യൂക്കോമൈക്കോസിസ് ഒരു കൂട്ടം പൂപ്പല്‍ മൂലമാണ് ഉണ്ടാവുന്നത്. സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്റെ കണക്കനുസരിച്ച് ഈ ഫംഗസുകള്‍ പരിസ്ഥിതിയില്‍, പ്രത്യേകിച്ച് മണ്ണിലും, ഇലകള്‍,

കമ്പോസ്റ്റ് കൂമ്പാരങ്ങള്‍ അല്ലെങ്കില്‍ ചീഞ്ഞ മരം പോലുള്ള ജൈവവസ്തുക്കളിലും ജീവിക്കുന്നു. വിദഗ്ദ്ധരുടെ അഭിപ്രായത്തില്‍, ചികിത്സിച്ചില്ലെങ്കില്‍ മ്യൂക്കോമൈക്കോസിസ് വളരെ അപകടകരമാണ്.

ഇതിന്റെ ചില ലക്ഷണങ്ങള്‍ എന്തൊക്കെയെന്ന് നമ്മളോരോരുത്തരും അറിഞ്ഞിരിക്കേണ്ടതാണ്. തലവേദന, മുഖത്തേക്കിറങ്ങുന്ന പ്രത്യേക വേദന, മൂക്കിന് വശത്തായി വേദന, കണ്ണിന്റെ കാഴ്ച കുറയുകയോ വേദനയോ,

കവിളുകള്‍ നീര് വന്ന് വീര്‍ക്കുന്നത്, കണ്ണുകള്‍ കറുത്ത നിറമാവുന്നു, മൂക്കില്‍ നിന്നും കറുത്ത നിറത്തിലുള്ള ദ്രാവകം, ഛര്‍ദ്ദിക്കുമ്പോള്‍ രക്തം കാണുന്നത് എന്നിവയാണ് ബ്ലാക്ക്ഫംഗസിന്റെ ലക്ഷണങ്ങള്‍.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …