Breaking News

Breaking News

ഭൂചലനത്തെ തുടർന്ന് കാണാതായ ഘാന ഫൂട്ബോൾ താരം ക്രിസ്റ്റ്യൻ അറ്റ്സു മരിച്ചു

അങ്കാറ: തുർക്കിയിലുണ്ടായ ഭൂചലനത്തെ തുടർന്ന് കാണാതായ ഘാന ഫുട്ബോൾ താരം ക്രിസ്റ്റ്യൻ അറ്റ്സു മരിച്ചുവെന്ന് റിപ്പോർട്ടുകൾ. അറ്റ്സുവിന്റെ മൃതദേഹം കണ്ടെത്തിയതായി ഏജന്‍റ് സ്ഥിരീകരിച്ചുവെന്ന് തുർക്കി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. തുർക്കിഷ് ക്ലബ് ഹറ്റായസ്പോറിന് വേണ്ടിയാണ് അറ്റ്സു കളിച്ചുകൊണ്ടിരുന്നത്. ഈ മാസം ആറിന് നടന്ന ലോകത്തെ നടുക്കിയ ഭൂചലനത്തിൽ അറ്റ്സു താമസിച്ചിരുന്ന അപ്പാർട്ട്മെന്റ് തകർന്നിരുന്നു. ഇതിന് ശേഷം അറ്റ്സുവിനെ കാണാതാവുകയായിരുന്നു. തുടക്കത്തിൽ താരത്തെ രക്ഷപ്പെടുത്തിയതായി റിപ്പോർട്ടുകളുണ്ടായിരുന്നുവെങ്കിലും അധികൃതർ അത് നിഷേധിക്കുകയായിരുന്നു. തുടർന്ന് …

Read More »

രാജ്യത്തെ 10 അതീവ സുരക്ഷാ മേഖലകളിൽ കൊച്ചിയും; ഉത്തരവിറക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം

ന്യൂഡല്‍ഹി: രാജ്യത്തെ അതീവ സുരക്ഷാമേഖലകളിലൽ ഉൾപ്പെട്ട് കൊച്ചി. ആറ് സംസ്ഥാനങ്ങളും ആൻഡമാൻ നിക്കോബാർ ദ്വീപുകളും ഉൾപ്പെടുന്ന 10 സ്ഥലങ്ങളെ അതീവ സുരക്ഷാ മേഖലകളാക്കി പ്രഖ്യാപിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ഉത്തരവിറക്കിയത്. കുണ്ടന്നൂർ മുതൽ എം.ജി റോഡ് വരെയുള്ള പ്രദേശമാണ് കൊച്ചിയിലെ അതീവ സുരക്ഷാ മേഖലയായി പ്രഖ്യാപിച്ചത്. ഇത്തരം പ്രദേശങ്ങൾ കർശന നിയന്ത്രണങ്ങൾക്ക് വിധേയമായേക്കാം. രാജസ്ഥാൻ, മധ്യപ്രദേശ്, ബീഹാർ എന്നിവിടങ്ങളിൽ നിന്നു രണ്ട് മേഖലകൾ വീതവും തെലങ്കാന, ഛത്തീസ്ഗഡ്, ആൻഡമാൻ നിക്കോബാർ …

Read More »

രാജ്യത്തെ 10 അതീവ സുരക്ഷാ മേഖലകളുടെ പട്ടികയില്‍ കൊച്ചിയും

ന്യൂ ഡൽഹി: രാജ്യത്തെ പത്ത് അതീവ സുരക്ഷാ മേഖലകളിൽ കൊച്ചിയും. കൊച്ചി കുണ്ടന്നൂര്‍ മുതല്‍ എംജി റോഡ് വരെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അതീവ സുരക്ഷാ മേഖലയില്‍ ഉള്‍പ്പെടുത്തിയത്. തെലങ്കാന, രാജസ്ഥാൻ, ഛത്തീസ്ഗഡ്, മധ്യപ്രദേശ്, ബീഹാർ, ആൻഡമാൻ നിക്കോബാർ ദ്വീപ് എന്നിവിടങ്ങളിലാണ് മറ്റു സ്ഥലങ്ങൾ. ഈ മേഖലകളില്‍ ഔദ്യോഗിക സുരക്ഷാ നിയമം ബാധകമാണ്. കൊച്ചിന്‍ ഷിപ്പ്യാര്‍ഡ്, കണ്ടെയ്‌നര്‍ ഫ്രൈറ്റ് സ്റ്റേഷന്‍, നേവല്‍ ജട്ടി, കേന്ദ്രീയ വിദ്യാലയം, കൊങ്കണ്‍ സ്‌റ്റോറേജ് ഓയില്‍ …

Read More »

കാലാവധി കഴിഞ്ഞു; ചിന്തയെ നീക്കണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് പരാതി

തിരുവനന്തപുരം: സംസ്ഥാന യുവജന കമ്മിഷൻ അദ്ധ്യക്ഷ ചിന്ത ജെറോമിനെ തൽസ്ഥാനത്ത് നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് ഗവർണർക്ക് പരാതി നൽകി യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വിഷ്ണു സുനിൽ. അനുവദനീയമായതിലും അധികം കാലം പദവിയില്‍ തുടരുകയും അധികാര ദുര്‍വിനിയോഗം നടത്തുകയും ചെയ്തുവെന്നാരോപിച്ചാണ് പരാതി. യുവജനങ്ങളുടെ നൈപുണ്യം പരിപോഷിപ്പിക്കുക, മികച്ച വിദ്യാഭ്യാസത്തിനായി അവരെ സജ്ജരാക്കുക, യുവാക്കളെ ശാക്തീകരിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് 2014ല്‍ കേരള സംസ്ഥാന യുവജന കമ്മിഷൻ സ്ഥാപിതമായത്. 04-10-2016 നാണ് ചിന്താ ജെറോമിന്‍റെ …

Read More »

ഇന്ത്യയിലേക്ക് കൂടുതൽ ചീറ്റകൾ; ദക്ഷിണാഫ്രിക്കയിൽ നിന്ന് എത്തിച്ചത് 12 എണ്ണത്തെ

ഗ്വാളിയോർ: 12 പുതിയ ചീറ്റകളെ ദക്ഷിണാഫ്രിക്കയിൽ നിന്ന് മധ്യപ്രദേശിലെ ഗ്വാളിയോറിൽ എത്തിച്ചു. 7 ആൺ ചീറ്റകളും 5 പെൺ ചീറ്റകളും ആണ് എത്തിയത്. വലിയ കൂടുകളിലാക്കി ശാന്തമാക്കാൻ പ്രത്യേക ഉറക്ക മരുന്നുകൾ നൽകിയാണ് എത്തിച്ചത്. ഇന്ത്യൻ വ്യോമസേനയുടെ സി-17 ഗ്ലോബ് മാസ്റ്റർ വിമാനത്തിലാണ് ചീറ്റകളെ കൊണ്ടുവന്നത്. ഇതോടെ രാജ്യത്ത് എത്തിച്ച ചീറ്റപ്പുലികളുടെ എണ്ണം 20 ആയി. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം എം-17 ഹെലികോപ്റ്ററിൽ ചീറ്റകളെ കുനോ നാഷണൽ പാർക്കിലേക്ക് കൊണ്ടുപോകും. …

Read More »

‘നൻപകല്‍ നേരത്ത് മയക്കം’ ഒടിടിയിലേക്ക്; റിലീസ് തീയതി പ്രഖ്യാപിച്ചു

സമീപകാലത്ത് ഏറ്റവും കൂടുതൽ ശ്രദ്ധയാകര്‍ഷിച്ച ചിത്രങ്ങളിൽ ഒന്നാണ് മമ്മൂട്ടിയുടെ ‘നൻപകൽ നേരത്ത് മയക്കം’. മമ്മൂട്ടിയും ലിജോ ജോസ് പെല്ലിശ്ശേരിയും ഒന്നിച്ചപ്പോൾ മികച്ചൊരു സിനിമയാണ് പ്രേക്ഷകർക്ക് ലഭിച്ചത്. കേരള രാജ്യാന്തര ചലച്ചിത്ര മേളയിൽ മികച്ച സ്വീകാര്യത ലഭിച്ചതിന് മമ്മൂട്ടി നന്ദി അറിയിച്ചിരുന്നു. ചിത്രം ഒ.ടി.ടിയിലേക്ക് വരുന്നു എന്നതാണ് ഏറ്റവും പുതിയ വാർത്ത. ഫെബ്രുവരി 23 മുതൽ ചിത്രം നെറ്റ്ഫ്ലിക്സിൽ സ്ട്രീമിംഗ് ആരംഭിക്കും. തേനി ഈശ്വറാണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്. തമിഴ് ഭാഷയും …

Read More »

മദ്യപിച്ച് ബിരിയാണി കഴിച്ച് മോഷണം; പൊലീസെത്തുമ്പോൾ കൂർക്കം വലിച്ചുറങ്ങി കള്ളൻ

ചെന്നൈ: മോഷ്ടിക്കാൻ എത്തിയ വീട്ടിൽ മദ്യപിച്ച് ബിരിയാണി കഴിച്ച് ഉറങ്ങിയ കള്ളനെ പിടികൂടി പൊലീസ്. ശിവഗംഗ തിരുപ്പത്തൂരിനടുത്ത് മധുവിക്കോട്ടൈയിൽ വെങ്കിടേശന്‍റെ പൂട്ടിയിട്ട വീട്ടിൽ കവർച്ച നടത്തിയ രാമനാഥപുരം സ്വദേശി സ്വാതി തിരുനാഥനാണ് (27) അറസ്റ്റിലായത്. മദ്യപിച്ചെത്തിയ സ്വാതി തിരുനാഥൻ മേൽക്കൂരയുടെ ഓടിളക്കിയാണ് അകത്തേക്ക് കടന്നത്. തുടർന്ന് പിച്ചള, വെള്ളി പാത്രങ്ങൾ, ഫാനുകൾ മുതലായവ മോഷ്ടിച്ച് കിടപ്പുമുറിയിൽ കൂട്ടിയിട്ടു. ഇതിനിടെ കൈയിലുണ്ടായിരുന്ന മദ്യവും ബിരിയാണിയും കഴിച്ചു. ക്ഷീണം തോന്നിയപ്പോൾ ഉറങ്ങി. വീടിന്‍റെ …

Read More »

ഗാന്ധിയന്‍ വി പി രാജഗോപാലിന് ജപ്പാന്റെ സമാധാന സമ്മാനം; ലഭിക്കുക 1.23 കോടി

ന്യൂഡൽഹി: ഏകതാ പരിഷത്ത് സ്ഥാപകനും പ്രമുഖ ഗാന്ധിയനുമായ പി.വി രാജഗോപാലിന് ജപ്പാനിലെ നിവാനോ പീസ് ഫൗണ്ടേഷൻ ഏർപ്പെടുത്തിയ സമാധാന സമ്മാനം. രണ്ടുകോടി യെൻ (ഏകദേശം 1,23,57,286 രൂപ) ആണ് സമ്മാനത്തുക. നീതി, സമാധാനം എന്നീ മേഖലകളിൽ അദ്ദേഹം നൽകിയ അസാധാരണമായ സേവനത്തിനുള്ള അംഗീകാരമായാണ് അവാർഡ് നൽകുന്നതെന്ന് ഫൗണ്ടേഷൻ വാർത്താക്കുറിപ്പിൽ അറിയിച്ചു. സമാധാനപരമായ മാർഗങ്ങളിലൂടെ രാജ്യത്തെ ദരിദ്രരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും അവകാശങ്ങൾക്കായി പ്രവർത്തിക്കുകയും തുല്യ മാനുഷിക അന്തസ്സ് ഉറപ്പാക്കാൻ പരിശ്രമിക്കുകയും ചെയ്യുന്ന സമർപ്പിത …

Read More »

മുഖ്യമന്ത്രിയുടെ സന്ദർശനം; തൃത്താലയിൽ യൂത്ത് കോൺഗ്രസ് നേതാവ് കരുതൽ തടങ്കലിൽ

പാലക്കാട്: മുഖ്യമന്ത്രി പിണറായി വിജയന്റെ സന്ദർശനത്തിന്‍റെ ഭാഗമായി തൃത്താലയിൽ യൂത്ത് കോൺഗ്രസ് നേതാവ് കരുതൽ തടങ്കലിൽ. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി എ കെ ഷാനിബിനെയാണ് പൊലീസ് അറസ്റ്റ് ചെയ്ത് കരുതൽ തടങ്കലിലാക്കിയത്. രാവിലെ 6 മണിയോടെയാണ് ഷാനിബിനെ ചാലിശ്ശേരി പൊലീസ് വീട്ടിൽ നിന്ന് കൊണ്ടുപോയത്. സിആർപിസി സെക്ഷൻ 151 പ്രകാരം ഷാനിബ് കരുതൽ തടങ്കലിലാണെന്ന് പൊലീസ് വിശദീകരിച്ചു. കൂടുതൽ പേരെ കരുതൽ തടങ്കലിലാക്കണോ എന്ന് അന്വേഷിച്ച് വരികയാണെന്നും പൊലീസ് …

Read More »

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് യൂട്യൂബ് ചാനല്‍ പാടില്ലെന്ന് ഉത്തരവ്

തിരുവനന്തപുരം: സർക്കാർ ജീവനക്കാർ സ്വന്തമായി യൂട്യൂബ് ചാനൽ തുടങ്ങരുതെന്ന് സർക്കാർ. ആളുകൾ ചാനൽ സബ്സ്ക്രൈബ് ചെയ്യുമ്പോൾ, ഉദ്യോഗസ്ഥന് അതിൽ നിന്ന് വരുമാനം ലഭിക്കും. ഇത് ജീവനക്കാരുടെ പെരുമാറ്റച്ചട്ടത്തിന് എതിരാണ്. യൂട്യൂബ് ചാനൽ തുടങ്ങാൻ അനുമതി തേടി അഗ്നിശമന സേനാംഗം നൽകിയ അപേക്ഷ തള്ളിക്കൊണ്ടാണ് ആഭ്യന്തര വകുപ്പിന്‍റെ ഉത്തരവ്. ഇന്‍റർനെറ്റിലോ സോഷ്യൽ മീഡിയയിലോ ഒരു വീഡിയോയോ ലേഖനമോ പോസ്റ്റ് ചെയ്യുന്നത് ഒരു വ്യക്തിഗത പ്രവർത്തനമായും സർഗ്ഗാത്മക സ്വാതന്ത്ര്യമായും കണക്കാക്കാമെങ്കിലും, ഒരു നിശ്ചിത …

Read More »