Breaking News

Breaking News

എണ്ണിയത് 1220 ജീവനക്കാർ; ശബരിമലയില്‍ ലഭിച്ചത് 10 കോടിയുടെ നാണയങ്ങള്‍

പത്തനംതിട്ട: ശബരിമല ഭണ്ഡാരത്തിലെ നാണയങ്ങൾ എണ്ണി തീർന്നു. 10 കോടി രൂപയുടെ നാണയങ്ങളാണുണ്ടായിരുന്നത്. രണ്ട് ഘട്ടങ്ങളിലായി 1,220 ജീവനക്കാരാണ് നാണയങ്ങൾ എണ്ണിയത്. നോട്ടും നാണയവും മഞ്ഞളും ഭസ്മവും എല്ലാം കൂടിക്കലർന്നിരുന്നു. നാണയം എണ്ണാൻ ഇതെല്ലാം വേർതിരിക്കേണ്ടിവന്നു. ശ്രീകോവിലിന് മുന്നിലെ കാണിക്കയില്‍ നിന്ന് കണ്‍വെയര്‍ ബെല്‍റ്റിലൂടെ വരുന്ന പണവും ശബരീപീഠംമുതല്‍ വിവിധ ഭാഗങ്ങളിലായുള്ള 145 വഞ്ചികളിലെയും മഹാകാണിക്കയിലെയും പണവുമാണ് ഭണ്ഡാരത്തിൽ എത്തുന്നത്. പ്രീ-സീസൺ മാസ പൂജകള്‍ മുതലുള്ള നാണയങ്ങളാണിവ.

Read More »

കെപിസിസി നിര്‍വാഹകസമിതിയോഗം ഇന്ന്; ഇന്ധന സെസിൽ തുടർ സമരപരിപാടികൾ ചർച്ചയാകും

കൊച്ചി: കെ.പി.സി.സി നിർവാഹക സമിതി യോഗം ഇന്ന് കൊച്ചിയിൽ ചേരും. ഫണ്ട് ശേഖരണ പദ്ധതിയായ 138 ചലഞ്ചും ബൂത്തുതല ഭവനസന്ദർശന പരിപാടിയായ ‘ഹാത്ത് സേ ഹാത്ത് അഭിയാൻ’ കാമ്പയിനും വിജയിപ്പിക്കുന്നത് ചർച്ച ചെയ്യാനാണ് യോഗം. ഇന്ധന സെസ് സംബന്ധിച്ച തുടർ സമരപരിപാടികൾ യോഗത്തിൽ തീരുമാനിക്കും. പാർട്ടി പുനഃസംഘടനയും യോഗത്തിൽ ചർച്ചയാകും. ബജറ്റിനെതിരെയുള്ള പ്രതികരണങ്ങളിൽ പ്രതിപക്ഷ നേതാവും കെ.പി.സി.സി പ്രസിഡന്‍റും വ്യത്യസ്ത അഭിപ്രായങ്ങൾ പ്രകടിപ്പിച്ചത് അണികൾക്കിടയിൽ ആശയക്കുഴപ്പമുണ്ടാക്കിയെന്ന് യോഗത്തിൽ വിമർശനമുയരും. രാവിലെ …

Read More »

കേന്ദ്രമന്ത്രി വി.മുരളീധരന്റെ വീടിന് നേരെയുണ്ടായ ആക്രമണം; പ്രതി അറസ്റ്റിൽ

തിരുവനന്തപുരം: കേന്ദ്രമന്ത്രി വി. മുരളീധരന്‍റെ വീട് ആക്രമിച്ച പ്രതി പിടിയിൽ. കണ്ണൂർ പയ്യന്നൂർ സ്വദേശി ഏടാട്ട് ചീരാക്കൽ പുത്തൂർ ഹൗസിൽ മനോജ് (46) ആണ് അറസ്റ്റിലായത്. ഏറെ നാളായി മാനസിക വെല്ലുവിളി നേരിടുന്ന ഇയാൾ 10 വർഷം മുമ്പ് ശ്രീകാര്യത്തും വഞ്ചിയൂരിലുമായി താമസിച്ചിരുന്നു. നേരത്തെ ആനന്ദഭവൻ ഹോട്ടലിൽ ജീവനക്കാരനായി ജോലി ചെയ്തിരുന്നു. തമ്പാനൂരിൽ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്.

Read More »

ക്യാൻസർ ബാധിതനായ 9 വയസുകാരൻ്റെ ആഗ്രഹം സഫലീകരിച്ച് രാം ചരൺ

ഹൈദരാബാദ് : തെന്നിന്ത്യൻ സൂപ്പർ താരമാണ് രാം ചരൺ. കേരളത്തിലും താരത്തിന് നിരവധി ആരാധകരുണ്ട്. രാം ചരണിന്‍റെ സിനിമകൾക്ക് മലയാളികൾ നൽകിയ സ്വീകരണം അതിന് തെളിവാണ്. കാൻസർ ബാധിതനായ ഒരു കുട്ടി ആരാധകനെ കാണാൻ എത്തിയ രാം ചരണിന്‍റെ വാർത്തയും ചിത്രങ്ങളുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.  ഹൈദരാബാദിലെ സ്പർഷ് ആശുപത്രിയിൽ ചികിത്സയിലുള്ള ആരാധകനെയാണ് രാം ചരൺ സന്ദർശിച്ചത്. മേക്ക് എ വിഷ് ഫൗണ്ടേഷനിലൂടെയാണ് നടനെ കാണാനുള്ള ആഗ്രഹം ഒൻപത് …

Read More »

ഉമ്മൻ ചാണ്ടി ഇന്ന് ബെം​ഗളൂരുവിലേക്ക്; വിമാനമൊരുക്കി എഐസിസി

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും എം.എൽ.എയുമായ ഉമ്മൻചാണ്ടിയെ വിദഗ്ധ ചികിത്സയ്ക്കായി ഇന്ന് ബംഗളൂരുവിലേക്ക് കൊണ്ടുപോകും. നിലവിൽ നിംസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അദ്ദേഹത്തെ ന്യൂമോണിയ ഭേദമായതിനെ തുടർന്നാണ് ബെം​ഗളൂരുവിലേക്ക് മാറ്റുന്നത്. ന്യൂമോണിയ ബാധയെ തുടർന്ന് തിങ്കളാഴ്ചയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ന്യൂമോണിയ ഭേദമായാലുടൻ വിദഗ്ധ ചികിത്സയ്ക്കായി മാറ്റാനായിരുന്നു തീരുമാനം. ഉമ്മൻചാണ്ടിയെ എ.ഐ.സി.സിയാണ് ബംഗളൂരുവിലേക്ക് കൊണ്ടുവരുന്നത്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ നിർദേശപ്രകാരം കെ സി വേണുഗോപാൽ ഉമ്മൻചാണ്ടിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഞായറാഴ്ച …

Read More »

ഐഎസ്എൽ: ബ്ലാസ്റ്റേഴ്‌സിന് തോൽവി, തുടര്‍ച്ചയായ ആറാം ജയവുമായി ബെംഗളൂരു

ബെംഗളൂരു: കൊച്ചിയിലെ തോല്‍വിക്ക് കേരള ബ്ലാസ്‌റ്റേഴ്‌സിനോട് പകരംവീട്ടി ബെംഗളൂരു എഫ്‌സി. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ബെംഗളൂരുവിന്‍റെ വിജയം. തുടർച്ചയായ ആറാം ജയത്തോടെ ബെംഗളൂരു പ്ലേ ഓഫ് സാധ്യതകൾ സജീവമാക്കി. കളിയുടെ തുടക്കം മുതൽ ബെംഗളൂരുവിനായിരുന്നു മേൽക്കൈ. 32-ാം മിനിറ്റിൽ റോയ് കൃഷ്ണയാണ് ബെംഗളൂരുവിന്‍റെ വിജയ ഗോൾ നേടിയത്. ജാവിയർ ഹെർണാണ്ടസ് നൽകിയ പന്താണ് കൃഷ്ണ ഗോളാക്കിയത്. തോൽവിയോടെ എടികെ മോഹൻ ബഗാനും ഹൈദരാബാദ് എഫ്സിക്കുമെതിരായ മത്സരങ്ങൾ ബ്ലാസ്റ്റേഴ്സിന് നിർണായകമായി. 18 …

Read More »

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി: കെ.എസ്.യു വനിതാ നേതാവിനെതിരെ പുരുഷ പൊലീസിന്റെ അതിക്രമം

കൊച്ചി: മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കാനെത്തിയ കെ.എസ്.യു വനിതാ നേതാവിനെ പുരുഷ പൊലീസ് ആക്രമിച്ചു. കെ.എസ്.യു ജില്ലാ സെക്രട്ടറി മിവ ജോളിയെയാണ് പൊലീസ് ആക്രമിച്ചത്. കരിങ്കൊടിയുമായി ഓടിയെത്തിയ മിവയെ എസ്.ഐ കഴുത്തിന് കുത്തി പിടിച്ചു. പിന്നീട് വനിതാ പൊലീസ് എത്തി മിവയെ പിടികൂടി പൊലീസ് വാഹനത്തിൽ കയറ്റി. ഇതിനിടെ പുരുഷ പൊലീസുകാരും ഇടപെട്ടു. പൊലീസുകാർക്കെതിരെ നടപടി ആവശ്യപ്പെട്ട് ഡിസിസി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസ് മുഖ്യമന്ത്രിക്ക് കത്ത് അയച്ചിട്ടുണ്ട്. കൊച്ചിയിൽ രണ്ടിടത്ത് മുഖ്യമന്ത്രിക്കെതിരെ …

Read More »

റിസോർട്ട് വിവാദം; എല്ലാം മാധ്യമസൃഷ്ടിയെന്ന് ഇ.പി ജയരാജൻ

തിരുവനന്തപുരം: റിസോർട്ട് വിവാദത്തിൽ മാധ്യമങ്ങളെ കുറ്റപ്പെടുത്തി ഇ.പി ജയരാജൻ. തനിക്കെതിരെ ആരും ആരോപണമുന്നയിച്ചിട്ടില്ലെന്നും മാധ്യമങ്ങളാണ് വിവാദമുണ്ടാക്കുന്നതെന്നും ജയരാജൻ വിമർശിച്ചു. താൻ സാമ്പത്തിക നേട്ടമുണ്ടാക്കിയെന്ന് ആരും പറഞ്ഞിട്ടില്ല. വിവാദത്തിന് പിന്നിൽ ആരാണെന്ന് മാധ്യമങ്ങൾ കണ്ടെത്തണമെന്നും ഇ.പി ജയരാജൻ തിരുവനന്തപുരത്ത് പറഞ്ഞു. മടിയിൽ കനമുള്ളവനെ ഭയപ്പെടേണ്ടതുള്ളൂ, തനിക്കതില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തനിക്കെതിരെയുള്ള ആരോപണങ്ങൾ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. ബോംബ് സ്ഫോടനം വരെ നടന്നില്ലേയെന്നും ഇ.പി ജയരാജൻ ചോദിച്ചു. വ്യക്തിഹത്യയ്ക്ക് വേണ്ടി വാർത്തകൾ …

Read More »

സഖ്യം അധികാരത്തിൽ വന്നാൽ ത്രിപുരയിൽ മുഖ്യമന്ത്രി സ്ഥാനം സി.പി.എമ്മിനെന്ന് കോൺഗ്രസ്സ്

അഗര്‍ത്തല: ഇടത്-കോൺഗ്രസ് സഖ്യം അധികാരത്തിൽ വന്നാൽ ത്രിപുരയിൽ മുഖ്യമന്ത്രി സ്ഥാനം സി.പി.എമ്മിന് ലഭിക്കുമെന്ന് എ.ഐ.സി.സി. ജനറൽ സെക്രട്ടറി അജയ് കുമാർ. സഖ്യം അധികാരത്തിൽ വന്നാൽ സിപിഎമ്മിന്‍റെ മുതിർന്ന ഗോത്ര വർഗ നേതാവ് മുഖ്യമന്ത്രിയാകുമെന്ന് കൈലാശഹറിൽ നടന്ന സംയുക്ത റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെ അജയ് കുമാർ പറഞ്ഞു. ത്രിപുര, സിക്കിം, നാഗാലാൻഡ് എന്നീ സംസ്ഥാനങ്ങളുടെ ചുമതലയുള്ള എ.ഐ.സി.സി. സെക്രട്ടറിയാണ് അജയ് കുമാര്‍. സഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി ആരെന്ന ചോദ്യത്തില്‍ നിന്ന് …

Read More »

കോണ്‍ഗ്രസ് പ്ലീനറി സമ്മേളനം; കരട് സമിതിയിൽ ശശി തരൂരും

ദില്ലി: കോൺഗ്രസ് പ്ലീനറി സമ്മേളനത്തിന്‍റെ കരട് സമിതിയിൽ ശശി തരൂരും. പ്രവർത്തക സമിതിയിലേക്ക് തരൂരിനെ പരിഗണിക്കുമോ എന്ന അഭ്യൂഹങ്ങൾക്കിടെയാണ് പ്ലീനറി സമ്മേളനത്തിന്‍റെ ചുമതല നൽകിയിരിക്കുന്നത്. പ്രവർത്തക സമിതി പ്രവേശനം സംബന്ധിച്ച് ഹൈക്കമാൻഡ് ഇതുവരെ അന്തിമ നിലപാട് എടുത്തിട്ടില്ലെന്നാണ് സൂചന. കോൺഗ്രസ് പ്രസിഡന്‍റ് തിരഞ്ഞെടുപ്പിൽ തരൂരിന്റെ മത്സരവും വിമത നീക്കമായി കണ്ട സംസ്ഥാന പര്യടനവും തരൂരിനെ നേതൃത്വത്തിന്‍റെ കണ്ണിലെ കരടാക്കിയിരുന്നു. ജയറാം രമേശിന്‍റെ നേതൃത്വത്തിലുള്ള 21 അംഗ സമിതിയിൽ ശശി തരൂരിനെ …

Read More »