തിരുവനന്തപുരം: ന്യുമോണിയ ബാധയെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ആരോഗ്യനിലയിൽ പുരോഗതി. തുടർചികിത്സയ്ക്കായി ഉമ്മൻചാണ്ടിയെ ബംഗളൂരുവിലേക്ക് മാറ്റുമെന്ന് നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നുവെങ്കിലും ഉടൻ മാറ്റാൻ സാദ്ധ്യതയില്ലെന്നാണ് വിവരം. ന്യുമോണിയ, ചുമ, ശ്വാസതടസ്സം എന്നിവ പൂർണമായും ഭേദമായ ശേഷമായിരിക്കും ബംഗളൂരുവിലേക്ക് കൊണ്ട് പോവുക. നിംസ് ആശുപത്രിയിലെ ഒമ്പതംഗ പ്രത്യേക മെഡിക്കൽ സംഘമാണ് ഉമ്മൻചാണ്ടിയെ പരിചരിക്കുന്നത്. സർക്കാർ നിയമിച്ച ആറംഗ മെഡിക്കൽ സംഘവുമുണ്ട്. ഇരുപാർട്ടികളും തമ്മിൽ കൂടിയാലോചിച്ച് …
Read More »റിപ്പോ നിരക്ക് വർദ്ധിപ്പിച്ച് ആർബിഐ; 9 മാസത്തിനിടെ പലിശനിരക്ക് ഉയരുന്നത് ആറാം തവണ
ന്യൂഡൽഹി: ബാങ്കുകൾക്ക് നൽകുന്ന ഹ്രസ്വകാല വായ്പകളുടെ പലിശ നിരക്ക് റിസർവ് ബാങ്ക് (ആർബിഐ) വർദ്ധിപ്പിച്ചു. റിപ്പോ നിരക്ക് 0.25 ശതമാനം വർദ്ധിപ്പിച്ചതോടെ മൊത്തം നിരക്ക് 6.5 ശതമാനമായി ഉയർന്നു. ഇതോടെ ബാങ്കുകൾ ഭവന, വാഹന, വ്യക്തിഗത വായ്പകളുടെ പലിശ നിരക്ക് വർദ്ധിപ്പിക്കും. ഫലത്തിൽ വായ്പകളുടെ പ്രതിമാസ തിരിച്ചടവോ അല്ലെങ്കിൽ തിരിച്ചടവ് കാലയളവോ വർദ്ധിക്കും. ബാങ്ക് സ്ഥിര നിക്ഷേപ പലിശയും ഉയരാൻ സാധ്യതയുണ്ട്. ഒമ്പത് മാസത്തിനിടെ ഇത് ആറാം തവണയാണ് പലിശ …
Read More »കുട്ടികളിലെ ഡിജിറ്റല്‍ ആസക്തി മാറ്റുക ലക്ഷ്യം; എത്തുന്നു ‘ഡി-ഡാഡ്’
കണ്ണൂര്‍: കുട്ടികളിലെ ഡിജിറ്റൽ ആസക്തി മാറ്റാനും സുരക്ഷിതമായി ഇന്‍റർനെറ്റ് ഉപയോഗിക്കാൻ പഠിപ്പിക്കാനും കേരള പൊലീസിന്‍റെ ‘ഡി-ഡാഡ്’. സംസ്ഥാനത്ത് ഡിജിറ്റൽ ഡീ അഡിക്ഷൻ സെന്‍റർ (ഡി-ഡാഡ്) സ്ഥാപിക്കാൻ സോഷ്യല്‍ പോലീസിങ് ഡയറക്ടറേറ്റാണ് ഒരുങ്ങുന്നത്. കുട്ടികളിലെ അമിതമായ മൊബൈൽ ഫോൺ ഉപയോഗം, ഓൺലൈൻ ഗെയിം ആസക്തി, അശ്ലീല സൈറ്റുകൾ സന്ദർശിക്കൽ, സോഷ്യൽ മീഡിയയിൽ കൂടുതൽ സമയം ചെലവഴിക്കൽ, വ്യാജ ഷോപ്പിംഗ് സൈറ്റുകളിലൂടെ പണം നഷ്ടപ്പെടൽ എന്നിവ മാറ്റുകയാണ് കൗൺസിലിങ്ങിലൂടെ ലക്ഷ്യമിടുന്നത്. തിരുവനന്തപുരം, കൊല്ലം, …
Read More »സംസ്ഥാനത്തെ എഐ ക്യാമറകൾ കളത്തിലിറങ്ങുന്നു; പിഴ ഈടാക്കാനൊരുങ്ങി മോട്ടോർ വാഹന വകുപ്പ്
തിരുവനന്തപുരം: മോട്ടോർ വാഹന വകുപ്പിന്‍റെ ‘സേഫ് കേരള’ പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ റോഡുകളിൽ സ്ഥാപിച്ച 675 ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് (നിർമ്മിത ബുദ്ധി) ക്യാമറകളിലൂടെ കണ്ടെത്തുന്ന നിയമലംഘനങ്ങൾക്ക് പിഴ ഈടാക്കാനൊരുങ്ങി മോട്ടോർ വാഹന വകുപ്പ്. ഇതിനായി സംസ്ഥാന സർക്കാരിന്റെ അനുമതി തേടിയിട്ടുണ്ട്. അടുത്ത മന്ത്രിസഭാ യോഗത്തിൽ ഇക്കാര്യം പരിഗണിക്കുമെന്നാണ് വിവരം. അനുമതി ലഭിച്ചാൽ രണ്ടാഴ്ചയ്ക്കകം പിഴ ഈടാക്കിത്തുടങ്ങാനാണ് തീരുമാനം. കഴിഞ്ഞ ഏപ്രിൽ മുതൽ ക്യാമറകളിൽ നിന്ന് ദൃശ്യങ്ങൾ ശേഖരിക്കുന്നുണ്ടെങ്കിലും പ്രവർത്തനാനുമതി ലഭിക്കാത്തതിനാൽ …
Read More »വിദ്യാര്‍ഥികളെ ‘പോടാ’, ‘പോടീ’ എന്ന വിളി വേണ്ട; വിലക്കാനൊരുങ്ങി സർക്കാർ
പാലക്കാട്: സ്കൂളുകളിൽ അധ്യാപകർ വിദ്യാർത്ഥികളെ ‘പോടാ’, ‘പോടീ’ എന്ന് വിളിക്കുന്നത് വിലക്കാനൊരുങ്ങി സർക്കാർ. മുഖ്യമന്ത്രിക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് ഇത്തരം പ്രയോഗങ്ങൾ വിലക്കാൻ സർക്കാർ ആലോചിക്കുന്നത്. തിരുവനന്തപുരം ജില്ലയിലെ സ്കൂളുകൾക്ക് വിദ്യാഭ്യാസ ഉപഡയറക്ടർ ഇത്തരം പ്രയോഗങ്ങളെ വിലക്കിയതായി നിർദേശം നൽകിയിട്ടുണ്ട്. മറ്റ് ജില്ലകളിലും ഉടൻ നിർദേശമിറങ്ങും. വിദ്യാർത്ഥികളുടെ വ്യക്തിത്വത്തെ വ്രണപ്പെടുത്തുന്ന വാക്കുകൾ അധ്യാപകർ ഉപയോഗിക്കരുതെന്നും വിദ്യാർത്ഥികൾക്ക് മാതൃകയാകേണ്ട വാക്കുകളും പെരുമാറ്റവും മാത്രമുണ്ടാവാൻ പ്രത്യേകം ശ്രദ്ധിക്കണമെന്ന് എല്ലാ അധ്യാപകർക്കും നിർദ്ദേശം നൽകണമെന്നും …
Read More »സിറിയയിലെ ഭൂചലനം മുതലെടുത്തു; 20 ഓളം ഐഎസ് ഭീകരർ ജയിൽ ചാടി
അസാസ് (സിറിയ): ഭൂചലനത്തിൽ ജയിൽ മതിലുകൾ തകർന്നതിന് തൊട്ടുപിന്നാലെയുണ്ടായ കലാപത്തിൽ ഇസ്ലാമിക് സ്റ്റേറ്റ് ഭീകര സംഘടനയിലെ 20 തടവുകാർ ജയിൽ ചാടി. വടക്കുപടിഞ്ഞാറൻ സിറിയയിലെ തുർക്കി അതിർത്തിക്കടുത്തുള്ള റജോയിലെ ‘ബ്ലാക്ക് പ്രിസൺ’ എന്നറിയപ്പെടുന്ന സൈനിക ജയിലിന്‍റെ നിയന്ത്രണം പിടിച്ചെടുക്കാൻ തടവുകാർ കലാപം നടത്തിയപ്പോഴാണ് തീവ്രവാദികൾ രക്ഷപ്പെട്ടത്. ആകെ രണ്ടായിരത്തോളം തടവുകാരാണ് റജോയിലെ ജയിലിലുള്ളത്. ഇതിൽ 1,300 പേർ ഇസ്ലാമിക് സ്റ്റേറ്റുമായി (ഐഎസ്) ബന്ധമുള്ളവരാണ്. കുർദ് സേനയിൽ നിന്നുള്ള ആളുകളും ഇവിടെയുണ്ട്. …
Read More »ചാറ്റ് ജിപിടിയെ നേരിടാൻ ബാർഡിനെ പുറത്തിറക്കി ഗൂഗിൾ
ന്യൂയോർക്: യുവാക്കൾക്കിടയിലും വിദ്യാർത്ഥികൾക്കിടയിലും ശ്രദ്ധേയമായി മാറിയ ചാറ്റ്ബോട്ട് സംവിധാനമായ ചാറ്റ് ജിപിടി ഉയർത്തുന്ന ഭീഷണി മറികടക്കാൻ ‘ബാർഡ്’ എന്ന ചാറ്റ് ബോട്ടുമായി ഗൂഗിൾ. ആൽഫബെറ്റിന്‍റെയും ഗൂഗിളിന്‍റെയും സിഇഒ സുന്ദർ പിച്ചൈയാണ് ബാർഡ് പുറത്തിറക്കിയത്. ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് (എഐ) ഉപയോഗിച്ച് പ്രവർത്തിക്കുന്ന ബാർഡ് ഇപ്പോൾ വിശ്വസനീയമായ ടെസ്റ്റർമാർക്കാണ് ലഭ്യമാക്കുന്നത്. വരും ആഴ്ചകളിൽ എല്ലാ ആളുകൾക്കും ലഭ്യമാകുന്ന രീതിയിൽ ഉൾപ്പെടുത്തും. ഓപൺ എ.ഐ എന്ന ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ഗവേഷണ കമ്പനി 2022 നവംബറിൽ …
Read More »ഇന്ധന സെസ്; തീരുമാനം ഇന്നറിയാം, കുറച്ചാൽ ക്രെഡിറ്റ് പ്രതിപക്ഷത്തിനെന്ന് വിലയിരുത്തൽ
തിരുവനന്തപുരം: ഇന്ധന സെസ് കുറയ്ക്കണോ വേണ്ടയോ എന്ന കാര്യത്തിൽ ധനമന്ത്രിയുടെ തീരുമാനം ഇന്നറിയാം. രണ്ട് രൂപയുള്ള സെസ് 1 രൂപയാക്കി കുറക്കണം എന്നതായിരുന്നു എൽഡിഎഫിലെ ആദ്യ ചർച്ചകൾ. എന്നാൽ ഇപ്പോൾ ഇക്കാര്യത്തിൽ രണ്ട് അഭിപ്രായങ്ങളുണ്ട്. പ്രതിപക്ഷ എം.എൽ.എമാർ നിയമസഭാ കവാടത്തിൽ സത്യാഗ്രഹം നടത്തുന്നതിനാൽ, വെട്ടിക്കുറച്ചതിന്‍റെ ക്രെഡിറ്റ് പ്രതിപക്ഷത്തിനും ലഭിക്കുമെന്ന തരത്തിലാണ് ഇടതുമുന്നണിയിലെ ചർച്ച. സെസ് കുറയ്ക്കുന്നതിനെ ധനവകുപ്പ് എതിർക്കുന്നുമുണ്ട്. ബജറ്റിൻമേലുള്ള പൊതുചർച്ചയുടെ മറുപടിയായാണ് ധനമന്ത്രി നിലപാട് അറിയിക്കുക. സെസ് കുറച്ചില്ലെങ്കിൽ …
Read More »ഇന്ത്യൻ സൂപ്പർ ലീഗ്; ചെന്നൈയിനെ വീഴ്ത്തി ബ്ലാസ്റ്റേഴ്സ്
കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിൽ ബ്ലാസ്റ്റേഴ്സിനു തകർപ്പൻ ജയം. കൊച്ചിയിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് വിജയിച്ചത്. കാണികൾക്ക് മുന്നിൽ വലിയ പ്രതീക്ഷകളോടെ ഇറങ്ങിയ ബ്ലാസ്റ്റേഴ്സിനു ഞെട്ടിക്കുന്ന തുടക്കമാണ് ലഭിച്ചത്. കളിയുടെ രണ്ടാം മിനിറ്റിൽ തന്നെ ലീഡ് നേടി. നാസൽ എൽ ഖയാതിയാണ് ചെന്നൈയിന് വേണ്ടി ലീഡ് ഗോൾ നേടിയത്. ആദ്യ ഗോളിന്‍റെ ആഘാതത്തിൽ നിന്ന് കരകയറാൻ ബ്ലാസ്റ്റേഴ്സ് കുറച്ച് സമയമെടുത്തുവെങ്കിലും പിന്നീട് തകർപ്പൻ കളി തുടർന്നു. കളിയുടെ …
Read More »മികച്ച പ്രതികരണവുമായി ‘രോമാഞ്ചം’; ആദ്യ നാല് ദിവസം കൊണ്ട് നേടിയത് 4.35 കോടി
റിലീസിന് മുമ്പ് വലിയ പ്രേക്ഷക ശ്രദ്ധയോ ഹൈപ്പോ ഇല്ലാതെ എത്തി ബോക്സ് ഓഫീസ് കണക്കുകളെ അത്ഭുതപ്പെടുത്തുന്ന ധാരാളം ചിത്രങ്ങൾ മലയാളത്തിലടക്കം നിരവധി ഉണ്ടായിട്ടുണ്ട്. അത്തരം ചിത്രങ്ങളിലൊന്നാണ് നവാഗതനായ ജിത്തു മാധവൻ സംവിധാനം ചെയ്ത ‘രോമാഞ്ചം’. ഫെബ്രുവരി 3ന് കേരളത്തിൽ 146 സ്ക്രീനുകളിലായി റിലീസ് ചെയ്ത ചിത്രം, നൂണ്‍ ഷോകള്‍ക്ക് ശേഷം സാമൂഹ്യ മാധ്യമങ്ങളിലെ മികച്ച പ്രതികരണത്തോടെ മുന്നേറുകയാണ്. ആദ്യ നാല് ദിവസം കൊണ്ട് ചിത്രം 4.35 കോടി രൂപ നേടിയെന്നും …
Read More »