Breaking News

Business

ഫേസ്ബുക്കിൽ വീണ്ടും കൂട്ട പിരിച്ചുവിടൽ; 10,000 പേര്‍ക്ക് തൊഴിൽ നഷ്ടപ്പെടും

കാലിഫോര്‍ണിയ: വീണ്ടും കൂട്ട പിരിച്ചുവിടലുമായി ഫേസ്ബുക്ക്. ഈ വർഷം 10,000 പേർക്ക് കൂടി തൊഴിൽ നഷ്ടപ്പെടും. നിലവിലുള്ള 5,000 ഒഴിവുകളും നികത്തില്ല. കമ്പനിയുടെ ഘടന പരിഷ്കരിക്കുമെന്നും ഫേസ്ബുക്ക് ഉടമ മാർക്ക് സക്കർബർഗ് വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സക്കർബർഗ് പിരിച്ചുവിടൽ മുന്നറിയിപ്പിന്‍റെയും പുനഃസംഘടനയുടെയും വിശദാംശങ്ങൾ വെളിപ്പെടുത്തിയത്. ഫേസ്ബുക്കിനെ മികച്ച സാങ്കേതിക കമ്പനിയാക്കുന്നതിനും വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളിൽ ദീർഘകാല കാഴ്ചപ്പാടോടെ സാമ്പത്തിക പ്രകടനം മെച്ചപ്പെടുത്തുന്നതിനുമാണ് ഈ തീരുമാനമെന്ന് സക്കർബർഗ് പറഞ്ഞു. വരാനിരിക്കുന്ന മാറ്റങ്ങൾ …

Read More »

സംസ്ഥാനത്ത് സ്വർണ്ണവില ഉയർന്നു; പവന് കൂടിയത് 560 രൂപ

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വില വീണ്ടും ഉയർന്നു. ഇന്നലെയും സ്വർണവില ഉയർന്നിരുന്നു. ഇന്നലെ പവന് 240 രൂപയാണ് കൂടിയത്. ഇന്ന് പവന് 560 രൂപ കൂടി. ഇതോടെ ഒരു പവൻ സ്വർണത്തിന്‍റെ ഇന്നത്തെ വിപണി വില 42,520 രൂപയായി. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 1,840 രൂപയുടെ വർധനവാണ് സ്വർണ വിലയിൽ ഉണ്ടായത്.

Read More »

ഇന്ത്യയിൽ ആപ്പിൾ ഇതുവരെ നിയമിച്ചത് 1 ലക്ഷം പേരെ; 1.2 ലക്ഷം തൊഴിലവസരങ്ങൾ കൂടി സൃഷ്ടിക്കും

ന്യൂഡല്‍ഹി: അമേരിക്കൻ ടെക് ഭീമനായ ആപ്പിൾ ചൈന വിട്ട് ഇന്ത്യയെ തങ്ങളുടെ പ്രധാന ഉത്പ്പാദന കേന്ദ്രങ്ങളിലൊന്നാക്കാൻ ഒരുങ്ങുകയാണ്. ഐഫോണുകൾ ഉൾപ്പെടെയുള്ള ഉത്പ്പന്നങ്ങൾ ഇവിടെ തന്നെ നിർമ്മിക്കാൻ വിവിധ സംസ്ഥാനങ്ങളിൽ ഭീമൻ ഫാക്ടറികൾ സ്ഥാപിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. ഇതിന്‍റെ ഭാഗമായി കർണാടകയിൽ 300 ഏക്കർ സ്ഥലത്ത് ഫാക്ടറി നിർമിക്കാനൊരുങ്ങുകയാണ്. കഴിഞ്ഞ 19 മാസത്തിനുള്ളിൽ ആപ്പിൾ രാജ്യത്ത് ഒരു ലക്ഷം പേർക്ക് നേരിട്ട് തൊഴിൽ നൽകി. ഇതോടെ ഇലക്ട്രോണിക്സ് മേഖലയിൽ ഇന്ത്യയിൽ ഏറ്റവും …

Read More »

സിലിക്കൺ വാലി ബാങ്കിന് പിന്നാലെ സിഗ്നേച്ചർ ബാങ്കും; അമേരിക്കയിൽ വീണ്ടും ബാങ്ക് തകർച്ച

വാഷിങ്ടൺ: അമേരിക്കയിൽ വീണ്ടും ബാങ്ക് തകർച്ച. ന്യൂയോർക്കിലെ സിഗ്നേച്ചർ ബാങ്കാണ് തകർന്നത്. സിലിക്കൺ വാലി ബാങ്കിന്‍റെ തകർച്ചയ്ക്ക് ശേഷം, മറ്റൊരു ബാങ്ക് കൂടി തകർന്നത് ലോകമെമ്പാടുമുള്ള ബാങ്കിങ് ഓഹരികളിലെ ഇടിവിന് കാരണമായി. ഒരാഴ്ചയ്ക്കുള്ളിൽ രണ്ട് ബാങ്കുകൾ തകർന്നതോടെ ആഗോള സമ്പദ് വ്യവസ്ഥ വീണ്ടും മാന്ദ്യത്തിന്‍റെ ഭീതിയിലായി. കൂടുതൽ ബാങ്കുകൾ തകരാതിരിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കാൻ പ്രസിഡന്‍റ് ജോ ബൈഡൻ നിർദേശം നൽകി. 11,000 കോടിയിലധികം ആസ്തിയുള്ള സിഗ്നേച്ചർ ബാങ്കിന്‍റെ തകർച്ച …

Read More »

സിലിക്കൺ വാലി ബാങ്കിന് പിന്നാലെ സിഗ്നേച്ചർ ബാങ്കും; അമേരിക്കയിൽ വീണ്ടും ബാങ്ക് തകർച്ച

വാഷിങ്ടൺ: അമേരിക്കയിൽ വീണ്ടും ബാങ്ക് തകർച്ച. ന്യൂയോർക്കിലെ സിഗ്നേച്ചർ ബാങ്കാണ് തകർന്നത്. സിലിക്കൺ വാലി ബാങ്കിന്‍റെ തകർച്ചയ്ക്ക് ശേഷം, മറ്റൊരു ബാങ്ക് കൂടി തകർന്നത് ലോകമെമ്പാടുമുള്ള ബാങ്കിങ് ഓഹരികളിലെ ഇടിവിന് കാരണമായി. ഒരാഴ്ചയ്ക്കുള്ളിൽ രണ്ട് ബാങ്കുകൾ തകർന്നതോടെ ആഗോള സമ്പദ് വ്യവസ്ഥ വീണ്ടും മാന്ദ്യത്തിന്‍റെ ഭീതിയിലായി. കൂടുതൽ ബാങ്കുകൾ തകരാതിരിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കാൻ പ്രസിഡന്‍റ് ജോ ബൈഡൻ നിർദേശം നൽകി. 11,000 കോടിയിലധികം ആസ്തിയുള്ള സിഗ്നേച്ചർ ബാങ്കിന്‍റെ തകർച്ച …

Read More »

യാത്രക്കാരുടെ എണ്ണത്തിൽ വൻ വർധന; മികച്ച നേട്ടവുമായി അദാനി വിമാനത്താവളങ്ങൾ

ന്യൂഡൽഹി: 2022 ൽ 14.25 ദശലക്ഷം യാത്രക്കാർക്ക് സേവനം നൽകി അദാനി എയർപോർട്ടുകൾ. ഇക്കാര്യത്തിൽ 100% നേട്ടം കൈവരിച്ചതായും കോവിഡിന് മുമ്പുള്ള അവസ്ഥയിലേക്ക് തിരിച്ചെത്തിയതായും കമ്പനി അധികൃതർ അറിയിച്ചു. അദാനിയുടെ 7 വിമാനത്താവളങ്ങളിലും ആഭ്യന്തര യാത്രക്കാരുടെ എണ്ണം 92 ശതമാനമായും അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണം 133 ശതമാനമായും വർധിച്ചു. ആഭ്യന്തര യാത്രക്കാരുടെ എണ്ണത്തിൽ 58 ശതമാനവും അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണത്തിൽ 61 ശതമാനവും വളർച്ചയുണ്ടായി. അദാനി എയർപോർട്ട് ഹോൾഡിംഗ് ലിമിറ്റഡിന്‍റെ …

Read More »

അമേരിക്കയിലെ വമ്പൻ വാണിജ്യ ബാങ്കുകളിലൊന്നായ സിലിക്കൺ വാലി ബാങ്ക് പൊളിഞ്ഞു

ന്യൂയോർക്ക്: അമേരിക്കൻ ഐക്യനാടുകളിലെ ഏറ്റവും വലിയ വാണിജ്യ ബാങ്കുകളിലൊന്നായ സിലിക്കൺ വാലി ബാങ്ക് പൊളിഞ്ഞു. ഫെഡറൽ ഡിപ്പോസിറ്റ് ഇൻഷുറൻസ് കോർപ്പറേഷൻ ബാങ്കിന്‍റെ ആസ്തികൾ പിടിച്ചെടുത്തു. 2008ലെ സാമ്പത്തിക പ്രതിസന്ധിക്ക് ശേഷമുള്ള ഏറ്റവും വലിയ ബാങ്ക് പ്രതിസന്ധിയാണിത്. നിക്ഷേപകർ കൂട്ടത്തോടെ പണം തിരികെ ആവശ്യപ്പെട്ടതോടെയാണ് ബാങ്ക് തകർന്നത്. സിലിക്കൺ വാലി ബാങ്കിന്‍റെ ഉടമകളായ എസ് വി ബി ഫിനാൻഷ്യൽ ഗ്രൂപ്പ് ബുധനാഴ്ച 175 കോടി ഡോളറിന്റെ (ഏകദേശം 14,300 കോടി രൂപ) …

Read More »

മിറാക്കിൾ ജിആർ, ഡെക്സ് ജിആർ; പുത്തൻ ഇലക്ട്രിക് ബൈക്കുകളുമായി യുലു

രണ്ട് പുതിയ ഇലക്ട്രിക് ബൈക്കുകൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച് ഇവി മൊബിലിറ്റി ടെക് കമ്പനിയായ യുലു. മിറാക്കിൾ ജിആർ, ഡെക്സ് ജിആർ എന്നിവയാണ് കമ്പനി അവതരിപ്പിച്ചത്. ഇവി വിഭാഗത്തിൽ ബജാജിന്‍റെ അനുബന്ധ സ്ഥാപനമായ ചേതക് ടെക്നോളജീസ് ലിമിറ്റഡാണ് ഇവ രണ്ടും വികസിപ്പിച്ചെടുത്തത്. മുൻവശത്ത് ടെലിസ്കോപിക് ഫോർക്കുകളും പിന്നിൽ ഡ്യുവൽ ഷോക്ക് അബ്സോർബറുകളുമായാണ് പുതിയ യൂലു ഇ-ബൈക്ക് വരുന്നത്. പുതിയ ബൈക്കുകൾക്ക് ഇരുവശത്തും ഡ്രം ബ്രേക്കുകൾ ലഭിക്കും. മണിക്കൂറിൽ 25 കിലോമീറ്ററാണ് …

Read More »

നിർദ്ദേശങ്ങള്‍ പാലിച്ചില്ല; ആമസോണ്‍ പേയ്ക്ക് പിഴ ചുമത്തി റിസര്‍വ് ബാങ്ക്

ന്യൂഡല്‍ഹി: പ്രീപെയ്ഡ് പേയ്മെന്‍റ് നിർദ്ദേശങ്ങളും കെവൈസി നിർദ്ദേശങ്ങളും പാലിക്കാത്തതിന് ആമസോൺ പേ ഇന്ത്യയ്ക്ക് പിഴ ചുമത്തി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ഇക്കാര്യത്തിൽ ആമസോൺ പേയ്ക്ക് റിസർവ് ബാങ്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. കമ്പനിയുടെ പ്രതികരണം പരിഗണിച്ചാണ് റിസർവ് ബാങ്ക് പിഴ ചുമത്തിയത്. എന്നിരുന്നാലും, ഈ നീക്കം കമ്പനിയും ഉപഭോക്താക്കളും തമ്മിലുള്ള ഇടപാടുകളെ ബാധിക്കില്ലെന്ന് ബാങ്ക് വ്യക്തമാക്കി. 2007ലെ പേയ്മെന്‍റ് ആൻഡ് സെറ്റിൽമെന്‍റ് സിസ്റ്റംസ് ആക്ടിലെ സെക്ഷൻ 30 …

Read More »

കുതിച്ചുയര്‍ന്ന് പാചക വാതക വില; ഭക്ഷണവില വർധിപ്പിച്ച് ഹോട്ടലുകൾ

തിരുവനന്തപുരം: പാചക വാതക വില വർധനവിനെ തുടർന്ന് ഹോട്ടലുകൾ ഭക്ഷണ വില വർധിപ്പിച്ചു. തലസ്ഥാനത്തെ ചില ഹോട്ടലുകൾ ഉച്ചഭക്ഷണത്തിന് അഞ്ച് രൂപ വരെ വർധിപ്പിച്ചിട്ടുണ്ട്. എല്ലാ ഹോട്ടലുകളിലും വില ഉടൻ വർധിപ്പിക്കേണ്ടി വരുമെന്ന് ഹോട്ടൽ ആൻഡ് റെസ്റ്റോറന്‍റ് അസോസിയേഷൻ അറിയിച്ചു. തലസ്ഥാനത്തെ ചില ഹോട്ടലുകൾ ഇന്നലെ തന്നെ വില വർധനവ് നടപ്പാക്കി. പ്രതിഷേധ സൂചകമായി തങ്ങളെ ജീവിക്കാൻ അനുവദിക്കരുതെന്ന് കടയിൽ പോസ്റ്റർ പതിച്ച ശേഷമാണ് സെക്രട്ടേറിയറ്റിന് മുന്നിലെ വെജിറ്റേറിയൻ ഹോട്ടലിൽ …

Read More »